MMIC Jamia Raheemiya Vaniyamkulam ജാമിഅ റഹീമിയ വാണിയംകുളം

  • Home
  • India
  • Ottapalam
  • MMIC Jamia Raheemiya Vaniyamkulam ജാമിഅ റഹീമിയ വാണിയംകുളം

MMIC Jamia Raheemiya Vaniyamkulam ജാമിഅ റഹീമിയ വാണിയംകുളം Manu Musliyar Islamic Complex,Vaniyamkulam,Palakkad, pin-679522

AC NO 10535282391
SBI VANIYAMKULAM MANU MUSLIYAR ISLAMIC COMPLEX,VANIYAM KULAM

കെ.പി.സി. തങ്ങൾ വല്ലപ്പുഴകൊടിഞ്ഞി പള്ളിയിൽ ഖാദിയായിരുന്ന സയ്യിദ് അഹ്മദ് ബുഖാരി യുടെ വംശപരമ്പരയിൽ പെട്ടവരാണ് കെ.പി.സി. തങ...
15/07/2024

കെ.പി.സി. തങ്ങൾ വല്ലപ്പുഴ

കൊടിഞ്ഞി പള്ളിയിൽ ഖാദിയായിരുന്ന സയ്യിദ് അഹ്മദ് ബുഖാരി യുടെ വംശപരമ്പരയിൽ പെട്ടവരാണ് കെ.പി.സി. തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന കൊടിഞ്ഞി പള്ളിക്കൽ ചെറുകുഞ്ഞിക്കോയതങ്ങൾ. വല്ല പ്പുഴയിലെ ദാറുന്നജാത്തിന് സമീപമാണ് തങ്ങൾ ഇപ്പോൾ താമസിക്കു ന്നത്. സയ്യിദ് മുഹമ്മദ് ഹാശിം മുത്തുക്കോയ തങ്ങളുടെയും കുഞ്ഞി ബീവിയുടെയും മകനായി 1952-ൽ മലപ്പുറം ജില്ലയിലെ കുളത്തൂർ എന്ന ഗ്രാമത്തിലാണ് ജനനം.

പിതാവ് സയ്യിദ് മുഹമ്മദ് ഹാശിം മുത്തുക്കോയ തങ്ങൾ കുളത്തൂ രിൽ നിന്ന് താമസം മാറ്റി വല്ലപ്പുഴയിൽ സ്ഥിരതാമസമാക്കുകയാണ് ഉണ്ടായത്. സയ്യിദ് കെ.പി.സി. തങ്ങളുടെ പന്ത്രണ്ടാമത്തെ വയസ്സിലാണ് പിതാവ് സയ്യിദ് മുഹമ്മദ് ഹാശിം മുത്തുക്കോയ തങ്ങൾ മരണപ്പെട്ടത്. വല്ലപ്പുഴ യാറം കൊടലംകുന്ന് ഖബർസ്ഥാനിൽ ഈ മഹാൻ അന്ത്യവിശ്രമം കൊള്ളുന്നു. കൊടിഞ്ഞി പള്ളിയിലെ ഖത്വീബായിരുന്ന സയ്യിദ് മുഹമ്മദ് ഹാശിം മുത്തുക്കോയ തങ്ങൾ കോലാറിലെ സ്വർണഖനിയിൽ ഖുർആ നോത്തും അദ്ദേഹം നടത്തിയിരുന്നു. മലേഷ്യയിലും മറ്റു സ്ഥലങ്ങളിലും പ്രബോധന പ്രവർത്തനങ്ങളിലും ജനസേവനത്തിലുമായി കഴിഞ്ഞിരുന്ന മുഹമ്മദ് ഹാശിം മുത്തുക്കോയ തങ്ങൾ 1964-ലാണ് മരണപ്പെടുന്നത്.

