Edakulam Football club

Edakulam Football club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Edakulam Football club, Sports Team, Ranni.

Edakulam FC സംഘടുപ്പിക്കുന്ന ആറാമത് 7's ഫുട്ബോൾ ടൂർണമെന്റ് ഈ വരുന്ന മെയ് 10 തീയതി ഞായറാഴ്ച്ച.... ഏവർക്കും സ്വാഗതം
08/05/2026

Edakulam FC സംഘടുപ്പിക്കുന്ന ആറാമത് 7's ഫുട്ബോൾ ടൂർണമെന്റ് ഈ വരുന്ന മെയ് 10 തീയതി ഞായറാഴ്ച്ച.... ഏവർക്കും സ്വാഗതം

ക്രിസ്ത്മസ് വെറും ഒരു ദിവസം അല്ല.. അത് മനുഷ്യമനസ്സുകളിൽ സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, കൂട്ടായ്മയുടെയും സന്ദേശം ന...
22/12/2025

ക്രിസ്ത്മസ് വെറും ഒരു ദിവസം അല്ല.. അത് മനുഷ്യമനസ്സുകളിൽ സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, കൂട്ടായ്മയുടെയും സന്ദേശം നൽകുന്ന ഒരു ചട്ടക്കൂടാണ്... ❤️🫂 എല്ലാവർക്കും ക്രിസ്ത്മസ് പുതുവത്സര ആശംസകൾ






അഭിനന്ദനങ്ങൾ 𝗔𝗡𝗔𝗡𝗗𝗛𝗨 𝗠 𝗠 ഇതാ നമ്മുടെ ഒപ്പം ഫുട്ബോൾ കളിച്ചു നടന്ന കൂട്ടുകാരുടെ ഇടയിൽ നിന്നും ഒരു 𝗡𝗦𝗚 𝗖𝗢𝗠𝗠𝗔𝗡𝗗𝗢... ⚽❤️തീവ്ര...
15/11/2025

അഭിനന്ദനങ്ങൾ 𝗔𝗡𝗔𝗡𝗗𝗛𝗨 𝗠 𝗠
ഇതാ നമ്മുടെ ഒപ്പം ഫുട്ബോൾ കളിച്ചു നടന്ന കൂട്ടുകാരുടെ ഇടയിൽ നിന്നും ഒരു 𝗡𝗦𝗚 𝗖𝗢𝗠𝗠𝗔𝗡𝗗𝗢... ⚽❤️
തീവ്രവാദത്തെ ചെറുക്കുന്നതിനും ഉയർന്ന അപകട സാഹചര്യങ്ങളിൽ സുരക്ഷ നൽകുന്നതിനും പ്രത്യേക പരിശീലനം ലഭിച്ചവരും അവരുടെ യൂണിഫോമിന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ 𝗕𝗟𝗔𝗖𝗞 𝗖𝗔𝗧𝗦 എന്ന് വിളിപ്പേരും ഉള്ള രാജ്യത്തെ പ്രമുഖ സേനാ വിഭാഗമായ NSG യിൽ സേവനം അനുഷ്ഠിക്കാൻ റാന്നിയുടെ മണ്ണിൽ നിന്നും ഒരു ഫുട്ബോൾ കളിക്കാരൻ അവസരം ലഭിച്ചത് നമ്മക്ക് എല്ലാവർക്കും അഭിമാനകരം ആണ്....

1983 ൽ കപിൽദേവിന്റെ നേതൃത്വത്തിൽ ഉള്ള ലോകകപ്പ് വിജയം നമ്മെ വലിയ സ്വപ്നം കാണാനും ആ സ്വപ്നങ്ങളെ പിന്തുടരാനും ഒരു തലമുറയെ മ...
03/11/2025

1983 ൽ കപിൽദേവിന്റെ നേതൃത്വത്തിൽ ഉള്ള ലോകകപ്പ് വിജയം നമ്മെ വലിയ സ്വപ്നം കാണാനും ആ സ്വപ്നങ്ങളെ പിന്തുടരാനും ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ചു. 🏏

ഇപ്പോൾ നമ്മുടെ വനിതാ ക്രിക്കറ്റ് ടീം ശരിക്കും സവിശേഷമായ ഒരു കാര്യം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള എണ്ണമറ്റ പെൺകുട്ടികളെ ബാറ്റും പന്തും എടുക്കാനും മൈതാനത്ത് ഇറങ്ങാനും തങ്ങൾക്കും ഒരു ദിവസം ആ ട്രോഫി ഉയർത്താൻ കഴിയുമെന്ന് വിശ്വസിക്കാനും അവർ പ്രചോദനം നൽകി. 🏆

ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ യാത്രയിലെ നിർണായക നിമിഷമാണിത്.

