Milestone Hunters Club

Milestone Hunters Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Milestone Hunters Club, Sports Club, Pirmed.

ഒരെ നാട്ടിൽ നിന്ന് പരസ്പരം കണ്ടിട്ടില്ലാത്ത 8 പേര് ഒരുമിച്ചു കൂടി ഒരു യാത്ര പോയി.. ചേർത്തല നിന്നും ഏറ്റുമാനൂർ വഴി വാഗമൺ,...
24/11/2025

ഒരെ നാട്ടിൽ നിന്ന് പരസ്പരം കണ്ടിട്ടില്ലാത്ത 8 പേര് ഒരുമിച്ചു കൂടി ഒരു യാത്ര പോയി.. ചേർത്തല നിന്നും ഏറ്റുമാനൂർ വഴി വാഗമൺ, തങ്ങൾപ്പാറ, പുള്ളിക്കാനം വഴി..

ഇതിന് മുന്നേ ഒരുപാട് പ്രാവശ്യം പോയിട്ടുള്ള വഴികൾ, പക്ഷേ അന്നൊന്നും തോന്നിയിട്ടില്ലാത്ത എന്തോ ഒരു വശ്യത ഈ യാത്രയിൽ ഉണ്ടായിരുന്നു..

യാത്ര ആരംഭിച്ചപ്പോൾ ഞങ്ങൾ അപരിചിതരായിരുന്നു, പക്ഷേ അവസാനിപ്പിച്ചപ്പോൾ വർഷങ്ങളായി സുഹൃത്തുക്കളായിട്ട് എന്ന പോലെ തോന്നി..

യാത്രകൾ, something that word's cannot express... ❤️

Milestone Hunters Alappuzha Tribe 1st ride....

Next ride coming soon... Stay tuned... ❤️

സ്വപ്നം കണ്ട യാത്ര (22.11.2025)-----------------------------------------നിർത്താതെ അടിച്ച അലാറം കേട്ട് ഞെട്ടി ഉണർന്നു. തപ...
24/11/2025

സ്വപ്നം കണ്ട യാത്ര (22.11.2025)
-----------------------------------------
നിർത്താതെ അടിച്ച അലാറം കേട്ട് ഞെട്ടി ഉണർന്നു. തപ്പി പിടിച്ചു ഫോൺ എടുത്തു സമയം നോക്കി.

4 30 am. "അയ്യോ 5 ന് ആണല്ലോ എല്ലാവരും എത്താം എന്ന് പറഞ്ഞത്. ഇനി 30 മിനിറ്റ് മാത്രം ബാക്കി" പാതിയുറക്കത്തിൽ ചാടി എഴുന്നേറ്റ് കുളിക്കാൻ കയറി.
വീട്ടിൽ നിന്നും പൂജപ്പുര എത്തണമെങ്കിൽ 15 മിനിറ്റ് വേണം.

കുളിച്ചു റെഡി ആയപ്പോ 4.45 am. പതിയെ ഗ്രൂപ്പിലേക്ക് ഒളിഞ്ഞു നോക്കി.ഭാഗ്യം ആരും ഉണർന്നിട്ടില്ല എന്ന് തോന്നുന്നു. ഗ്രൂപ്പ്‌ ഉറക്കം വിട്ടിട്ടില്ല.. പെട്ടെന്ന് റെഡി ആയി. വണ്ടി എടുത്തു.. ഒരു ഷൂട്ട്‌ നു കൊടുത്തിട്ട് രാത്രി ലേറ്റ് ആയി വണ്ടി കിട്ടിയപ്പോ..
പെട്രോൾ അടിക്കാൻ പോലും സമയം കിട്ടിയില്ല.

യാത്രകളിൽ സന്തതസഹചാരി ഇപ്പൊ മോൻ ആണ്. ഇന്നിപ്പോ മറ്റു ചില കാരണങ്ങളാൽ അവനും ഇല്ല.
ഒന്ന് കൂടെ ഗ്രൂപ്പിൽ നോക്കി. അതാ സാം ചേട്ടന്റെ 'ഗുഡ് മോർണിംഗ്' മെസ്സേജ്.
പിന്നെ ഒരു പറക്കൽ ആയിരുന്നു. പൂജപ്പുര എത്തിയപ്പോൾ 5.03 am. ശ്യാം ന്റെ ബൈക്ക് എന്നെയും കാത്തു അവിടെ ഉണ്ട്.

തൊട്ട് പുറകിൽ സാം ചേട്ടൻ ചിരിച്ചു നിൽക്കുന്നു. വേറെ ആരും എത്തിയിട്ടില്ല എന്ന് ആശ്വസിച്ചു. 11 പേര് വരേണ്ടതാണ്. അപ്പോഴേക്കും ബൈക്ക് വെച്ചിട്ട് ചായ അന്വേഷിച്ചു പോയ ശ്യാമിനൊപ്പം ടീനാജിയും അകലെ നിന്നും നടന്നു വരുന്നുണ്ടായിരുന്നു.

