Dulfuqar FC

Dulfuqar FC ഒരു നാടിന്റെ തുടിപ്പ്

ഇന്ന് ഫുട്ബോള്‍ ലോകത്തിന് ഉറക്കമില്ലാത്ത രാവ് ...ഇന്നാണാ മഹാ മാമാങ്കം...ELCLASSICOസ്പാനിഷ് വമ്പൻമാരായ...ചിരവൈരികളായ റയൽ ...
23/04/2017

ഇന്ന് ഫുട്ബോള്‍ ലോകത്തിന് ഉറക്കമില്ലാത്ത രാവ് ...

ഇന്നാണാ മഹാ മാമാങ്കം...

ELCLASSICO

സ്പാനിഷ് വമ്പൻമാരായ...ചിരവൈരികളായ റയൽ മാഡ്രിഡും ബാർസലോണയും തമ്മില്‍ കൊമ്പ്കോർക്കുമ്പോൾ..ഫുട്ബോള്‍ ലോകം മുഴുവൻ ഉറ്റു നോക്കുന്നത് ഇന്ന് റയലിന്റെ തട്ടകമായ സാന്റിയാഗൊ ബെർണബ്യു സ്റ്റേഡിയത്തിലേക്കാകും

Don't miss it
Tonight @12:15

DFC യുടെ പകരം വെക്കാനില്ലാത്ത കരുത്തനായ     ആഷിക്കിന് (മലബാർ മെസ്സി) എല്ലാവിധ മംഗളാശംസകളും നേരുന്നു
23/04/2017

DFC യുടെ പകരം വെക്കാനില്ലാത്ത കരുത്തനായ ആഷിക്കിന് (മലബാർ മെസ്സി) എല്ലാവിധ മംഗളാശംസകളും നേരുന്നു

17/03/2017

8 വയസ് മുതലുള്ള കുട്ടികൾക്കായി ഫുഡ്ബോൾ കോച്ചിംഗ് ക്യാമ്പ് ചുങ്കം ദുൽ ഫുഖാർ ഗ്രൗണ്ടിൽ നടക്കുന്നു 'എല്ലാ ദിവസവും വൈകിട്ട് 4-30 മുതൽ.
താൽപര്യമുള്ള രക്ഷിതാക്കൾ കിറ്റുമായി കുട്ടികളെ ഗ്രൗണ്ടിൽ എത്തിക്കുക

⚽⚽⚽⚽⚽⚽⚽⚽⚽⚽⚽

Dulfuqar Mini Stadium

    യുടെ പുതിയ സീസണിലേക്കുള്ള team Jersey ക്യാപ്റ്റൻ Anas MI SH AL ലും team manager   kalody എന്നിവർ ചേർന്ന് നിർവഹിക്കുന...
17/03/2017

യുടെ പുതിയ സീസണിലേക്കുള്ള team Jersey ക്യാപ്റ്റൻ Anas MI SH AL ലും team manager kalody എന്നിവർ ചേർന്ന് നിർവഹിക്കുന്നു Dulfuqar Mini Stadium

⚽⚽⚽⚽⚽⚽⚽⚽💙എല്ലാവരും ഓർക്കുന്ന ആ കുട്ടിക്കാലം ⚽കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും*ഫുട്ബോൾ* ആയിരുന്നു....ഫുട...
14/03/2017

⚽⚽⚽⚽⚽⚽⚽⚽💙
എല്ലാവരും ഓർക്കുന്ന ആ കുട്ടിക്കാലം ⚽കളി തലയ്ക്കു പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ പോലും
*ഫുട്ബോൾ* ആയിരുന്നു....ഫുട്ബാൾ...⛹🏻⚽
എല്ലാവരും കൂടി പിരിവെടുത്തു വാങ്ങിച്ചതും കൂട്ടുകാരന്റെ ബാപ്പ ഗൾഫിൽ നിന്ന് കൊണ്ട് വന്നതുമായ ബോൾ...
സ്ഥലപരിമിതികൾ അന്നത്തെ പാടത്തു നെല്ല് ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ അടുത്ത കൃഷി ഉണ്ടാക്കുന്ന വരെ ഒരു ഒന്നന്നര കളിയാണ്💐 പുതുക്കിയെഴുതിയ നാടൻ ഫുട്ബോൾ
നിയമങ്ങൾ.🌦⛅അവിടെ മഴയ്ക്കും വെയിലിനും കളി നിയന്ത്രനാതീതമായിരുന്നു..
അവിടെ ത്രോ ലൈനി നു സ്ഥാനമില്ലായിരുന്നു..
ഗോൾ പോസ്റ്റുകൾ ചെരിപ്പുകളാൽ നിയന്ത്രിതമായിരുന്നു.
👞👟
ബൂട്സ് ഇല്ലാത്ത കാലുകളിൽ കല്ല് കൊണ്ട് മുറിഞ്ഞിരുന്നു...👣👣

