27/08/2016
"DYFI സിക്‌സസ്" ഫുട്ബോൾ ടൂർണമെൻറ് : ഫൈനൽ മത്സരം നാളെ ( 28 ഓഗസ്റ്റ് , ഞായർ ) ; വി ശിവൻകുട്ടി സമ്മാനദാനം നിർവഹിക്കും
DYFI അരുവിക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അരുവിക്കര പഞ്ചായത്ത് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന "DYFI സിക്‌സസ്" ഫുട്ബോൾ ടൂർണമെൻറ് ൻറെ ഫൈനൽ മത്സരം 28 ഓഗസ്റ്റ് , ഞായർ വൈകുന്നേരം 4:30 മണിക്ക് നടക്കും.
32 ടീമുകൾ മത്സരിച്ച ടൂർണമെന്റിന്റെ പ്രാഥമിക റൌണ്ട് മത്സരങ്ങളും പ്രീ ക്വർട്ടർ മത്സരങ്ങളും ഇന്ന് അവസാനിച്ചു. ക്വാർട്ടർ മത്സരങ്ങൾ 28 ഓഗസ്റ്റ് , ഞായർ രാവിലെ 06:30 നും സെമി ഫൈനൽ മത്സരങ്ങൾ ഉച്ചയ്ക്ക് ശേഷം 02:30 നും നടക്കും. ജില്ല ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ വി ശിവൻ കുട്ടി സമ്മാനദാനം നിർവഹിക്കും. DYFI കേന്ദ്ര കമ്മിറ്റി അംഗം ശ്രീ കെ എസ് സുനിൽ, അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഐ മിനി , ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എൽ പി മായാദേവി , DYFI സംസ്ഥാന കമ്മിറ്റി അംഗം ബി ഷാജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഓ എസ് പ്രീത , അരുവിക്കര ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വിജയൻ നായർ , വി ആർ പ്രവീൺ , പി പ്രശാന്ത്, അജിത് വെമ്പന്നൂർ, രാജശേഖരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
വിജയികൾക്ക് പതിനായിരം രൂപയും എവർ റോളിങ്ങ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന ടീമിനും ടൂർണമെന്റിലെ മികച്ച കളിക്കാരൻ , ഏറ്റവും കൂടുതൽ ഗോളടിക്കുന്ന കളിക്കാരൻ , മികച്ച ഗോളി എന്നിവർക്ക് പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കും.
അരുവിക്കര മാർഷെൽസ് എഫ് സി, ആനാട് വി എഫ് സി , കാവല്ലൂർ എഫ് സി , എം എഫ് സി വെള്ളനാട് , യാഗ എഫ് സി രണ്ടാം ചിറ , പ്രതിഭ എഫ് സി ഉള്ളൂർ , കെൻറ് എഫ് സി , എം സി യുണൈറ്റഡ് മുള്ളൻചിറ എന്നിവരാണ് "DYFI സിക്‌സസ്" കപ്പിനായി നാളെ ഏറ്റുമുട്ടുന്നത്.
എല്ലാ നല്ലവരായ കായിക പ്രേമികളെയും നാട്ടുകാരെയും അരുവിക്കര പഞ്ചായത്ത് ഫുട്ബോൾ സ്റ്റേഡിയത്തിലേക്ക് ക്വാർട്ടർ, സെമി , ഫൈനൽ മത്സരങ്ങൾ കാണുവാൻ DYFI അരുവിക്കര യൂണിറ്റ് സ്വാഗതം ചെയ്യുന്നു.
വിശ്വസ്തതയോടെ,
DYFI അരുവിക്കര യൂണിറ്റ് നു വേണ്ടി,
അനന്തു എസ്
DYFI യൂണിറ്റ് പ്രസിഡന്റ്
9995486595
ദിലീപ് എസ്
DYFI യൂണിറ്റ് സെക്രട്ടറി
9809171007