28/03/2026
ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല "അത്ലറ്റിക്‌സ് പരിശീലന ക്യാമ്പ് " ആരംഭിക്കുന്നു. 5-ാം ക്ലാസ് മുതൽ പ്ലസ് വൺ വരെ പഠിക്കുന്ന കുട്ടികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം. മറ്റ് ഗ്രൂപ്പ് ഇനങ്ങളെക്കാൾ വ്യക്തിഗത നേട്ടം നേടാൻ അത്ലറ്റിക് ഇനത്തിന് സാധിക്കുമെന്നതിനാൽ തുടർ വിദ്യാഭ്യാസ പഠനത്തിനും, തൊഴിലവസരത്തിനും കൂടുതൽ ഗുണകരമാണ്. ടി പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് അവരവരുടെ സ്കൂൾ കേന്ദ്രീകരിച്ച് തുടർ നിർദ്ദേശങ്ങൾ നൽകുന്നതിന് സ്പേർട്‌സ് കൗൺസിൽ ശ്രദ്ധിക്കുന്നതാണ്.
2026 ഏപ്രിൽ 11 മുതൽ മെയ് 23 വരെ രാവിലെ 7.30 മുതൽ 9.30 വരെ പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. നേവി പരിശീലകനായി ജോലി ചെയ്തിരുന്നതും, നിലവിൽ കേരളാ സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ അത്ലറ്റിക്സ് പരിശീലകനുമായ ശ്രീ.കെ.റ്റി.റ്റോണി, വനിതാ അത്ലറ്റിക് കോച്ചും ജില്ലാ സ്പോർട്‌സ് ഓഫീസറുമായ ശ്രീമതി.ദീപ്തി മരിയ ജോസ് എന്നിവരുടെ നേത്യത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്-9895112027, 9446027681.