Santos Arts & Sports Club, Alukkalpadi

Santos Arts & Sports Club, Alukkalpadi Santos is a club working for the social welfare

*ഓൺലൈൻ പഠന കേന്ദ്രം* വളാഞ്ചേരി മുൻസിപ്പാലിറ്റി   19-ഡിവിഷൻ മുക്കിലപീടിക വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന കേന്ദ്രം  ആരംഭിച്ചു....
16/06/2020

*ഓൺലൈൻ പഠന കേന്ദ്രം*

വളാഞ്ചേരി മുൻസിപ്പാലിറ്റി 19-ഡിവിഷൻ മുക്കിലപീടിക വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു.

കൗൺസിലർ U.മുജീബ് റഹ്‌മാന്റെ നേതൃത്വത്തിൽ arts and sports ക്ലബുമായി സഹകരിച്ച് ആലുക്കൽപടി അംഗണവാടിയിലാണ് പഠനത്തിന് സൗകര്യമൊരുക്കിയത്.

ടെലിവിഷനും മറ്റു സാങ്കേതിക സംവിധാനങ്ങളുമൊരുക്കി
ഓൺലൈൻ പഠന കേന്ദ്രം തുടങ്ങിയത് വീടുകളിൽ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് ആശ്വാസകരമാകും.

സ്കൂൾ വിദ്യാർത്ഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ആരംഭിച്ച ഓൺലൈൻ പഠന ക്ലാസുകൾ നിശ്ചയിച്ച സമയക്രമം അനുസരിച്ച് പ്രദർശിപ്പിക്കും.

ക്ലാസുകൾ തുടങ്ങുന്നതിന്റെ ഭാഗമായി അങ്കണവാടി ശുചീകരിച്ച് അണുവിമുക്തമാക്കി.സാമുഹ്യ അകലം പാലിച്ച് ക്ലാസുകളിൽ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. കൂടാതെ കൈ കഴുകാനുള്ള സൗകര്യം, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ക്ലാസുകൾ നടക്കുമ്പോൾ പരിസരത്തെ സ്കൂളിലെ അധ്യാപകരുടെ സാന്നിധ്യമുണ്ടാകും.

ഓൺലൈൻ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം വാർഡ് മെബർ U മുജീബ് റഹ്മാൻ നിർവഹിച്ചു...
സജിത ടീച്ചർ, മഞ്ജുല ടീച്ചർ എന്നിവർ സംസാരിച്ചു.
ഫവാസ് VP, ഫസലുറഹ്മാൻ കെ.വി, സൈതാലി PP, നാസർ PP, മുനവ്വർ തേട്ടേക്കര, സാഹിർ ആലുക്കൽ എന്നിവർ നേതൃത്വം നൽകി.

വരൂ, നമ്മുടെ കേരളത്തെ കൈ പിടിച്ച് ഉയർത്താനായി നമുക്ക് ഒരുമിച്ച് കൈ കോർക്കാം, Lets hold our hands together to rebuild Ker...
15/08/2019

വരൂ, നമ്മുടെ കേരളത്തെ കൈ പിടിച്ച് ഉയർത്താനായി നമുക്ക് ഒരുമിച്ച് കൈ കോർക്കാം,
Lets hold our hands together to rebuild Kerala.

വളാഞ്ചേരി പേരശ്ശനൂർ റോഡ്. അലുക്കൽപ്പടിയിൽ നിന്നുള്ള കാഴ്ച.
10/08/2019

വളാഞ്ചേരി പേരശ്ശനൂർ റോഡ്.
അലുക്കൽപ്പടിയിൽ നിന്നുള്ള കാഴ്ച.

Team Santos
11/05/2018

Team Santos

Santos Arts & Sports Club, Winners of Painkannur Premier League
11/05/2018

Santos Arts & Sports Club, Winners of Painkannur Premier League

11/05/2018

❝നനച്ചിട്ടിട്ടും പൊടിപാറുന്ന 💨👊🔥പോരാട്ടങ്ങൾ
നമ്മൾ കേട്ടിട്ടുണ്ട്... കണ്ടിട്ടുണ്ട്... എന്നാൽ,
ഫുട്‍ബോളിലെ 💥💣⚽യുദ്ധം അത് കാണാൻ
11-5-2018 വെള്ളിയാഴ്ച വൈകുന്നേരം 5:30 നു ആ സാന്റോസ് ക്ലബ്ബിന്റെ ഗ്രൗണ്ടിൽ അങ്ങ് ചെന്ന്
നോക്ക് 😎 അഡാർ അഡാർ ഇടിമിന്നൽ വാർ...❞

😎നിലവിൽ പൈങ്കണ്ണൂർ ഫുട്ബോൾ ലീഗ് ലെ ഏതൊരു
കോണിൽ ചെന്നാലും ആരാധകർ
ആർക്കുവേണ്ടിയാണോ ജൈ വിളിക്കുന്നത്,
ആർക്കുവേണ്ടിയാണോ തമ്മിലടിക്കുന്നത്
അവർ തമ്മിൽ നേർക്കുനേർ പോരിനിറങ്ങുന്നു.