5.15 ആയപ്പോഴേക്കും കഴക്കൂട്ടത് നിന്നും മഴയെ വെല്ലുവിളിച്ചു മുബാറക്കും ഒപ്പം നിജുവും പാഞ്ഞെത്തി.
തൊട്ട് പുറകെ സജീഷ്ഉം.പിന്നെ ഉണ്ടായിരുന്ന രണ്ടു പേര് വരുന്നില്ല എന്നറിയിച്ചു.

ഷാഹിൻ നേരെ ലക്ഷ്യത്തിൽ എത്തിക്കോളാം എന്നും.
5.25 നു ജീവൻ വിളിച്ചു.. അവർ അവിടെ വെയ്റ്റിംഗ് ആണ്.

എവിടെ എന്നല്ലേ. വെള്ളായണി കായലിന്റെ വശ്യ സൗന്ദര്യത്തിലേക്ക് ആയിരുന്നു അന്നത്തെ ഞങ്ങളുടെ യാത്ര..
ഇരുൾ മാറും മുന്നെ അവിടെ എത്തണം.കായലിന്റെ കിഴക്കുവശത്തേക്ക് നോക്കി നിൽക്കണം. ഉദിച്ചു കയറി വരുമ്പോ സൂര്യനോട് ഒരു 'ഗുഡ് മോർണിംഗ്' പറയണം.
തിരിച്ചു പോരണം. അതായിരുന്നു ഞങ്ങൾ അന്ന് കണ്ട സ്വപ്നം..

ചെറുതെങ്കിലും മനോഹരമായ യാത്ര..
കൃത്യം 5.30 നു തട്ടകം ആയ പൂജപ്പുര മണ്ഡപത്തിൽ നിന്നും ഞങളുടെ പലവർണകുതിരകൾ മഴയെ കീറി മുറിച്ചു കുതിച്ചു പാഞ്ഞു..
മഴ പലയിടത്തും ഞങ്ങളെ നനച്ചും കുളിർപ്പിച്ചും നിരുത്സാഹപെടുത്താൻ നോക്കി.. നിരാശയായി.

എല്ലാവരും സ്വപ്നം കണ്ടുറങ്ങുന്ന സമയം ഞങ്ങൾ സ്വപ്നങ്ങളിലേക്ക് ഓടിക്കയറി...
ആറു മണിക്ക് മുന്നെ തന്നെ ഞങ്ങൾ ലക്ഷ്യത്തിലെത്തി.
ജീവനും, മിസ്സിസ് ജീവനും കുടുംബസമേതം ഞങ്ങളെ പ്രതീക്ഷിച്ചു നില്കുന്നുണ്ടായിരുന്നു അവിടെ..

മഴക്ക് അപ്പോഴും ശമനമുണ്ടായില്ല... കുറച്ചു നേരം സൊറ പറഞ്ഞു. കുറച്ചു പടങ്ങൾ എടുത്തു.. കായലിനു കുറുകെ ഉള്ള മഴ ചെളിയാക്കിയ നാട്ടുവഴിയിലൂടെ ഞങ്ങൾ നടന്നു.. നേരം വെളുത്തു തുടങ്ങിയെങ്കിലും ഞങ്ങൾ അങ്ങേയറ്റം പോയി തിരികെ വന്നപ്പോഴും സൂര്യൻ ഒരു വാശി പോലെ മറഞ്ഞു തന്നെ നിന്നു.

മഴതുള്ളികൾ കുറച്ചു നേരം വഴിമാറി നിന്നപ്പോഴേക്കും ഷാഹിൻ ഒരു ചുമന്ന കുതിരയോടിച്ചു കടന്നു വന്നു ഞങ്ങളോടൊപ്പം ചേർന്നു...
മഴ പിന്നെയും ഞങ്ങളെ തേടി വന്നു. സൂര്യൻ അപ്പോഴും കണ്ണിൽ പെടാതെ ഒളിച്ചു കളിക്കുകയായിരുന്നു.
മഴയും തണുപ്പും കാരണം ഉറക്കം വിടാൻ മടി എന്ന പോലെ...

കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചു ഞങ്ങൾ അന്നത്തെ യാത്രക്കു വിരാമമിട്ടു.
ജീവനും കുടുംബവും അവിടെ നിന്നും തിരിച്ചു പോയി.
അധികം ദൂരെയല്ലാതെ ഒരു തട്ടുകടയിലെ ചായയും ചൂടുള്ള പുട്ടും കഴിച്ചു ഞങ്ങൾ അന്നത്തേക്ക്പിരിഞ്ഞു.

