Gramavedi Arts & Sports Club Kuppam

Gramavedi Arts & Sports Club Kuppam GRAMA VEDHI ARTS AND SPORTS CLUB, MUKKUNNU, KUPPAM P.O., TALIPARAMBA, KANNUR 670502 | REG NO : KNR/CA/628/2012. Ph +91 9995559923

ഗ്രാമവേദിയുടെ ശുചീകരണ പ്രവർത്തനങ്ങൾ..
29/07/2019

ഗ്രാമവേദിയുടെ ശുചീകരണ പ്രവർത്തനങ്ങൾ..

വിഷു ഒരു വിഷുതന്നെയായിരുന്നു..!!☺☺☺
11/04/2017

വിഷു ഒരു വിഷുതന്നെയായിരുന്നു..!!☺☺☺

അതെ വിഷു ഒരു വിഷുതന്നെയായിരുന്നു...!!!
ശിക്കാരി ഓലപടക്കം കുരുവി പച്ചകെട്ട് കമ്പിതിരി നിലചക്രം പൂക്കുറ്റി എലിവാണം കളർ തീപ്പെട്ടി ഒന്നൊന്നര പടക്കങ്ങളും മണ്ണെണ്ണ വിളക്കും തീപെട്ടിയും ഓ ഇതൊക്കെയായിരുന്നു വിഷു തലേന്ന് നാട്ടിൻ പുറങ്ങളിലെ ചിരട്ടകളെ പോലും തകർത്ത ബോംബ്‌ സ്‌ഫോടനം......!!!!!!
കൂട്ടുക്കാർ ഒരാളെ പോലും ഒഴിവാക്കാതെ വാങ്ങുന്ന കൈനീട്ടം പുതിയ ഉടുപ്പുകളുടെ പുതുമണം തലേന്ന് അമ്മ ഉറക്കമൊഴിച്ചതിന്റെ കൊന്നപൂവും മറ്റുമുള്ള കണിയും
വാഴ ഇലയിലെ പയസത്തോട് കൂടിയ ഒന്നൊന്നര സദ്യയും ഇതൊക്കെയായിരുന്നു നാട്ടിൻ പുറങ്ങളിൽ കൂട്ടുകാരൊത്തുള്ള വിഷു ദിനങ്ങൾ ഓർക്കുമ്പോൾ തന്നെ മനസ്സില്‍ ഒരു നീറ്റൽ...!!!!!!!
ഓർമയിലെ ചില വിഷു കാഴ്ചകള്‍..

🌼🌸🌺പൂരം ആശംസകള്‍..🌾💐🌻
08/04/2017

🌼🌸🌺പൂരം ആശംസകള്‍..🌾💐🌻

🌼🌸🌺പൂരം ആശംസകള്‍..🌾💐🌻
||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വസന്തോത്സവതിന്റെ വരവിളിയുമായി ഒരു പൂരക്കാലം കൂടി വന്നെത്തിയതോടെ ഉത്തരകേരളം പൂരോത്സവലഹരിയിലേക്ക്. ആഘോഷത്തിന്‍റെ ആഹ്ളാദത്തിമിര്‍പ്പോടെ നാടെങ്ങും പൂരപ്പൂക്കള്‍ മിഴിതുറന്നു. തെക്കിന്‍റെ പൂരത്തില്‍ നിന്നും വ്യത്യസ്തമായി വടക്കിന്‍റെ പൂരത്തിന് സവിശേഷതകള്‍ ഏറെയാണ്‌.., വീടുകളെയും, കാവുകളെയും, കഴകങ്ങളെയും, ക്ഷേത്രങ്ങളെയും ഒരു പോലെ ഉത്സവത്തിമിര്‍പ്പിലാഴ്ത്തുന്ന പൂരക്കാലം ഇന്നാട്ടിലെ ഊര്‍വ്വരതയുടെ കാലം കൂടിയാണ്.

