10/04/2022
കുറെ കാലമായുള്ള ആഗ്രഹമായിരുന്നു ഒരു ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുക എന്നത്.അത് സഫലീകരിച്ചിരിക്കുകയാണ് നമ്മൾ .ടൗൺ ക്രിക്കറ്റ് ടീം ബളാൽ &സ്പോട്ടിങ് vkd ആതിഥ്യമരുളിയ ഒന്നാമത് സെവൻസ് ക്രിക്കറ്റ് ടൂർണമെൻറ് ഇന്ന് ഭീമനടിയിൽ നടന്നു ജില്ലയ്ക്കകത്തും പുറത്തും നിന്നുമായി 20 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറിൽ ആയന്നൂർ എ ടീം ഒന്നാം സ്ഥാനവും ആയൂർ ബി ടീം രണ്ടാം സ്ഥാനവും സ്വന്തമാക്കി. മികച്ച ബാറ്റ്സ്മാനായി ആയി ആയന്നൂറിലെ ദീപുവും ബൗളറായി നിധിൻ പി.സിയെയും തെരഞ്ഞെടുത്തു .ഈ അവസരത്തിൽ ഞങ്ങളോട് സഹകരിച്ച രണ്ടാം സ്ഥാനത്തിന് 3000 രൂപ വിലയുള്ള ട്രോഫി സമ്മാനിച്ച ഹോം സ്റ്റൈൽ വില്ല ബളാൽ, ബെസ്റ്റ് ബാറ്റ്സ്മാൻ ബൗളർ ട്രോഫികൾ സമ്മാനിച്ച നാസിക് ബ്ലാക്ക് പാന്തർ വെള്ളരിക്കുണ്ട് നും പ്രത്യേക നന്ദി അറിയിക്കുന്നു. കൂടാതെ ചെറുതും വലുതുമായ സഹകരണ - സഹായങ്ങൾ ചെയ്ത ബളാൽ , വെള്ളരിക്കുണ്ടിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ടൗൺ ക്രിക്കറ്റ് ടീം ബളാലിന്റെയും സ്പോർട്ടിങ് വി.കെ.ഡിയുടെയും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അവസാനമായി കൈമെയ് മറന്ന് അവസാനംവരെ പങ്കെടുത്ത ടീമുകൾക്കും നമ്മുടെ ടീമിലെ കൂട്ടായ്മയ്ക്കും എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു ..... നന്ദി ....