നമ്മൾക്ക് എല്ലാർക്കും അഭിമാനിക്കാം ഈ വിജയം. 🇮🇳 💙






EDAKULAM FC - സിവിൽ സർവീസ് ടീം പത്തനംതിട്ട യുമായിട്ടുള്ള ഫ്രണ്ട്‌ലി മാച്ച് 31/10/2025 തീയതി വെള്ളിയാഴ്ച്ച  നടത്തപ്പെട്ടു...
31/10/2025

EDAKULAM FC - സിവിൽ സർവീസ് ടീം പത്തനംതിട്ട യുമായിട്ടുള്ള ഫ്രണ്ട്‌ലി മാച്ച് 31/10/2025 തീയതി വെള്ളിയാഴ്ച്ച നടത്തപ്പെട്ടു...ഈ സൗഹൃദ മത്സരം ടീമിൽ പുതുമുഖ താരങ്ങൾക്ക് അവസരം ലഭിക്കുന്നതിനും, സീനിയർ താരങ്ങൾക്ക് പുതിയ തന്ത്രങ്ങൾ പരീക്ഷക്കുന്നതിനും ഉതകുന്നത് ആയിരുന്നു..നമ്മുടെ ടീമിലെ അംഗവും ഇപ്പോൾ പ്രവാസിയും ആയ Vishnu S മികച്ച പ്രകടനം ആണ് ഈ മത്സരത്തിൽ ഉടനീളം കാഴ്ച്ചവെച്ചത്...ടീമിന്റെ മികച്ച പ്രകടനത്തിൽ പങ്കാളികൾ ആയ എല്ലാ താരങ്ങൾക്കും അഭിനന്ദനങ്ങൾ 🔥🔥⚽⚽⚽



റാന്നി ഗ്രാമപഞ്ചായത്ത്  കേരളോത്സവം2025 ഓവറോൾ കിരീടം ഇത്തവണയും ഇടക്കുളം എഫ് സി നേടി...കലാ കായിക രംഗത്ത് വിവിധ മത്സരങ്ങളിൽ...
23/09/2025

റാന്നി ഗ്രാമപഞ്ചായത്ത് കേരളോത്സവം
2025 ഓവറോൾ കിരീടം ഇത്തവണയും ഇടക്കുളം എഫ് സി നേടി...
കലാ കായിക രംഗത്ത് വിവിധ മത്സരങ്ങളിൽ യുവജനങ്ങൾക്ക് കഴിവ് തെളിയിക്കാൻ ഉള്ള വലിയ വേദി ആണ് പഞ്ചായത്ത്‌ തലത്തിൽ കേരളോത്സവം മുതൽ ദേശീയ തലത്തിൽ യുവജനോത്സവം വരെയും..
ഇനിയും അത്തരത്തിൽ ഉള്ള വേദികളിൽ കൂടുതൽ താരങ്ങളെ വ്യക്തമായ മുന്നൊരുക്കങ്ങളോട് കൂടി ക്ലബ്ബിനെ പ്രതീനീകരിച്ചു കൊണ്ട് പങ്കെടുപ്പിക്കാൻ സാധിക്കട്ടെ.... എല്ലാവർക്കും ആശംസകളും അഭിനനന്ദങ്ങളും....❤️❤️🔥

Happy Onam
05/09/2025

Happy Onam

സർക്കാർ സിവിൽ സർവീസ് ഫുട്ബോൾ ടീം പത്തനംതിട്ട യും,  മലയോര  മണ്ണിലും പമ്പാ നദി തീരങ്ങളിലും പന്ത് തട്ടി ശീലിച്ചു പതിറ്റാണ്ട...
23/08/2025

സർക്കാർ സിവിൽ സർവീസ് ഫുട്ബോൾ ടീം പത്തനംതിട്ട യും, മലയോര മണ്ണിലും പമ്പാ നദി തീരങ്ങളിലും പന്ത് തട്ടി ശീലിച്ചു പതിറ്റാണ്ടുകളുടെ ഫുട്ബോൾ പാരമ്പര്യം കാത്ത് സൂക്ഷിച്ചു വരുന്ന ഇടക്കുളം എഫ് സി യുമായി സൗഹൃദ മത്സരം കൊടുമൺ സ്റ്റേഡിയത്തിൽ സംഘടുപ്പിക്കുകയുണ്ടായി. ഇരു ടീമുകളും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇലന്തൂർ ഗവ: കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് മേധാവി ശ്രീ സുഭാഷ് സാർ സിവിൽ സർവീസ് ടീമിനെ നയിച്ചപ്പോൾ ശ്രീ യെദു കൃഷ്ണൻ ഇടക്കുളം എഫ് സി യേ നയിച്ചു..മറ്റൊരു തട്ടകത്തിൽ നടത്തപ്പെട്ട 11s ഫോർമാറ്റ് മൽസരം ഇരു ടീമിലെ താരങ്ങൾക്കും മികച്ച മത്സര പരിചയം ലഭിക്കുക്കുന്നതിന് ഉതകുന്ന ആയിരുന്നു.. ഇടക്കുളം എഫ് സി പ്രസിഡന്റ്‌ ശ്രീ ജിജു കെ മാത്യു മത്സരം ഉത്ഘാടനം നിർവഹിച്ചു. gurukulamsocceracademy സീനിയർ താരങ്ങളും മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി.