മീന മാസത്തിലെ പൂരം നാളില്‍ കൊടിയിറങ്ങും വിധം ഒന്‍പത് നാളുകളിലാണ്‌ ഉത്തരകേരളത്തിലെ പൂരക്കാലം. ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളും വടക്കന്‍ കേരളത്തില്‍ കാണാം. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം എന്നിവ ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളാണ്.

കാര്‍ത്തിക നാളിലാണ് മറ്റിടങ്ങളില്‍ പൂരത്തിന്റെ ആരംഭം. കന്യകമാര്‍ക്ക് പൂരക്കാലം വ്രതാനുഷ്ടാനത്തിന്റെ ദിനങ്ങളാണ്. കാമാപൂജയാണ് പൂരത്തിന് മുഖ്യം. പെണ്‍കൊടിമാര്‍ ഈ ദിനങ്ങളില്‍ കാമദേവനെ പൂവിട്ടു പൂജിക്കും. കട്ടപ്പൂ, ചെമ്പകപ്പൂ, മുരിക്കിന്‍പൂ, വയറപ്പൂ, മുല്ലപ്പൂ തുടങ്ങിയവയാണ് പൂരപ്പൂക്കള്‍......,ഏഴു ദിവസം കാമന്റെ രൂപം നിർമ്മിക്കും. മൂന്നു ദിവസം ചാണകം കൊണ്ടും നാലു ദിവസം മണ്ണു കൊണ്ടുമാണു കാമനെ നിർമ്മിക്കുക. ഉച്ചക്കും വൈകിട്ടും പൂവിടുകയും വെള്ളം കൊടുക്കുകയും ചെയ്യും. പൂര ദിവസം കാമനെ പാലുള്ള മരത്തിന്റെ ചുവട്ടിലേക്കു കൊണ്ടു പോവുകയും ചെയ്യും. കാമന് വെല്ലം, തേങ്ങ, അരി എന്നിവ ചേർത്ത് അട തയ്യാറാക്കി പാലുള്ള മരത്തിന്റെ ചുവട്ടിൽ വെക്കും. മുതിർന്ന സ്ത്രീകൾ ചില ചൊല്ലുകൾ പറയും. നേരത്തേ കാലത്തേ വരണേ കാമ, തെക്കൻ ദിക്കില് പോലേ കാമാ, കുഞ്ഞിമംഗലത്താറാട്ടിന് പോലേ കാമാ, തെക്കൻ ദിക്കില് പോലേ കാമാ, തെക്കത്തിപ്പെണ്ണ് ചതിക്ക്വേ കാമാ, ഈന്തോല ചുട്ടു കരിക്ക്വേ കാമാ, എന്നിങ്ങനെ..

പൂക്കുര്യകളുമായി ഗ്രാമ കന്യകമാര്‍ പൂക്കള്‍ തേടിയിറങ്ങിക്കഴിഞ്ഞു. പെണ്‍കുട്ടികള്‍ക്കൊപ്പം ആണ്‍കുട്ടികളും പൂക്കള്‍ ശേഖരിച്ചു നല്കാനുണ്ടാകും. പൂര ദിനത്തിലാണ് പൂവിട്ട പൂജിച്ച കാമനെ യാത്രയാക്കുക. അന്ന് കാമന് പൂരക്കഞ്ഞിയും, പൂരടയും നിവേദിക്കും... നേരത്തെ കാലത്തെ വരണേ കാമാ.... എന്ന് അടക്കം പറഞ്ഞാണ് കാമനെ യാത്രയാക്കുക...

പൂരക്കാലമായാല്‍ പതിനെട്ടുനിറങ്ങളില്‍ പൂരക്കളിയുടെ ചടുല ചലനങ്ങള്‍ നിറയും. കാമന്റെ തിരിച്ചു വരവിനായി പതിനെട്ടു കന്യകമാര്‍ പതിനെട്ടു നിറങ്ങളില്‍ പാടിക്കളിച്ചതാണ് പൂരക്കളി എന്നാണ് ഐതിഹ്യം. കായിക പ്രധാനമായ ഈ കളി പില്‍ക്കാലത്ത് പുരുഷന്മാര്‍ ഏറ്റെടുത്തതാണത്രേ. മറത്തുകളിയാണ് പൂരക്കളിയിലെ പാണ്ഡിത്യ പ്രധാനമായ ഇനം.

