17/10/2022
*✒️🔵വള്ളിയാട് യുപി സ്കൂൾ വോളിബോൾ പരിശീലനത്തിന് തുടക്കമായി....*
*ആയഞ്ചേരി*:വായു നിറച്ച പന്ത് ഒരു വലക്കുമുകളിൽകൂടി വലയുടെ ഇരുവശത്തുമായി നിൽക്കുന്ന രണ്ട് സംഘങ്ങൾ തമ്മിൽ തട്ടിക്കളിക്കുന്ന വോളിബോൾ കളി ഒരുകാലത്ത് കേരളത്തിന്റെ ജനകീയ ഗെയിമായിരുന്നുവെന്ന് വള്ളിയാട് യു .പി സ്കൂൾ വോളിബോൾ പരിശീലന പരിപാടി ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് *സൗമ്യത മെമ്മോറിയൽ സ്കൂൾ റിട്ട. കായിക അധ്യാപകനും ,വോളിബോൾ പരിശീലകനുമായ മുഹമ്മദലി മാസ്റ്റർ പറഞ്ഞു.*
കേരള വോളിബോളിനെ ലോകപ്രശസ്തിയിലേക്കെത്തിച്ച, വോളിബോൾ കോർട്ടിലെ ഇടിമുഴക്കമെന്ന് അറിയപ്പെട്ടിരുന്ന ഇതിഹാസ താരമായ ജിമ്മി ജോർജും ഇത്തരം പരിശീലന കളരികളിൽ നിന്നാണ് പിറവിയെടുത്തതെന്ന് അധ്യക്ഷ പ്രസംഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ബഷീർ നന്തോത്ത് കുട്ടികളെ ഓർമപ്പെടുത്തി.
വോളിബോൾ പരിശീലനത്തിന് ആവശ്യമായ പന്തുകൾ വള്ളിയാട്ടെ വോളിബോൾ പ്രേമി ഷഫീഖിന് വേണ്ടി പിതാവ് പുതിയോട്ടിൽ മുസ്സ മാസ്റ്റർ , ഡിഫൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വള്ളിയാട് ഭാരവാഹികളായ മുഹമ്മദ് സഫ്വാൻ സി എച്ച്, അഷ്കർ പുതിയോട്ടിൽ എന്നിവർ ഹെഡ്മാസ്റ്റർ ബഷീർ മാഷിനു കൈമാറി.
സ്കൂൾ കായികാധ്യാപിക ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് SRG കൺവീനർ സൽമ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.