Padiyam Sports Academy

Padiyam Sports Academy അന്തിക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഫുട്‌ബോൾ ടർഫ് & ഇൻഡോർ ഷട്ടിൽ കോർട്ട്

പടിയം സ്പോർട്സ് അക്കാദമി ഞങ്ങളുടെ ഒരു സംരംഭമാണ്. അന്തിക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഫുട്‌ബോൾ ടർഫ് ആയിരിക്കുമിത് ഇതോടൊപ്പം ഇൻഡോർ ഷട്ടിൽ കോർട്ടും ഒരുങ്ങുന്നുണ്ട്. ആരോഗ്യമുള്ള പുത്തൻ തലമുറയെ വാർത്തെടുക്കുന്നതിൽ കായികമേഖലയ്ക്കു നിര്ണ്ണായക സ്വാധീനമാണുള്ളത് കളിസ്ഥലങ്ങളുടെ അപര്യാപ്തതയാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‍നം. അതിനൊരു പരിഹാരമായി ആധുനിക സംവിധാനങ്ങളോടെയുള്ള ഇത്തരം സംരംഭങ്ങൾ നാളെയുടെ വാഗ്ദാനങ

്ങൾക്കു മുതൽക്കൂട്ടാവും എന്ന ശുഭ പ്രതീക്ഷയാണ് ഞങ്ങൾക്കുള്ളത്. പടിയം ശ്രീകുമാര ക്ഷേത്ര (പൂശാരുടെ അമ്പലം) പരിസരത്തു യാഥാർഥ്യമാവുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലങ്ങളുടേയും, പടിയം സ്പോർട്ട്സ് അക്കാദമിയുടേയും വിജയത്തിലേക്ക് ഏവരുടെയൂം പിൻതുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.

പടിയം സ്പോർട്സ് അക്കാദമിയുടെ അഞ്ചാം വാർഷികവും 2026 ഓണാഘോഷവുംപടിയം സ്പോർട്സ് അക്കാദമിയുടെ (PSA) അഞ്ചാം വാർഷികവും 2026-ലെ ...
23/08/2026

പടിയം സ്പോർട്സ് അക്കാദമിയുടെ അഞ്ചാം വാർഷികവും 2026 ഓണാഘോഷവും

പടിയം സ്പോർട്സ് അക്കാദമിയുടെ (PSA) അഞ്ചാം വാർഷികവും 2026-ലെ ഓണാഘോഷവും ഇത്തവണ ഒരുമിച്ച് ആഗസ്റ്റ് 30-ന് ആഘോഷിക്കുകയാണ്. 115 അംഗങ്ങളുള്ള ഈ കൂട്ടായ്മയിൽ പടിയം ഗ്രാമത്തിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും. ആരംഭിച്ച് അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ, കേരളക്കരയ്ക്ക് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളിലൂടെ PSA ഇന്ന് ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നു എന്നത് ഞങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതിൽ ഏറെ സന്തോഷമുണ്ട്.

ഇത്തവണത്തെ ഓണാഘോഷം കളർഫുൾ ആക്കാൻ വിദ്യാധരൻ മാസ്റ്റർ മുഖ്യാതിഥിയായി എത്തുന്നത്. നാടൻപാട്ട് സംഘത്തിൻ്റെ ഈണവും കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ പുലാമ്പുഴക്കടവിലെ B & J Water Front Resort ൽ വരുന്ന ഞായറാഴ്ച വൈകുന്നേരം ആഘോഷാരവങ്ങൾക്ക് വർണ്ണപ്പകിട്ടേകും.

കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും താമസിക്കുന്ന ഒരു കൂട്ടം സഹൃദയരുടെ കൂട്ടായ്മയായ PSAയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് വർഷങ്ങളായി നടന്നുവരുന്നത്. ഫുട്ബോൾ ടർഫ്, സിന്തറ്റിക് ബാഡ്മിന്റൺ കോർട്ട് എന്നിവയ്ക്ക് പുറമെ, പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഇൻഡോർ ഗെയിം സോൺ, മിനി ഹാൾ, റിഫ്രഷ്മെന്റ് കംഫർട്ട് ഹോം, ടൂറിസം സപ്പോർട്ട് ഇക്കോസിസ്റ്റം, വില്ലേജ് ടൂറിസം, വിവിധ കായിക പരിശീലനങ്ങൾ, ഓൾ കേരള ടൂർണമെന്റുകൾ, നാട്ടുകൂട്ട സ്വയം തൊഴിൽ പരിശീലനങ്ങൾ, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി-വനസംരക്ഷണ സെമിനാറുകൾ, No Drug Awareness ക്യാമ്പുകൾ, ഓൺലൈൻ ലീഡർഷിപ്പ് ട്രെയിനിംഗ് ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് PSA ഏറ്റെടുത്ത് നടപ്പാക്കുന്നത്.

ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന PSA എക്സിക്യൂട്ടീവ് കമ്മിറ്റിയെ ഈ വർഷം നയിക്കാനുള്ള അവസരമാണ് കഴിഞ്ഞ AGM എന്നെ ഏൽപ്പിച്ചത്. വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും ഏറ്റെടുത്ത ഈ ഉത്തരവാദിത്വത്തിൽ, എല്ലാ അംഗങ്ങളെയും ചേർത്തുപിടിച്ച് ഒരു കൂട്ടുകുടുംബം പോലെ PSAയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഈ കൂട്ടായ്മയ്ക്ക് എല്ലാവരുടെയും നിസ്സീമമായ സ്നേഹവും പിന്തുണയും അനുഗ്രഹങ്ങളും എന്നും ഉണ്ടാകുമെന്ന് ഞങ്ങൾ ഉറപ്പായി വിശ്വസിക്കുന്നു.

