18/12/2022
ക്ലബ്ബ് കരിയർ മാത്രമെടുത്ത്, ഏത് അളവിൽ നോക്കിയാലും മെസ്സിയോളം മികവുള്ള മറ്റൊരു ഫുട്‌ബോളർ ചരിത്രത്തിൽ ഇല്ല.
7 തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയ, കരിയറിൽ 95% നു മുകളിലും സ്ഥിരത പുലർത്തിയ, ഗോൾ അടിക്കുകയും ഗോൾ അടിപ്പിക്കുകയും ചെയ്തിട്ടുള്ള മെസ്സിയുടെ കരിയറിൽ അവശേഷിക്കുന്ന ഒരേയൊരു ബ്ലാങ്ക് പേജ്. ഫുട്‌ബോൾ ന്റെ ഏറ്റവും വലിയ സ്റ്റേജിൽ, ഫിഫ ലോകകപ്പിൽ ലോകം വെട്ടിപ്പിടിച്ചുകൊണ്ടൊരു ലോകകപ്പ് കിരീടം..! ആ ഒരൊറ്റ വാർത്ത കേൾക്കാൻ വേണ്ടി മാത്രം കാത്തിരിക്കുകയാണ് എതിരാളികളും ആരാധകരും ലോകമെമ്പാടുമുള്ള സ്‌പോർട്‌സ് ജോണാലിസ്റ്റുകളും, മെസ്സി ഒരു ലോകകപ്പ് നേടി എന്ന ഒറ്റ വാർത്ത അയാളെ എടുത്തു ഉയർത്താൻ പോകുന്നത് Greatest Of All Time അഥവാ G. O. A. T എന്ന വിശേഷണത്തിലേക്ക് ആയിരിക്കും..
മെസ്സി ലോകകപ്പ് എടുക്കണം എന്നു തന്നെ പൂർണമായും ആഗ്രഹിക്കുന്നു. മെസ്സി ആദ്യം പന്ത് തട്ടിയത് മുതൽ അയാളുടെ ഒട്ടു മുക്കാൽ ഗോളുകളും മത്സരങ്ങളും കാണാൻ ഭാഗ്യം ലഭിച്ച ഒരു തലമുറയാണ് നമ്മൾ. മെസ്സിയുടെ വിജയം നമുക്കെല്ലാവർക്കും ഒരു പോലെ തന്നെ ആഘോഷിക്കാൻ ഉള്ളതായിരിക്കും..