മുബാറക്കും ഷാഹിനും
നിജുവും സജീഷ് ഉം ഹൈവേലേക്കും..., ഞാനും സാം ചേട്ടനും, ശ്യാം ഒപ്പം ടീനാജി യും ടൗണിലേക്കും. .
വീണ്ടും സ്വപ്നം തേടിയുള്ള അടുത്ത യാത്രക്കു തയ്യാറെടുക്കാൻ...
അപ്പോഴേക്കും മഴ കനത്തു തുടങ്ങിയിരുന്നു..

-𝔪𝔞𝔫𝔬𝔧 𝔪𝔬𝔥𝔞𝔫𝔞𝔠𝔥𝔞𝔫𝔡𝔯𝔞𝔫-
Milestone Hunters Trivandrum Tribe

കോതയാറിൻ്റെ  ഗീതികനെടുനാളത്തെ കാത്തിരിപ്പിൻ്റെ പര്യവസാനം. പിറ്റേന്ന് പോകേണ്ട യാത്രയുടെ ഉൾത്തുടിപ്പുകൾ തലേന്നത്തെ ഉറക്കം ...
11/11/2025

കോതയാറിൻ്റെ ഗീതിക

നെടുനാളത്തെ കാത്തിരിപ്പിൻ്റെ പര്യവസാനം. പിറ്റേന്ന് പോകേണ്ട യാത്രയുടെ ഉൾത്തുടിപ്പുകൾ തലേന്നത്തെ ഉറക്കം അലോരസപ്പെടുത്തി. എങ്കിലും നഷ്ട ഉറക്കത്തിൻ്റെ ആലസ്യം വകവക്കാതെ സ്വപ്നതുല്യ ദേശ ദർശനത്തിന് പുറപ്പെട്ടു.

വളഞ്ഞും പുളഞ്ഞും കടന്ന് പോകുന്ന കാനന പാതയുടെ ഉരുവശത്തും അതിമനോഹരമായ കാഴ്ചകളാണ്. കാട്ടുചെടികളും വിവിധ വർണ്ണങ്ങൾ എടുത്തുടുത്ത മരങ്ങളും കോടമഞ്ഞണിഞ്ഞ താഴ് വാരങ്ങളും യുകാലി സുഗന്ധം വഹിക്കുന്ന അനിലനും ആരണ്യത്തിൻ്റെ അനുഭൂതികൾ ആത്മാവിൽ അനുഭവിപ്പിച്ചു.
ഇതെല്ലാം സ്വീകരിച്ച് ഇരുചക്രവാഹനത്തിലെ യാത്രകൾ വാക്കുകൾ വർണ്ണിക്കുന്നതിനും ഉപരിയാണ്.

മദ്ധ്യാഹ്നത്തോടെ സഹ്യപർവ്വതസാനുവിൽ കോതയാർ ഇരട്ട ജലപാത ഉൽഭവസ്ഥാനത്തെത്തി.
പരസ്പരം കണ്ട് കളി പറഞ്ഞ് പ്രണയിച്ച് പൊട്ടിച്ചിരിച്ച് മലമുകളിൽ നിന്ന് പുറപ്പെട്ട് സമതലങ്ങളിൽ ഒന്നാകുന്ന രണ്ട് നീർച്ചാലുകൾ.

കോതയാർ ജലപാതയുടെ ആ നീർപ്രവാഹം അനുരാഗാദ്യസ്പർശം പോലെ ഉള്ളം കുളിരണിയിച്ചു.

കാടിനെ കവർന്ന് കടലിൽ ചേരുന്നതിന്ന് മുമ്പ് എത്ര കല്ലുകളിലും മൺതീരങ്ങളിലും നീ കവിതകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
തണുത്ത കാറ്റും തുഷാരവും കാൽപ്പനികതയുടെ പരമകോടിയിലെത്തിച്ചു.
തിരിച്ച് മലയിറങ്ങവേ മഴത്തുള്ളികൾ ശരീരത്തിലൂടെ ഇഴഞ്ഞിറങ്ങി...

