05/02/2025
2014 ലാണ് ജെറോം വിനീത് കേരളത്തിലേക്കെത്തുന്നത് , അവിടുന്നിങ്ങോട്ട് നീണ്ട പത്തു വർഷക്കാലം ഇക്കഴിഞ്ഞ നാഷണൽ ഗെയിംസ് വരെ കേരള വോളിയുടെ നെടുംതൂണായിരുന്നു തമിഴ്നാട്ടിൽ നിന്നുള്ള ഈ ആൾരൗണ്ടർ.
ഇന്ത്യൻ വോളിയിലെ തന്നെ അധികായകനായിരുന്ന ടോം ജോസഫ് ഒഴിച്ചിട്ട പൊസിഷനിലേക്കാണ് ജെറോം കടന്നു വരുന്നത് , 2015 ൽ കോഴിക്കോട് നാഷണൽ ഗെയിംസ് മുതൽ പിന്നീഡിങ്ങോട്ട് കേരളത്തിന്റെ മുഴുവൻ നേട്ടങ്ങളിലും ജെറോം വിനീതിന്റെ കയ്യൊപ്പുണ്ട് , ഏഴു തവണ സീനിയർ ചാമ്പ്യൻഷിപ്പിൽ കേരളം ജെതാക്കളായിട്ടുണ്ട് അതിൽ മൂന്നു തവണയും ജെറോമിന്റെ മികച്ച പ്രകടനമാണ് കേരളത്തിന് തുണയായത് .
സ്പോർട്സ് ലോകത്തെ വിഖ്യാതമായൊരു കോട്സ് ഉണ്ട് ‘’Hard work beats talent when talent doesn't work hard." ഈ വാക്കുകൾ ഏറ്റവും കൂടുതൽ ഇണങ്ങുന്ന ഇന്ത്യൻ വോളിബോൾ താരം ജെറോം വിനീതാവും, തന്റെ പ്രോഫേഷ്നോട് അത്രയും നീതി പുലർത്തുകയും അതിനു വേണ്ടി കഠിനദ്ധ്വാനം ചെയ്യുകയും ചെയ്യുന്ന മറ്റൊരു ഇന്ത്യൻ വോളിബോൾ താരമില്ല.
2022ൽ ഗുജറാത്തിൽ നടന്ന നാഷണൽ ഗെയിംസ്, 69 മത് സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പ് , ഉത്തരാഖണ്ഡ് നാഷണൽ ഗെയിംസ് എല്ലാം ജെറോമിന്റെ പ്രകടന മികവ് കേരളം കണ്ടു , ഏറെക്കുറെ ഒറ്റക്ക് തന്നെ പൊരുതുകയായിരുന്നു ജെറോം വിനീത് , അവസാന പ്രൈം വോളിയിൽ കാലിക്കറ്റ് ഹീറോസിനെ ചാമ്പ്യന്മാരാക്കുന്നതിലും ജെറോം നടത്തിയ സ്പെയിക്കുകൾ വിലമതിക്കാനാവാത്തതാണ്.
തന്റെ കഴിവിന്റെ പരമാവതി ഇക്കഴിഞ്ഞ നാഷണൽ ഗെയിംസിലും ജെറോം പുറത്തെടുത്തു , സർവീസസിനോട് ഫൈനലിൽ പൊരുതി തോറ്റെങ്കിലും തലയെടുപ്പോടെ തന്നെയായിരുന്നു നായകൻ ജെറോം, ആ പോരാട്ട വീര്യം കേരളത്തിലെ വോളിബോൾ പ്രേമികളുടെ മനസ്സിൽ എന്നുമുണ്ടാവും 😍