Free Kick

Free Kick A place to enjoy the excitement of Football ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള
കായിക വിനോദമായ കാൽപ്പന്തു
കളിയുടെ ഒരു ചെറിയ ലോകം
(2402)

സൂപ്പർ കപ്പ് കിരീട നേട്ടത്തോടെ സീസണിനു രാജകീയ തുടക്കം കുറിച്ചു  ടീം പാരീസ്.
12/08/2026

സൂപ്പർ കപ്പ് കിരീട നേട്ടത്തോടെ
സീസണിനു രാജകീയ
തുടക്കം കുറിച്ചു ടീം പാരീസ്.

വര്ഷങ്ങളുടെ കഠിനാധ്വാനവുംകാത്തിരിപ്പും കൊണ്ട് ലോകകപ്പ്മത്സരം നിയന്ത്രിക്കാൻ യോഗ്യതനേടിയ സോമാലിയൻ റഫറിക്ക്സൊമാലിയക്കാരൻ ആ...
11/08/2026

വര്ഷങ്ങളുടെ കഠിനാധ്വാനവും
കാത്തിരിപ്പും കൊണ്ട് ലോകകപ്പ്
മത്സരം നിയന്ത്രിക്കാൻ യോഗ്യത
നേടിയ സോമാലിയൻ റഫറിക്ക്

സൊമാലിയക്കാരൻ ആയി പോയി
എന്ന ഒറ്റ കാരണം കൊണ്ട് ലോക
കപ്പിൽ അവസരം നിഷേധിച്ച
അമേരിക്കക്കും അതിനു കുഴലൂത്ത്
നടത്തിയ ഫിഫക്കും യുവേഫയുടെ
മധുര പ്രതികാരം

നാളെ രാത്രി നടക്കുന്ന പി.എസ്‌.ജി
യും ആസ്റ്റൺ വില്ലയും തമ്മിലുള്ള
യുവേഫ സൂപ്പർ കപ്പ് ഫൈനൽ
ഒമർ ആർട്ടാൻ നിയന്ത്രിക്കും.

ദീർഘ കാലമായി അസുഖ ബാധിതനായി തുടർന്ന് ചികിത്സയിൽ ആയിരുന്നലിയോ മെസ്സിയുടെ പിതാവ് ജോർജ്ജ് മെസ്സി അന്തരിച്ചു.
08/08/2026

ദീർഘ കാലമായി അസുഖ
ബാധിതനായി തുടർന്ന്
ചികിത്സയിൽ ആയിരുന്ന
ലിയോ മെസ്സിയുടെ പിതാവ്
ജോർജ്ജ് മെസ്സി അന്തരിച്ചു.

റൊണാൾഡോയുടെ വിവാഹം  ഇന്ന് 💍
08/08/2026

റൊണാൾഡോയുടെ
വിവാഹം ഇന്ന് 💍

ഇൻഫന്റിനോയുടെ നേതൃത്വശൈലിക്കും, ലോകകപ്പ് വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ പദ്ധതികൾക്കുമെതിരെയ...
01/08/2026

ഇൻഫന്റിനോയുടെ നേതൃത്വ
ശൈലിക്കും, ലോകകപ്പ്
വാണിജ്യ അവകാശങ്ങൾ
സ്വകാര്യ നിക്ഷേപകർക്ക്
വിൽക്കാനുള്ള വിവാദ
പദ്ധതികൾക്കുമെതിരെ
യേഫ കടുത്ത നിലപാടാണ്
സ്വീകരിച്ചിരിക്കുന്നത്.

ഇൻഫന്റിനോയുടെ ഈ
നീക്കങ്ങൾ ഫുട്ബോളിന്റെ
അടിത്തറ തകർക്കുന്നതാ
ണെന്ന് യൂറോപ്യൻ അസോസി
യേഷനുകൾ കുറ്റപ്പെടുത്തുന്നു.

എന്നാൽ ഫിഫയുടെ കണ
ക്കുകൾ പ്രകാരം 40-ലധികം
യേഫ (UEFA) അംഗരാജ്യങ്ങൾ
ഉൾപ്പെടെ ലോകമെമ്പാടുമുള്ള
200-ലധികം ഫിഫ അംഗങ്ങൾ
ജിയാനി ഇൻഫന്റിനോയുടെ
നേതൃത്വത്തിനും വരാനിരിക്കുന്ന

തിരഞ്ഞെടുപ്പിലെ പുനർനാമ
നിർദ്ദേശത്തിനും പിന്തുണ
അറിയിച്ചുകൊണ്ട് രേഖാമൂലം
കത്തുകൾ നൽകിയിരുന്നു.

