JSC TUVVUR

JSC TUVVUR Welcome to the official page of the Football Team Jawhar Sports Club® Tuvvur,

Managed and Owned by: Jawahar Sports Club® ,Tuvvur EST:1950

🏆❤️‍🔥
25/04/2025

🏆❤️‍🔥

24/03/2025
🔜❤️‍🔥
10/03/2025

🔜❤️‍🔥

WE ARE THE CHAMPIONS 🏆💪     ❤️
09/02/2025

WE ARE THE CHAMPIONS 🏆💪

❤️

❤️‍🔥
17/01/2025

❤️‍🔥

തുവ്വൂരിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇന്നലെ വൈകുന്നേരം മുതൽ ചിലർ നടത്തുന്ന ചർച്ചകളിലും ട്രോളുകളിലും നിറഞ്ഞ് നിൽക്കുന്നത്...
14/11/2023

തുവ്വൂരിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇന്നലെ വൈകുന്നേരം മുതൽ ചിലർ നടത്തുന്ന ചർച്ചകളിലും ട്രോളുകളിലും നിറഞ്ഞ് നിൽക്കുന്നത് JSC യാണ്. നിങ്ങളുടെ ട്രോളുകളും ചർച്ചകളും ഞങ്ങൾ അതിന്റേതായ സ്പിരിറ്റിൽ തന്നെ ഉൾക്കൊള്ളുന്നു.

ലോക്കൽ ഈവനിംഗ് ടൂർണമെന്റോ, ലോക്കൽ ഫ്ലഡ്ലൈറ്റ് ടൂർണമെന്റോ നടത്തുന്ന പോലെയല്ല, ഒരു അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുക എന്നുള്ളത് ചുരുങ്ങിയത് 10 ലക്ഷം രൂപ പ്രാഥമിക സാമ്പത്തിക ചെലവ് വരുന്നൊരു പരിപാടിയാണ്. ടൂർണമെന്റ് നല്ല രീതിയിൽ വിജയിച്ചില്ലെങ്കിൽ അതിനടുത്ത സാമ്പത്തിക ബാദ്ധ്യതയും വരും.

ഇത്തവണ ടൂർണമെന്റ് നടത്തുന്നതിനെക്കുറിച്ച് പാലിയേറ്റീവുമായും സ്കൂളുമായും ബന്ധപ്പെട്ട സമയത്ത്, പ്രാഥമിക ചെലവുകളുമായി ബന്ധപ്പെട്ട സാമ്പത്തികം കണ്ടെത്താൻ പാലിയേറ്റീവ് കമ്മറ്റിക്കും സ്കൂൾ PTA ക്കും സാധിക്കില്ല എന്ന് പറഞ്ഞപ്പോഴാണ് ആവശ്യമായി വരുന്ന ഫണ്ട് JSC തന്നെ ഉണ്ടാക്കുന്നതിനെപ്പറ്റി ആലോചിച്ചത്.
ഞങ്ങൾ സ്വന്തം ഗ്യാരന്റിയിൽ പല വ്യക്തികളെയും സമീപിച്ച് 5000 രൂപ 10000 രൂപ എന്നിങ്ങനെ തിരിച്ച് നൽകുന്ന രീതിയിൽ കടമായി സ്വരൂപിച്ചാണ് പ്രസ്തുത ഫണ്ട് കണ്ടെത്തിയിട്ടുള്ളത്. സാമ്പത്തികമായി സഹകരിക്കുന്നവർക്ക് ഒരു സീസൺ ടിക്കറ്റ് എന്ന് അതിനുള്ള ഒരു ബെനഫിറ്റും ഞങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്, അത് നൽകേണ്ടത് JSCയാണ്.
ടൂർണമെന്റ് ലാഭ വിഹിതത്തിന്റെ 10 ശതമാനം SFA ഫണ്ടിലേക്ക് (സെവൻസ് ഫുട്ബാൾ അസോസിയേഷൻ ) നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതും നൽകേണ്ടത് JSCയാണ്.

ശരിക്കും പറഞ്ഞാൽ അങ്ങനെ സ്വന്തം നിലയിൽ സാമ്പത്തികം കണ്ടെത്തി കളി നടത്തി ലഭിക്കുന്ന ലാഭത്തിൽ നിന്നും 40 ശതമാനം തുവ്വൂർ പാലിയേറ്റീവിനും 30 ശതമാനം സ്കൂളിനും നൽകുകയാണ് ഇവിടെ നടക്കുന്നത്. അഥവാ നഷ്ടത്തിലായാൽ പോലും സ്കൂളിനോ പാലിയേറ്റീവിനോ ഒരു രൂപയുടെ പോലും ബാദ്ധ്യത JSC വരുത്തുന്നില്ല.