ആനമങ്ങാട് എടത്തറ പള്ളിപ്പടി ജുമാ മസ്‌ജിദ് ഖബർ സ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്‌ദുൽ ഖാദിർ കുഞ്ഞിക്കോയ തങ്ങൾ ബുഖാരിയുടെ മകനായിരുന്നു കെ.പി.സി. തങ്ങളുടെ പിതാവായ സയ്യിദ് മുഹമ്മദ് ഹാശിം മുത്തുക്കോയ തങ്ങൾ ബുഖാരി. ഇദ്ദേഹത്തിന് രണ്ടു ഭാര്യമാരിലായി പതിമൂന്ന് സന്താനങ്ങളുണ്ടായിരുന്നു. സയ്യിദ് മുഹ മ്മദ് ഇമ്പിച്ചിക്കോയ തങ്ങൾ, മർഹൂം ഹാജി പി. മുത്തുക്കോയ തങ്ങ ളുടെ ഭാര്യ സയ്യിദത്ത് ആയിശ ബീവി, ദേശമംഗലം തലശ്ശേരി പി.ടി പൂ * കോയ തങ്ങളുടെ ഭാര്യ സയ്യിദത്ത് സ്വാലിഹത്ത് ബീവി, ചെമ്മൻകുഴി ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദത്ത് ശരീഫ ബീവി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, സയ്യിദ് ചെറുകുഞ്ഞിക്കോയ തങ്ങൾ തുടങ്ങിയവരും ചെറുപ്പത്തിൽ മരണപ്പെട്ട സയ്യിദ് ആറ്റക്കോയ, സയ്യിദ് സൈനുൽ ആബിദീൻ, ചെറുപ്പത്തിൽ തന്നെ മരണപ്പെട്ട വേറെയും അഞ്ചു സന്താനങ്ങൾ ഉൾപ്പെടെയുള്ളവരായിരുന്നു മുഹമ്മദ് ഹാശിം മുത്തു ക്കോയ തങ്ങളുടെ സന്താനങ്ങൾ. ഇതിൽ കൊടിഞ്ഞിപ്പാവ എന്ന് അറി യപ്പെട്ടിരുന്ന വല്ലപ്പുഴയിൽ പ്രശസ്‌തനായിരുന്ന സയ്യിദ് മുഹമ്മദ് ഇമ്പിച്ചി ക്കോയ തങ്ങൾ വല്ലപ്പുഴ യാറം കൊടലംകുന്ന് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു.

കെ.പി.സി. തങ്ങളുടെ പ്രാഥമിക പഠനം ജന്മദേശമായ കുളത്തൂ രിലെ ജവാഹിറുൽ ഉലൂം മദ്രസ്സയിലും എ.എൽ.പി. സ്കൂളിലുമായിരു ന്നു. പൂക്കാട്ടിരി, ചെറുകര, വണ്ടുംതറ, എടപ്പലം, പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളേജ് എന്നിവിടങ്ങളിലെ ദർസ് പഠനത്തിന് ശേഷം 1975-ൽ ഉപരിപഠനത്തിനായി കെ.പി. സി. തങ്ങൾ പട്ടിക്കാട് ജാമിഅ നൂരിയ്യ അറ ബിക് കോളേജിൽ ചേരുകയും 1977-ൽ ഒന്നാം റാങ്കോടെ ജാമിഅയിൽ നിന്ന് ഫൈസി ബിരുദം നേടുകയും ചെയ്തു.

വാപ്പു മുസ്ലിയാർ പൈലിപ്പുറം, കെ.കെ. സയ്താലി മുസ്ലിയാർ വണ്ടുംതറ, പി. പി. അബ്ബാസ് മുസ്‌ലിയാർ വണ്ടുംതറ, കെ.സി. ജമാലു ദ്ദീൻ മുസ്ലിയാർ, കെ.കെ. അബൂബക്കർ ഹസ്രത്ത്, കോട്ടുമല അബൂബ ക്കർ മുസ്‌ലിയാർ, ശംസുൽ ഉലമാ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ തുടങ്ങിയവർ പ്രധാന ഉസ്‌താദുമാരും അബ്‌ദുൽ മജീദ് മുസ്‌ലിയാർ മോളൂർ, അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ പാണാമ്പ്ര, മൊയ്‌തീൻ ഫൈസി പുത്തനഴി തുടങ്ങിയവർ സഹപാഠികളുമാണ്.

ബിരുദം നേടിയ ശേഷം ചെമ്മൻകുഴി, ചെറുകോട്, മേലെപട്ടാമ്പി എന്നിവിടങ്ങളിലായി 25 വർഷം ദർസ് നടത്തി. ശേഷം വല്ലപ്പുഴ ദാറുന്ന ജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സിൽ പ്രിൻസിപ്പളായി സേവനമനുഷ്ഠി ക്കുന്നു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ധാരാളം ശിഷ്യ ഗണങ്ങൾ തങ്ങൾക്കുണ്ട്.

12-11-2008-ലാണ് കെ.പി.സി. തങ്ങൾ സമസ്‌ത കേന്ദ്ര മുശാവറയി ലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു പുറമെ ജില്ലാ ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡൻ്റ്, പട്ടാമ്പി താലൂക്ക് പ്രസിഡൻ്റ്, വല്ലപ്പുഴ ദാറുൽ ഇസ്‌ലാം യതീംഖാന കമ്മറ്റി കൺവീനർ, വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാ മിക് കോംപ്ലക്‌സ്‌ ചെയർമാൻ, പട്ടിക്കാട് ജാമിഅ നൂരിയ്യ, പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളേജ് (സബ് കമ്മിറ്റി ചെയർമാൻ), വാണിയം കുളം മാനു മുസ്‌ലിയാർ ഇസ്‌ലാമിക് കോംപ്ലക്‌സ് എന്നീ സ്ഥാപനങ്ങ ളുടെ കമ്മറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ ഇപ്പോൾ വഹിച്ചു വരുന്നു.