രണ്ട് കാവുകളിലെ, അല്ലെങ്കില്‍ ക്ഷേത്രങ്ങളിലെ പണിക്കന്മാര്‍ കളരിമുറയില്‍ കെട്ടിച്ചുറ്റി ശാസ്ത്രം, തര്‍ക്കം, ജ്യോതിഷം, നാട്യശാസ്ത്രം, രാഷ്ട്രമീമാംസ എന്നി വിഷയങ്ങളിലെല്ലാം വാദപ്രതിവാദം നടത്തുന്നു. പണിക്കന്മാരുടെ വാക്ചാതുരിയും, പാണ്ഡിത്യവും മുനയുരക്കുന്ന വിദ്വല്‍സദസ്സാണിത്. പൂരക്കളി കാണാന്‍ ഗ്രാമമൊന്നാകെ പൂരക്കളി പന്തലിലേക്ക് ഒഴുകിയെത്തും. പൂരംകുളിയാണ് പൂരോത്സവത്തിലെ മറ്റൊരു പ്രധാന ചടങ്ങ്. പൂരം കുളി ദിവസം വിഗ്രഹങ്ങളും, തിരുവായുധങ്ങളും കുളക്കടവിലേക്ക് എഴുന്നള്ളിച്ച് കുളിപ്പിച്ച് ശുദ്ധിവരുത്തുന്നതാണ് പൂരംകുളി. എല്ലാം കൊണ്ടും മനോഹരമായ കാഴ്ചകളാണ് ഓരോ പൂരക്കാലത്തും വടക്കന്‍ കേരളത്തില്‍ നിറയുന്നത്...

🌼🌸🌺പൂരം ആശംസകള്‍..🌾💐🌻

03/04/2017
01/04/2017

“സദാ സ്വയം കത്തിയെരിയുന്നുണ്ടെങ്കി?

29/10/2016

കത്തുന്ന നാളം ആവുക...
അത് കാണാന്‍ മറ്റുള്ളവര്‍ക്ക് നല്ല ഭംഗിയാണ്...
എന്നാല്‍ സ്വയം എരിയുന്നതിന്‍റെ പുകയും വേദനയും...
ആരാണ് ഓര്‍മിക്കുന്നത്‌...
എങ്കിലും ഒരു വിളക്കായി എരിഞ്ഞു തീരുക...
എന്നും എപ്പോഴും വെളിച്ചമാവാന്‍...
ഇരുട്ടിനെ വെല്ലുന്ന പ്രകാശമാവാന്‍...
ദീപമേ നീ തുണ...
എല്ലാവര്‍ക്കും ഹൃദ്യമായ ദീപാവലി ആശംസകൾ...
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി അഥവാ ദിവാലി (ഹിന്ദി: दिवाली, തമിഴ്: தீபாவளி). തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത്‌ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്കൃതത്തിലെ അതേപേരിലും മറ്റുഭാഷകളിൽ ദിവാലി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത്ആ ഘോഷിക്കുന്നു.
ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ്‌ ദീപാവലി എന്ന പദം ഉണ്ടായത്, ഇത് ലോപിച്ചാണ്‌ ദീവാളീ എന്നായിത്തീർന്നത്.
ദീപാവലി ആഘോഷിക്കുന്നതിനെക്കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്‌.
🔸ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ്‌ ദീപാവലി ആഘോഷിക്കുന്നത്.
🔸ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷം.
🔸ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായി.
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ദീപാവലിക്ക് ഉള്ളത്.
🔸ധന ത്രയോദശി🔸
ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.
🔸നരക ചതുർദശി🔸
ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. നരകാസുരനെ വധിച്ച കാളിയെ ആണ് അന്നേ ദിവസം പൂജിക്കുന്നത്.
🔸ലക്ഷ്മി പൂജ🔸
ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.
🔸ബലി പ്രതിപദ🔸
കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്.വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.
🔸ഭാതൃ ദ്വിതീയ🔸
ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണ് ഐതിഹ്യം. അതിനാൽ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം.
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സമാധാനത്തിന്റെയും സന്തോഷത്തിന്‍റെയും
ദീപാവലി ആശംസകള്‍...