നാടിന്റെ നന്മ!
ആരോഗ്യമുള്ള തലമുറ!!
സൗഹൃദത്തിന്റെ മാധുര്യം നിറഞ്ഞ കൂട്ടായ്മ!!!

രമേശ് വാസു
പ്രസിഡന്റ്, PSA

Registration Started!SUMMER SOCCER COACHING CAMP
07/04/2026

Registration Started!
SUMMER SOCCER COACHING CAMP

EXCITING SUMMER VACATION OFFER
28/03/2026

EXCITING SUMMER VACATION OFFER

SUMMER BADMINTON COACHING CAMP
28/03/2026

SUMMER BADMINTON COACHING CAMP

സ്പോർട്സ് എന്നത് കേവലം ഒരു കളി മാത്രമല്ല, അത് നമ്മെ അച്ചടക്കവും ഐക്യവും പഠിപ്പിക്കുന്നു. റിപ്പബ്ലിക് ദിനത്തിന്റെ ഈ പുണ്യ...
26/01/2026

സ്പോർട്സ് എന്നത് കേവലം ഒരു കളി മാത്രമല്ല, അത് നമ്മെ അച്ചടക്കവും ഐക്യവും പഠിപ്പിക്കുന്നു. റിപ്പബ്ലിക് ദിനത്തിന്റെ ഈ പുണ്യവേളയിൽ, മികച്ച കായിക സംസ്കാരത്തിലൂടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തുമെന്ന് നമ്മുക്ക് പ്രതിജ്ഞ ചെയ്യാം. 🇮🇳⚽🏸

ഏവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു.
പടിയം സ്പോർട്സ് അക്കാദമി (PSA)

അറിയിപ്പ്Nov. 9 ന് നടത്തേണ്ട ബിഗിനർ കാറ്റഗറി ടൂർണ്ണമെൻ്റ് Nov. 16, Sunday യിലേക്ക് മാറ്റിയിരിക്കുന്നു.
31/10/2025

അറിയിപ്പ്
Nov. 9 ന് നടത്തേണ്ട ബിഗിനർ കാറ്റഗറി ടൂർണ്ണമെൻ്റ് Nov. 16, Sunday യിലേക്ക് മാറ്റിയിരിക്കുന്നു.

Padiyam Sports Academy Beginners Badminton Tournament Registration Started
28/10/2025

Padiyam Sports Academy Beginners Badminton Tournament Registration Started

ഇന്ന് നടന്ന നബിദിന റാലിയിൽ, PSA അംഗങ്ങള്‍ മധുരം വിതരണം ചെയ്യുന്നു.
06/09/2025

ഇന്ന് നടന്ന നബിദിന റാലിയിൽ, PSA അംഗങ്ങള്‍ മധുരം വിതരണം ചെയ്യുന്നു.

പടിയം സ്പോര്‍ട്സ് അക്കാദമിയുടെ നാലാം വാര്‍ഷികത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച  രണ്ടാമത് വീരനാട്യ മത്സരിന്റെ ഉദ്ഘാടനം സിനി...
04/09/2025

പടിയം സ്പോര്‍ട്സ് അക്കാദമിയുടെ നാലാം വാര്‍ഷികത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച രണ്ടാമത് വീരനാട്യ മത്സരിന്റെ ഉദ്ഘാടനം സിനിമാതാരം ആന്‍സി സുഹാസ് നിര്‍വ്വഹിച്ചു.കഥാകൃത്ത് വേണുഗോപാല്‍ കൊച്ചത്ത് മുഖ്യാതിഥിയായിരുന്നു.സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച് വരുന്ന തൃശൂര്‍ സോണ്‍ ഡെപ്യൂട്ടി കളക്ടര്‍ രാജേഷ് ചുളളിയിലിനെ ചടങ്ങില്‍ ആദരിച്ചു. PSA പ്രസിഡണ്ട് ഇ.വി.ദിനേഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഓണാഘോഷ കണ്‍വീനര്‍ അജയന്‍ കൊച്ചത്ത് സ്വാഗതവും PSA സെക്രട്ടറി റിനീഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. 6 ടീമുകള്‍ പങ്കെടുത്ത വീരനാട്യ മത്സരത്തില്‍ ഫ്രണ്ട്സ് കലാവേദി ആവണങ്ങാട്ടുപടി ഒന്നാം സ്ഥാനവും വാസുകി മുറ്റിച്ചൂര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പദധ്വനി മുറ്റിച്ചൂരിലെ 40 ഓളം കലാകാരികള്‍ അവതരിപ്പിച്ച ' നൃത്തരാവ് ' പ്രത്യേക ശ്രദ്ധ നേടി.

Address

Near Sree Kumara Kshethram, Padiyam, Kandassankadavu P. O
Thrissur
680613

Alerts

Be the first to know and let us send you an email when Padiyam Sports Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Padiyam Sports Academy:

Shortcuts

Share

Category