E Achutan Nair - Achu Mash Naduvannur

E Achutan Nair  - Achu Mash Naduvannur Legend in Kerala volleyball.

National level player, Indian President's outstanding teachers award winner, national referee, official and coach who has produced several International and National players.

പന്തു കണ്ടാൽ ഇപ്പോഴും പതിനേഴു കാരന്റെ ആവേശം ..
15/02/2022

പന്തു കണ്ടാൽ ഇപ്പോഴും പതിനേഴു കാരന്റെ ആവേശം ..

At a volleyball camp in Naduvannur - 1982-1983Thanks to Suresh Kuttu
13/01/2021

At a volleyball camp in Naduvannur - 1982-1983

Thanks to Suresh Kuttu

Few old photos
04/09/2020

Few old photos

Kerala State School Volleyball Teams -1994
04/09/2020

Kerala State School Volleyball Teams -1994

22/08/2020

1971 തലശ്ശേരി നടന്ന Inter District ചാംപ്യൻഷിപ് , 1972 കോഴിക്കോട് നടന്ന Inter District ചാംപ്യൻഷിപ്, NIS Selection , NIS പട്ടിയാല യിലെ അനുഭവങ്ങൾ എന്നിവ അച്ചുമാഷ് ഓർത്തെടുക്കുന്നു

30/07/2020

നടുവണ്ണൂരിന്റെ വോളീബോൾ ചരിത്രം അച്ചു മാഷുടെ തന്നെ വാക്കുകളിലൂടെ ...

30/07/2020

ഇ.അച്ചുതൻ മാസ്റ്റർ

ഒരു ദേശത്തെ കായിക ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കായികാധ്യാപകൻ, മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് ജേതാവ്, തന്റെ കാലഘട്ടത്തിലെ സമർത്ഥനായ കളിക്കാരൻ, ദേശീയ തലത്തിൽ കേരളത്തെ പല തവണ പ്രതിനിധീകരിച്ച വോളീബോൾ താരം, സംഘാടകൻ, ദേശീയ റഫറി, മൂന്ന് തലമുറയെ പരിശീലിപ്പിച്ചു നിരവധി ദേശീയവും അന്തർ ദേശീയവുമായ വോളീബോൾ താരങ്ങളെ വാർത്തെടുത്ത പരിശീലകൻ, അങ്ങിനെ വോളിബാൾ രംഗത്തെ സമഗ്ര മേഖലകളിലും മികവിന്റെ കയ്യൊപ്പ് പതിപ്പിച്ച ഒരാൾ... അതാണ് അച്ചു മാഷ് ... അച്ചുമാഷുടെ കായിക ജീവിതത്തിലെ ചില പ്രധാന നാഴികക്കല്ലുകളിലൂടെ ....

• ജനനം – 1942
• സ്കൂൾ വിദ്യാഭ്യാസം - വകയാട് H S
• 1960 - പ്രീ യൂണിവേഴ്സിറ്റി - ദേവഗിരി കോളേജ്
• 1962 - Physical എഡ്യൂക്കേഷൻ കോളേജ് കോഴിക്കോട്- സർട്ടിഫിക്കറ്റ് കോഴ്സ് in Physical Education
• 1963 - Century Ryons ബോംബെ
• 1963 - ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട - ഡിഗ്രി - Inter Collegiate Trophy
• 1964 - കേരള University ടീം selection
• 1965 - കേരള വോളീബോൾ ടീം സെക്ഷൻ - Toured ഗോവ
• 1966 - സൗത്ത് സോൺ Volleyball ചാംപ്യൻഷിപ് – Madras
• 1967 - കൽക്കട്ട നാഷണൽസ് - കേരള ടീം
• 1967 - നടുവണ്ണൂർ Recreation ക്ലബ് (NRC ) സ്ഥാപിച്ചു
• 1971 - ക്യാപ്ടൻ - കോഴിക്കോട് ടീം - പ്രഥമ Inter District ചാംപ്യൻഷിപ് - Champions . കേരള സ്റ്റേറ്റ് ടീം സെലക്ഷൻ
• 1973 - NIS പട്യാല - Diploma in Volleyball Coaching
• 1980 - Onwards - National Referee
• 1974 to 1998 കേരള സ്കൂൾ വോളീബോൾ ടീം കോച്ച് ( 24 Yrs )
• 1974 - 1984 - Govt HS അത്തോളി PE Teacher
• 1984 - 1997 - Govt HS നടുവണ്ണൂർ PE Teacher
• 1982 - Delhi Asiad attendee - as a representative of Coaches
• 1994 - Presidents National Award
• 1997 - Govt HS നടുവണ്ണൂരിൽ നിന്നും വിരമിച്ചു
• 1998 Onwards - informal വോളീബോൾ Coaching GHS നടുവണ്ണൂർ
• 2002 Onwards - വോളീബോൾ അക്കാഡമി നടുവണ്ണൂർ കോച്ച്

29/07/2020

നടുവണ്ണൂർ Recreation ക്ലബ് ( NRC )

