18/02/2026
"എനിക്ക് റയൽ മാഡ്രിഡ് ടീമിനെ ഇഷ്ടമല്ല,പക്ഷെ ഇന്ന് രാത്രി ഞാനും മാഡ്രിഡിസ്റ്റയാണ്.
കാരണം വിനീഷ്യസ് അനുഭവിക്കുന്നത് എന്താണെന്ന് എനിക്ക് മറ്റാരേക്കാളും നന്നായി മനസിലാകും,കളിക്കളത്തിൽ ഒരുപാട് തവണ ഞാൻ ഇതേ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്,ഒരുപാട് പോസ്റ്റ് മാച്ച് കോൺഫറൻസുകളിൽ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്,
ഈ 2026ലും അതിമനോഹരമായ ഗോൾ നേടിയ ഒരു താരത്തിനോട് കോർണർ ഫ്ലാഗിനരികെ ചെന്ന് അതാഘോഷിച്ചാൽ കാണികൾ അക്രമാസക്തരാകുമെന്ന് റഫറിക്ക് പറയേണ്ടി വരുന്ന സാഹചര്യം എത്ര മോശമാണ്"
ബാഴ്സലോണ,ആഴ്സണൽ,ഫ്രാൻസ് ഇതിഹാസം തിയറി ഹെൻറിയുടെ വാക്കുകളാണ് മുകളിൽ കുറിച്ചത്,ഇന്നലെ ബെൻഫിക്ക താരം നടത്തിയത് പോലുള്ള നാണംകെട്ട പരിപാടി ഒരു താരവും ഇനി ആവർത്തിക്കാത്ത തരത്തിലുള്ള ശിക്ഷയാണ് വേണ്ടത് .
നിറം കണ്ട് പേ ഇളകുന്ന റേസിസ്റ്റുകളോടാണ്..
വിനീഷ്യസ് ജൂനിയർ ഞങ്ങളുടെ അഭിമാനമാണ്.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്‌ബോൾ ആരാധകരുടെ മനസ് കീഴടക്കിയവൻ,
മനുഷ്യനെ പോലെ ചിന്തിക്കുന്ന തരത്തിലേക്ക് ഇനിയും വളർന്നിട്ടില്ലാത്ത വംശീയ വിഷം വമിപ്പിക്കുന്ന തലച്ചോറുകൾക്ക് ഫുടബോളിൽ സ്ഥാനമില്ല.
Racist players should be banned forever ,
We're with you Vinicius ، Stay strong❤️
Vinícius Júnior❤️❤️.