അർജന്റീന അണ്ടർ-17 ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, വെലസ് സാർസ്ഫീൽഡിന്റെ യുവപ്രതിഭ സ്റ്റീഫൻ കിക്കി റാമോസ്തന്റെ ഒന്...
29/07/2026

അർജന്റീന അണ്ടർ-17
ഫുട്ബോൾ ടീമിലേക്ക്
തിരഞ്ഞെടുക്കപ്പെട്ട, വെലസ്
സാർസ്ഫീൽഡിന്റെ യുവ
പ്രതിഭ സ്റ്റീഫൻ കിക്കി റാമോസ്

തന്റെ ഒന്നാം വയസ്സിൽ 2010-ൽ
ഹെയ്തിയിലുണ്ടായ വലിയ
ഭൂകമ്പത്തെ തുടർന്ന് അർജന്റീന
യിൽ നിന്നുള്ള ഒരു കുടുംബം
അദ്ദേഹത്തെ ദത്തെടുക്കുകയും
ബ്യൂണസ് ഐറിസിലേക്ക്
കൊണ്ടുപോവുകയും ചെയ്തു.
വളർന്നത് അർജന്റീനയിലാണ്.

അർജന്റീനയിലെ പ്രമുഖ ക്ലബ്ബായ
വെലസ് സാർസ്ഫീൽഡിന്റെ യൂത്ത്
അക്കാദമിയിലൂടെയാണ് കിഖി
റാമോസ് വളർന്നുവന്നത്. തന്റെ
ആറാം വയസ്സിൽ ക്ലബ്ബിൽ ചേർന്ന
താരം, നിലവിൽ ക്ലബ്ബിന്റെ
അണ്ടർ-17 ടീമിലെ പ്രധാന
താരങ്ങളിലൊരാളാണ്.

മികച്ച വേഗതയും ഡ്രിബ്ലിംഗ്
പാടവവും ഉള്ള ഒരു താരമാണ്
കിഖി റാമോസ്. എതിരാളികളെ
ഡ്രിബിൾ ചെയ്ത് മറികടക്കാനും,
വിങ്ങുകളിൽ നിന്ന് ബോക്സിലേക്ക്
വേഗത്തിൽ മുന്നേറാനുംമിടുക്ക
നാണ്. ബ്രസീലിയൻ സൂപ്പർ താരം
നെയ്മറാണ് റോൾ മോഡൽ.

വരാനിരിക്കുന്ന ഫിഫ അണ്ടർ-17
ലോകകപ്പിനുള്ള അർജന്റീന
യുടെ അന്തിമ സ്ക്വാഡിൽ ഇടം
നേടാൻ കഠിന പരിശ്രമത്തിലാണ്
ഈ യുവതാരം.

ലോകകപ്പിൽ തങ്ങൾക്ക്പറ്റിയ തെറ്റ് പരസ്യമായിതുറന്ന് പറഞ്ഞു ഫുട്ബോൾനിയമ നിർമ്മാണ സഭയായ IFABനിലവിലെ ഫുടബോളിലെവാർ  അടക്കമുള്ള...
29/07/2026

ലോകകപ്പിൽ തങ്ങൾക്ക്
പറ്റിയ തെറ്റ് പരസ്യമായി
തുറന്ന് പറഞ്ഞു ഫുട്ബോൾ
നിയമ നിർമ്മാണ
സഭയായ IFAB

നിലവിലെ ഫുടബോളിലെ
വാർ അടക്കമുള്ള ഈ
ചട്ടപ്രകാരം, എംബോളി
ക്കെതിരെയുള്ള ആ VAR
ഇടപെടലും തുടർന്ന് നൽകിയ
റെഡ് കാർഡും തെറ്റായ
പ്രയോഗമായിരുന്നുവെന്നും,

അദ്ദേഹത്തെ ആ മത്സരത്തിൽ
പുറത്താക്കാൻ പാടില്ലായിരുന്നു
വെന്നും ഐഎഫ്എഎബി
സ്ഥിരീകരിച്ചു.

ഫൗൾ മാറ്റാൻ കഴിയില്ല: മാറിയ
സാഹചര്യത്തിൽ റഫറി വിളിച്ച
ഫൗളോ, നൽകിയ കാർഡിന്റെ
സ്വഭാവമോ (ഡൈവിംഗ്
ആണെന്ന കാരണത്താൽ)
വിഎആർ ഇടപെട്ട് മാറ്റാനോ
എതിർ ടീം താരത്തിലേക്ക്
ശിക്ഷ മാറ്റാനോ നിലവിലെ
നിയമ പ്രകാരം അനുവാദമില്ല.
പക്ഷെ അവിടെ അങ്ങനെ
സംഭവിച്ചു പോയി.

അതൊരു തെറ്റായ തീരുമാനം
ആയിരുന്നു, മത്സരത്തിന്റെ
വിധിയെ പോലും ഈ റെഡ്
കാർഡ് ബാധിച്ചുവെന്ന് IFAB
പരസ്യമായി തന്നെ സമ്മതിച്ചു.

