Power Sports Club Crc Mayyil

Power Sports Club Crc  Mayyil POWER SPORTS CLUB MAYYIL,KANNUR
A Professional Basketball Team

08/02/2026
പവർ സ്പോർട്സ് ക്ലബ്‌ സി ആർ സി മയ്യിൽ, ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി, യുവജനവേദി സി ആർ സി എന്നിവയുടെ സംയുക്ത...
21/06/2025

പവർ സ്പോർട്സ് ക്ലബ്‌ സി ആർ സി മയ്യിൽ, ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി, യുവജനവേദി സി ആർ സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ഒളിമ്പിക് സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ലഹരി സ്പോർട്സിനോട് മാത്രം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന യു പി തലംവരെയുള്ള വിദ്യാർത്ഥികൾക്കായുള്ള ചിത്ര രചന,പ്രസംഗ മത്സരം 2025 ജൂൺ 22 ഞാറാഴ്ച്ച ഉച്ചയ്ക്ക് 2:30 ന് മയ്യിൽ സി ആർ സി ഹാളിൽ വെച്ച് നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക *9744980890*, *9496276500*.

ജില്ലാതല കാരംസ് ടൂർണമെന്റ് ഫ്രണ്ട്‌സ് കണ്ണാടിപറമ്പ് ചാമ്പ്യൻസ്
08/11/2024

ജില്ലാതല കാരംസ് ടൂർണമെന്റ്
ഫ്രണ്ട്‌സ് കണ്ണാടിപറമ്പ് ചാമ്പ്യൻസ്

പവർ സ്പോർട്സ് ക്ലബ്ബ്  സി ആർ സി മയ്യിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല കാരംസ് ടൂർണമെന്റിന്റെ ഉദ്ഘാടനം മയ്യിൽ ഗ്രാമ...
05/11/2024

പവർ സ്പോർട്സ് ക്ലബ്ബ് സി ആർ സി മയ്യിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല കാരംസ് ടൂർണമെന്റിന്റെ ഉദ്ഘാടനം മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ ബിജു നിർവഹിച്ചു.പവർ സ്പോർട്സ് ക്ലബ്ബ് സി ആർ സി മയ്യിൽ പ്രസിഡന്റ്‌ ശ്രീ ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു.
ടൂർണമെന്റിൽ മൊത്തം 26 ടീമുകളാണ് പങ്കെടുക്കുന്നത്.അഭിനിഷ് സി എൻ പി, ടി പി ഷൈജു,ഷനിൽ പി സി, രാഗിന്ദ് കൃഷ്ണ എ കെ എന്നിവർ സംസാരിച്ചു.പരിപാടിക്ക് പി നിഖിൽ സ്വാഗതവും ഷിബു പി എ നന്ദിയും പറഞ്ഞു.

Registration Open !! 🔴⚪️⚫
31/10/2024

Registration Open !! 🔴⚪️⚫

പവർ സ്പോർട്സ് ക്ലബ്ബ് സി ആർ സി മയ്യിലിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും ഗുരു നിത്യ ചൈതന്യയതി സംരംഭകശ്രീ  പുരസ്‌കാര ജേത...
05/10/2024

പവർ സ്പോർട്സ് ക്ലബ്ബ് സി ആർ സി മയ്യിലിന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും ഗുരു നിത്യ ചൈതന്യയതി സംരംഭകശ്രീ പുരസ്‌കാര ജേതാവ് ബാബു പണ്ണേരിക്കും അസോസിയേറ്റ് എൻ സി സി ഓഫീസറായി നിയമിതനായ അരുൺ പവിത്രനും ഷട്ടിൽ ബാഡ്മിന്റൺ കോച്ചായി തിരഞ്ഞെടുക്കപ്പെട്ട നിഖിൽ പി ക്കും അനുമോദനവും നൽകി.
മയ്യിൽ സി ആർ സി ഹാളിൽ വച്ച് നടന്ന പരിപാടി കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. വിജയൻ ഉദ്ഘാടനവും അനുമോദനവും നടത്തി. സി ആർ സി വായനശാല സെക്രട്ടറി പി. കെ. നാരായണൻ അധ്യക്ഷത വഹിച്ചു. നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ലോക പഞ്ചഗുസ്തി വെള്ളിമെഡൽ ജേതാവ് ശ്രീമതി പ്രിയ പ്രമോദ് നിർവഹിച്ചു. ഡോ. ഐ. ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യതിഥിയായി. യൂസഫ് പാലക്കൽ, ഷിജു. സി. കെ, ഗോപിക എസ് ഗോപാൽ, പി. വി. മോഹനൻ, സി. സി. രാമചന്ദ്രൻ, രാജീവൻ മാണിക്കോത്ത്, എ. കെ. രാജ്‌മോഹൻ, രാധാകൃഷ്ണൻ. ടി. വി, എം. വി. കുഞ്ഞിരാമൻ മാസ്റ്റർ, സി. പ്രമോദ്, സി. കെ. പ്രേമരാജൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് പവർ സ്പോർട്സ് ക്ലബ്ബ് സി. ആർ. സി.സെക്രട്ടറി അഡ്വ. ഷനിൽ. പി.സി സ്വാഗതവും ട്രെഷറർ അമിത്ത് ചന്ദ്രൻ നന്ദിയും പറഞ്ഞു.

പവർ മയ്യിൽ നവീകരിച്ച ഓഫീസ് 03 ഒക്ടോബർ 2024….
01/10/2024

പവർ മയ്യിൽ നവീകരിച്ച ഓഫീസ് 03 ഒക്ടോബർ 2024
….

National Sports Day: It is observed on August 29 every year. The day highlights the importance of sports and physical ac...
29/08/2024

National Sports Day: It is observed on August 29 every year. The day highlights the importance of sports and physical activities for overall health. National Sports Day 2024: It marks the birth anniversary of hockey legend Major Dhyan Chand. National Sports Day is observed on August 29 every year.

Address

Mayyil

Website

Alerts

Be the first to know and let us send you an email when Power Sports Club Crc Mayyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category