12/10/2025
2023,...2024,.....2025
തുടർച്ചയായി മൂന്നാം വർഷവും അജാനൂർ പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ കിരീടമുയർത്തി യങ് വിങ്ങ്സ് 🏆
കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ എല്ലാ മേഖലയിലും ആധിപത്യം ഉറപ്പിച്ചു നേടിയ ഇപ്രാവശ്യത്തെ ഹാട്രിക്ക് കിരീടത്തിന് ഇരട്ടി മധുരമാണ്. ഗെയിംസ് ഇനങ്ങളിലെ മികച്ച മുന്നേറ്റം, അത്ലറ്റിക്സിൽ ഓവറോൾ രണ്ടാം സ്ഥാനം, കലാ മത്സരങ്ങളിൽ ചരിത്രത്തിൽ ആദ്യമായി ഓവറോൾ ചാമ്പ്യൻഷിപ്പ് എല്ലാം ഈ കിരീട നേട്ടത്തിലെ പൊൻതൂവലുകൾ ആണ്. അതിരാവിലെ എഴുന്നേറ്റുവന്ന് യോഗ മത്സരത്തിൽ പങ്കെടുത്തവർക്ക്, ചളിയിൽ വീണും ചരിഞ്ഞും കമ്പവലിച്ച് വിജയം നേടിയവർക്ക്,ബാഡ്മിന്റൺ കോർട്ടിൽ സ്മാഷുകൾ കൊണ്ട് വിജയം തീർത്തവർക്ക്,ഫുട്ബോളിലെ ശക്തമായ പോരാട്ടം നടത്തിയവർക്ക്, 6 വർഷത്തിന് ശേഷം കബഡി കിരീടം നമ്മുടെ മണ്ണിലേക്ക് എത്തിച്ചവർക്ക്, ചരിത്രത്തിൽ ആദ്യമായി ക്രിക്കറ്റ് കിരീടമെന്ന നേട്ടത്തിലേക്ക് സിക്സർ അടിച്ചും വിക്കറ്റ് എടുത്തും നയിച്ചവർക്ക്, പ്രതികൂല കാലാവസ്ഥയിലും ഓടിയും ചാടിയും എറിഞ്ഞും അത്ലറ്റിക്സിൽ ഓവറോൾ രണ്ടാം സ്ഥാനത്തിലേക്ക് കൈ പിടിച്ചുയർത്തിയവർക്ക്, നീന്തൽ കുളത്തിൽ വിജയങ്ങൾ സൃഷ്ടിച്ചവർക്ക്, കൈക്കരുത്തിന്റെ ബലത്തിൽ പഞ്ചഗുസ്തിയിൽ മുന്നേറ്റം നടത്തിയവർക്ക്, വരച്ചും എഴുതിയും പാടിയും കലാ മത്സരത്തിൽ ആദ്യമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നതിൽ മുന്നിൽ നിന്ന കലാ താരങ്ങൾക്ക്, അണിയറയിൽ നിന്ന് മത്സരങ്ങൾക്ക് ഒന്നും ഇല്ലാതെയും പങ്കെടുക്കാൻ സാധിക്കാതെയും എല്ലാത്തിനും കൂടെ വന്നവർക്കും മുന്നിൽ നിന്ന് നയിച്ചവർക്കും യങ് വിങ്ങ്സ് ക്ലബ്ബിന്റെ പേരിൽ നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു😍. തുടർന്നുള്ള വർഷങ്ങളിലും നമ്മുടെ വിജയങ്ങൾക്ക് ശക്തി പകരാൻ നിങ്ങൾക്ക് എല്ലാവർക്കും സാധിക്കട്ടേയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു 🥰