15/10/2016

ഈ രക്തദാന സൗഹൃദ വലയം നിങ്ങൾക്ക് ഒരൊത്തരും നിങ്ങളുടെ വിവരങ്ങൾ കൂടി ചേർത്ത് ഷെയർ ചെയ്താൽ നമ്മുക്ക്
ഒരു അളവ് വരെ പ്രിയപ്പെട്ടവരുടെ ആവിശ്യങ്ങൾക്ക് ഒരു ചെറിയ സഹായം നൽകാൻ കഴിയും...

🅰 പോസിറ്റീവ്
സുധിൻ - പാട്യം - 9846968916
ലിജേഷ് - തില്ലങ്കേരി-9539423142
രതീഷ് -തില്ലങ്കേരി-9947558476
യാഹ്യ -തില്ലങ്കേരി-9846567605
മനോജ് - നടുവനാട്-9447432525
സുനിൽ -തില്ലങ്കേരി-9847422980
മുജി -കോഴിക്കോട്-9495011111
Aswin - 8129499075

🅰 നെഗറ്റിവ്
ശിനീഷ് -മുണ്ടായാട്-9995170011
ഉവൈസ്-തളിപ്പറമ്പ്-9747317944
ആഷിഖ് -പയ്യന്നൂർ-9605121786
അരുൺ -നാറാത്ത്-9995615367

🆎 പോസിറ്റീവ്
വൈശാഖ് -പയ്യന്നൂർ-9847352814
അജീഷ് -പയ്യന്നൂർ-9961111892
അനിൽ -പയ്യന്നൂർ-9744989987
ഷാജി-ആയിത്തറ-9946265010

🆎 നെഗറ്റീവ്
വിനീത് -കണ്ണൂർ-8086272099
നവീൻ -പയ്യന്നൂർ-989551523
പ്രസാദ് -പയ്യന്നൂർ-9447014361

🅱 നെഗറ്റീവ്
രാഹുൽ-കതിരൂർ-8606505437
ഷിബിൻ-നാറാത്-9633143168
റിയാസ്-മുഴിക്കര-9895374937
സുകേഷ്-മുഴക്കുന്ന്-9447806530

🅱 പോസിറ്റീവ്
ഷിജിൻ-കതിരൂർ-9544590421
അനൂപ്-തില്ലങ്കേരി-9495101661
ലരീഷ്-തില്ലങ്കേരി-9605253802
വിഷ്ണു തില്ലങ്കേരി - 9447288635
ഫെബിൻ -ഇടത്തൊട്ടി-9447623369
സിറാജ്-തലശ്ശേരി-9995030135
അനൂപ് -കയരളം-9744980805
വിജേഷ്-മുടക്കോഴി-9947798605
വൈശാഖ്-നെല്ലുന്നി-9526635307
അശ്‌നാസ് -കൈതേരി-8157003879
രാജേഷ്-കടമ്പേരി-9896856010
മനോരാജ്-കതിരൂർ-9562152155
ആൽവിൻ-മാവേലിക്കര-9847431182