കാലിന്റെ പെരുവിരലിനാലുള്ള കിക്കുകൾ നിരോധിച്ചിരുന്നു...🚫❌

കീപ്പർ ഉയർത്തിപ്പിടിച്ച കൈകളുടെ🙋🏼 അടിയിലൂടെയും നിശ്ചിത സ്ഥാനത് ഉറച്ചു നിൽക്കാത്ത ചെരുപ്പ് പോസ്റ്റിന്റെ ഇടയിൽ കൂടെയും പൊങ്ങിപ്പോവാതെ അവൻ നേടിയ മഴവിൽ കിക്കുകൾ ആയിരുന്നു യഥാർത്ഥ സ്കിൽ.☄☄

എല്ലായിടത്തും ഉണ്ടായിരുന്നു ഒരുതടിയനായ സ്‌റ്റോപ്പർ ബാക്കും🙅🏿ഒരു
ഇടം കാലനും.

ഗോൾ ആയാലും
സമ്മതിച്ചു തരാത്ത ഒരുവൻ, 😌

ക്യാമറകൾ ഒപ്പിയെടുക്കാതെ പോയ കീപ്പര്മാരുടെ ഡൈവിങ്
പാടവങ്ങൾ, 😍😍

പുറം കാലം ഷോട്ടുകൾ..

തർക്കങ്ങൾ പലതും ഗോളുകളെ ചൊല്ലിയായിരുന്നു.🗣👐

ഒരുമാതിരിപെട്ട ഗോളുകൾ ഒന്നും സമ്മതിച്ചുകൊടുത്ത
ചരിത്രമില്ല!😋

തർക്കിക്കുന്ന സമയത്ത് ടീമിലെ 'സത്യസന്ധൻ' തെണ്ടിയോ
പുറത്തുനിന്നൊരാളോ ഗോളിന് അനുകൂലിച്ചാൽ പിന്നെ നിവൃത്തിയില്ല.😇😇

മഴപെയ്തു ചെളിഞ്ഞ പെനാൽറ്റി ബോക്‌സുകൾ വൃത്തിയാക്കുന്നതിൽ
കാണിച്ചിട്ടുള്ള ആത്മാർത്ഥത വേറൊരു ജോലിയിലും
കാണിച്ചിട്ടില്ല.

കലിപ്പ് ഷോട്ടുകൾ തകർത്ത അപ്പുറത്തെ പാടത്തെ പൂളക്കൊമ്പുകൾ പലപ്പോഴും
പിറ്റേ ദിവസത്തെ കളിയും മുടക്കിയിട്ടുണ്ട്.🌱🌾🍃

പന്ത് അതിർത്തി കടന്നു ഉയർന്നു പൊങ്ങുമ്പോളേ പറമ്പ്
കാലിയാകും.

പലരും ഓടി വീടെത്തിയിട്ടുണ്ടാവും 🏃🏼🏃🏼🏃🏼..

ഇതൊക്കെ അന്നത്തെ
സ്ഥിരം കലാപരിപാടികളിൽ ചിലതുമാത്രമായിരുന്നു.😍
🌞☀🌧⛈
വെയിലും മഴയും തളർത്താത്ത ആവേശം നിറഞ്ഞ
പോരാട്ടങ്ങൾക്കു പലദിവസങ്ങളിലും തിരശീലയിടുന്നത്
കുറ്റിയിൽ തട്ടി കീറുന്ന ബ്ലാഡറും തോൽക്കാൻ പോകുന്ന ടീമിന്റെ നേരത്തെയുള്ള വീട്ടിൽ പോക്കും ആയിരിക്കും.

അതും നമ്മളൊന്ന് ഫോമായി
വരുമ്പോ.

ബാല്യം നൊസ്റ്റാൾജിയയുടെ പര്യായമാണ്.

ഓർമ്മകളിൽ പച്ചവിരിച്ചു നിന്ന പറമ്പുകളിൽ പലതും ഇന്ന്
നാമാവശേഷമായി.

മണ്ണിനുമീതെ കെട്ടിടങ്ങളുയർന്നപ്പോൾ ആ സ്മാരകങ്ങൾ
ഓർമ്മകളായി.

പക്ഷേ, ഓർമ്മകൾക്ക് മരണമില്ല്ലോ..

ഏതു വേനലിലും ഹൃദയത്തിന്റെ അടിത്തട്ടിൽ അവയങ്ങനെ
പൂത്തു തളിർത്തു നിൽക്കും!..... 😊ഒരു ഫുട്ബോൾ പ്രാന്തൻ. ഇതൊക്കെ നീയും കളിച്ചിട്ടില്ലേ❓
മൊബൈൽ ഇന്റർനെറ്റ് അ ത്യാവിശ്യത്തിന്.മാത്രം ഉബയോഗിക്കു അല്ലെങ്കിൽ നിങ്ങളെ കുട്ടിക്കാലം നിങ്ങൾക്കു ഇങ്ങനെ ഓർക്കാൻ കഴിയില്ല
⚽⚽⚽⚽⚽
കടപ്പാട്✍🏼

ചാമ്പ്യൻസ് ലീഗ്  പ്രീ ക്വാർട്ടറിലെ ഏവരും ഉറ്റു നോക്കുന്ന പോരാട്ടം...ബാഴ്‌സലോണ - പി.എസ്.ജി  ബാഴ്‌സയുടെ തട്ടകത്തിൽ പി.എസ്....
06/03/2017

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലെ
ഏവരും ഉറ്റു നോക്കുന്ന പോരാട്ടം...
ബാഴ്‌സലോണ - പി.എസ്.ജി

ബാഴ്‌സയുടെ തട്ടകത്തിൽ പി.എസ്.ജി
വിജയക്കൊടി പാറിക്കുമോ...?

