Argentina Fans Association-AFA

Argentina Fans Association-AFA This is sports fan page of the team argentina .and the is best team toaday.i love the team and football king lionel andre messi.he is a good player........

Group c❤️🔥
02/04/2022

Group c❤️🔥

ആറാം തമ്പുരാൻ 😍🥰😘❤️
16/10/2019

ആറാം തമ്പുരാൻ 😍🥰😘❤️

തിരമാലകൾ പുറകോട്ട് പോകുന്നത് ഒന്നുകൂടി ആഞ്ഞടിക്കാനാണ്വന്നു മക്കളേ വന്നു.........ഫുട്ബോൾ ലോകത്തെ അടക്കി വാഴുന്ന ചക്രവർത്ത...
04/07/2016

തിരമാലകൾ പുറകോട്ട് പോകുന്നത് ഒന്നുകൂടി ആഞ്ഞടിക്കാനാണ്
വന്നു മക്കളേ വന്നു.........
ഫുട്ബോൾ ലോകത്തെ അടക്കി വാഴുന്ന ചക്രവർത്തി ലിയോണൽ മെസ്സി വീണ്ടും തിരിച്ചെത്തി

ഞങ്ങടെ വല്യേട്ടന്ഒരായിരം പിറന്നാൾ ആശംസകൾ...... #വാമോസ്അർജന്റീന
08/06/2016

ഞങ്ങടെ വല്യേട്ടന്
ഒരായിരം പിറന്നാൾ ആശംസകൾ......
#വാമോസ്അർജന്റീന

**മാർടീനോയുടെ നിശ്വാസങ്ങൾ**        തോൽവിയുടെ ഭാരം ഏന്താൻ വിധിക്കപ്പെട്ട ചുമലുകൾക്ക് അർഹിക്കുന്ന അഭിനന്ദനം നൽകേണ്ടതുണ്ട്....
07/06/2016

**മാർടീനോയുടെ നിശ്വാസങ്ങൾ**

തോൽവിയുടെ ഭാരം ഏന്താൻ വിധിക്കപ്പെട്ട ചുമലുകൾക്ക് അർഹിക്കുന്ന അഭിനന്ദനം നൽകേണ്ടതുണ്ട്.പരിമിതമായ സാഹചര്യങ്ങളിൽ,ഉള്ള വിഭവങ്ങളാൽ ടീമിനെ ഒരുക്കിയ മാർടീനൊ ഇന്ന് ചിലിക്കെതിരെ അർജന്റീന നേടിയ 1-2 വിജയത്തിന്റെ സൂത്രധാരൻ ആണെന്ന് പറയാം.ചിലി തങ്ങളുടെ പ്രകടനത്തിനു അടുത്തെങ്ങുമായിരുന്നില്ല എന്ന് പതം പറയുമ്പോൾ തന്നെ മെസ്സി ഇല്ലാതെ ടീമിനെ ഒരുക്കുന്നത് പോലെ അനേകം തടസ്സങ്ങൾ മാർടീനോയ്ക്കും ഉണ്ടായിരുന്നു.

