പത്തനംതിട്ട ക്രിക്കറ്റിൻ്റെ അശ്വമേധം

  • Home
  • India
  • Thiruvalla
  • പത്തനംതിട്ട ക്രിക്കറ്റിൻ്റെ അശ്വമേധം

പത്തനംതിട്ട ക്രിക്കറ്റിൻ്റെ അശ്വമേധം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പത്തനംതിട്ട ക്രിക്കറ്റിൻ്റെ അശ്വമേധം, Sports Club, Cheerakkattillom , Kavumbhagom P o, Thiruvalla.

31/03/2025
പത്തനംതിട്ട ജില്ലയെ ക്രിക്കറ്റിൽ ഒന്നാമത് എത്തിക്കാനുള്ള ഭഗീരഥ പ്രയത്നം അശ്വമേധം 2025 തുടങ്ങുകയായി. സ്വന്തം നേട്ടത്തിന് ...
20/10/2023

പത്തനംതിട്ട ജില്ലയെ ക്രിക്കറ്റിൽ ഒന്നാമത് എത്തിക്കാനുള്ള ഭഗീരഥ പ്രയത്നം അശ്വമേധം 2025 തുടങ്ങുകയായി. സ്വന്തം നേട്ടത്തിന് പകരം നാടിൻ്റെ വളർച്ചക്ക് പത്തനംതിട്ട ജില്ല രൂപീകരിച്ച ശ്രീ കെ കെ നായർ (എക്സ്.എം എൽ എ) യുടെ നാമധേയത്തിൽ ക്രിക്കറ്റിൻ്റെ അടിസ്ഥാന തലമായ ടെന്നിസ് ബോൾ ക്രിക്കറ്റിൽ നിന്ന് തന്നെ തുടങ്ങാം. ജില്ലയിലെ എല്ലാ ക്ലബ് കൾക്കും പങ്കെടുത്ത് ജില്ലാ ചാമ്പ്യൻ ടീം ആകാനുള്ള സുവർണ്ണാവസരം.
എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും അനുഗ്രഹാശിസ്സുകൾ അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം

അഭിലാഷ് സി എം
അശ്വമേധം പ്രോജക്ട് ഡയറക്ടർ

28/07/2023

പ്രമേയം 5 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷനിൽ പങ്കെടുക്കുന്ന കളിക്കാർക്ക് അപ്പീലിനുള്ള അവകാശം ഉണ്ടാകണമെന്ന്

ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് ഏറ്റവും വിഷമം പിടിച്ച ഒരു കാര്യമാണ് .എത്ര നന്നായി നടത്തിയാലും പല കുട്ടികൾക്കും തങ്ങൾക്ക് അന്യായമായി സെലക്ഷൻ കിട്ടിയില്ല എന്ന അഭിപ്രായം ഉണ്ടാകും .ഏതെങ്കിലും ഒക്കെ സെലക്ഷന് കുറ്റം പറയാത്ത ഒരു കളിക്കാരൻ ഉണ്ടാക്കാനും വഴിയില്ല. ചില കുബുദ്ധികൾ മനപ്പൂർവം നടത്തുന്ന ഒതുക്കലുകളും സെലക്ഷൻ്റെ ഭാഗമായി ഉണ്ട് എന്ന വസ്തുതയും തള്ളിക്കളയാൻ ആവില്ല .കളിക്കാരുടെ മുകളിൽ സെലക്ഷൻ എന്ന ഒരു വാൾ തൂക്കിയിട്ടിരിക്കുന്ന അവസ്ഥയും ഉണ്ട്.
പലപ്പോഴും ടീമുകളുടെ സെലക്ഷൻ കോമ്പിനേഷൻ പല ക്യാറ്റഗറിയിലും പല സെലക്ഷനുകളിലും അങ്ങോട്ടുമിങ്ങോട്ടും മാറ്റി അർഹതപ്പെട്ട ചില കുട്ടികൾക്ക് കിട്ടാതെ പോകുന്നതും ഉണ്ട്. ചില കുട്ടികളുടെ മുൻവർഷത്തെ പ്രകടനങ്ങൾ അറിയാത്ത പുതിയ സെലക്ടേഴ്സ് വരുന്നതുമൂലം അർഹതയുള്ള ചില കളിക്കർക്ക് കിട്ടാതെ പോവുകയും ഉണ്ട്. എന്താണ് സെലക്ഷന്റെ മാനദണ്ഡം എന്ന് അറിയാത്ത കുട്ടികൾക്ക് അതനുസരിച്ച് കളിക്കാനും പറ്റാത്ത സാഹചര്യവും ഉണ്ട്.

