29/10/2025
കോഴിക്കോട് ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഇസ്മായിൽ പുള്ളാട്ടിന്റെ പുതിയ നോവലിന്റെ കവർ പ്രകാശനം ഒക്ടോബർ 31 ന് വെള്ളിയാഴ്ച സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റിൽ വെച്ച് പ്രമുഖ എഴുത്തുകാരന്മാർ നിർവ്വഹിക്കും. ഒക്ടോബർ 30 ന് വ്യാഴം രാത്രി 7 മണിക്ക് അൽ വഫ ഹാളിൽ വെച്ച് ഫെസ്റ്റിന് തുടക്കം കുറിക്കും.പ്രഭാഷണങ്ങൾ, സംവാദം, ചർച്ചകൾ, കവിയരങ്, ചിത്രപ്രദർശനം, പുസ്തക ചന്ത, ഗസൽ എന്നിവയുൾപ്പെടുത്തി നാട്ടിലെയും പ്രവാസ ലോകത്തെയും ഒട്ടനവധി പ്രമുഖ സാഹിത്യകാരന്മാർ ഫെസ്റ്റിൽ സംബന്ധിക്കും.