15/07/2026
2026-27 വർഷത്തെ ഡിഫ പുതിയ കമ്മിറ്റി നിലവിൽ വന്നു
ബദർ ഫുട്‍ബോൾ ക്ലബ്ബിന്റെ ചെയർമാൻ പ്രിയപ്പെട്ട ഷമീർ കൊടിയത്തൂരിനെ ഐകകണ്‌ഠ്യേന വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു.
ഡിഫയുടെ കീഴിൽ എല്ലാ ക്ലബ്ബുകളെയും അതിലെ മുഴുവൻ ആളുകളെയും ഒരേപോലെ ഒരേ മനസോടെ മുന്നോട്ട് നയിച്ചതിനാൽ ഓരോ ക്ലബും നൽകിയ അംഗീകരമായാണ് ഈയൊരു തീരുമാനത്തെ കാണുന്നത്.
കലാ-സാംസ്കാരിക മേഖലയിൽ ഡിഫയിൽ വന്ന മാറ്റങ്ങൾ,
ഡിവിഷൻ തലത്തിൽ ടീമുകളെ വേർതിരിച്ച് ക്ലബ്ബുകളുടെ പരിമിതികൾ മനസിലാക്കി അവർക്ക് പ്രജോതനം നൽകാൻ കഴിഞ്ഞതും നേട്ടമായി കണക്കാക്കാൻ കഴിയുന്നതാണ് .
ദമ്മാമിൽ വർഷങ്ങളായുള്ള പ്രവർത്തി പരിചയം എന്നും മുതൽക്കൂട്ടായി നിന്നതാണ് അദ്ദേഹത്തിന്റെ കരുത്ത്
ഒരിക്കൽ കൂടി ഡിഫയുടെ അമരത്തേക്ക് ഷമീർ കൊടിയത്തൂർ വരുമ്പോൾ നിരവധി പുതിയ മാറ്റങ്ങൾ കൊണ്ട് വരാനും നടപ്പിലാക്കാനും കഴിയുമെന്നാണ് ഓരോ ഫുട്‍ബോൾ പ്രേമിയും വിശ്വസിക്കുന്നത്.
Best wishes from the Badr Football Club family ⚽️ ❤️