#

ലോകകപ്പിന് മുമ്പ് ദശാംപ്സ്അദ്ദേഹം, സ്ഥാനമൊഴിയാൻആഗ്രഹിച്ചിരുന്നു, എന്നാൽആ സമയത്ത് ആ ചുമതലയേൽക്കാൻ എനിക്ക് കഴിയില്ലെന്ന്ഞാ...
28/07/2026

ലോകകപ്പിന് മുമ്പ് ദശാംപ്സ്
അദ്ദേഹം, സ്ഥാനമൊഴിയാൻ
ആഗ്രഹിച്ചിരുന്നു, എന്നാൽ
ആ സമയത്ത് ആ ചുമതലയേൽ
ക്കാൻ എനിക്ക് കഴിയില്ലെന്ന്
ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

കാരണം, ഫ്രാൻസിനെ ലോക
കപ്പിന് യോഗ്യത നേടാൻ സഹാ
യിച്ചത് അദ്ദേഹമാണ്, താൻ
തുടങ്ങിയ കാര്യം പൂർത്തിയാക്കാൻ
അദ്ദേഹം അർഹനുമാണ്.

ഫ്രാൻസ് ഒരുപക്ഷേ ലോകകപ്പ്
നേടിയിരുന്നെങ്കിൽ ആ കീർത്തി
കവർന്നെടുക്കാൻ ഞാൻ ആഗ്രഹിച്ചില്ല,

കാരണം ഞങ്ങൾ ലോകചാമ്പ്യന്മാർ
ആകാൻ തക്കവണ്ണം ശക്തമായ ഒരു
സ്ക്വാഡ് ഉണ്ടെന്ന് ഞാൻ ആത്മാർത്ഥ
മായി വിശ്വസിച്ചിരുന്നു. നിർഭാഗ്യ
വശാൽ, അത് സംഭവിച്ചില്ല.

ഇന്ന് എനിക്കിത് തുടർച്ചയാണ്, ഒരു
സ്വപ്നമാണ്. ഒരു ക്ലബ്ബിന്റെ ചുമതല
യേൽക്കാൻ കഴിഞ്ഞ നാലോ അഞ്ചോ
വർഷമായി എനിക്ക് ഓഫറുകൾ
വന്നിരുന്നു, എന്നാൽ ഫ്രഞ്ച് ദേശീയ
ടീമിന് വേണ്ടി ഞാൻ അവയെല്ലാം
നിരസിച്ചു. ഞാൻ ചെയ്യാൻ ആഗ്രഹിച്ച
ഒരേയൊരു കാര്യം ഇതാണ്.

ഈ ടീം വിജയിച്ചുകൊണ്ടിരിക്കാൻ
ഞാൻ എന്റെ സർവ്വസ്വവും നൽകും;
അതാണ് എന്നെ മുന്നോട്ട് നയിക്കുന്ന
ഒരേയൊരു കാര്യം."

സിദാൻ

ലോകകപ്പ് ടൂർണമെന്റിലെഏറ്റവും മികച്ച ഗോളായിതിരഞ്ഞെടുത്തത് അർജന്റീനൻപ്രതിരോധത്തെ കീറിമുറിച്ചുഗോൾ കീപ്പർ കാഴ്ചക്കാരനാക്കിടൂ...
27/07/2026

ലോകകപ്പ് ടൂർണമെന്റിലെ
ഏറ്റവും മികച്ച ഗോളായി
തിരഞ്ഞെടുത്തത് അർജന്റീനൻ
പ്രതിരോധത്തെ കീറിമുറിച്ചു
ഗോൾ കീപ്പർ കാഴ്ചക്കാരനാക്കി
ടൂർണമെന്റിൽ ഏവരുടെയും
ഹൃദയം കീഴ്ജാടക്കിയ ടീം
കേപ് വെർഡെയുടെ താരമായ
സിഡ്നി ലോപ്സ് നേടിയ മഴവില്ല്
കണക്കെ വിരിഞ്ഞ ക്ലാസ് ഗോൾ.

2026-ലെ ലോകകപ്പ് ഫൈനൽനിയന്ത്രിച്ച റഫറി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു.സ്ലൊവീനിയൻ ഫുട്ബോൾ അസോസിയേഷൻ സ്ലാവ്കോ വിൻസിച്ച് തന്...
27/07/2026

2026-ലെ ലോകകപ്പ് ഫൈനൽ
നിയന്ത്രിച്ച റഫറി തന്റെ
വിരമിക്കൽ പ്രഖ്യാപിച്ചു.

സ്ലൊവീനിയൻ ഫുട്ബോൾ
അസോസിയേഷൻ
സ്ലാവ്കോ വിൻസിച്ച് തന്റെ
കരിയർ ഔദ്യോഗികമായി
അവസാനിപ്പിച്ചതായി
സ്ഥിരീകരിച്ചു.

Address

MALAPPURAM Mankada
Perintalmanna
679324

Alerts

Be the first to know and let us send you an email when Free Kick posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category