SMC - Sumesh Kumar Memorial Arts & Sports Club

SMC - Sumesh Kumar Memorial Arts & Sports Club SMC - Smuesh Kumar Memorial Arts & Sports Club

"അതിരുകളില്ലാത്ത സൗഹൃദം"

07/12/2025

കലാശക്കൊട്ട്!!!!!!

മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ 8 വരെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്...
03/10/2023

മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 2 മുതല്‍ 8 വരെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരം മൃഗശാലയില്‍ സൗജന്യ പ്രവേശനം നല്‍കുമെന്ന് അധികതര്‍ അറിയിച്ചു.
അതേസമയം, വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ ഒരു വര്‍ഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്.
വാരാഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് വനം വകുപ്പ് നടപ്പാക്കുന്നത്. വന്യജീവി വാരാഘോഷം 2023ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒക്ടോബര്‍ രണ്ടാം തീയ്യതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും.

*എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പഠിപ്പിച്ച* മഹാത്മജിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഗാന്ധി ജയന്തി ദിനാശംസകൾ.....
02/10/2023

*എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പഠിപ്പിച്ച* മഹാത്മജിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഗാന്ധി ജയന്തി ദിനാശംസകൾ.....

ഏയ്ഞ്ചൽ മരിയ റുബീസ് 😢     മരണ വക്ത്രത്തിലെത്തിയ ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാൻ ആശുപത്രികളിലേക്ക് കുതിച്ചു പാഞ്ഞ ദീപാ ജോസ...
28/09/2023

ഏയ്ഞ്ചൽ മരിയ റുബീസ് 😢
മരണ വക്ത്രത്തിലെത്തിയ ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാൻ ആശുപത്രികളിലേക്ക് കുതിച്ചു പാഞ്ഞ ദീപാ ജോസഫിന്റെ പ്രിയപുത്രി!
എത്രയോ മരണങ്ങൾ നേരിൽ കണ്ട, " കേരളത്തിലെ ആദ്യ വനിതാ ആംബുലൻസു ഡ്രൈവർ " എന്ന ഖ്യാതി നേടിയ ദീപക്ക് തന്റെ പൊന്നുമോളുടെ വേർപാട് നിറകണ്ണുകളോടെ നോക്കിയിരിക്കേണ്ടി വന്നു!
മൂന്നു വർഷം മുമ്പാണ് പാമ്പ് കടിയേറ്റ് മാരകമായി വിഷബാധയേറ്റ ഏഞ്ചൽ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. വിധിയോട് മത്സരിച്ച അവൾ മുഴുവൻ വിഷയങ്ങളിലും എ - പ്ലസ് നേടി പത്താം തരം പരീക്ഷ പാസ്സായി. തുടർന്നു കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് അവളെ ബാധിച്ച മാരകമായ അസുഖം തിരിച്ചറിഞ്ഞത്! ഇന്നലെയോടെ ആ കുരുന്നു ജീവിതം എന്നേക്കുമായി പൊലിഞ്ഞു!
പിഞ്ചു " മാലാഖ "യ്ക്ക് വിട 🌹🌹

തേഞ്ഞിപ്പലത്ത് നടക്കുന്ന മലപ്പുറംജില്ലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 വിഭാഗം പെണ്‍കുട്ടികളുടെ 4...
21/09/2023

തേഞ്ഞിപ്പലത്ത് നടക്കുന്ന മലപ്പുറം
ജില്ലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടുന്ന ആര്‍.എം.എച്ച്.എസ്.എസ്. മേലാറ്റൂരിന്റെ കെ. അഞ്ജലി...

ജൂണ്‍ എട്ടിന് തീവണ്ടി തട്ടിമരിച്ച കോച്ച് അജ്മലിന്റെ പേരുവിളിച്ച് കരഞ്ഞു കൊണ്ടാണ് അഞ്ജലി മത്സരം ഫിനിഷ് ചെയ്തത്. അങ്ങാടിപ്പുറത്തുണ്ടായ അപകടത്തിലാണ് അജ്മല്‍ മരിച്ചത്...

'ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ രോഗി മരിച്ചേക്കാം. ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറ...
05/09/2023

'ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ രോഗി മരിച്ചേക്കാം. ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചുപേര്‍ മരിച്ചേക്കാം. എന്നാല്‍ ഒരു അധ്യാപകന് പിഴവ് വന്നാല്‍ ഒരു തലമുറയാണ് നശിക്കുന്നത് ',

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കവാടത്തിലെ വാചകമാണിത്

അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയില്‍ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ത്തെടുക്കാം.... ആശംസകൾ

02/09/2023

ചന്ദ്രനെ കീഴടക്കിയ ഇന്ത്യയുടെ പ്രയാണമിനി സൂര്യനിലേക്ക്‌.

രാജ്യത്തിന്റെ പ്രഥമ സൗര പര്യവേഷണ പേടകം ആദിത്യ - എൽ 1 സൂര്യനിലേക്കുള്ള പ്രയാണമാരംഭിച്ചു. വിക്ഷേപണ വാഹനമായ പിഎസ്എൽവി - സി 57 ശ്രീഹരിക്കോട്ടയിൽ നിന്നാണ് കുതിച്ചുയർന്നത്. ഭൂമിയുടെയോ മറ്റു ഗ്രഹങ്ങളുടെയോ നിഴൽ പതിക്കാത്ത ഇടമായതിനാൽ സൂര്യനെ നന്നായി വീക്ഷിക്കാൻ പേടകത്തിന് സാധിക്കുമെന്നതാണ് ലഗ്രാഞ്ച് - 1ന്റെ പ്രത്യേകത. 125 ദിവസങ്ങൾ കൊണ്ട് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് സൗര പര്യവേഷണ പേടകം ലഗ്രാഞ്ച് - 1 ൽ എത്തിച്ചേരും. ഇറ്റലിക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ജോസഫ് ലൂയി ലഗ്രാഞ്ചിന്റെ സ്മരണാർത്ഥമാണ് ഈ പേരുനൽകിയിരിക്കുന്നത്. അമേരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് സൂര്യ പര്യവേഷണ ദൗത്യം നടത്തിയിട്ടുള്ളത്.

Entry No : 105 മരുതുംമൂട് ടീം
29/08/2023

Entry No : 105 മരുതുംമൂട് ടീം

Entry No : 104 ടീം മന്തിക്കളം
29/08/2023

Entry No : 104 ടീം മന്തിക്കളം

Entry No : 103 സ്റ്റാർ ബോയ്സ് ചിറക്കോണം
29/08/2023

Entry No : 103 സ്റ്റാർ ബോയ്സ് ചിറക്കോണം

Entry No : 102 കാര്യോട് ഫ്രണ്ട്സ്
29/08/2023

Entry No : 102 കാര്യോട് ഫ്രണ്ട്സ്

Address

Thachancode, Kuttichal, Trivandrum
Thiruvananthapuram
695574

Website

Alerts

Be the first to know and let us send you an email when SMC - Sumesh Kumar Memorial Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category