ലോക ഫുട്ബാൾ ആരാധകരെ
ആവേശകൊടുമുടിയിൽ എത്തികുന്ന
പ്രകടനം നടത്തി ബാഴ്‌സയുടെ
തിരിച്ചുവരവ് സാധ്യമാവുമോ...?

90+3 മിനുട്ട് കണ്ണിമ വെട്ടാതെ കാണാം
ഒരു നിമിഷം പോലും പാഴാക്കാതെ
അവസാന നിമിഷം വരെ ജീവൻ കളഞ്ഞു
പോരാടുന്ന ബാഴ്‌സലോണ
സ്വന്തം ജനതക്ക് മുന്നിൽ അവിസ്മരണീയ
വിജയം സ്വന്തമാക്കുമോ...?
അതോ ആദ്യ പദത്തിലേറ്റ
തോൽവി ആവർത്തിക്കുമോ...?

ഒരു സമനിലയോ 3-0 ത്തിന്റെ തോൽവിയോ
തങ്ങളെ ക്വർട്ടർ ഫൈനലി ലെത്തിക്കുമെന്ന
ഉറപ്പോടുകൂടി പി.എസ്.ജി പ്രതിരോധത്തിൽ
ശ്രദ്ധയൂന്നി കളിക്കുമോ...?
അതോ സ്വന്തം തട്ടകത്തിലെ
സംഹാര താണ്ഡവം ഇവിടെയും
ആവർത്തിക്കുമോ...?

എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം
ബുധൻ രാത്രി 01:15 നു തുടങ്ങുന്ന
യുദ്ധത്തോടെ അറിയാം.

ഓരോ ഫുട്ബോൾ ആരാധകനും
കാത്തിരിക്കുന്നു ചാമ്പ്യൻസ് ലീഗിലെ
മറ്റൊരു തീ പൊരി 🔥 🔥 🔥 പ്രകടനം കാണാൻ...

UEFA Champions League 🏆
Pre Quarter Finals - Game 2
⚽️ ബുധൻ രാത്രി 01:15
🔥 Barcelona vs Paris SG 0-4

⚽:: ഗോൾ കീപ്പർ ::⚽ഫുട്ബോൾ എന്ന മനോഹരമായ ഗെയിമിൽ ഏറ്റവും കൂടുതൽ ജാഗ്രതയോട് കൂടി കളിക്കേണ്ട കളിക്കാരനാണ് ഗോളി അഥവാ ഗോൾകീപ്...
28/02/2017

⚽:: ഗോൾ കീപ്പർ ::⚽
ഫുട്ബോൾ എന്ന മനോഹരമായ ഗെയിമിൽ ഏറ്റവും കൂടുതൽ ജാഗ്രതയോട് കൂടി കളിക്കേണ്ട കളിക്കാരനാണ് ഗോളി അഥവാ ഗോൾകീപ്പർ..
തനിക്കനുവധിച്ചു തന്നിട്ടുള്ള കോർട്ടിനുള്ളിലും പുറത്തുമുള്ള ഓരോ നീക്കങ്ങളെയും സുക്ഷ്മായി നിരീക്ഷിക്കുന്നതിനൊപ്പം ഏതൊരു അടിയന്തിര സാഹചര്യം നേരിടുന്നതിനും സർവ്വസജ്ജനായിരിക്കണം..