മർഹൂം എം.കെ. അബ്‌ദുൽ ജബ്ബാർ ഫൈസി. മർഹൂം ഇ.കെ. കമാ ലുദ്ദീൻ ഫൈസി എന്നിവർ സംഘടനാ രംഗത്തെ സഹപ്രവർത്തകരിൽ പ്രധാനികളായിരുന്നു. മരുതൂർ, അപ്പംകണ്ടം, എരവത, കല്ലട്ടുപാലം, പൂവ്വ ക്കോട്, വല്ലപ്പുഴ മാട്ടായി, സിദ്ദീഖിയ്യ ജുമുഅ മസ്‌ജിദ് ചെറുകോട്, തഖ്‌വ ജുമാ മസ്‌ജിദ് തിയ്യാട്, മൈലാടിപ്പാറ എന്നീ സ്ഥലങ്ങളിൽ ഖാദിസ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്നു.

ഹജ്ജ് നിർവഹിച്ചിട്ടുണ്ട്. ഖത്തർ, സൗദി, യു.എ.ഇ തുടങ്ങിയ രാ ഷ്ടങ്ങൾ തങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പട്ടാമ്പി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ആലൂർ പൂക്കുഞ്ഞിക്കോയ തങ്ങളുടെ മൂത്ത മകൾ ഫാത്തിമ ബീക്കുട്ടിയുടെ മകനായ പട്ടാമ്പി കോയത്തങ്ങളകത്ത് ബാഹസൻ ഇമ്പ ച്ചിക്കോയ തങ്ങളുടെ മകൾ സയ്യിദത്ത് ബൽക്കീസ് ആറ്റബീവി ഷരീഫ എന്നവരാണ് കെ.പി.സി തങ്ങളുടെ ഭാര്യ. പട്ടാമ്പി മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്ന കെ.പി. തങ്ങൾ ആലൂർ പൂക്കുഞ്ഞിക്കോയ തങ്ങളുടെ ചെറിയ മകൾ ആറ്റ ബീവിയുടെ പുത്രനാണ്.

സയ്യിദ് അബ്ദുർറഹ്‌മാൻ ജിഫ്‌രി അൽബുഖാരി ഫൈസി, സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ അൽബുഖാരി, സയ്യിദ് മുഹമ്മദ് ഹാശിം ബുഖാരി ഹുദവി എന്നിവരാണ് സന്താനങ്ങൾ.

29/11/2023

വാണിയംകുളം അന്ത്രുപ്പാപ്പ മെമ്മോറിയൽ ഹിഫ്‌ളുൽ ഖുർആൻ കോളേജിൽ നിന്നും ബിലാൽ ബ്ൻ അബ്ദുൽ മജീദ് ചുനങ്ങാട് ഹിഫ്ള് പൂർത്തീകരിക്കുന്നു....

23/11/2023
23/11/2023

Uroos Mubarak 2023-24 | Jamia Raheemiyya

റഹീമിയ്യ 34 വാർഷികവും, കാരക്കാട് മാനു മുസ്‌ലിയാർ(ന:മ), കുന്നത്ത് മമ്മി ഹാജി(ന:മ), ഉറൂസ് മുബാറക് സമാപനവും ഇന്ന് -ബുധനാഴ്ച...
22/11/2023

റഹീമിയ്യ 34 വാർഷികവും, കാരക്കാട് മാനു മുസ്‌ലിയാർ(ന:മ), കുന്നത്ത് മമ്മി ഹാജി(ന:മ), ഉറൂസ് മുബാറക് സമാപനവും ഇന്ന് -ബുധനാഴ്ച മഗ്‌രിബ് നിസ്കാര ശേഷം.......

പങ്കെടുക്കൂ...
പുണ്യംനേടൂ....
🤝🏻🤝🏻🤝🏻🤝🏻
🤲🏻🤲🏻🤲🏻🤲🏻

മർഹൂം വാണിയംകുളം കുന്നത്ത് മമ്മി ഹാജി സ്മാരക അവാർഡ് താജുസ്സാദാത്ത് സയ്യിദ് കെ.പി.സി തങ്ങൾ വല്ലപ്പുഴക്ക് വാണിയംകുളം: ഉജ്ജ...
22/11/2023

മർഹൂം വാണിയംകുളം കുന്നത്ത് മമ്മി ഹാജി സ്മാരക അവാർഡ് താജുസ്സാദാത്ത് സയ്യിദ് കെ.പി.സി തങ്ങൾ വല്ലപ്പുഴക്ക്