കോഴിക്കോട് ജില്ലാ വോളീബോൾ അസോസിയേഷൻ 1968 ൽ ആണ് രൂപീകൃതമാവുന്നത്. . ജില്ലാ വോളീബോൾ അസോസിയേഷൻ സംഘടിപ്പിച്ച ക്ലബ് വോളീബോൾ ടൂർണമെന്റിൽ പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് 1968 ൽ NRC സ്ഥാപിച്ചത്. ആദ്യ പ്രസിഡന്റ് ഇ നാരായണൻ മാസ്റ്റർ , സെക്രട്ടറി സി രാഘവൻ മാസ്റ്റർ എന്നിവർ ആയിരുന്നു. ആദ്യകാല കളിക്കാർ

• ഇ നാരായണൻ നായർ
• സി രാഘവൻ മാസ്റ്റർ
• ഇ അച്യുതൻ മാസ്റ്റർ
• ടി പി കുട്ട്യേക്കിണി മാസ്റ്റർ
• കിഴക്കേടത് രാഘവൻ
• കോയമ്പറത് പക്കർ
• ചാത്തോത് ഇമ്പിച്ചി മൊയ്തി
• മക്കാരി ഗോപാലൻ മാസ്റ്റർ
• VP കൃഷ്ണൻ മാസ്റ്റർ
• തിക്കോടി ദാമോദരൻ
• ഗസ്റ്റ് Players - വട്ടോളി ചന്ദ്രൻ , രാജു മാഷ് ബാലുശ്ശേരി
• Coach - CK രാഘവൻ +

1968 മുതൽ തുടർച്ചടിയായി 3 വര്ഷം NRC കോഴിക്കോട് ജില്ലാ ചാമ്പ്യന്മാരായിരുന്നു.

ആ കാലത്തെ കേരളത്തിലെ പ്രഗത്ഭരായ പല കളിക്കാരും NRC ക്കു വേണ്ടി അതിഥി താരങ്ങളായി കളിച്ചിട്ടുണ്ട് . ജിമ്മി ജോർജ് (അർജുന അവാർഡ് ജേതാവ്, നാഷണൽ പ്ലയെർ ), ജോസ് ജോർജ് , തൊടുപുഴ ജോസ് ( FACT പ്ലയെർ) , എംകെ മാന്വൽ ( ഇന്ത്യൻ പ്ലയെർ ), AC ജോസ്, രവീന്ദ്രൻ നായർ ( മണി സർ - Services പ്ലയെർ ), ബാലൻ നമ്പ്യാർ ( കേരള പോലീസ് CI ), മട്ടന്നൂർ നാരായണൻ, ഞാറലോട്ട് രവീന്ദ്രൻ, മിക് ദാദ് തുടങ്ങിയവർ. കൂടാതെ ആ കാലത്തെ പ്രഗത്ഭരായ പല ഇന്ത്യൻ കളിക്കാരും NRC ക്കു വേണ്ടി CK നായർ ടൂർണമെന്റിൽ കളിച്ചിരുന്നു ( Nippi , Billoo , രമണ റാവു , രൺവീർ സിംഗ് , റിയാസ് അഹമ്മദ് തുടങ്ങിയവർ )

NRC യുടെ കളിക്കാരായി 1980 മുതൽ ഉയർന്നു വന്നവരാണ് MP രവീന്ദ്രൻ (ഷിപ്യാർഡ്), മനോജ് കുമാർ , ബാലകൃഷ്ണൻ , സുധാകരൻ , നടുക്കണ്ടി ബാബു , അശോകൻ കോട്ടപ്പുറത്, ദാസൻ തുടങ്ങിയവർ ..

NRC യുടെ കോ-ഓർഡിനേഷൻ വർക്കുകൾ ചെയ്തിരുന്നത് നടുവണ്ണൂരിലെ ജനകീയനായ കണ്ണച്ചു കണ്ടി കുഞ്ഞികൃഷ്ണൻ നായർ ആയിരുന്നു. ഫോണും ഇൻറെർനെറ്റും ഇല്ലാതിരുന്ന ആ കാലത്തു കത്തുകളിലൂടെയായിരുന്നു പ്രധാനമായും ആശയ വിനിമയം. കുഞ്ഞികൃഷ്ണൻ നായർ ആയിരുന്നു പ്രധാനമായും ആ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.

29/07/2020

നടുവണ്ണൂർ UP സ്കൂൾ - PE Teacher

1965 ൽ ആണ് അച്ചു മാഷ് നടുവണ്ണൂർ UP സ്കൂളിൽ PE ടീച്ചർ ആയി നിയമിതനായത് . അന്നത്തെ ആദ്യ ബാച്ചിൽ പെട്ടവരാണ് എംകെ പരീത് മാസ്റ്റർ , CP രവീന്ദ്രൻ , തയ്യുള്ളതിൽ കാദർ കുട്ടി ,Pottol അമ്മദ് മാസ്റ്റർ , PK മുഹമ്മദ് അലി ,ഹസ്സൻ കോയ ,കോയമ്പറത് അമ്മദ് കുട്ടി, കോയമ്പറത് അബ്ദു സലാം തുടങ്ങിയവർ. ആ കാലഘട്ടത്തിൽ നടുവണ്ണൂർ UP സ്കൂൾ തുടർച്ചയായി Revenue District ചാമ്പ്യന്മാരായിരുന്നു..

Address

Lals
Naduvannur
673614

Telephone

+919495306550

Website

Alerts

Be the first to know and let us send you an email when E Achutan Nair - Achu Mash Naduvannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category