22/07/2017
ജീവിതത്തിൽ ഒരു പഞ്ചായത്തു മെമ്പര്‍ പോലും ആവാത്ത ബിജെപിയിലെ പല നേതാക്കന്മാരുടെ ജീവിത രീതിയെ പറ്റിയാണ്. അവരുടെ വീടുകള്‍, അവരുടെ കാറുകള്‍,അവരുടെ കൂട്ടുകെട്ടുകള്‍, അവര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന ഹോട്ടലുകള്‍, അവരുടെ ആര്‍ഭാഡ ജീവിത രീതികള്‍ എല്ലാം, കാലങ്ങളോളം കേന്ദ്ര ഭരണവും, സംസ്ഥാനങ്ങളും ജില്ലകളും പഞ്ചായത്തുകളും ഭരിച്ച കോണ്‍ഗ്രസുകാരില്‍ പോലും കാണാത്ത രീതിയിലാണ് ചുരുങ്ങിയ കാലം കൊണ്ട് ബിജെപി നേതാക്കന്മാരുടെ ജീവിത രീതിയില്‍ വന്നിരിക്കുന്ന മാറ്റം അത്ഭുതപ്പെടുത്തുന്നത് എന്നാണ്, ഇതേപോലെ കണ്ണ് തുറന്നു നോക്കിയാൽ ഏതൊരു ഭക്തനും കാണാവുന്നതാണ്, ബിജെപി നേതാക്കന്മാരുടെ പഞ്ചനക്ഷത്ര ജീവിത രീതി. ഇവരെങ്ങാനും പത്തു വര്ഷം തുടർച്ചയായി ഭരിച്ചാൽ ഈ രാജ്യത്തിന്റെ മേപ്പു പോലും ബാക്കിയുണ്ടാകുമോ എന്നത് സംശയമാണ് ..!!