അപ്പോൾ കോതയാറിൻ്റെ രൗദ്രഭാവത്തിലൊളിച്ച മൃദുമന്ത്രണം ചെവിയിൽ പതുക്കെ മുഴങ്ങി "എന്നെ പ്രണയിച്ച് മടങ്ങുന്നവർ മഴ നനയരുത് !, കാരണം മഴത്തുള്ളികൾ പോലും നിങ്ങളെ പ്രണയിക്കുന്നത് എനിക്കിഷ്ട്ടമല്ല"

ഈ ഒരു ഭാവനാ സംപുഷ്ടമായ വാരാന്ത്യം സമ്മാനിച്ച കാര്യനിർവാഹകനും ഏകോപകർക്കും സഹയാത്രികർക്കും ഹൃദയംഗമമായ നന്ദി 🥰🙏

Dr Leo Luka.✍️

രാവിലെ 4 മണിക്ക് അലാറം ഒക്കെ വച്ച് എഴുന്നേറ്റെങ്കിലും മടിയെന്ന് പറഞ്ഞാൽ ഭയങ്കര മടി, എന്തോ പോകാൻ തോന്നുന്നേ ഇല്ലാ,കൂടെ വര...
10/11/2025

രാവിലെ 4 മണിക്ക് അലാറം ഒക്കെ വച്ച് എഴുന്നേറ്റെങ്കിലും മടിയെന്ന് പറഞ്ഞാൽ ഭയങ്കര മടി, എന്തോ പോകാൻ തോന്നുന്നേ ഇല്ലാ,

കൂടെ വരുന്നവരുടെ അനക്കം ഒന്നും കാണാത്ത കൊണ്ട് ഇനി അവരെങ്ങാനും എഴുന്നേറ്റില്ലെങ്കിൽ പോകേണ്ടല്ലോ എന്നൊക്കെ ഓർത്തു എല്ലാർക്കും മെസ്സേജ് അയച്ചതും അപ്പോ തന്നെ റിപ്ലൈ വരാൻ തുടങ്ങി..

പിന്നെ മനസ്സില്ലാ മനസോടെ ഒരുങ്ങി ഇറങ്ങി ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തതും, പിന്നെ വേറൊരു മൂഡ് ആരുന്നു.. സ്ഥിരമായി രാവിലെ നേരത്തെ എണീറ്റ് പുറത്തേക്ക് പോകാറുണ്ടെങ്കിലും ഇത്രയും നേരത്തെ ബൈക്കിൽ ഒരുപാട് നാൾ കൂടിയാണ്,

എന്തോ ഒരു പ്രിത്യേക ക്ലൈമറ്റ് ആണ്, അങ്ങനെ അനുഭവിക്കാത്ത ഒരു തരം തണുപ്പ് ഒക്കെ ആയിട്ട് ബൈക്ക് ഓടുമ്പോൾ രോമാഞ്ചം വരും.

പിന്നെ ഓരോരുത്തരെയായി കൂടെ കൂട്ടി ഏറ്റുമാനൂർ ടൗണിൽ ചെന്ന് ബാക്കിയുള്ള രണ്ട് പേരെയും കൂടി കൂട്ടി നേരെ ഇല്ലിക്കൽ കല്ലിലേക്ക്..

ഏതാണ്ട് 6.45 ഒക്കെ ആയപ്പോൾ ഏറ്റവും മുകളിൽ എത്തി, അപ്പോഴേക്കും അവിടെ ഒരുപാട് വണ്ടികൾ പാർക്ക്‌ ചെയ്തിട്ടുണ്ട്, 2 വർഷം മുന്നെയാണ് ആദ്യമായ് ഇല്ലിക്കൽ കല്ലിന്റെ പിറകിൽ പോയത്, അന്ന് ഞങ്ങൾ അല്ലാതെ വേറെ ഒരു മനുഷ്യനും അവിടെ ഇല്ലായിരുന്നു.

ഇപ്പോൾ രണ്ട് മൂന്ന് കടകളായി ആളായി, എന്നാലും കുഴപ്പമില്ല ഓവർ ആളില്ല, പിന്നെ അങ്ങോട്ട് കല്ലിന്റെ പിന്നിലേക്ക് ഉള്ള മലകയറ്റം തുടങ്ങി, ഇന്ന് ജിമ്മിൽ പോകേണ്ട മല കയറാം എന്ന് അമൽ പറഞ്ഞപ്പോ ഇത്രയും വിചാരിച്ചില്ല,

നല്ല ഒന്നൊന്നര കയറ്റം, കൂടെ സ്പീക്കറിൽ എജ്ജാതി വൈബ് പാട്ടുകളും. വീട്ടിൽ നിന്ന് ഇറങ്ങിയപ്പോ ഉള്ള ആ തരിപ്പ് അതിന്റെ പീക്ക് ആയത് ആ മല കയറ്റത്തിൽ വച്ചിട്ടാണ്.