🅾 പോസിറ്റീവ്
സുജിത്ത് പുത്തലത്ത്- തളിപ്പറമ്പ്- 9961101141
ഷിജിൻ കീഴരാ- പാപ്പിനിശ്ശേരി-9746356607
സുർജിത് -പാനൂർ-9744684496
വിനീത് തെളുപ്-മട്ടന്നൂർ-9562863185
സച്ചിൻ അയ്യല്ലൂർ-മട്ടന്നൂർ-9605202426
ചിത്രെഷ്-തില്ലങ്കേരി-9447642215
നിഷാദ് -പേരാവൂർ-9747245615
രാജീവ്-തില്ലങ്കേരി-9633116912
ജയപ്രകാശൻ-തില്ലങ്കേരി-9656911888
സൂരജ് പാറക്കണ്ടം-കാക്കയങ്ങാട്-8086432902
നിധീഷ് പാറക്കണ്ടം-കാക്കയങ്ങാട്-9567617458
പ്രണവ്-മാമ്പറം-8943626926
മിഥുൻ-മുഴക്കുന്ന്-9656377009

🅾 നെഗറ്റീവ്
ഷാജി-വലിയന്നൂർ-9497318085
സനീഷ്-മട്ടന്നൂർ-9886734188
നിതിൻ-പയ്യന്നൂർ-8606660085
സുജിത്-മയ്യിൽ-9746244245
രജിത്-ഏച്ചൂർ-9633847020
രാഹുൽ-തില്ലങ്കേരി-9747403697
ആദർശ്-മയ്യിൽ-9746017550
സമിത്- ചൂണ്ടയിൽ-9846319081
സനൂജ് -പാട്യം - 8129241575

13/09/2016

"കുപ്പം ജലോത്സവം 2016" സെപ്റ്റംബര്‍ 18ന് ഉച്ചയ്ക്ക് 2മണിക്ക് കുപ്പംപുഴയില്‍ കുപ്പം പാലത്തിന് സമീപം.

03/09/2016

ഉത്തര മലബാറിലെ ജലരാജാക്കന്മാർ കുപ്പം പുഴയുടെ ഓളങ്ങളിൽ ആവേശ തിരകളുയർത്താൻ ഇനി ആഴ്ചകൾ മാത്രം. 2016 സെപ്റ്റംബർ 18 ഞായറാഴ്ചഗ്രാമവേദി ആർട്സ്& സ്പോർട്സ് ക്ലബ് കുപ്പത്തിന്റെയും കണ്ണൂർ ജില്ലാ ടൂറിസം ഡെവലപ്മെന്റ് പ്രൊമോഷൻ കൗണ്സിലിന്റെയും സംയുക്താഭിമുഘ്യത്തിൽ­ വള്ളവും വെള്ളവും താളവും മേളവും സംഗീതവും നൃത്തവും വർണ്ണങ്ങളും ആരവങ്ങളും എല്ലാംഒത്തുചേർന്ന ആവേശോജ്വലമായ ഒരു ജലമാമാങ്കത്തിന്‌ കൂടി സാക്ഷ്യം വഹിക്കാൻ, പങ്കാളികളാവാൻ, കണ്ടാസ്വദിക്കാൻ നിങ്ങളേവരെയും ക്ഷണിക്കുകയാണ് രണ്ടാമത് #കുപ്പം_ജലോത്സവം_201­6 ലേക്ക്. കുപ്പം പുഴയിലേക്ക്..
:)

വയൽക്കര മയിച്ച
19/08/2016

വയൽക്കര മയിച്ച

AKG മയിച്ച
18/08/2016

AKG മയിച്ച

A.K.G പൊടോതുരുത്തി.
18/08/2016

A.K.G പൊടോതുരുത്തി.

Address

North Kuppam, Kuppam Po, Taliparamba Via, Kannur
Taliparamba
670502

Opening Hours

Monday 8am - 10pm
Tuesday 8am - 10pm
Wednesday 8am - 10pm
Thursday 8am - 10pm
Friday 8am - 10pm
Saturday 8am - 10pm
Sunday 8am - 10pm

Telephone

+91 9961101141

Alerts

Be the first to know and let us send you an email when Gramavedi Arts & Sports Club Kuppam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share