GYMKHANA ARTS & SPORTS CLUB

GYMKHANA ARTS & SPORTS CLUB Arts & Sports club The meaning then altered to denote a place where skill-based contests were held.

GYMKHANA is a typical Anglo-Indian expression, which is derived from the Hindi-Urdu word for "racket court," is an Indian term which originally referred to a place where sporting events take place. Most gymkhanas have a Gymkhana Club associated with it, a term coined during British Raj for gentlemen's club. In India, the term gymkhana is commonly used to refer to a gymnasium. More generally, gy

mkhana referred (and still refers) to a social and sporting club in the Indian subcontinent, and in other Asian countries including Malaysia, Thailand, Burma and Singapore, as well as in East Africa.

28/07/2025
26/02/2025
ഒരുകാലത്ത് ജിംഖാന ക്ലബ്ബിൻ്റെ ഫുട്ബോൾ മത്സരങ്ങളിൽ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു പ്രിയപ്പെട്ട ഷമീർ.        ഷമീറിലൂടെ...
21/03/2024

ഒരുകാലത്ത് ജിംഖാന ക്ലബ്ബിൻ്റെ ഫുട്ബോൾ മത്സരങ്ങളിൽ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു പ്രിയപ്പെട്ട ഷമീർ.

ഷമീറിലൂടെ ഒരുപാട് ട്രോഫികൾ കരസ്ഥമാക്കാൻ ആ കാലങ്ങളിൽ ജിംഖാനക്ക് സാധിച്ചിട്ടുണ്ട്.
ഓർമിക്കാൻ ഒത്തിരി ഓർമകളും വിജയങ്ങളും നമുക്കായി സമ്മാനിച്ച് അകാലത്തിൽ നമ്മോട് വിട പറഞ്ഞ ഷമീറിന് ആദരാഞ്ജലികൾ.

ഷമീറിൻ്റെ ഖബറിടം അള്ളാഹു വിഷാലമാക്കി കൊടുക്കട്ടെ ആമീൻ........

സംസ്ഥാന ബധിര - മൂക ഫുട്ബോൾ ജേതാക്കളെ കടപ്പുറം ജിംഖാന ക്ലബ്ബ് ആദരിച്ചു.കടപ്പുറം: കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ബധിര-മൂക...
06/12/2023

സംസ്ഥാന ബധിര - മൂക ഫുട്ബോൾ ജേതാക്കളെ കടപ്പുറം ജിംഖാന ക്ലബ്ബ് ആദരിച്ചു.

കടപ്പുറം: കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ബധിര-മൂക കായികമേളയിൽ പതിനെട്ട് വയസ്സിൽ താഴെയുള്ളവരുടെ ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യന്മാരായ തൃശ്ശൂർ ജില്ലാ ടീം അംഗങ്ങളായ കടപ്പുറം സ്വദേശികളായ പി.ബി.മുഹമ്മദ് അൽത്താഫ്, റമീസ് അബൂബക്കർ എന്നിവരെ കടപ്പുറം ജിംഖാന ക്ലബ്ബിന്റെ നേത്രത്വത്തിൽ ആദരിച്ചു.

ലോക ഭിന്നശേഷി ദിനത്തിൽ
മുനക്കകടവ് ഇഖ്ബാൽ നഗറിൽ ജിംഖാന ക്ലബ്ബ് പ്രസിഡന്റ്‌ പി.എ.അഷ്‌ക്കറലിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ
ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: വി.എം.മുഹമ്മദ് ഗസാലിയാണ് താരങ്ങൾക്ക് മൊമെന്റോ നൽകി ആദരിച്ചത്.

സംസ്ഥാന ഫുട്ബോൾ മത്സരത്തിൽ മലപ്പുറം ജില്ലാ ടീമിനെ തോൽപ്പിച്ചാണ് തൃശൂർ ജില്ലാ ടീം ജേതാക്കളായത്.

