18/08/2026
കാനഡയിൽ ഗോൾവേട്ട!
6 മത്സരങ്ങളിൽ 14 ഗോളുകൾ! 4 ഹാട്രിക്കുകളോടെ ഗോൾഡൻ ബൂട്ട് നേടി അജിൻ ടോം.
സൂപ്പർ കപ്പ് ഒഷാവ 2026: 4 തുടർച്ചയായ ഹാട്രിക്കുകളോടെ അജിൻ ടോമിന് ഗോൾഡൻ ബൂട്ട്, ചരിത്ര നേട്ടം!
കനേഡിയൻ മലയാളി സോക്കർ ടൂർണമെന്റുകളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനവുമായി മലയാളി താരം അജിൻ ടോം. ഒഷാവ യുണൈറ്റഡ് എഫ്.സിക്ക് (Oshawa United FC) വേണ്ടി ‘സൂപ്പർ കപ്പ് ഒഷാവ 2026’ ടൂർണമെന്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത അജിൻ ടോം, ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കി.
വെറും 6 മത്സരങ്ങളിൽ നിന്നായി 14 ഗോളുകളാണ് അജിൻ ടോം അടിച്ചുകൂട്ടിയത്. നോക്കൗട്ട് ഘട്ടങ്ങളിലെ 4 മത്സരങ്ങളിലും തുടർച്ചയായി ഹാട്രിക് നേടി എന്ന അപൂർവ്വ നേട്ടവും താരം സ്വന്തം പേരിൽ കുറിച്ചു. കനേഡിയൻ മലയാളി ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു കളിക്കാരൻ ഈ രീതിയിലുള്ള റെക്കോർഡ് പ്രകടനം നടത്തുന്നത്.