ACME Sports Club

ACME Sports Club ACME Sports Club Trikaripur established in 1972 at Trikaripur, Kasaragod Dt. Kerala

23/07/2021

Golden Jubilee

ആക്മി  ഗോൾഡൻ  ജൂബിലി  ആഘാഷം1972  ൽ  സ്ഥാപിതമായി കഴിഞ്ഞ 5 പതിറ്റാണ്ട് കാലമായി സാമൂഹിക സാംസ്ക്കാരിക കായിക മേഘലകളില്‍ തിളങ്...
23/07/2021

ആക്മി ഗോൾഡൻ ജൂബിലി ആഘാഷം

1972 ൽ സ്ഥാപിതമായി കഴിഞ്ഞ 5 പതിറ്റാണ്ട് കാലമായി സാമൂഹിക സാംസ്ക്കാരിക കായിക മേഘലകളില്‍ തിളങ്ങി നില്‍ക്കുന്ന ആക്മി സ്പോട്സ് ക്ലബിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം വര്‍ണ്ണാഭമായ പരിപാടികളോടെ കൊണ്ടാടാൻ തീരുമാനിച്ചു.

2021 സെപ്റ്റംബറിൽ തുടങ്ങി, വിവിധങ്ങളായ പരിപാടികളോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷമാണ്ആക്മി ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ കാര്യപരിപാടിയെ കുറിച്ച് ചർച്ച ചെയ്യാൻ പ്രവർത്തക സമിതി യോഗം ചേരുകയുണ്ടായി.

യോഗത്തിൽ ചാരിറ്റി പ്രവർത്തനം, കുട്ടികൾക്കുള്ള ഫുട്ബാൾ
ടൂർണ്ണമെൻ്റ്, കോച്ചിംങ് ക്യാമ്പ്, സംസ്ഥാന തല സീനിയർ ഇലവൻസ് ടൂർണ്ണമെൻ്റ്, സോവനീർ തുടങ്ങിയ നിരവധി പരിപാടികൾ ഉൾക്കൊള്ളിച്ച് കൊണ്ട് ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളെ കുറിച്ച് വിശദമായി ചർച്ച ചെയ്തു. ആക്മി ഗോൾഡൻ ജൂബിലി ആഘോഷത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിക്കാനും, ആക്മി വിദേശ കമ്മിറ്റികൾ രൂപീകരിക്കാനും തീരുമാനമായി.

പ്രവർത്തക സമിതി യോഗത്തിൽ, ആക്മി പ്രസിഡൻ്റ് എം ടി പി മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി സി ഷൗക്കത്തലി സ്വാഗതം പറഞ്ഞു.കെ എം എസ് ഷാഹുൽ,എൻ മജീദ്,വി പി പി അബ്ദുൾ റഹിമാൻ , എം ടി പി നസീർ, സി. സത്താർ , ടി ബാബു, സി ടി ഷാഹുൽ എന്നിവർ സംസാരിച്ചു. എം സുലൈമാൻ മാസ്റ്റർ നന്ദി പറഞ്ഞു.

സുവർണ്ണ ജൂബിലിയുടെ ഭാഗമായി തൃക്കരിപ്പൂർ ആക്മി ലോഗോ ക്ഷണിക്കുന്നു.തൃക്കരിപ്പൂരിൻ്റെ കഴിഞ്ഞ അമ്പത് വർഷത്തെ ചരിത്രത്തിൽ വെള്ളിവെളിച്ചം വിതറിയ ആക്മി തൃക്കരിപ്പൂരിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിന് വേണ്ടിയുള്ള ലോഗോയാണ് ക്ഷണിക്കുന്നത്.തെരഞ്ഞെടുക്കുന്ന മികച്ച ലോഗോയ്ക്ക് പ്രശസ്തി പത്രവും ആകർഷകമായ സമ്മാനവും നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

🔸ലോഗോ അയക്കേണ്ട അവസാന തിയ്യതി: ആഗസ്ത് 15

🔸അയക്കേണ്ട വാട്സാപ്പ് നമ്പർ 00971 561 98 18 68

Address

Trikaripur
671310

Alerts

Be the first to know and let us send you an email when ACME Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ACME Sports Club:

Share

Category