26/05/2026
🏆 C H A M P I O N S🏆
അഭിനന്ദനങ്ങൾ💐
EMEA College കൊണ്ടോട്ടി ചാമ്പ്യൻമാരായി.
Basco ഒതുക്കുങ്ങൽ ആതിഥ്യം വഹിക്കുന്ന മലപ്പുറം ജില്ലാ എലൈറ്റ് ഡിവിഷൻ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ EMEA College കൊണ്ടോട്ടി ചാമ്പ്യൻമാരായി.( Shibu Signature Trophy).
SAT തിരൂർ രണ്ടാംസ്ഥാനക്കാരായി.
ബഹു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എപി സ്മിജി മുഖ്യതിഥിയായി കളിക്കാരുമായി പരിചയപ്പെട്ടു.
ബഹു. മലപ്പുറം നഗരസഭാ ചെയർപേഴ്സൺ അഡ്വ. റിൻഷാ റഫീഖ് ട്രോഫികൾ വിതരണം ചെയ്തു.
ഇന്ന് നടന്ന മത്സരത്തിൽ Basco ഒതുക്കുങ്ങൽ Royal FC മഞ്ചേരിയോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ടു.
ജേതാക്കൾക്ക് പതിമൂന്ന് പോയിന്റും, രണ്ടാം സ്ഥാനക്കാർ പന്ത്രണ്ട് പോയിന്റും കരസ്ഥമാക്കി.
പോയിന്റ് ടേബിളിൽ അവസാനക്കാരായ Basco ഒതുക്കുങ്ങലും Soccer Club മലപ്പുറവും
അടുത്ത സീസണിൽ A ഡിവിഷനിൽ കളിക്കും.