ചടങ്ങിൽ ജിംഖാന ക്ലബ്ബ് അംഗങ്ങളായ കബീർ പൊന്നാക്കാരൻ, എ.എം.മൻസൂർ, പി.കെ.നസീർ, പി.എസ്.സാബിത്ത്, പി.എച്ച്.ഖലീഫ, പി.എം.ഹിളർ, സാഹിൽ, പി.എ.വഹാബ്, എം.എ.അസ്മീർ, പി.എം.റിയാൻ എന്നിവർ സംസാരിച്ചു.

ജിംഖാന ക്ലബ്ബ് ജനറൽ സെക്രട്ടറി അൻസാർ പോണത്ത് സ്വാഗതവും ട്രഷറർ ഇസ്ഹാക്ക് ചിന്നാലി നന്ദിയും പറഞ്ഞു.

 #പരിസ്ഥിതി ദിനത്തിൽ  #ജിംഖാന ക്ലബ്ബ്‌ നേതൃത്വത്തിൽ കടപ്പുറം അഴിമുഖം ശുചീകരിച്ചു*കടപ്പുറം: കടപ്പുറം ജിംഖാന ക്ലബ്ബ്‌ ആഭിമ...
05/06/2023

#പരിസ്ഥിതി ദിനത്തിൽ #ജിംഖാന ക്ലബ്ബ്‌ നേതൃത്വത്തിൽ കടപ്പുറം അഴിമുഖം ശുചീകരിച്ചു*

കടപ്പുറം: കടപ്പുറം ജിംഖാന ക്ലബ്ബ്‌ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ക്ലീൻ അഴിമുഖം പദ്ധതിക്ക് തുടക്കമായി.

ലോക പരിസ്ഥിതി ദിനത്തിൽ മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ സേനാംഗങ്ങളുടെ സഹകരണത്തോടെയാണ് ജിംഖാന ക്ലബ്ബ്‌ പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലക്ക് മുനക്കക്കടവ് അഴിമുഖം ബീച്ച് പരിസരം വൃത്തിയാക്കിയത്.

മുനക്കക്കടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഫൈസൽ.പി.എ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ജിംഖാന ക്ലബ്ബ് പ്രസിഡൻറ് പി.എ.അഷ്കർ അലി അദ്ധ്യക്ഷത വഹിച്ചു. കോസ്റ്റൽ പോലീസ് എസ്.ഐ ബാലകൃഷ്ണൻ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് നടത്തി.

കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർമാരായ ലോഫിരാജ്, ഉമേഷ്, സി.പി.ഒ മാരായ സനോജ്, സുധിലാൽ, അവിനാഷ്, ബബിൻദാസ് എന്നീ സേനാംഗങ്ങളും കോസ്റ്റൽ വാർഡൻ അക്ഷയ് കുമാർ, സ്രാങ്ക് അഖിൻ, ലെസ്കർ സതീശൻ, ജിംഖാന ക്ലബ്ബ് അംഗങ്ങളായ പി.ടി.സന്തോഷ്, എസ്.എച്ച്.അർഷാദ്, എം.എ.അസ്മീർ, പി.എം.അർഷാദ്, പി.എം.റിയാൻ, പി.ആർ.ഇസ്ഹാഖ്, പി.എം.ഇർഷാദ്, പി.ജെ.അൻസാർ, പി.എൻ.ഷിനാസ് എന്നിവർ പങ്കെടുത്തു.

ജിംഖാന ക്ലബ്ബ് ജനറൽ സെക്രട്ടറി അൻസാർ പോണത്ത് സ്വാഗതവും പി.എം.ഹിളർ നന്ദിയും പറഞ്ഞു.

താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്ക് കടപ്പുറം ജിംഖാന ക്ലബ്ബ് പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു.കടപ്പുറം: ജിംഖാന ക്ലബ്ബിന്റെ...
10/05/2023

താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്ക് കടപ്പുറം ജിംഖാന ക്ലബ്ബ് പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു.

കടപ്പുറം: ജിംഖാന ക്ലബ്ബിന്റെ നേതൃത്വത്തിൽ താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു.