മേഘങ്ങൾ ഒരുപാട് ഉണ്ടായിരുന്നകൊണ്ട് ഉദ്ദേശിച്ച സൂര്യോദയം കാണാൻ കഴിഞ്ഞില്ല, എന്നാലും അതൊന്നും ഞങ്ങൾ ശ്രദ്ധിച്ചു പോലുമില്ല അത്രക്ക് കിടിലൻ കയറ്റമാരുന്നു. അങ്ങനെ വലിഞ്ഞു കയറി മുകളിൽ ചെന്ന് കഴിഞ്ഞു കിട്ടുന്ന ഒരു കിക്ക് ഉണ്ട്....

Just wow...

Milestone Hunters Kottayam Tribe ❤️

ആദ്യത്തെ റൈഡ് മികച്ച ഒരു അനുഭവം ആക്കി മാറ്റിയപ്പോൾ... ❤️

MH Trivandrum Tribe first ride ❤️
31/10/2025

MH Trivandrum Tribe first ride ❤️

ഒരു ട്രാവൽ ഗ്രൂപ്പിൽ ഒരാൾ 1985 ൽ ബൈക്കിൽ ഗോവ പോയ അനുഭവം എഴുതിയത് വായിച്ചിരുന്നു. 40 വർഷം മുൻപുള്ള ആ ചിത്രം അടക്കമുള്ള ആ ...
03/09/2025

ഒരു ട്രാവൽ ഗ്രൂപ്പിൽ ഒരാൾ 1985 ൽ ബൈക്കിൽ ഗോവ പോയ അനുഭവം എഴുതിയത് വായിച്ചിരുന്നു. 40 വർഷം മുൻപുള്ള ആ ചിത്രം അടക്കമുള്ള ആ ലേഖനം എന്തോ എന്നേ വല്ലാതെ ആകർഷിച്ചു.

വെറുതെ ആ ചിത്രത്തിലേക്ക് നോക്കി അന്ന് ആ യാത്ര പോയ ആളുകളുടെ അന്നത്തെ മൈൻഡ്സെറ്റ് എങ്ങനെ ഒക്കെ ആയിരുന്നു എന്നും, അവർ പോയ റോഡുകൾ നാടുകൾ ഒക്കെ എങ്ങനെ എന്നൊക്കെ വെറുതെ ആലോചിക്കുമ്പോൾ കൗതുകം കൂടി വന്നിരുന്നു.

Shaji Thenmadom എന്നൊരാളും അദ്ദേഹത്തിന്റെ ഏതാനും സുഹൃത്തുക്കളും ബുള്ളറ്റിൽ നടത്തിയ ആ യാത്രയുടെ വിവരണം താഴെ ചേർക്കട്ടെ. വായന എളുപ്പമാകാൻ അല്പം എഡിറ്റ്‌ നടത്തിയിട്ടുണ്ട്.

------------------------------------

എൻ്റെ ആദ്യത്തെ ഗോവാ യാത്രയെ പറ്റി കുറച്ചുകാര്യങ്ങൾ കൂടി എഴുതണമെന്ന് തോന്നി. കേന്ദ്രഭരണപ്രദേശമായ ഗോവയെപ്പറ്റി കേട്ടപ്പോൾ മുതൽ ആഗ്രഹിച്ചതാണ്.
അക്കാലത്തു...അതായത് 85 കളിൽ...ഗൾഫ്‌മലയാളികളുടെ സ്ഥലമായ തിരുവല്ലയിൽ ,ചെറുപ്പക്കാരിൽ ചിലർക്ക് ഒരു ബുള്ളറ്റ് മോഹം.

വര്ഷങ്ങളായി ബുള്ളറ് ഉപയോഗിക്കുന്ന മുതിർന്നവർ ഉണ്ടായിരുന്നെങ്കിലും ഒരു രോഗമായി പടർന്നത് 85 കളിൽ ആയിരുന്നു.പുതിയ ബുള്ളറ് വാങ്ങുക....വർക്ഷോപ്പിൽ എത്തിച്ചു അഴിക്കുക,പാർട്സുമായി ട്രെയിനിന് കോയമ്പത്തൂർ പോകുക,പ്ലേറ്റ് ചെയ്യുക ,പിറ്റേ ദിവസം അളഗേന്ദ്രയിൽ നിന്നും horn ,light മുതലായ ഫിറ്റിങ്സ് വാങ്ങുക... തിരികെ എത്തിയാൽ കൊല്ലത്ത് പോയി സീറ്റ് തയ്പ്പിക്കുക.

പുതിയ ബൈക്കിനു 25000 രൂപ വിലയെങ്കിൽ പണിതിറങ്ങുമ്പോൾ 40 .50 ഒക്കെ വിലയാകും.അതിൽ ഏറ്റവും വില കൂടിയ ബുള്ളറ്റ് റിക്കിയുടെ ആയിരുന്നു.