വാണിയംകുളം: ഉജ്ജ്വല വാഗ്മിയും സൂഫീവര്യനും തൻ്റെ തനതായ ശൈലിയിലൂടെ ദീനീ സേവന രംഗത്ത് സജീവവുമായിരുന്ന മർഹൂം കാരക്കാട് മാനു മുസ്‌ലിയാരുടെ നാമധേയത്തിൽ സ്ഥാപിതമായ മാനു മുസ്ലിയാർ ഇസ്ലാമിക് കോംപ്ലക്സ് ജാമിഅ: റഹീമിയ്യ:യുടെ ശില്പിയും മത പ്രബോധന മേഖലയിൽ ജ്വലിച്ച മഹനീയ വ്യക്തിത്വവുമായ മർഹൂം കുന്നത്ത് മമ്മി ഹാജിയുടെ വഫാത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ,മക്കൾ നൽകി വരുന്ന സ്മാരക അവാർഡ് ഈ വർഷം താജുസ്സാദാത്ത് സയ്യിദ് കെ.പി.സി തങ്ങൾ വല്ലപ്പുഴക്ക് സമ്മാനിക്കും. മാനു മുസ്ലിയാർ ഇസ്ലാമിക് കോംപ്ലക്സ്, ജാമിഅ: റഹീമിയ്യ: 34-ാം വാർഷികവും മർഹൂം മാനു മുസ്‌ലിയാരുടെ 41-ാമതും, മർഹൂം മമ്മി ഹാജിയുടെ മൂന്നാമത് ഉറൂസ് മുബാറക്കിൻ്റെയും സമാപന സമ്മേളന വേദിയിൽ സ്ഥാപന പ്രസിഡന്റ് കൂടിയായ ബഹു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അരലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് സമ്മാനിക്കും.
തങ്ങളുടെ ദീനീ പ്രവർത്തന രംഗത്തെയും വിദ്യാഭ്യാസ സാമൂഹ്യ മേഖലകളിലെയും അതുല്യ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നല്‍കുന്നത്. 2008 മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗമായി പ്രവർത്തിച്ചു വരുന്ന തങ്ങൾ നിലവിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാപ്രസിഡന്റ്, പട്ടാമ്പി താലൂക്ക് പ്രസിഡന്റ്, പഠനം നടത്തിയ സ്ഥാപനങ്ങളായ പട്ടിക്കാട് ജാമിഅ:നൂരിയ്യ, പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളേജ് എന്നിവിടങ്ങളിലെ സബ് കമ്മിറ്റി ചെയർമാനായും വല്ലപ്പുഴ ദാറുൽ ഇസ്ലാം യത്തീംഖാന കമ്മിറ്റി കൺവീനർ, വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്സ് ചെയർമാൻ, വാണിയംകുളം മാനു മുസ്ലിയാർ ഇസ്ലാമിക് കോംപ്ലക്സ് കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചുവരുന്നു. ഇതിനുപുറമേ വരവൂർ, മരുതൂർ, അപ്പംകണ്ടം, എരവത്ര, കല്ലട്ടുപാലം, പൂവ്വക്കോട്, വല്ലപ്പുഴ മാട്ടായി, സിദ്ദീഖിയ്യ ജുമുഅ മസ്ജിദ് ചെറുകോട്, തഖ് വ ജുമുഅ മസ്ജിദ് തിയ്യാട്, മൈലാടിപ്പാറ, തിത്തിപ്പടി, ഇരുങ്കുറ്റൂർ, ചെർപ്പുളശ്ശേരി, എലിയപറ്റ, ചേരിക്കല്ല്, മുണ്ടകോട്ടുകുറുശ്ശി, കള്ളാടിപറ്റ, കുറ്റിക്കോട്, പട്ടിത്തറ, കൈലിയാട് ബദ്രിയ്യ, അത്താണി, കൂറ്റനാട് കേന്ദ്ര മഹല്ല്, കേന്ദ്ര മഹല്ലിന് കീഴിലുള്ള പതിനാല് മഹല്ലുകൾ, മോളൂർ അരങ്ങത്ത്കുണ്ട്, മാരായമംഗലം തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഖാസിസ്ഥാനവും വഹിച്ച് കൊണ്ടിരിക്കുന്നു.

Address

PALAKKAD, VANIYAMKULAM
Ottapalam
679522

Alerts

Be the first to know and let us send you an email when MMIC Jamia Raheemiya Vaniyamkulam ജാമിഅ റഹീമിയ വാണിയംകുളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MMIC Jamia Raheemiya Vaniyamkulam ജാമിഅ റഹീമിയ വാണിയംകുളം:

Shortcuts

Share