26/10/2025
ചരിത്രങ്ങളെ മാറ്റിമറിച്ചവരില്‍ ചിലരെങ്കിലും വിസ്മൃതിയിലേക്കു നടന്ന് നീങ്ങിയിരിക്കുന്നു...
അതിലൊരാളാണ് ചീമേ ഒക്കേരിയെന്ന നൈജീരിയന്‍ താരം......
ഇന്ത്യന്‍ ഫുട്ബോളിലെ ആദ്യ വിദേശ സൂപ്പര്‍ താരമായിരുന്നു ചീമേ ഒക്കേരി...
1984 ല്‍ വിശാഖ പട്ടണം യൂണിവേഴ്സിറ്റിയില്‍ 21 ആം വയസ്സില്‍ പഠിക്കാനെത്തുമ്പോള്‍ ചീമയുടെ മനസ്സില്‍ ഫുട്ബോളില്ലായിരുന്നു....
എന്നാല്‍ വൈകുന്നേരങ്ങളില്‍ നേരം പോക്കിനായി പന്തുതട്ടുന്ന ചീമയെ വീക്ഷിച്ച സ്പോര്‍ട്ട്സ് അധ്യാപകന് അയാള്‍ അസാമാന്യ പ്രതിഭയെന്ന് ബോധ്യമായി. യൂണിവേഴ്സിറ്റി ഇലവനിലേക്ക് തിരിഞ്ഞെടുക്കപെട്ട ചീമ അധികം വൈകാതെ റോവേഴ്സ് കപ്പില്‍ ഹൈദരാബാദ് ഇലവനായി ബൂട്ട് കെട്ടി....
1985-86 സീസണില് മുഹമ്മദന്‍ സ്പോര്‍ട്ടിങിന്‍റെ സ്കൗട്ടസ് അയാളെ ക്ളബിലേക്ക് കരാറാക്കി. രണ്ട് സീസണ്‍ അവര്‍ക്കായി ബൂട്ട് കെട്ടിയ ചീമ തന്‍റെ ഫിസിക്കലും പവറും ആയ കളി കൊണ്ട് ഇന്ത്യന്‍ ഫുട്ബോളിനെ വിസ്മയിപ്പിച്ചു. ഫിസിക്കല്‍ ആയി അയാളെ നേരിടനാകാതെ ഇന്ത്യന്‍ താരങ്ങള്‍ വശം കെട്ടു. ...
1987-88 സീസണില്‍ ഈസ്റ്റ് ബംഗാളിലെത്തിയതോടെ ഇന്ത്യന്‍ ആഭ്യന്തര ഫുട്ബോളിലെ ചക്രവര്‍ത്തിയായി മാറി. അയാള്‍ അസാധ്യ ഗോള്‍ സ്കോറിങ് മെഷിനായത് അവിടെ വച്ചാണ്. തുടര്‍ന്നുളള 12 വര്‍ക്ഷങളില്‍ 7 വര്‍ക്ഷവും കല്‍ക്കത്താലീഗിലെ ടോപ്സ്കോററായിരുന്നു. 1991 ല്‍ അക്കാലത്തെ ഇന്ത്യന്‍ ഫുട്ബോളിലെ റെക്കോര്‍ഡ് തുകയായ 5 ലക്ഷം രുപക്ക് ചീമ ചിലവൈരികളായ മോഹന്‍ ബഗാനിലേക്ക് കൂട് മാറി. ഇടക്ക് വച്ച് ഇംഗളണ്ടിലും ഡെന്‍മാര്‍ക്കില്‍ കുറച്ച് കാലം കളിച്ചു. പിന്നീട് തിരിച്ചു ബഗാനിലേക്ക് വന്ന ചീമയുടെ ഗോളടി മികവില്‍ ബഗാന്‍ പ്രഥമ ദേശിയ ലീഗ് ജേതാക്കളായി.
1999 ല്‍ കൊല്‍ക്കത്തലീഗില്‍ നടന്ന ഈസ്റ്റ് ബംഗാള്‍ ബഗാന്‍ മത്സരത്തിനിടക്ക് റഫറിക്കെതിരെ തിരിഞ്ഞ് ബഗാന്‍ കളികാര്‍ അടിയുണ്ടാക്കിയപ്പോള്‍ അതിന് കാരണകാരനെന്ന് വിധിച്ച് രണ്ട് വര്‍ക്ഷത്തെ വിലക്ക് വന്നതോടെ വര്‍ക്ഷങ്ങളോളം ഇന്ത്യന്‍ ഫുട്ബോളിലെ വിലയേറിയ താരത്തിന്‍റെ ഫുട്ബോള്‍ കരിയറിന് വിരാമമായി....
യെക്കിനിയടക്കമുള്ള അക്കാലത്തെ സൂപ്പര്‍ ഈഗിള്‍സ് താരങ്ങളെ അറിയാമായിരുന്നെങ്കിലും, ഒരിക്കലും നൈജീരയക്കായി പന്ത് തട്ടാത്ത ഈ മനുഷ്യന്‍ ആയിരിക്കും ഇന്ത്യക്കാര്‍ ഏറ്റവും അധികം ആരാധിച്ച സൂപ്പര്‍ ഈഗിള്‍...
ഹ്യൂമും അനല്‍ക്കയും ഫോര്‍ലാനുമൊക്കെ പില്‍കാലത്ത് ഇന്ത്യന്‍ മൈതാനങളെ ത്രസിപ്പിച്ചപ്പോള്‍ , അവരൂടെ തലമുറകള്‍ക്ക് തുടക്കമിട്ടത് ഈ നൈജീരിയകാരനായിരുന്നു....
.