അങ്ങനെ ഞങ്ങൾ തിരുവല്ലയിൽ നിന്നും...റിക്കി.വര്ഗീസ്,ഹരി,ഏലിയാസ് തോമസുകുട്ടി ,ഷൈൻ.രവിലാൽ പിന്നെ ഞാനും....ക്രിസ്തുമസ് ഊണ് കഴിഞ്ഞു ഞങ്ങൾ യാത്ര തുടങ്ങുമ്പോൾ എത്രയും പെട്ടെന്ന് അങ്ങ് എത്തണമെന്ന ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇന്നത്തെ പോലെ ഗൂഗിൾ മാപ്പോ നല്ല റോഡുകളോ ഇല്ലാത്തപ്പോൾ എങ്ങനെ ടൈം ഫിക്സ് ചെയ്യും.മുട്ടിനു മുട്ടിനു ലെവൽ ക്രോസുകൾ ....മംഗലാപുരം വരെ ചെറിയ ചെറിയ സ്റ്റോപ്പുകൾ മാത്രം.വെളുപ്പിനെ ഉഡുപ്പിയിൽ എത്തി റൂം എടുത്തു. മണിപ്പാൽ കോളേജിൽ പോയി ഒരു ഫ്രണ്ടിന്റെ ബ്രദറിനെ കണ്ടിട്ട് വീണ്ടും യാത്ര.

വൈകിട്ട് 5 മണിയോടെ പനാജിയിൽ എത്തി.അന്നത്തെ മഡ്‌ഗോൺ കളക്ടർ ശ്രീ.ജോസ് ഫിലിപ്പ് ആണ് ഞങ്ങൾക്ക് guest house ഒക്കെ ഏർപ്പാട് ആക്കി തന്നത്.പിറ്റേ ദിവസം രാവിലെ തന്നെ നാട്ടുകാരനായ നേവി പൊന്നച്ചനെ (മാത്യു) കാണാൻ നേവൽ ബേസിൽ പോയി.

അന്ന് ഡബ്ലിൻ എയർപോർട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. airport ന്റെ റൺവേ തന്നെ ആണ് നേവിയും ഉപയോഗിച്ചിരുന്നത്.അന്ന് റൺവേ ക്രോസ്സ്‌ ചെയ്താണ് ഞങ്ങൾ ബുള്ളറ്റിൽ നേവൽ ബേസിൽ എത്തിയത്..മറക്കാനാവാത്ത അനുഭവം.

മാത്യുവിനോടൊപ്പം കണ്ണൂരുകാരൻ രഘു എന്ന സുഹൃത്തും ഉണ്ടായിരുന്നു.ബേസിനടുത്തുള്ള ബീച്ചിൽ (ബീച്ചുകളുടെ പേരുകൾ ഒന്നും ഓർക്കുന്നില്ല )ഞങ്ങൾ ഒരുമിച്ചു പോയി. അക്കാലത്ത് അവിടെ എല്ലാ "സ്വാതന്ത്ര്യവും"ഉണ്ടായിരുന്നു . റെഡ് സ്ട്രീറ്റിലെ പോലെ...

പിന്നീടുള്ള 2 ദിവസങ്ങളിൽ വിവിധ ബീച്ചുകളിൽ കറങ്ങി.tax ഇല്ലാത്തതിനാൽ മദ്യത്തിന് തുച്ഛമായ വില.ബിയർ കുടിച്ചു ചിലർ അവശരായി.തിരികെ നാട്ടിൽ കൊണ്ടുപോകാനായി ഗോവൻ ഫെനി വാങ്ങി.

അന്ന് ഗോവ ബോർഡറിൽ ചെക്ക്പോസ്റ്റുകൾ കർശനമായിരുന്നു സീറ്റിനടിയിൽ വച്ചാണ് കൊണ്ട് വന്നത്.. ബീച്ച് യാത്രകൾക്ക് ശേഷം ഒരു ദിവസം രാത്രിയിൽ കളക്ടറോടൊപ്പം അവിടുത്തെ മാർത്തോമാ പള്ളിയിലെ ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്തു. 31 ന് ഞങ്ങൾ പനാജിയിൽ newyear ആഘോഷിച്ചു.

തെരുവുകൾ മുഴുവൻ തുണിയും ടാർപാലിനും കൊണ്ട് മറച്ചായിരുന്നു ആഘോഷങ്ങൾ. പലർക്കും നാട്ടിലെത്തേണ്ടതിനാൽ ഒന്നാം തീയതി രാവിലെ തിരിച്ചുള്ള യാത്ര തുടങ്ങി.പിറ്റേദിവസം വെളുപ്പിനെ 4 മണിക്ക് കോഴിക്കോടിനടുത്തു വച്ച് ഞങ്ങളുടെ ഒരു ബൈക്ക് ആക്സിഡന്റ് ആയി.