ശാരീരിക മെയ് വഴക്കമാണ് ഒരു ഗോളിക്ക് ആദ്യമായി വേണ്ടത്.. കോർട്ടിൽ ഏത് ഭാഗത്തേക്കും മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കുമെല്ലാം ഡൈവ് ചെയ്യാനും ഉയർന്ന് ചാടാനും നല്ല ഒരു കായികാഭ്യാസിക്കേ സാദ്ധ്യമാകുകയുള്ളൂ.. ഒരു എതിർ ടീമംഗത്തിന്റെ മുന്നേറ്റവും ഗോൾ ലക്ഷ്യമാക്കിയുള്ള ഷോട്ടുകളും അയാളേക്കാൾ മുൻപ് മനസ്സിലാക്കുന്നിടത്താണ് നല്ല ഒരു ഗോളിയുടെ വിജയം.. ബോളുമായി കുതിച്ചു വരുന്ന എതിരാളികളുടെ നീക്കം മുൻകൂട്ടി കണ്ട് ബോളിലേക്ക് ഫോക്കസ് ചെയ്ത് കൈകാലുകളിലേക്ക് ഊർജ്ജം നിറക്കണം.. വിരലുകളിൽ ഊന്നിയുള്ള നിൽപ്പ് (Toe) ആണ് ഗോളിക്ക് നീക്കങ്ങൾ പ്രത്യേകിച്ച് ഡൈവ് ചെയ്യാൻ എളുപ്പമാക്കുന്നത്.. ഇതിനെയാണ് പൊസിഷനിംഗ് എന്നതുകൊണ്ടർത്ഥമാക്കുന്നത്.. വേണമെങ്കിൽ എതിരാളിയുടെ കാലുകളിൽ നിന്ന് പന്ത് റാഞ്ചിയെടുക്കാനുള്ള മനോബലവും ആത്മവിശ്വാസവും ഒരു ഗോളിക്ക് അത്യന്താപേക്ഷിതമാണ്..
മറ്റു കളിക്കാരെ അപേക്ഷിച്ച് കളിയിൽ ശാരീരികാധ്വാനം കുറവാണെങ്കിലും ഏതു നിമിഷത്തിലും ഒരാക്രമണം തടയാൻ തയ്യാറായി ഊർജ്വസ്വലനായി നിൽക്കുന്നവനാവണം ഗോളി.. മാത്രമല്ല പ്രതിരോധ നിര ഓവർ ലാപ് ചെയ്ത് പോകുമ്പോഴും കൗണ്ടർ അറ്റാക്ക് വരുമ്പോഴും അവരെ വിളിച്ച് പറഞ്ഞ് പൊസിഷനുകൾ ക്ലിയർ ചെയ്യേണ്ട അധികച്ചുമതല ഗോളിക്കുണ്ട്.. ഒരു ഫ്രീ കിക്ക് വരുമ്പോഴും പെനാൽട്ടി കിക്ക് വരുമ്പോഴുമെല്ലാം നിതാന്ത ജാഗ്രതയും മൈന്റ് റീഡിംഗും ഗോൾകീപ്പർ ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്.. ഉയർന്ന് വരുന്ന ഒരു പന്ത് ചാടിയെടുക്കുമ്പോൾ എതിർതാരം മുന്നിലുണ്ടെങ്കിൽ ചാടുന്നതിനൊപ്പം തന്നെ മുട്ടുകാൽ ഉയർത്തി ഒരു ഭീഷണി തീർക്കാൻ ഗോൾകീപ്പർ ശ്രദ്ധിക്കണം. മാത്രമല്ല ഒരു ഗ്രൗണ്ടർ കയ്യിലൊതുക്കുമ്പോൾ മുട്ടു കൊണ്ട് കൈകൾക്ക് പിറകിൽ ഒരു പരിച തീർത്താൽ ബോൾവഴുതി പിന്നിലേക്ക് പോകുന്ന അപകടം ഒഴിവാക്കാം.. ഒരു ബോൾ സേവ് ചെയ്യാവുന്നതിനേക്കാൾ നല്ലത് അത് കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നതാണ്.. എന്നാലും അത്യാവശ്യ ഘട്ടങ്ങളിൽ ഗോളിൽ നിന്നും രക്ഷപ്പെടുത്താൻ പെനാൽട്ടി കോർട്ടിൽ ഉണ്ടാകുന്ന കൂട്ടപ്പൊരിച്ചലുകൾക്കിടയിൽ മുഷ്ടികൊണ്ടുള്ള ഫിസ്റ്റിംഗ് കൊണ്ട് ഗോളിക്ക് അപകടമൊഴിവാക്കാവുന്നതാണ്.. എന്നാൽ റീബൗണ്ട് വരാതിരിക്കാൻ പരമാവധി ശ്രമിക്കണം..

പെനാൽട്ടി കിക്ക് നേരിടുമ്പോൾ വിജയപരാജയങ്ങൾ തത്തുല്യമാണ്.. എന്നാൽ കിക്കെടുക്കാൻ വരുന്നയാളുടെ മനസ്സ് സംഘർഷഭരിതമായിരിക്കും.. ഏത് ഭാഗത്തേക്ക് ഷോട്ട് വരുമെന്ന് പ്രവചനാതീതമാണെങ്കിലും എവിടേക്ക് വേണമെങ്കിലും ഡൈവ് ചെയ്യാൽ തയ്യാറായിൽ 'ടോ' വിൽ നിന്ന് പന്ത് വീക്ഷിക്കണം. ഡൈവ്ചെയ്യുന്നതിനിടെ എതിർ ഭാഗത്തേക്ക് ഷോട്ട് വരുകയാണെങ്കിൽ കാലുകൾ കൊണ്ട് ഒരവസാന ശ്രമവും നടത്തി ബോൾ ക്ലിയർ ചെയ്യാവുന്നതാണ്.

