ജലാശയങ്ങളുടെ എണ്ണം കൊണ്ട് സമ്പന്നമായ കേരളത്തിലെ ഏറ്റവും പ്രധാന ജല വിനോദങ്ങളില്‍ ഒന്നാണ് ജലോല്‍സവം . മുൻകാലങ്ങളിൽ കേരളത്തിലെ എണ്ണപ്പെട്ട ജില്ലകളുടെ മാത്രം സ്വത്തായിരുന്ന ജലോല്‍സവങ്ങള്‍ ഇന്ന് കേരളമാകമാനം പടര്‍ന്നു പന്തലിച്ചു വരുന്നു .
ജലോത്സവങ്ങൾക്ക് കൂടുതല്‍ അംഗീകാരങ്ങൾ ലഭിക്കുന്ന ഈ കാലത്ത് അതോടൊപ്പം തന്നെ കളി വള്ളങ്ങളുടെ പ്രസക്തിയും വര്‍ധിച്ചു വരുന്നു. .. ചുണ്ടനും, പള്ളിയോടങ്ങളും, വെപ്പും, ചുരുള
നും, ഇരുട്ട്കുത്തിയും , തെക്കനോടിയും ഒക്കെ അണിനിരക്കുന്ന നമ്മുടെ കളിയോടങ്ങളുടെ നിര എണ്ണം കൊണ്ടും ചരിത്രം കൊണ്ടും സമ്പന്നമാണ്..
നമ്മുടെ അഭിമാനങ്ങള്‍ ആയ കളി വള്ളങ്ങളെ കുറിച്ചും കേരളത്തിലെ ജലോത്സവങ്ങളെ കുറിച്ചും ഉള്ള വിവരങ്ങള്‍ പരസ്പരം പങ്കു വെക്കാനും , ഇതിന്റെ ചരിത്രങ്ങള്‍ , സമകാലീന സംഭവങ്ങള്‍ തുടങ്ങി വിശകലനം ചെയ്യുന്നതിനും വേണ്ടി ജലോത്സവ പാരമ്പര്യം ഉള്ള കുറച്ചു ആളുകളുമായി തുടങ്ങിയ നമ്മുടെ ഗ്രൂപ്പില്‍ ജലോത്സവ പ്രേമികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നു ...ഈ മേഖലയുമായി അധികം പരിചയം ഇല്ലാതിരുന്ന പലരും ഇപ്പോള്‍ കടുത്ത ജലോത്സവ പ്രേമികള്‍ ആണ്.....ആ ഒരു ലക്ഷ്യം തന്നെ ആയിരുന്നു നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നതും .. ഇനിയും കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോകാനുണ്ട് നമുക്ക് ..അതിനായി പരിശ്രമിച്ച് കൊണ്ടേയിരിക്കുക.. ""ജലോല്സവങ്ങളെയും കളി വള്ളങ്ങളെയും നെഞ്ചിലേറ്റി ജീവിച്ചു മണ്മറഞ്ഞു പോയ ഒരു തലമുറയ്ക്ക് മുന്നില്‍ പ്രണാമങ്ങള്‍ അർപിച്ചുകൊണ്ട് ഗ്രൂപ്പ് എന്‍ ടീ ബി ആര്‍ നിങ്ങളെ ജലോത്സസവങ്ങളുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നു.