ഉറങ്ങി പോയതാണ്.വണ്ടി പാളി,ഓടയിലേക്ക് വീണു .ഏതോ വെളിച്ചെണ്ണ ഫാക്ടറിക്കടുത്തു വച്ച്...അന്ന് പകൽ കോഴിക്കോട് നിന്നും പുതിയ ഹാൻഡിൽ വാങ്ങി ഫിക്സ് ചെയ്തു യാത്ര തുടർന്നു.രാത്രിയിൽ തിരിച്ചെത്തി.

പിന്നീട് പല ടീമുകൾക്കൊപ്പം ജീപ്പിലും ബുള്ളറ്റിലും ട്രെയിനിലും ഫ്ലൈറ്റിലും ഒക്കെ ആയി 5 പ്രാവശ്യം ഗോവയിൽ പോയിട്ടുണ്ട്....എന്നിട്ടും കൊതി തീർന്നിട്ടില്ല.

Thenmadon

നല്ല നിമിഷങ്ങളും..... വേറിട്ട അനുഭവങ്ങളും....നിറയെ സന്തോഷവും... മനം നിറയെ ഓർമ്മകളും... സമ്മാനിച്ച അതിമനോഹരമായ ഒരു യാത്രയ...
01/09/2025

നല്ല നിമിഷങ്ങളും.....
വേറിട്ട അനുഭവങ്ങളും....
നിറയെ സന്തോഷവും...
മനം നിറയെ ഓർമ്മകളും...
സമ്മാനിച്ച അതിമനോഹരമായ ഒരു യാത്രയായിരുന്നു ഇന്നലത്തേത്

പ്രകൃതി പോലും അനുഗ്രഹിച്ച ഒരു ദിവസമായിരുന്നു ഇന്നലെ

നല്ല മഴയാണെന്ന് വിചാരിച്ച് സഞ്ചാരികൾ ഒഴിഞ്ഞു നിന്നപ്പോൾ നമുക്ക് വേണ്ടി അതിമനോഹരമായ ഫ്രെയിമുകളാണ് പ്രകൃതി ഒരുക്കി വെച്ചിരുന്നത്.
ഒത്തൊരുമയോടെ യാത്ര ആരംഭിക്കുവാനും അവസാനിപ്പിക്കുവാനും കഴിഞ്ഞതിൽ നിങ്ങൾക്ക് ഓരോരുത്തർക്കും ഉള്ള പങ്ക് എടുത്തു പറയേണ്ടതാണ്.

Megha.... ഒരു പ്രൊഫഷണൽ ടൂർ ഗൈഡ് ആയി കേരളത്തിൽ ബിസിനസ് ചെയ്യാൻ മേഘക്ക് കഴിയും. അതിന്റെ എല്ലാ ലക്ഷണങ്ങളും ഇന്നലത്തെ യാത്രയിൽ മേഘ യിൽ ഉണ്ടായിരുന്നു..🌹👏👏

Najeeb... യാത്രയിൽ ഉടനീളം ഞങ്ങളുടെ ഫോട്ടോഗ്രാഫർ ആയിരുന്നു. താങ്കളിലൂടെ ഞങ്ങൾക്ക് നല്ല നിമിഷങ്ങൾ ഫ്രെയിം ചെയ്യാൻ ഇനിയും സാധിക്കട്ടെ.🥰🙏❤️

Pius.... കൂടെ വന്നില്ലെങ്കിലും താങ്കൾ പറഞ്ഞ വഴികളിലൂടെയാണ് ഞങ്ങൾ പോയത്. റൂട്ട് അതിമനോഹരം ആയിരുന്നു,ഒരുപാട് നന്ദി🙏🥰❤️

Thank you Leon.... താങ്കളുടെ അനുഭവ സമ്പത്തും, സഹോദര സ്നേഹവും എല്ലാവർക്കും ലഭ്യമാക്കിയതിന്.....❤️🥰

യാത്രയിൽ കൂടെയുണ്ടായിരുന്ന മറ്റു സഹോദരി സഹോദരന്മാരെ
നിങ്ങളും കൂടിയാണ് ആ യാത്ര മനോഹരമാക്കിയത്.. 🥰❤️🙏

Thank you Anup.... Milestone Hunters നെ ഞങ്ങൾക്ക് സമ്മാനിച്ചതിന്...
ഇത്തരമൊരു നല്ല യാത്രയ്ക്ക് കളമൊരുക്കിയതിന്....
സുഖമില്ലാഞ്ഞിട്ടും ഞങ്ങളോടൊപ്പം അവസാന നിമിഷം സർപ്രൈസ് ആയി വന്നതിന്..,.
ഞങ്ങൾക്ക് നല്ലൊരു അത്താഴവരുന്ന ഒരുക്കിയതിന്....
Thank you so much
🥰🥰🙏🥰❤️🏍️🏍️🏍️🏍️🏍️