ടീം പരാജയപ്പെട്ടാലും ഗോളിക്ക് രക്ഷകനാകാം.. എന്നാൽ ഗോളി പരാജയപ്പെടുന്നിടത്ത് മിക്കവാറും എല്ലാം അവസാനിക്കും.. അതിനാൽ ഏറെ ശ്രമകരവും എന്നാൽ സൂക്ഷമതയും കൗശലവും ശാരീരിക ക്ഷമതയും വേണ്ട ഒരു പൊസിഷനാണ് ഗോൾകീപ്പറുടേത്..

11/02/2017
ലോകത്തെവിടെയെങ്കിലും കാണികൾ അധികമായതു കൊണ്ട് ഗ്രൗണ്ടിൽ സ്ഥലമില്ല കളി നിർത്തി വെക്കുന്നു എന്നു പറയേണ്ടി വന്നിട്ടുണ്ടോ. ഫു...
10/02/2017

ലോകത്തെവിടെയെങ്കിലും കാണികൾ അധികമായതു കൊണ്ട് ഗ്രൗണ്ടിൽ സ്ഥലമില്ല കളി നിർത്തി വെക്കുന്നു എന്നു പറയേണ്ടി വന്നിട്ടുണ്ടോ. ഫുട്ബോളിന്റെ ഈറ്റില്ലങ്ങൾ എന്നവകാശപ്പെടുന്ന ലോകത്തിന്റെ‌ പല മുക്കിലും അങ്ങനെയൊരു കാര്യം കേട്ടിട്ടില്ല. ഇന്നലെ എന്നാൽ അങ്ങനെയൊന്ന് കോട്ടക്കൽ എന്ന മലബാറിലെ ചെറിയ ഒരു നാട്ടിൽ നടന്നു.
കോട്ടക്കൽ അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ ഏറ്റു മുട്ടുന്നത് സെവൻസ് ലോകത്തു കുറച്ച് വർഷങ്ങളായി രാജാക്കന്മാരായി വാഴുന്ന ഫിഫാ മഞ്ചേരിയും കോഴിക്കോടൻ ഫുട്ബോളിന്റെ‌ പ്രതീകമായി നിലകൊള്ളുന്ന ബ്ലാക്ക് & വൈറ്റ് കോഴിക്കോടും. ആവേശകരമായ മത്സരം കാണാൻ വൻജനം എത്തുമെന്ന് കമ്മിറ്റിയും നാട്ടാരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്രയും ജനമാകും എന്നു ആരും കരുതിയില്ല. ടീമുകൾ തയ്യാറായി ഗ്രൗണ്ടിൽ ഇറങ്ങാൻ നോക്കുമ്പോൾ ഗ്രൗണ്ടിൽ ഇടമില്ല. കാണികൾ
അധികമായതിനാൽ ഒരു കളിക്ക് കിക്കോഫ് നടത്താൻ സ്ഥലമില്ലാതെ വരുന്ന അപൂർവ്വ കാഴ്ച്ച.
ഗ്യാലറിയും ടച്ച് ലൈനും ഒക്കെ കഴിഞ്ഞ് ജനങ്ങൾ കളി മൈതാനിയിൽ തന്നെയായി ഇരുത്തം. പണിപ്പെട്ട് ഫുട്ബോൾ പ്രേമികളെ മനസ്സിലാക്കി അല്പം വൈകിയായാലും കളി തുടങ്ങി. പക്ഷെ രണ്ടു തവണയായി ഒരു മണികൂറിൽ കൂടുതൽ സമയം കളി വീണ്ടും, ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതു കൊണ്ട്, നിർത്തി വെക്കേണ്ടി വന്നു. കളിക്കിടെ റെഫറിയിംഗിൽ സംശയം വന്ന ഒരു കൂട്ടം കാണികൾ റെഫറിയെ കൈകാര്യം ചെയ്യാൻ കൂടെ ഇറങ്ങിയപ്പോൾ ഫുട്ബോളിന്റെ ഭ്രാന്ത് തലയും വിട്ടു പോയിരുന്നു.
അവസാനം കളിയാരംഭിച്ചു പെനാൾട്ടിയും അടിച്ച് കിരീടവുമായി ഫിഫാ മഞ്ചേരി ആ തിരക്കിനിടയിൽ നിന്ന് രക്ഷപ്പെട്ടു. കളിയിൽ കിരീടത്തേക്കാൾ വലിയ വിജയം കണ്ടത് ഫുട്ബോളായിരുന്നു എന്ന് ഫുട്ബോൾ പ്രേമികൾ വിലയിരുത്തുന്നു. ആദ്യം കളി പ്രേമം കൊണ്ട് അതിരുകൾ നോക്കാതെ ഇടിച്ചു കയറിയ കാണികളുടെ വിജയം, ഇത്രയും തവണ കളി നിർത്തി വെച്ചിട്ടും ത്രോ എറിയാൻ കാണികളുടെ കാലിന്റെ ഇടയിൽ നിക്കേണ്ട ഗതി വന്നിട്ടും പൊരുതി പൊരുതി മികച്ച ഫുട്ബോൾ മത്സരം അവസാന വിസിൽ വരെ‌ കാഴ്ചവെച്ച ഇരു ടീമിലേയും കളിക്കാരുടെ വിജയം, പിന്നെ ഏറ്റവും എടുത്തു പറയേണ്ടത് കാണികളുടെ മോശം പെരുമാറ്റം ഉണ്ടായിട്ടും അവരുടെ കയ്യേറ്റമുണ്ടായിട്ടും മടിയില്ലാതെ തലയുയർത്തിക്കൊണ്ട് തന്നെ കളിയുടെ അവസാനം വരെ‌ വിസിൽ ഊതിയ റെഫറിയുടെ വിജയം.
ഇത് കോട്ടക്കലിൽ മാത്രം കണ്ട അപൂർവ്വ കാഴ്ചയാണ് എന്നും കരുതണ്ട, വണ്ടൂരിലും മണ്ണാർക്കാടിലും കർക്കിടാംകുന്നിലും തുടങ്ങി മലബാറിന്റെ‌ മൈതാനങ്ങളിൽ ഇതൊരു സ്ഥിരം കാഴ്ചയാവുകയാണ്. കുന്ദമംഗലം സെവൻസ് ഫൈനലിൽ സമാന സംഭവം ഉണ്ടായത് ഫിഫാ മഞ്ചേരിയും അൽ മദീന ചെർപ്പുളശ്ശേരിയും കളിക്കുമ്പോയായിരുന്നു. അന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയ മത്സരം കാണികൾ ഗ്രൗണ്ട് കയ്യേറിയതു കാരണം പെനാൾട്ടി അടിക്കാൻ കഴിയാതെ നിർത്തുകയായിരുന്നു. ടോസിന്റെ സഹായത്തിലൂടെയായിരുന്നു അവിടെ അവസാനം വിജയികളെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം കൊയപ്പ അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ കാണാൻ കാണികൾ നിറഞ്ഞ് അവസാനം തൊട്ടടുത്ത ബിൽഡിംഗിനു മുകളിൽ വരെ ജനസാഗരമായ കാഴ്ചയും ഫുട്ബോൾ ലോകം കണ്ടതാണ്.
ഫുട്ബോളിൽ കേരളം മുന്നോട്ടു പോകാത്തത് , കേരളത്തിൽ ഫുട്ബോളിന് വേരില്ലാഞ്ഞിട്ടല്ല മറിച്ച് വളർത്തേണ്ടവർക്ക് വെള്ളം ഒഴിക്കേണ്ടത് എവിടെയാണെന്നാറിയാഞ്ഞിട്ടാണ് എന്ന സത്യം എവിടെയോ നിന്ന് ചിരിക്കുന്നുണ്ടാകും.

വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടിയ ഫുട്ബോൾ ഇതിഹാസത്തിന്റെ ജീവിത കഥ.മുഴുവൻ പേര്  Cristiano Ronaldo Dos Santos Av...
27/01/2017

വെല്ലുവിളികളെ അതിജീവിച്ച്
ജീവിത വിജയം നേടിയ ഫുട്ബോൾ
ഇതിഹാസത്തിന്റെ ജീവിത കഥ.

മുഴുവൻ പേര്
Cristiano Ronaldo Dos Santos Aveiro
അമ്മയുടെ പേര് Maria Dolores dos Santos Aveir
62വയസ്സ്/

റൊണാൾഡോയെ കൂടാതെ ആ അമ്മയ്ക്ക് 3മക്കൾ
രണ്ട് പെൺ മക്കളും (Elma,Liliana Cátia) ഒരു ആൺ
മകനും (Hugo Aveiro)തീർത്തും ധരിത്രമായിരുന്ന ജീവിതം.
അമ്മയുടെ പണി പാചകവും റോഡ് ക്ലിനിങ്ങും
(വളരെ തുച്ചമായ വരുമാനം).

അച്ഛൻ José Dinis Aveiro ലഹരിയിൽ
അടിമപ്പെട്ട വെക്തി (ഒരു കുടിയൻ)
അങ്ങനെ മൂന്ന് മക്കൾ ഉള്ള മരിയ വീണ്ടും ഗർഭിണിആയി
(1984ൽ). ഭാക്കി മൂന്ന് മക്കളെ തന്നെ പോറ്റാൻ കഷ്ടപ്പെടുന്ന
ആ അമ്മ നാലാമത്തെ കുട്ടിയെ ഒമ്പതാം മാസത്തിൽ വേണ്ട എന്നുവെക്കുന്നു.