ജിംഖാന ക്ലബ്ബ് പ്രസിഡന്റ് പി.എ.അഷ്ക്കർ അലി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻസാർ പോണത്ത്, നസീർ പൊന്നാക്കാരൻ, കെ.എ.ഷിഹാബ്, പി.കെ.ഷൈജു, പി.എം.ഹിളർ, പി.ഐ.മുഹമ്മദ് ഷബീബ്, പി.എ.ബിലാൽ, മെഹ്റൂഫ് മുന്ന, സി.ജെ.സിനാൻ, ആബിദ്, പി.ജെ.അൻസാർ, സി.എൻ.അറഫാത്ത്, പി.എസ്.ബിലാൽ, ഹിലാൽ, റജബ്, അർഷാദ്, അഭിഷേക്, ഷെരീഫ്, അഭിജിത്ത്, എന്നിവർ സംബന്ദിച്ചു.

കടപ്പുറം ജിംഖാന ക്ലബ്ബ് പറവകൾക്കൊരു നീർക്കുടങ്ങൾ സ്ഥാപിച്ചു.കടപ്പുറം: ലോക ജല ദിനത്തോടനുബന്ദിച്ച് കടപ്പുറം ജിംഖാന ക്ലബ്ബി...
22/03/2023

കടപ്പുറം ജിംഖാന ക്ലബ്ബ് പറവകൾക്കൊരു നീർക്കുടങ്ങൾ സ്ഥാപിച്ചു.

കടപ്പുറം: ലോക ജല ദിനത്തോടനുബന്ദിച്ച് കടപ്പുറം ജിംഖാന ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊള്ളുന്ന വേനലിൽ പറവകൾക്കൊരു നീർക്കുടങ്ങൾ സ്ഥാപിച്ചു.
കുടിവെള്ളം നിറയ്ക്കാൻ തയ്യാറാക്കിയ പാത്രങ്ങൾ മുനക്കകടവ്, അഴിമുഖം, ഇഖ്ബാൽ നഗർ തുടങ്ങിയ പ്രദേശങ്ങളിലെ വീട്ടുതൊടികളിലും കച്ചവട സ്ഥാപനങ്ങളോടു ചേർന്നും സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മുനക്കകടവ് കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ അറുമുഖൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജിംഖാന ക്ലബ്ബ് പ്രസിഡൻറ് പി.എ.അഷ്ക്കർ അലി അദ്ധ്യക്ഷത വഹിച്ചു.

കോസ്റ്റൽ പോലീസ് വി.എം.അനീഷ് പി.കെ.കബീർ, സി.എം.ഇസ്ഹാഖ്, പി.എച്ച്.അഷ്ക്കർ, ആർ.കെ.നാസർ, പി.ബി.അസറുദ്ധീൻ, ഷഹീർ പണ്ടാരി, പി.എച്ച്.ഹനീഫ, പി.കെ.ഷൈജു, പി.ടി.സന്തോഷ്, ഏ.എം.ജാബിർ, കെ.എ.നസീർ, പി.എ.അബു, പി.എം.ഹിളർ, ആർ.കെ.ഹംസ, സി.എം.ബഷീർ, മൊയ്തുണ്ണി ചിന്നാലി, മനാഫ് പോക്കാക്കില്ലത്ത്, കെ.എ.ഹാഷിം, പി.എം.അബ്ദുൽ ഹമീദ് എന്നിവർ സംബന്ദിച്ചു.

ജിംഖാന ക്ലബ്ബ് സെക്രട്ടറി അൻസാർ പോണത്ത് സ്വാഗതവും പി.എസ്.മുഹമ്മദ് ഷമീർ നന്ദിയും പറഞ്ഞു.

Address

MUNAKKAKADAVU IQBAL NAGAR, P. O. KADAPPURAM, CHAVAKKAD
Thrissur
680514P.OKADAPPURAM

Telephone

9496840486

Website

Alerts

Be the first to know and let us send you an email when GYMKHANA ARTS & SPORTS CLUB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GYMKHANA ARTS & SPORTS CLUB:

Share