✍🏻 Sreenivasan

ഇന്നലത്തെ ട്രിപ്പിനെ കുറിച്ചു പറഞാൽ ഒരു വലിയ ഫാമിലി ട്രിപ്പ് പോയ ഫീൽ ആയിരുന്നു. എല്ലാവരും തമ്മിൽ വർഷങ്ങളുടെ പരിചയം ഉള്ള ...
01/09/2025

ഇന്നലത്തെ ട്രിപ്പിനെ കുറിച്ചു പറഞാൽ ഒരു വലിയ ഫാമിലി ട്രിപ്പ് പോയ ഫീൽ ആയിരുന്നു. എല്ലാവരും തമ്മിൽ വർഷങ്ങളുടെ പരിചയം ഉള്ള ബോണ്ടിങ്... എല്ലാവരും ഒരേ ലൈനിൽ പെർഫെക്ട് ഡ്രൈവ്, ആരും ഒരിക്കൽ പോലും റൂട്ട് തെറ്റിപോയില്ല പിറകിലുള്ള ആളെ സൈഡ് മിററിൽ കാണുന്നില്ലെങ്കിൽ മുൻപിൽ പോകുന്ന ഓരോ റൈഡറും നിർത്തും... എല്ലാ റൈഡേഴ്‌സും same Speed follow ചെയ്തു...no over speed...team leaders പോളി..

ശ്രീനിച്ചെട്ടൻ & ലിയോൺ 🥰
പിന്നെ ഒരാളെ പോലും വിടാതെ ഓരോ മോമെൻ്റും ആരെയും മിസ്സ് ചെയ്യാതെ ഫോട്ടോ എടുത്ത് നമ്മുടെ നജീബ് ബ്രോ...🥰
എടുത്ത് പറയേണ്ട കാര്യം യാത്ര സ്റ്റാർട്ട് ചെയ്തതും അവസാനിച്ചതും കറക്റ്റ് ടൈമിൽ 🥰

പോയ സ്ഥലങ്ങൾ എല്ലാം മാക്സിമം എൻജോയ് ചെയ്തു എല്ലവരും... കുട്ടിക്കാനം ഇറങ്ങിക്കഴിയുമ്പോൾ police checking ഒരു വണ്ടിയിൽ കൈ നീട്ടി...
Police പോലും ഞെട്ടി, എല്ലവരും ലൈനായി റോഡിൻ്റെ സൈഡിൽ ഒതുക്കി എല്ലാ വണ്ടിയും നോക്കി ഒരു ചിരി അവസാനം ഒരു പൊയ്ക്കോയും...

😄 ഇത്രയും വണ്ടി ഫുൾ പെർഫെക്ട് ആദ്യമായവും അവർ കണ്ടത് 😄
Last ടൈമിൽ ദാണ്ടേ നമ്മുടെ ടീമിൻ്റെ തലവൻ അനൂപ് ബ്രോ അപ്രതീഷികമായി ഒരു പ്രത്യക്ഷപെടൽ...
😄

ഒന്നു ചുറ്റിയാലോ എന്നൊരു ചോദ്യവും
എല്ലാവരും റെഡി.
Last ഒരു food അടിച്ചു പിരിയാം എന്ന് ആൾ പറഞ്ഞു... രാത്രിയായി,സ്റ്റാർട്ട് ചെയ്തു കുറച്ച് കഴിഞ്ഞപ്പോൾ ശോകം ആയോ എന്നൊരു തോന്നൽ സത്യത്തിൽ തോന്നിയോ എന്നൊരു സംശയം
🙃🙃🙃🙃

പക്ഷേ അവസാനം കൊണ്ട് നിർത്തി ഫുഡ്... പൊളിച്ചു അന്യായ ടേസ്റ്റ് കുറെപേർ കഴിച്ചു വീട്ടിലേക്ക് പാർസെൽപോലും വാങ്ങി, എല്ലാവരും ഒരുമിച്ചിരുന്ന് കുറച്ച്
സമയം സംസാരിച്ചു...
പിന്നീട് എല്ലാവരും വീടുകളിലേക്ക് ചിരിക്കുന്ന മുഖവുമായി...

അവസാനം
ലാസ്റ് റൈഡർ പോകും വരെ കൂടെ ലീഡർ ശ്രീനി ചേട്ടൻ
അടുത്ത ട്രീപിൻ്റെ ഡേറ്റ്നായി ഞങ്ങളും 🥰

✍🏻 Priyen

Address

Pirmed

Alerts

Be the first to know and let us send you an email when Milestone Hunters Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category