ഇപ്പോഴത്തെ പത്തനംതിട്ട ജില്ലാ അസോസിയേഷൻ വളരെ നല്ലരീതിയിൽ സെലക്ഷൻ സുതാര്യമായി നിഷ്പക്ഷമായും നടത്തുവാൻ പരമാവധി ശ്രമിക്കുന്നുണ്ട്. മാത്രമല്ല ഭീഷണി നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷം മാറ്റി സുതാര്യമായി കളിക്കാർക്ക് ഭീതിയില്ലാതെ സെലക്ഷനിൽ പങ്കെടുക്കാനുള്ള ഒരു അവസരം ഉണ്ടാക്കിയത് എന്ന് പറയുന്നത് ഒരിക്കലും ഒരു ചെറിയ കാര്യമല്ല. എങ്കിൽ പോലും കഴിയുന്നത്ര ആക്ഷേപങ്ങൾ കുറയ്ക്കുന്നതിനായി ചില നിർദ്ദേശങ്ങൾ സമർപ്പിക്കുന്നു.

1.സ്ഥിരം സെലക്ഷൻ കമ്മിറ്റി 4 വർഷത്തേക്ക് ഉണ്ടാക്കുക. അതിൽ പുറത്തുനിന്ന് ഒരാളെ വിളിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തെയും സ്ഥിരമായി എല്ലാ സെലക്ഷനും പങ്കെടുക്കാൻ പറ്റിയ അറിവുള്ള ഒരാളെ സ്ഥിര അംഗം ആയും ഒരു സീനിയർ കളിക്കാരനെയും ചേർത്ത് സെലക്ഷൻ കമ്മിറ്റി ഉണ്ടാക്കുക.

3. യാതൊരു കാരണവശാലും ജില്ലയിലെ കോച്ചിംഗ് ക്യാമ്പ് നടത്തുന്ന കോച്ചസിനെ സെലക്ഷൻ പ്രക്രിയയിൽ ഉൾപ്പെടുത്താതിരിക്കുക

4.ആദ്യഘട്ടം മുതൽ അവസാനഘട്ടം വരെയും ഉള്ള എല്ലാ സെലക്ഷനും ഈ സെലക്ഷൻ കമ്മിറ്റി തന്നെ ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

5. സെലക്ഷനിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വേണ്ടി എന്താണ് സെലക്ഷന്റെ മാനദണ്ഡം എന്നതിനെപ്പറ്റി ഒരു എഴുതപ്പെട്ട മാനദണ്ഡങ്ങളുടെ രേഖ കമ്മിറ്റി ഉണ്ടാക്കി അത് സെലക്ഷൻ നടക്കുന്ന സ്ഥലത്ത് ഫ്ലക്സ് ആയി പ്രദർശിപ്പിക്കുകയും ചെയ്യുക.

6.അതിൽ ഏതൊക്കെ പൊസിഷനിലേക്ക് ആണ് സെലക്ഷൻ നടത്തുന്നത് എന്ന് വ്യക്തമായി ഉദാഹരണം എത്ര ബാറ്റ്സ്മാൻ,ഫാസ്റ്റ് ബൗളർ,സ്പിന്നർ,ആൾ രൗണ്ടെർ etc

7. റിസർവ്വ് ലിസ്റ്റില് നിന്നും അവശ്യം വന്നാൽ അന്തിമ ടീമിൽ ഉൽകൊള്ളിക്കുന്നതിന് ഉള്ള മാനദണ്ഡം.

8. പ്ലയിങ് ഇലവൻ തിരഞ്ഞെടുക്കുന്നതിന് ഉള്ള മുൻഗണന മാനദണ്ഡങ്ങൾ (priority norms)

9. ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം.

10. അപ്പീൽ നൽകാനുള്ള അവകാശം.

11. അപ്പീൽ നൽകാൻ ഉള്ള വ്യവസ്ഥകളും മാനദണ്ഡവും ഉണ്ടാക്കുക.

12 അയതിനുള്ള എൻ്റെ കരട് നിർദേശങ്ങൾ.
A. അപ്പീൽ നൽകുന്ന കളിക്കാരൻ്റെ പേര്,അഡ്രസ്സ്,ഫോൺ നമ്പർ, വയസ്,കാറ്റഗറി,
ഏതു ടൈപ്പ് കളിക്കാരൻ ആണ് എന്നുള്ള വിവരം എന്നിവയും എതിർ കളിക്കാരൻ്റെ പേര്,ടൈപ്പ് എന്നിവയും സെലക്ഷൻ ട്രയല് നടുത്തുമ്പോൾ എഴുതാനുള്ള പെർഫോമൻസ് ഷീറ്റ് ,സെലക്ടർസ്,കളിക്കാർ എന്നിവർക്ക് ഒപ്പിടാൻ ഉള്ള സ്ഥലം എന്നിവയുള്ള ഫോം ഉണ്ടാക്കുക.

B.അപ്പീൽ ഉള്ള കളിക്കാരെ മാത്രം ഒരേ ബൗളർ/ ബാറ്റ്സ്മാൻ മാരെ കൊണ്ട് 12 ബോൾ ബാറ്റ് ചെയ്യുകയോ ബൗൾ ചെയ്യുകയോ ചെയ്യിക്കുക.