അലെയാന്ദ്രൊ സബെയ്യാ വേൾഡ് കപ്പ് ടീമിനെ ഒരുക്കിയത് പ്രതിരോധനിരയുടെ കരുത്ത് തിരിച്ചറിഞ്ഞ് കൊണ്ടായിരുന്നു.ഈ തിരിച്ചറിവിലേക്ക് റ്റാറ്റായും എത്തി.മുന്നേറ്റ നിരയിലെ വൻ തോക്കുകൾക്ക് പകരം പ്രതിരോധകോട്ട ശ്രദ്ധയോടെ അദ്ദേഹം ചിട്ടപ്പെടുത്തി.മെർകാഡോ,ഒട്ടമെൻഡി,ഫ്യൂണസ്മോറി,റോഹൊ എന്നിവരടങ്ങിയ പ്രതിരോധത്തിന്റെ വിജയമായിരുന്നു ചിലിക്കെതിരെ.മെർകാഡോയും ഒട്ടമെൻഡിയും മികച്ച പ്രകടനം കാഴ്ച്ച വെച്ചപ്പോൾ ഫ്യൂണസ്മോറിയും റോഹൊയും കാര്യമായി പരീക്ഷിക്കപ്പെട്ടില്ല.അവസാന മിനിറ്റിൽ വഴങ്ങിയ ഗോൾ പോലും പ്രതിരോധത്തിന്റെ തിളക്കമാർന്ന പ്രകടനത്തിനു കളങ്കമല്ല.സെർജിയൊ റൊമേറൊയെ കാര്യമായി പരീക്ഷിക്കാൻ ഉള്ള അവസരം പോലും അവർ നൽകിയില്ല.
അർജന്റീനൻ മധ്യനിരയും തെറ്റുകുറ്റങ്ങളില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു.മറ്റു ടീമുകളെ അപേക്ഷിച്ച് എടുത്ത്പറയത്തക്ക താരങ്ങളില്ലാത്ത മധ്യനിരയിൽ പരിക്കിന്റെ ശല്യത്തേയും മാർടീനോയ്ക്ക് മറികടക്കണമായിരുന്നു.ബനേഗയെ മധ്യത്തിലും മഷെരാനൊ,ഫെർണാണ്ടെസ് എന്നിവരെ ഇടത്തും വലത്തുമാക്കി നിരത്തി.വേഗമില്ലാത്ത,പ്രതിരോധാത്മക കളിക്കാരായ മഷെയും ഫെർണാണ്ടസും വിങ്ങുകളിൽ എങ്ങനെ കളി ചടുലമാക്കുമെന്ന ആശങ്കകൾ.കളി തുടങ്ങി അല്പ സമയത്തിനകം മഷെരാനൊ മധ്യത്തിൽ നിയന്ത്രണം ഏറ്റെടുത്തു;സ്വൈര്യവിഹാരത്തിനു അവസരം ലഭിച്ച എവ് ബനേഗ ആദ്യപകുതിയിൽ ചലനമുണ്ടാക്കിയില്ലെങ്കിലും രണ്ടാം പകുതി മികച്ചതാക്കി.ചിലിയുടെ മധ്യനിരയുടെ ഞരമ്പുകൾ ഇരുവരും ചേർന്ന് മുറിച്ചുകളഞ്ഞു.അർജന്റീന നടത്തിയ 'ഇന്റർസെപ്ഷനു'കളുടെ എണ്ണം ഇതാണ് ചൂണ്ടിക്കാട്ടുന്നത്.അലക്സിസ് സാഞ്ചസിനെ പൂട്ടിയിട്ട് ഫെർണാണ്ടസും തന്റെ ദൗത്യം ഭംഗിയാക്കി.വിദാലിനു കളിമെനയാനുള്ള അവസരം നിഷേധിച്ചു. ഇങ്ങനെ മധ്യനിരയിൽ നേടിയ ആധിപത്യം വളരെ പ്രധാനപ്പെട്ടതായിരുന്നു.