അങ്ങനെ ഭർത്താവ് അറിയാതെ അടുത്തുള്ള
Nélio Mendonça എന്ന ആശുപത്രിയിൽ പോയി
കുട്ടിയെ ഇല്ലാതാക്കാൻ ഡോക്ടറോഡ്‌ പറഞ്ഞു.
ഡോക്ടർ സമ്മതിച്ചില്ല .തിരിച്ചു ദുഃഖത്തോടെ
വീട്ടിൽ വന്ന അമ്മ കുട്ടിയെ ഇല്ലാതാക്കാൻ
പലതും ചെയ്ത് നോക്കി അവസാനം
ഭർത്താവ് കുടിക്കുന്ന ബിയർ എടുത്ത്.
അതിൽ നിന്ന് രണ്ട് കുപ്പി ബിയർ തളപ്പിച്ചു.
എന്നിട്ട് കുട്ടിയെ വയറ്റിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ
വേണ്ടി ആ ചൂട് ബിയർ കുടിച്ചു എന്നിട്ട് വീടിന് ചുറ്റും
തളരുന്നത് വരെ ഓടി.

അവസാനം ആശുപത്രിയിൽ കൊണ്ട് പോയി.
അന്ന് റൊണാൾഡോയുടെ അച്ഛനോട് ഡോക്ടർ
പറഞ്ഞത് ഈ കുട്ടിയുടെ കാര്യത്തിൽ വലിയ
പ്രതീക്ഷ ഒന്നും ഇല്ല എന്തായാലും
ദൈവത്തിനോട് പ്രാർത്ഥിക്കാം അങ്ങനെ
1984 ഫെബ്രുവരി 5ന് Madeiraയിലെ Funchalഎന്ന
സ്ഥലത്തെ Nélio Mendonça എന്ന ആശുപത്രിയിൽ
അവൻ ജനിച്ചു സാക്ഷാൽ Cristiano Ronaldo.

ജനിക്കുന്നതിനു മുമ്പ് പല ക്രൂരതകളും ഏറ്റുവാങ്ങിയ
അവൻ ഭൂമിയുലേക്ക്.... ആ ആശുപത്രിയിൽ
വെച്ചു അമ്മ റൊണാൾഡോയെ നോക്കി
പൊട്ടിക്കരഞ്ഞു.അങ്ങനെ റൊണാൾഡോ
രണ്ട് ഏട്ടതിയുടെയും ഒരു എട്ടന്റെയും കൂടെ വളരാൻ തുടങ്ങി.

പിന്നീട കുറച്ചു കാലം കഴിഞ്ഞു റൊണാൾഡോ സ്കൂളിലേക്.
അങ്ങനെ റൊണാൾഡോയുടെ മുത്തച്ഛൻ Fernao Sousa
റൊണാള്ഡോയോട് ചോദിച്ചു ഞാൻ ബ്രിട്ടീഷിൽ പോയി
വരുമ്പോൾ മോൻ എന്ത് സമ്മാനമാ കൊണ്ട് വരേണ്ടത്
റൊണാൾഡോ പറഞ്ഞു എനിക്ക് ഒരു ഫുട്ബാൾ മതി എന്ന്

എന്നിട്ട് മുത്തച്ഛൻ റൊണാള്ഡോയോട് പറഞ്ഞു
ഹോംവർക്ക് ഒക്കെ നന്നായി ചെയ്താൽ അടുത്ത പ്രാവിശ്യം
ഞാൻ നിനക്കു ബോൾ കൊണ്ട് വരും എന്ന്.
അങ്ങനെ റൊണാൾഡോയുടെ മുത്തച്ഛൻ ബ്രിട്ടീഷിൽ
നിന്ന് വരുമ്പോൾ റൊണാള്ഡോക്ക് ഒരു ബോൾ
കൂടെ കൊണ്ട് വന്നു അന്ന് റൊണാള്ഡോക്ക് 10വയസ്സ്.

ഈ ബോളും തട്ടി റൊണാള്ഡോയിലൂടെ ഫുട്ബോൾ വളർന്നു
സ്കൂൾ ഫുട്ബോൾ മത്സരങ്ങളിൽ റൊണാൾഡോ നിറഞ്ഞാടി
Cris,Rono,Ronnie എന്നീ ഓമന പേരുകളിൽ റൊണാൾഡോ
എല്ലാരുടെയും സ്നേഹം പിടിച്ചെടുത്തു.

ഒഴിവ് സമയങ്ങളിൽ അമ്മയുടെ കൂടെ റോഡ് ക്ലീൻ ചെയ്യാൻ പോകുമായിരുന്നു... കുറച്ചു കാലം കഴിഞ്ഞപ്പോൾ
റൊണാൾഡോയുടെ പഠിപ്പ് നിന്നു.
ഫീസ് അടക്കാൻ പൈസ ഇല്ലാത്തതിനെ ചൊല്ലി ടീച്ചർ റൊണാൾഡോയെ വഴക്ക് പറഞ്ഞു റൊണാൾഡോയുടെ
അച്ഛനെ അപമാനിച്ചു. തന്റെ അച്ഛനെ പറ്റി പറഞ്ഞത് റൊണാള്ഡോക്ക് ഇഷ്ടപ്പെട്ടില്ല.
അടുത്ത് ഉണ്ടായിരുന്ന ഒരു കസേര എടുത്ത്
ടീച്ചറിന്റെ അടുത്തേക്ക് വലിച്ചെറിഞ്ഞു
അങ്ങനെ റൊണാൾഡോയുടെ സ്കൂൾ ജീവിതം നിന്നു.

