23/09/2023
സമീപകാല ഇന്ത്യൻ വോളിയിലെ സുപ്രധാന ദിനമാവും നാളെ , ഏഷ്യൻ ഗെയിംസ് വോളിയിലെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ശക്തരായ ജപ്പാനെ നേരിടുകയാണ് , ഉച്ച തിരിഞ്ഞു 12 മണിക്കാണ് മത്സരം .
ആദ്യ മത്സരത്തിൽ കമ്പോഡിയയെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കും രണ്ടാം മത്സരത്തിൽ ഉത്തര കൊറിയയെ അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ രണ്ടാം റൗണ്ടിലെത്തിയത് , രണ്ടാം റൗണ്ടിൽ ചൈനീസ് താഴ്പേയിയെയും ഇന്ത്യ അനായാസം മറികടന്നു . റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലുള്ള രണ്ടു ടീമുകളെ മറികടന്ന ആത്മവിശ്വാസവുമായാണ് ഇന്ത്യ നാളെ ജപ്പാനെ നേരിടാനൊരുങ്ങുന്നതു .
വോളിബോൾ നാഷണൽസ് ലീഗിനും , ഏഷ്യൻ ചാംപ്യൻഷിപ്പിനും ശേഷം സൂപ്പർ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിനെത്തുന്നത് , ആദ്യ മത്സരത്തിൽ അഫ്‌ഗാനിസ്ഥാനും രണ്ടാം മത്സരത്തിൽ ഇന്തോന്യേഷിയയുമായിരുന്നു ജപ്പാന്റെ എതിരാളികൾ , ഫിലിപ്പീൻസിനെതിരെയും , കസാക്കിസ്ഥാനെതിരെയും ഒരു സെറ്റുപോലും ജപ്പാൻ വിട്ടുകൊടുത്തിട്ടില്ല , താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെ മാത്രമായിരുന്നു ജപ്പാന്റെ എല്ലാ മത്സരങ്ങളും .
ഇഷികാവയും , നിഷിദയും , സ്‌കിതയുമടങ്ങുന്ന സൂപ്പർ താരങ്ങളില്ലെങ്കിലും ജപ്പാൻ ശക്തരാണ് , ഇന്ത്യയാവട്ടെ ഫെഡറേഷൻ പ്രശ്നങ്ങളുമായി ഏറെ കാലം സ്ഥിരമായി മത്സരങ്ങളോ , പരിശീലനമോ ഇല്ലാതെ ദയനീയ അവസ്ഥയിലാണ് ഇതിനിടെ ഫെഡറേഷനെ സസ്‌പെൻഡ് ചെയ്തു അഡ്‌ഹോക് കമ്മറ്റിയാണ് ഇത്തവണ ടീമിനെ അയച്ചത് , ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഏറെക്കുറെ സെയിം ടീം തന്നെയായിരുന്നു കളിച്ചതു , ആ മത്സരങ്ങൾ ഏഷ്യൻ ഗെയിംസിനു ഗുണമായി .
അറ്റാക്കർമാരായ അമിത് ഗുലിയയും , എറിനും , ബ്ലോക്കറായ അശ്വലും , സെറ്റെർ മുത്തുസാമും നല്ല രീതിയിൽ കളിക്കുന്നുണ്ട് , അവസാന രണ്ടു മത്സരങ്ങളിലും അമിത് ഗുലിയയായിരിന്നു ടോപ് സ്കോറർ , വോളിബോൾ ഫെഡറേഷന്റെ പിന്തുണയില്ലാതെ നടക്കുന്ന പ്രൈം വോളിബോൾ ലീഗ് ഇന്ത്യൻ വോളിബോളിനു പുതിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് , നാളെ ജപ്പാനെ മറികടന്നു സെമിയിലെത്തിയാൽ അത് ഇന്ത്യൻ വോളിക്ക് പുത്തനുണർവാകും സമ്മാനിക്കുന്നത് , പരിശീലകൻ ടോം ജോസഫിന്റെയും , നാല് ഏഷ്യൻ ഗെയിംസുകൾ കളിച്ച സൂപ്പർ സീനിയർ ഉക്രയുടെയും , അനുഭവ സമ്പത്തു ഇന്ത്യക്ക് മുതൽക്കൂട്ടാകും , കഴിഞ്ഞ മത്സരങ്ങളിലെ അതെ പ്രകടനം തുടർന്നാൽ ഇന്ത്യക്ക് ജപ്പാനെ മറികടന്നു സെമിയിലെത്താം !
ആശംസകൾ 😍