ടൂർണമെന്റുമായി ബന്ധപ്പട്ട വരവ് ചെലവ് കണക്കുകൾ സുതാര്യമാവുന്നതിനും അതിൽ പിന്നീട് ആക്ഷേപങ്ങൾ വരാതിരിക്കാനുമായി സ്കൂളും പാലിയേറ്റീവും മുഖ്യമായി വരുന്ന കമ്മറ്റിയും ഉണ്ട്.

സോഷ്യൽ മീഡിയയിൽ വാചകക്കസർത്ത് നടത്താൻ എളുപ്പമാണ്. അതിന് ചിലവുമില്ല. ആർക്കും സാധിക്കും. ടൂർണമെന്റ് തുടങ്ങുന്ന ചെലവിലേക്ക് ആദ്യം ആവശ്യമായി വരുന്ന 10 ലക്ഷം രൂപയിൽ 1.5 ലക്ഷം JSC എടുക്കാം. ബാക്കി 8.5 ലക്ഷം രൂപ സംഘടിപ്പിച്ച് നൽകാൻ തയ്യാറായി പഞ്ചായത്തിലെ മറ്റു ക്ലബുകളും സംഘടനകളും മുന്നോട്ട് വരുകയാണെങ്കിൽ ടൂർണമെന്റിലെ
മുഴുവൻ ലാഭവിഹിതവും സ്കൂളിനും പാലിയേറ്റീവിനും മാത്രമായിരിക്കും.

പിന്നെ മറ്റൊരു ചോദ്യം കേട്ടത് പാലിയേറ്റീവ് കമ്മറ്റി പഞ്ചായത്തിലെ മറ്റു ക്ലബുകളോട് ടൂർണമെന്റ് നടത്തിത്തരണമെന്ന് പറഞ്ഞിട്ടുണ്ടോ എന്നാണ്. അതിന്റെ ഉത്തരം JSC ക്ക് അറിയില്ല. ഈ പഞ്ചായത്തിലുളള കിടപ്പ് രോഗികളുടെ അടുത്തേക്ക് ഹോം കെയർ ഓടിയെത്താൻ തന്നെ ആവശ്യത്തിന് അംഗങ്ങളില്ലാതെ കഷ്ടപ്പെടുന്ന പാലിയേറ്റീവ് കെയറിലെ ഭാരവാഹികളുടെ അടുത്തേക്ക് JSC എപ്പോഴും അങ്ങോട്ട് പോയി ചോദിക്കാറാണ് പതിവ്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിൽ 4×100 മീറ്റർ റിലേയിൽ സ്വർണ്ണവും, 100 മീറ്ററിൽ വെങ്കലവും നേടിയ ടികെ സുഫൈദ...
13/08/2021

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റിൽ 4×100 മീറ്റർ റിലേയിൽ സ്വർണ്ണവും, 100 മീറ്ററിൽ വെങ്കലവും നേടിയ ടികെ സുഫൈദിന് ക്ലബ്ബ് സെക്രട്ടറി പിഎ കരീം ഉപഹാരം നൽകി ആദരിക്കുന്നു

സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും ബാഡ്ജ് ഓഫ് ഓണർ ബഹുമതി നേടിയ ക്ലബ്ബ് മെമ്പർ കൂടിയായ ശ്രീ.ആശിഫലിക്ക് ക്ലബ്ബ് സെക്രട്ടറി പ...
13/08/2021

സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും ബാഡ്ജ് ഓഫ് ഓണർ ബഹുമതി നേടിയ ക്ലബ്ബ് മെമ്പർ കൂടിയായ ശ്രീ.ആശിഫലിക്ക് ക്ലബ്ബ് സെക്രട്ടറി പിഎ കരീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലത്തീഫ് സാഹിബ്,എക്സിക്യൂട്ടീവ് മെമ്പർ നഹർഷാദ്, വിശിഷ്ടാതിഥി ടികെ സുഫൈദ് എന്നിവർ ചേർന്ന് ഉപഹാരം നൽകി ആദരിക്കുന്നു

JSC ക്ലബ്ബ് സംഘടിപ്പിച്ച ഫാന്റസി ലീഗ് അവാർഡ്ദാന ചടങ്ങ് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലത്തീഫ് സാഹിബ് ഉദ്ഘാടനം ...
13/08/2021

JSC ക്ലബ്ബ് സംഘടിപ്പിച്ച ഫാന്റസി ലീഗ് അവാർഡ്ദാന ചടങ്ങ് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലത്തീഫ് സാഹിബ് ഉദ്ഘാടനം ചെയ്യുന്നു

Address

Malappuram

Website

Alerts

Be the first to know and let us send you an email when JSC TUVVUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to JSC TUVVUR:

Share