മെസ്സിക്ക് പകരമിറങ്ങിയ ഗെയ്റ്റൻ ആശങ്കകളുണ്ടായിരുന്നെന്ന് തോന്നിയില്ല. ഒരവസരം പാഴാക്കിയെങ്കിലും ഗെയ്റ്റന്റെ മികച്ച വേഗം അർജന്റീനയ്ക്ക് മുതൽക്കൂട്ടാണ്.മുന്നേറ്റനിരയിൽ മറ്റു ടൂർണമെന്റുകളെ അപേക്ഷിച്ച് ഒത്തിണക്കം കാണിച്ചെങ്കിലും ആദ്യ പകുതിൽ ഗോൾ മാത്രം വന്നില്ല.രണ്ടാം പകുതിൽ ഉണർന്ന് കളിച്ച ഡി മരിയയിലൂടെ ആദ്യ ഗോൾ വന്നതോടെ അർജന്റീന ആത്മവിശ്വാസം കാട്ടിത്തുടങ്ങി.ഹിഗ്വെയ്നിൽ ഒരിക്കൽ കൂടി വിശ്വാസം അർപ്പിക്കുകയായിരുന്നു മാർടീനൊ.അർജന്റീനയുടെ ജഴ്സിയിൽ മികച്ച കളി കാഴ്ച്ചവെയ്ക്കാനുള്ള ആഗ്രഹം ഹിഗ്വെയ്നിൽ കണ്ടു.മധ്യനിരയിലേക്ക് ഇറങ്ങി ഓരൊ മുന്നേറ്റങ്ങൾക്ക് തുടക്കമിടുമ്പോൾ തന്നെ അത് പാഴാക്കുന്നവനായും ഒരു മുൻ നിര വേണ്ടതായ പൊസിഷനിങ്ങിന്റെ അഭാവമുള്ള സ്ട്രൈക്കറായും നിൽക്കേണ്ടി വന്നതായിരുന്നു അയാളുടെ ദുര്യോഗം.സെരി ആയിലെ ഗോൾവേട്ടക്കാരനു ഈ കുറവുകൾ പരിഹരിക്കാനാവട്ടെ.

അർജന്റീന ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെ പരാജയപ്പെടുത്തി യാത്ര ആരംഭിച്ചിട്ടുണ്ട്.യുവാൻ പിസ്സിയുടെ കൂവിവിളിച്ചുള്ള നിർദേശങ്ങളെ മറികടന്ന് നേടിയ വിജയത്തിൽ എടുത്ത് പറയേണ്ട ഒരാൾ നിക്ലാസ് ഒട്ടമെൻഡി തന്നെ.പ്രതിരോധത്തിൽ നിന്ന് മധ്യത്തിലേക്കിറങ്ങി അയാൾ ചിലിയുടെ നീക്കങ്ങളുടെ മുനയൊടിച്ച് കൊണ്ടേയിരുന്നു.മാർടീനോയുടെ തന്ത്രങ്ങൾ(ചൂതാട്ടമോ) ഇന്ന് വിജയം കണ്ടിരിക്കുന്നു. മാർടീനോയ്ക്ക് സമാധാനത്തോടെ ഉറങ്ങാം.ആൽബിസെലസ്റ്റെ ആരാധകർക്കും..

മനസിൽ മായാതെ നിൽക്കുന്ന ചിത്രം ഡി മരിയയുടേതാണ്.എല്ലാമെല്ലാമായ മുത്തശ്ശി മരിച്ച വേദനയിലും കളിക്കാനിറങ്ങി.മോശം ആദ്യ പകുതിക്ക് ശേഷം മികച്ച പ്രകടനം നടത്തിയ രണ്ടാം പകുതി.അന്ത്യാഞ്ജലികൾ അർപ്പിച്ച് ടീഷർട്ടുമായി നിൽക്കുന്ന ഡി മരിയ. വിഷമത്തിൽ നിന്ന് ഉയിർക്കൂ അംഗേൽ.. നമുക്ക് ആൽബിസെലസ്റ്റെയ്ക്ക് വേണ്ടി ഇത് നേടണം...

കഴിഞ്ഞ വർഷം കോപ്പ അമേരിക്ക അവസാനിച്ചത് ഫൈനലിൽ ചിലിയോട് അർജന്റീന പരാജയപ്പെട്ടുകൊണ്ടായ­­ിരുന്നു. ഇത്തവണ അർജന്റീന തുടങ്ങിയത...
07/06/2016