PPL ഫുട്ബോളിൽ 2 വർഷമായി തുടർന്നു
പോരുന്ന കാലം കഴിയും തോറും വർധിച്ചുവരുന്ന
വൈരാഗ്യം. ഇന്നും ഒരു മത്സരത്തിനും ഇതിലേറെ
ആവേശം ചൊരിയാൻ ആയിട്ടില്ല ❝ PPL ❞
എന്ന നാമം കേൾക്കുമ്പോൾ തന്നെ ഓരോ
ആരാധകന്റെയും രോമം എണീറ്റ് നിൽക്കും.

പണമോ, കിരീടമോ, വ്യക്തിഗത നേട്ടങ്ങളോ അല്ല!
ഇവിടെ ഇരു കൂട്ടർക്കും വേണ്ടത് ❝വിജയം❞
എന്ന മൂന്നക്ഷരം സ്വന്തമാക്കാൻ കാളപ്പോരിനു
പേരുകേട്ട പൈങ്കണ്ണൂരിലെ
മനുഷ്യപോര്
*ഹിൽടോപ് പൈങ്കണ്ണൂർ && സാന്റോസ് ആലുക്കൽ പടി* യുദ്ധം.

പൈങ്കണ്ണൂരിലെ പ്രാകാശ പൂരിതമായ സാന്റോസ് ആലുക്കൽ പടി
സ്റ്റേഡിയം നിറദീപം തെളിയുമ്പോൾ പൈങ്കണ്ണൂർ ആ പുൽ തകിടിനെ പ്രകമ്പനം
കൊള്ളിക്കാനിറങ്ങുന്ന 14 പോരാളികളിലേക്ക് ചുരുങ്ങും.

ഗ്രൗണ്ടിൽ എതിരാളികളുടെ ഗോൾമുഖത്തെ
സ്നേഹിച്ച രണ്ടു വിസ്മയങ്ങൾ നേർക്കുനേർ
ഇറങ്ങുമ്പോൾ.... ആ 40 മിനുട്ട് ഉണ്ടാകുന്ന
ഭയം, പ്രാർത്ഥന, അനുഭൂതി,ആവേശം,
ആഘോഷം അതിന്റെ ലെവൽ ഒരു പക്ഷെ
ലോകകപ്പ് ഫൈനലിനു മാത്രം തരാൻ
കഴിയുന്ന നിമിഷങ്ങളായിരിക്കും....

കാണാൻ നിർബന്ധിക്കുന്നില്ല ! കാരണം, ചങ്കിൽ
ആവേശവും രക്തതിൽ ഒരു നുള്ളു ഫുട്ബാൾ
ജ്വരവും ഉള്ളയാളാണെങ്കിൽ കണ്ടിരിക്കും
അത് ഏതു നട്ടപാതിരാ ഇടി മിന്നൽ രാത്രിയായാലും.

📌 *ഹിൽടോപ് പൈങ്കണ്ണൂർ && സാന്റോസ് ആലുക്കൽ പടി*
⌚വെള്ളി വൈകുന്നേരം 5 :30 നു

🏟 വേദി : സാന്റോസ് ഫുട്ബാൾ ഗ്രൗണ്ട്

#🏆PPL 🏆

WAR 🔥⚽

14/04/2017
The new room of our club being inaugrated by Valanchery Municipal Councillor Shri U Mujeeb Rahman in the presence of sev...
26/12/2015

The new room of our club being inaugrated by Valanchery Municipal Councillor Shri U Mujeeb Rahman in the presence of several senior citizens of our locality and the cleaning of the road inaugrated by Maanuaka.

01/12/2015
07/09/2014

We wish you all a very Happy Onam :)

Address

Valanchery

Website

Alerts

Be the first to know and let us send you an email when Santos Arts & Sports Club, Alukkalpadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share