Recreation CLUB TIRUR

Recreation CLUB TIRUR Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Recreation CLUB TIRUR, Sports Team, Tirur.

പത്തു മാസത്തെ ഇടവേളക്ക് ശേഷമാണു കഴിഞ്ഞ ആഴ്ച നാട്ടിൽ വന്നത്. തൊട്ടടുത്ത ദിവസം ക്ലബ്ബ്‌ മെമ്പറായ ക്രെസന്റ് മൂസയുടെ മകന്റെ ...
28/12/2025

പത്തു മാസത്തെ ഇടവേളക്ക് ശേഷമാണു കഴിഞ്ഞ ആഴ്ച നാട്ടിൽ വന്നത്. തൊട്ടടുത്ത ദിവസം ക്ലബ്ബ്‌ മെമ്പറായ ക്രെസന്റ് മൂസയുടെ മകന്റെ വിവാഹത്തോടെനുബന്ധിച്ചുള്ള "ഡിന്നർ പാർട്ടിയിൽ" പങ്കെടുക്കുവാൻ ക്ലബ്ബിൽ വന്നപ്പോൾ രാത്രിയായത് കൊണ്ട്, ക്ലബ്ബിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർണ്ണമായും കാണുവാൻ കഴിഞ്ഞില്ലായിരുന്നു. പിറ്റേദിനം പകൽ സമയം വന്നപ്പോഴാണ് നമ്മുടെ റിക്രീയേഷൻ ക്ലബ്ബിന്റെ മുഖഛായ തന്നെ മാറിയിരിക്കുന്നതായി അനുഭവപ്പെട്ടത്. പുനരുദ്ധാരണം എന്ന് കേട്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലായിരുന്നു. മനോഹരവും ഗംഭീരവുമാകും പ്രവർത്തികൾ പൂർണ്ണമാകുമ്പോൾ...പ്രത്യേകമായി എടുത്തു പറയേണ്ടത് പുഴയരികിൽ പണിത ഓപ്പൺ സ്റ്റേജ് ഏറെ മനോഹരം.
പുതിയ ഭരണസമിതിക്കും, ദീർഘ വീക്ഷണമുള്ള ഡെവലപ്പ്മെന്റ് കമ്മിറ്റിക്കും അഭിനന്ദനങ്ങൾ.

ശശി വാരിയത്ത്

02/01/2025
തിരൂർ റിക്രീയേഷൻ ക്ലബ്ബിന്റെ പുതുവത്സരാഘോഷവേളയിൽ നിന്നും ചില ദൃശ്യങ്ങൾ...
01/01/2025

തിരൂർ റിക്രീയേഷൻ ക്ലബ്ബിന്റെ പുതുവത്സരാഘോഷവേളയിൽ നിന്നും ചില ദൃശ്യങ്ങൾ...

നമ്മുടെ ക്ലബ്ബിലെ സീനിയർ അംഗമായ അഡ്വക്കേറ്റ് ശ്രീ. രാം മോഹൻ എന്ന മോഹനേട്ടന്റെ നിര്യാണത്തിൽ റിക്രീയേഷൻ ക്ലബ്ബിന്റെ അഗാധമാ...
29/11/2024

നമ്മുടെ ക്ലബ്ബിലെ സീനിയർ അംഗമായ അഡ്വക്കേറ്റ് ശ്രീ. രാം മോഹൻ എന്ന മോഹനേട്ടന്റെ നിര്യാണത്തിൽ റിക്രീയേഷൻ ക്ലബ്ബിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു...
കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു.

എക്സിക്യൂട്ടീവ് മെമ്പർ രാജമണിക്ക്‌ ജന്മദിനാശംസകൾ
25/11/2024

എക്സിക്യൂട്ടീവ് മെമ്പർ രാജമണിക്ക്‌ ജന്മദിനാശംസകൾ

ക്ലബ്ബ്‌ മെമ്പർ കബീറിന്റെ (കൊച്ചൻ) ജേഷ്ഠസഹോദരൻ പാലത്തിങ്ങൽ റഫീഖ് ഹുസൈൻ  അന്തരിച്ചു.മുൻ സഫിയ ട്രാവൽസ് പാർട്ണർ ഹമീദക്കയും ...
02/11/2024

ക്ലബ്ബ്‌ മെമ്പർ കബീറിന്റെ (കൊച്ചൻ) ജേഷ്ഠസഹോദരൻ പാലത്തിങ്ങൽ റഫീഖ് ഹുസൈൻ അന്തരിച്ചു.
മുൻ സഫിയ ട്രാവൽസ് പാർട്ണർ ഹമീദക്കയും ജേഷ്ഠസഹോദരനാണ്...
ആദരാഞ്ജലികൾ 😪

30/07/2024

പ്രകൃതിയുടെ വികൃതികൾ പ്രവചനാതീതമാണ്....

അമ്പലത്തിലും, പള്ളിയിലും, മദ്രസ്സയിലും അഭയം തേടിയവരുടെ വിശ്വാസവും പ്രാർത്ഥനകളും വിഭിന്നമായിരിക്കാം... ജീവനുവേണ്ടിയുള്ള പിടച്ചിലിൽ അവർക്കെല്ലാം ഒരൊറ്റ വിശ്വാസവും പ്രാർത്ഥനയുമായിരുന്നു ദുരന്തമുഖത്ത്...

ദുരന്തകാലത്ത് കടമകളിൽ നിന്നും നമുക്കും മാറിനിൽക്കാനാവില്ല....
പൊതുസമൂഹത്തോടൊപ്പം
കൈകോർക്കാം...
കരുത്തു നൽകാം...
ഭാഗമാകാം...
പ്രാർത്ഥിക്കാം...
സഹായിക്കാം നമ്മുടെ സഹോദരങ്ങളെ...

വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ സഹജീവിതങ്ങളോടും, അവരുടെ കുടുംബത്തോടും, നിരാലംബരായ കുഞ്ഞുങ്ങളോടും റിക്രീയേഷൻ ക്ലബ്ബിന്റെ വേദനകൾ പങ്കിടാം... സഹായ ഹസ്തങ്ങൾ നീട്ടാം...

ആദരാഞ്ജലികൾ

15/07/2024

പിറന്നാൾ ആശംസകൾ

മുതിർന്ന ക്ലബ്ബ്‌ മെമ്പറും പ്രൊഫസാറുമായ ശ്രീ.പി.കെ.മുഹമ്മദ് സാറിന്റെ എഴുപത്തിയഞ്ചാം ജന്മദിനമാണിന്ന്...
ആയുരാരോഗ്യ സൗഖ്യവും ദീർഘായുസും നേരാം സാറിന്...
റിക്രീയേഷൻ ക്ലബ്ബ് അംഗങ്ങളുടെ ജന്മദിനാശംസകൾ....

28/06/2024

Address

Tirur

Website

Alerts

Be the first to know and let us send you an email when Recreation CLUB TIRUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Recreation CLUB TIRUR:

Share

Category