14/11/2025
ഏറെ പ്രിയപ്പെട്ടവരേ....
മാറി മാറി വരുന്ന രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കന്മാരും നമ്മുടെ നാട്ടിലെ യുവ ജനതയ്ക്ക് വേണ്ടി എന്താണ് നൽകിയിട്ടുള്ളത്....നാളിത് വരെ നല്ല ഒരു കളി സ്ഥലം നൽകുന്നതിനെ കുറിച്ച് അവർ ചിന്തിച്ചിട്ടു പോലുമില്ല. ..അവരോടാണ് ഈ ചോദ്യങ്ങൾ....ഈ ചോദ്യങ്ങൾ ഞങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ല ഇനി വരുന്ന തലമുറയെങ്കിലും കളിച്ചു വളരട്ടെ എന്ന് കരുതിയാണ്. ...നമ്മുടെ നാട്ടിലും പരിസര പ്രദേശങ്ങളിലും ഉള്ള യുവ തലമുറയ്ക്കും കളിച്ചു വളരാൻ ഒരു കളി സ്ഥലം അത്രേ ഞങ്ങൾ ചോദിക്കുന്നുള്ളൂ. ..ഇത് കാണുന്ന വായിക്കുന്ന ഓരോരുത്തരും കൂടെ ഉണ്ടാവും എന്ന പ്രതീക്ഷയോടെ. ........വൈകിങ്സ് കാരക്കുന്നത്ത്. ..
*ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരോ ഏതെങ്കിലും ഒരു നേതാവിനെ തേജോവധം ചെയ്യാനോ വേണ്ടി ഇറങ്ങി പുറപ്പെട്ടതല്ല. ..ഞങ്ങളുടെ ആവിശ്യങ്ങൾ നിങ്ങളിൽ എത്തിക്കാനും നേടിയെടുക്കാനും വേണ്ടിയാണ്. .........ഇത് മറ്റുള്ളവരിലേക്കും എത്തിക്കാൻ പരമാവധി ഷെയർ ചെയ്യുമെല്ലോ