19/03/2026
പതിവ് തെറ്റിക്കാതെ ഷൈൻ ഗ്രൂപ്പിന്റെ പെരുന്നാൾ റിലീഫ്
വാണിയന്നൂർ ഷൈൻ ഗ്രൂപ്പിൻ്റെ കീഴിൽ വർഷാവർഷം നൽകി വരാറുള്ള പെരുന്നാൾ റിലീഫ് ഇത്തവണയും 50 കുടുംബങ്ങൾക്ക് നൽകി.
ക്ലബ് മെമ്പർമാരായ മുഹമ്മദ് അലി, ഷാഹുൽ എന്നിവരുടെ സാന്നിധ്യത്തിൽ ക്ലബ് റിലീഫ് വിംഗ് കോർഡിനേറ്റർ സമീർ കെ വാർഡ് മെമ്പർ സുനീറിന് നൽകി കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഷൈൻ ഈദ് കിസ്‌വ എന്ന പേരിൽ 50 കുട്ടികൾക്ക് വസ്ത്ര വിതരണവും 50 വീടുകളിലേക്ക് ഇറച്ചി വിതരണവും ഈദ് റീലിഫിന്റെ ഭാഗമായി ഇതിനോടനുബന്ധിച്ച് ചെയ്യുന്നുണ്ട്.
"നല്ല_നാടിന്_നല്ല_നാളേക്ക്"
ShinE Arts & Sports Club Vaniyannur
https://facebook.com/shinegroup.vnr/