C. പെർഫോമൻസ് ഷീറ്റിൽ ഓരോ ബോളും കളിച്ച വിധം / ബൗൾ ചെയ്ത ബോൾ nte ക്വാളിറ്റി എന്നിവ രേഖപ്പെടുത്തുക.

D.അതിൽ നിന്നും ബെസ്റ്റ് ആയ ആളെ തിരഞ്ഞെടുക്കുക.
E.കളിക്കാർ,സെലക്റ്റ്ർസ് എന്നിവർ ഒപ്പിടുക്.

ഏറ്റവും സുതാര്യവും നിഷ്പക്ഷവും ആയി സെലക്ഷൻ നടക്കണം എന്ന് ആഗ്രഹിക്കുന്ന ഇപ്പോളത്തെ ഭരണസമിതി ഈ പ്രമേയം പാസാക്കാൻ സഹകരിക്കും എന്ന പ്രതീക്ഷിക്കുന്നു.
അഭിലാഷ് സി എം
റാന്നി ക്രിക്കറ്റ് ക്ലബ്.
28/7/2023.

19/06/2023

പത്തനംതിട്ട ജില്ലാ ക്രിക്കറ്റിൻ്റെ അശ്വമേധം 2025.

അനുഗ്രഹീതരായ നൈസർഗിക ക്രിക്കറ്റ് പ്രതിഭകളെ കൊണ്ട് സമ്പന്നമാണ് പത്തനംതിട്ട ജില്ല. 2005 ൽ പരിശീലന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പോലും ദക്ഷിണ മേഖലയിൽ വിജയികളായ അണ്ടർ 15,അണ്ടർ 22 ,രണ്ടാം സ്ഥാനത്ത് വന്ന അണ്ടർ 13 എന്നീ ടീമുകൾ നമുക്കുണ്ടായിരുന്നു. 6 സംസ്ഥാന താരങ്ങളും ഉണ്ടായിരുന്നു.

എന്നാൽ ഇന്ന് ജില്ല ദക്ഷിണ മേഖലയിലെ അവസാനക്കാരായി മാറിയിരിക്കുന്നു. കേവലം രണ്ട് സംസ്ഥാന താരങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത് ( വനിതാ ടീം ഒഴികെ)
ഫുട്ബോൾ ടർഫുകളുടെ വരവോടുകൂടി ക്രിക്കറ്റിലേക്ക് വരുന്ന കുട്ടികളുടെ എണ്ണവും കുറയുന്നു. അതേസമയം തന്നെ തിരുവനന്തപുരം എറണാകുളം തൃശൂർ തുടങ്ങിയ ജില്ലകൾ വളരെ വേഗത്തിൽ പ്രവർത്തനക്ഷമമായ ക്ലബ്ബുകളും ക്രിക്കറ്റ് അക്കാദമികളും ടൂർണമെന്റുകളും കൊണ്ട് ഉജ്ജ്വലമായി പ്രവർത്തിച്ച് നമ്മെക്കാളും വളരെയധികം മുൻപിൽ പോയിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽ മുൻപോട്ടു പോയി കഴിഞ്ഞാൽ പത്തനംതിട്ട ജില്ലയ്ക്ക് ഒരിക്കലും ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാവില്ല. ജില്ലയിലെ ക്രിക്കറ്റ് കളിക്കാരെയും ക്രിക്കറ്റ് പ്രേമികളെയും സംബന്ധിച്ച് ഏറ്റവും ദുഃഖകരമായ ഈ അവസ്ഥയിൽ നിന്ന് ജില്ലാ ക്രിക്കറ്റിനെ ഉയർത്തെഴുന്നേൽപ്പിക്കുവാൻ എല്ലാവരുടെയും കൂട്ടായ പരിശ്രമം അത്യാവശ്യമാണ്. ആയതിലേക്കായി 2025 ഡിസംബർ 25 വരെ നീണ്ടുനിൽക്കുന്ന ഒരു ഭഗീരതപ്രയത്നത്തിന് ഈ ക്രിസ്മസ് ദിനങ്ങളിൽ തുടക്കം കുറിക്കുകയാണ്.

ക്രിക്കറ്റിനെ സ്നേഹിക്കുന്ന പഴയ കളിക്കാർ, ക്രിക്കറ്റ് പ്രേമികൾ ,ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ, കായിക അധ്യാപകർ,ജില്ലാ കളക്ടർ,പഞ്ചായത്ത്,മുനിസിപ്പൽ ഭരണാധികാരികൾ,ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ള ക്രിക്കറ്റ് പ്രേമികളുടെ സഹകരണത്തോടുകൂടി വിഭാവനം ചെയ്യുന്ന ഈ പരിപാടിയിലേക്ക് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

ഈ പദ്ധതിയിൽ അംഗമായി ജില്ലാ ക്രിക്കറ്റിൻ്റെ ഈ അശ്വമേധത്തിൽ പങ്കാളികൾ ആകുവാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം.
സ്നേഹപൂർവം
അഭിലാഷ് സിഎം
098474 24839

Address

Cheerakkattillom , Kavumbhagom P O
Thiruvalla

Website

Alerts

Be the first to know and let us send you an email when പത്തനംതിട്ട ക്രിക്കറ്റിൻ്റെ അശ്വമേധം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share