പിന്നീട് Madeiraയിലെ തെരുവുകളിൽ ആയിരുന്നു
കുട്ടി റൊണാൾഡോയുടെ ജീവിതം ഫുട്ബോളിന്
പ്രാധാന്യം കൊടുത്തു അങ്ങനെ റൊണാൾഡോ
17ആം വയസ്സിൽ Sporting Lisbon ക്ലബിൽ
കയറി കളി ആരംഭിച്ചു 28ആംനമ്പർ ജേഴ്സിയിൽ
അങ്ങനെ 2003 Augustൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി
ഫ്രണ്ട്‌ലിയിൽ റൊണാൾഡോ കളിച്ചു അന്ന്
Sporting Lisbon 3-1എന്ന
സ്കോറിൽ യുണൈറ്റഡിനെ തൊപ്പിച്ചു.

ഗോൾ അടിക്കാൻ പറ്റിയില്ലേലും റൊണാൾഡോ ക
ളിയിൽ മികച്ചു നിന്ന് അങ്ങനെ റൊണാൾഡോ
ടീമുമായി തിരിച്ചു പോകാൻ പുറപ്പെടുമ്പോൾ
അന്നത്തെ യുണൈറ്റഡ് കോച്ച് ആയ Sir Alex Ferguson
റൊണാൾഡോയെ വിളിച്ചു ഒന്നു നേരിൽ കാണാൻ വേണ്ടി
അങ്ങനെ റൊണാൾഡോ Sir Alexന്റെ അടുത്ത്
പോയി Sir Alex യുണൈറ്റഡിൽ കളിക്കാൻ
തനിക്ക് സമ്മതമാണോ എങ്കിൽ നിനക്കു വേണ്ടി
ഞാൻ 7ആം നമ്പർ ജേഴ്‌സി മാറ്റി വെക്കും.

അന്നത്തെ Sporting Lisbon കോച്ച് ആയിരുന്ന
Fernato Santos ആണ് ഇപ്പോഴത്തെ
പോർച്ചുഗൽ കോച്ച് Santos മറിച്ചൊന്നും
പറഞ്ഞില്ല അവസാനം ആറ് ഗോളുകളും നേടി
റൊണാൾഡോ Lisbonൽ നിന്നും പടിയിറങ്ങി.

പിന്നീട 2003ൽ 7ആം നമ്പർ ജേഴ്‌സിയിൽ
റൊണാൾഡോ എന്ന 18കാരൻ യുണൈറ്റഡിൽ എത്തി.
യുണൈറ്റഡിന് വേണ്ടി ആദ്യ ഗോൾ ഫ്രീകിക്കിലൂടെ നേടി.
രണ്ട് വർഷം കഴിഞ്ഞ് റൊണാൾഡോ
വീണ്ടും കരഞ്ഞു തനിക്ക് 20വയസ്സ് ഉള്ളപ്പോൾ
2005 september 6 നു തന്റെ അച്ഛൻ കിഡ്നി
പ്രോബ്ലം കൊണ്ട് മരിച്ചു.

അതിന് ശേഷം റൊണാൾഡോ മദ്യഭിച്ചില്ലാ.
അങ്ങനെ118 ഗോളുകളും നേടി
യുണൈറ്റഡിൽ അറങ്ങു വായുമ്പോൾ 2009ജൂലായിൽ
യുണൈറ്റഡ് ജീവിതം അവസാനിപ്പിച്ച് റൊണാൾഡോ റയൽമാഡ്രിഡിൽ എത്തി അന്നത്തെ ഏറ്റവം വില
പിടിച്ച കളിക്കാരൻ ആയി.
പിനീട് അങ്ങോട്ട് ചരിത്രം.റൊണാൾഡോക്ക്
ഒരു സങ്കടം ഭാക്കി ഉണ്ട് റൊണാൾഡോ
തന്റെ അച്ഛനോട് കുട്ടിക്കാലത്തു പറഞ്ഞിരുന്നു
ഞങ്ങൾക്ക് സ്വന്തമായി ഒരു വലിയ വീട് വെക്കണം
എന്നത് അത് കാണാൻ അച്ഛൻ ഇല്ല എന്ന സങ്കടം.

ഇന്നവൻ ലോകം അറിയപ്പെടുന്ന
പ്രശസ്തിയുടെ കൊടുമുടിയിൽ
എത്തിനിൽക്കുന്ന ഫുട്ബോൾ താരം.

റൊണാള്ഡോക്ക് ഒരു ആഗ്രഹംകൂടി
ഉണ്ട് 6വയസ്സ് പ്രായമുള്ള
Cristiano Ronaldo JR എന്ന തന്റെ
മകനെ ഒരു വലിയ ഫുട്ബാൾ
കളിക്കാരൻ ആയി കാണണം.

Address

Puthanathani
Malappuram
676552

Telephone

9947801066

Website

Alerts

Be the first to know and let us send you an email when Dulfuqar FC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dulfuqar FC:

Shortcuts

Share

Category