കഴിഞ്ഞ വർഷം കോപ്പ അമേരിക്ക അവസാനിച്ചത് ഫൈനലിൽ ചിലിയോട് അർജന്റീന പരാജയപ്പെട്ടുകൊണ്ടായ­­ിരുന്നു. ഇത്തവണ അർജന്റീന തുടങ്ങിയത് അതേ ചിലിയെ പഞ്ഞിക്കിട്ടുകൊണ്ടാണ­­്. അതും കഴിഞ്ഞതവണ പെനാൽറ്റി നഷ്ടപ്പെടുത്തിയ ബനേഗ ആണ് ഇന്നത്തെ വിജയശില്പി. ഗോളടിച്ചും ഗോളടിപ്പിച്ചും ബനേഗ തകർത്താടി. ഒരു ചെറിയ മധുരപ്രതികാരം. ബ്രാ ഫാൻസ്‌ കാണുന്നുണ്ടല്ലോ അല്ലേ. കിട്ടിയോ. ? കിട്ടുകേല :D

06/05/2016

മുന്നിൽ നിന്ന് നയിക്കാൻ
മെസ്സിയും, അഗ്യൂറോയും
ദിബാലയും ,ഹിഗ്വൈനും,ടെവെസും,
ലവെസ്സിയും.. ❤

മധ്യനിരയിൽ പാസ്റ്റോരെയും, ഗൈറ്റാനും, മാലാഖയും.. ❤

വല്യേട്ടനും,ലമേലയും,പെരെസും,ബിഗ്ലിയയും,ബനേഗയും .. ❤

പ്രതിരോധകോട്ട തീർക്കാൻ
ഗരെയും, ഡെമിചെലിസും,ഒറ്റമെൻഡിയും,സബലേറ്റയും ,റോഹൊയും.. ❤

വല കാക്കാൻ റൊമെറോയും.. ❤

നെഞ്ചിടിപ്പില്ലാത്ത പോരാട്ടവീര്യവും..ആക്രമണത്തിന്റെ പടവാളും ..
പ്രതിരോധത്തിന്റെ പടച്ചട്ടയും അണിഞ്ഞ്‌ ചന്തമുള്ള പന്തിനെ ചാരുതായാർന്ന നീക്കങ്ങളിലൂടെ ചടുല വേഗത്തിൽ ചാട്ടുളി പോലെ എതിർ ഗോൾ വലയത്തിലേക്ക്‌ ചെത്തിയിറക്കാൻ..⚽...

മനസ്സിന്റെ മായാജാലവും മനം കവരുന്ന മുന്നേറ്റ നിരയും മനസ്സിളക്കുന്ന മയിലിന്റെ മയിലാട്ടം പോലെ നയനമനോഹരമയ ന്രിത്തങ്ങളുമായ...
മൈതാനിയിൽ കാൽപന്തു കൊണ്ട്‌ ചിത്രം വരച്ച്‌ കോടാനുകോടി ഹൃദയം കവർന്ന ലാറ്റിൻ അമേരിക്കൻ നീലപ്പട ❤ കോപ്പയുടെ രണാങ്കണത്തിൽ ബൂട്ട്‌ കെട്ടുമ്പോൾ..

കാത്തിരിക്കാം മെസ്സിപടയുടെ
ഇന്ദ്രജാലത്തിനായി..!! 🏆 🏆..

ഞങ്ങൾക്കുറപ്പൂണ്ട്‌!!
അവസാന നിമിഷത്തിലെ ആർപ്പുവിളികൾ ഞങ്ങളുടെ ചങ്കിൽ നിന്നായിരിക്കും 🏆

Vamos Argentina 👍

ഓൾ കേരള ഫുട്ബോൾ ഫാൻസ്

18/06/2015
16/06/2014

Argentina Fans Association-AFA

it's the power ful team of in this world cup.(y) Argentina Fans Association-AFA (y)(y) Argentina Fans Association-AFA (y...
16/06/2014

it's the power ful team of in this world cup.
(y) Argentina Fans Association-AFA (y)
(y) Argentina Fans Association-AFA (y)
(y) Argentina Fans Association-AFA (y)
(y) Argentina Fans Association-AFA (y)

Address

Perambra

Website

Alerts

Be the first to know and let us send you an email when Argentina Fans Association-AFA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Argentina Fans Association-AFA:

Share

Category