16/11/2022
കേരള സ്റ്റേറ്റ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇൻലൈൻ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ മെഡൽ നേടിയ ആലപ്പി സ്കേറ്റേഴ്സ് ക്ലബ്ബ് അംഗങ്ങളായ കുഞ്ഞ് കൂട്ടുകാർ എന്നെ വന്ന് കണ്ടിരുന്നു. ഡിസംബർ 11 മുതൽ ബാംഗ്ലൂരിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനും ആലപ്പി സ്കേറ്റേഴ്സ് ക്ലബ്ബിലെ 11 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.
സ്വർണ്ണ മെഡൽ ജേതാക്കളായ അഭിജിത്ത് എസ്.പൈ, ജാൻകി കെ. ഭഗത്, ദ്വീജേഷ് ഡി, ആദിദേവ് എൽ., മുഹമ്മദ് സിനാൻ, ആൻ്റണി മിലൻ അലക്സ്, വെള്ളി മെഡൽ ജേതാക്കളായ ആദിത്യ ഷഹബാസ്.എസ്., അനന്തേശ്വർ വി ഹെഗ്‌ഡെ, ഇബ്രാഹിം ബാദുഷ, വെങ്കല മെഡൽ ജേതാക്കളായ രോഹിത് രതീഷ്, ഹൃദ്യ.എ.എസ്., ആദി ദേവ് എൽ, സിയ മറിയ മനോജ് എന്നിവർക്കും കോച്ച് ബിജു ശിവദാസനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ആലപ്പുഴ ബീച്ചിൽ ഡി.റ്റി.പി.സി.യുടെ നിയന്ത്രണത്തിലുള്ള വിജയ പാർക്കിലെ സ്കേറ്റിംഗ് റിങ്കിലാണിവർ പരിശീലനം നടത്തുന്നത്.