റവന്യു വകുപ്പിൽ എൽ ഡി ക്ലർക്ക് ആയി ജോയിൻ ചെയ്ത  Abhiram S  അഭിരാമിനെ ഇടക്കുളം എഫ് സി അംഗങ്ങൾ പത്തനംതിട്ട കളക്ടറേറ്റിൽ എത...
29/07/2025

റവന്യു വകുപ്പിൽ എൽ ഡി ക്ലർക്ക് ആയി ജോയിൻ ചെയ്ത Abhiram S അഭിരാമിനെ ഇടക്കുളം എഫ് സി അംഗങ്ങൾ പത്തനംതിട്ട കളക്ടറേറ്റിൽ എത്തി അഭിനന്ദിച്ചപ്പോൾ.....⚽⚽⚽🫶🫶

എക്സ്സൈസ് വകുപ്പിന്റെ കീഴിൽ റാന്നി റേഞ്ച് ഓഫീസിൽ സിവിൽ എക്സ്സൈസ് ഓഫീസർ ആയി സേവനം അനുഷ്ഠിച്ചു പോന്നപ്പോൾ അഭിരാമിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വളരെ അധികം പ്രശംസനീയവും മാതൃകാപരവും ആയിരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടക്കുളം ഫുട്ബോൾ ക്ലബ്ബ് സംഘടുപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ "കാൽപ്പന്ത് കളി ആണ് ഞങ്ങളുടെ ലഹരി" എന്ന് സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിൽ എക്സ്സൈസ് വകുപ്പിനൊപ്പം അദ്ദേഹം നൽകിയ പിന്തുണ വളരെ നിർണായകമായിരുന്നു. അദ്ദേഹത്തിന്റെ പുതിയ ഉദ്യമത്തിലെ ഉത്തരവാദിത്തങ്ങൾ സമൂഹത്തിനും രാജ്യത്തിനും കൂടുതൽ ഗുണകരമാകട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.
ഇടക്കുളം എഫ് സി

ബഹുമാന്യരെ,  ഇടക്കുളം ഫുട്ബോൾ ക്ലബ്ബിലെ അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവം ആയ.. പ്രശാന്ത് പ്രകാശ് ആരംഭിക്കുന്ന  സംരം...
05/07/2025

ബഹുമാന്യരെ, ഇടക്കുളം ഫുട്ബോൾ ക്ലബ്ബിലെ അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവം ആയ.. പ്രശാന്ത് പ്രകാശ് ആരംഭിക്കുന്ന സംരംഭം... വർഷങ്ങളുടെ പരിചയസമ്പത്തുള്ള സ്റ്റാഫുകൾ... അതുപോലെ മികച്ച സേവനങ്ങളും.... ഓഫറുകളും ആയി കുമ്പളംപൊയ്‌കയിൽ ഈ വരുന്ന ജൂലൈ 7 തിങ്കളാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു.. എല്ലാവിധ സർവീസ് കളും ഇവിടെ ലഭ്യമാണ്...ഏവരെയും സ്വാഗതം ചെയ്യ്തു കൊള്ളുന്നു 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻

"വിജയത്തിന് കുറുക്കുവഴികളില്ല, കഠിനാധ്വാനവും, സ്ഥിരോത്സാഹംവും, നിങ്ങളിലുള്ള അചഞ്ചലമായ വിശ്വാസം എന്നിവ മാത്രമാണ് ഏക വഴി"🏆...
31/05/2025

"വിജയത്തിന് കുറുക്കുവഴികളില്ല, കഠിനാധ്വാനവും, സ്ഥിരോത്സാഹംവും, നിങ്ങളിലുള്ള അചഞ്ചലമായ വിശ്വാസം എന്നിവ മാത്രമാണ് ഏക വഴി"
🏆 🏆
കായിക മത്സരങ്ങളും, പരിശീലനങ്ങളും വിദ്യാഭ്യാസത്തിന്റെ ഭാഗം ആണ് എന്ന് മനസ്സിലാക്കി ഈ വർഷത്തെ പബ്ലിക് പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഞങ്ങളുടെ അഭിമാനതാരങ്ങൾക്ക് അഭിനന്ദനങ്ങൾ..🏆🏆

Address

Ranni

Website

Alerts

Be the first to know and let us send you an email when Edakulam Football club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category