Argentina FANS Malappuram

Argentina FANS Malappuram ഏവർക്കും അർജന്റീന ഫാൻസ് മലപ്പുറം
പേജിലേക്ക് സ്വാ​ഗ​തം

31/08/2026

ഇനി അര്‍ജന്‍റീന കുപ്പായത്തില്‍ ആ ഇടതുകാലിൽ നിന്ന് മൈതാനത്ത് പുതിയ കവിതകൾ പിറക്കില്ല…
പക്ഷേ നീ എഴുതിയ ഓരോ വരിയും
ഫുട്ബോൾ ചരിത്രത്തിൽ എന്നും ജീവിക്കും.
നന്ദി, മെസ്സി…
ഞങ്ങളുടെ തലമുറയ്ക്ക് ഫുട്ബോൾ ഇത്രയും സുന്ദരമായിരുന്നുവെന്ന് പഠിപ്പിച്ചതിന്.... ❤️

''നന്ദി ലിയോ..❤️"ഞങ്ങൾ ജീവിച്ചിരുന്ന കാലഘട്ടത്തെ അവിസ്മരണീയമാക്കിയതിന്....
31/08/2026

''നന്ദി ലിയോ..❤️"
ഞങ്ങൾ ജീവിച്ചിരുന്ന കാലഘട്ടത്തെ
അവിസ്മരണീയമാക്കിയതിന്....


Miss u Legend ♥
31/08/2026

Miss u Legend ♥

Después de este tiempo que pasó desde la final, pensándolo mucho, quiero comunicarles a todos que me retiro de la Selección…

Fue una decisión que dolió y duele en el alma pero entiendo que es el momento. Les juro que siempre dejé todo, no solo los últimos años que se ganó todo antes también y siempre peleé y me dejé todo por esta camiseta, por darles alegrías y hacer que se sientan orgullosos de ser argentinos a través del fútbol.

Queda poco y se van cerrando etapas y esta es una que me duele mucho. Amo, amé y amaré siempre estar en la Selección. Me vacié, ya no tengo más para dar y aparte vienen chicos muy grandes atrás que merecen estar.

Gracias por todo el cariño de estos 20 años. Voy a extrañar mucho escucharlos desde adentro. Ahora voy a ser uno más de ustedes, alentando y bancando siempre desde afuera (en las buenas y en las malas, mucho más).

Gracias a mi familia por estar siempre, por acompañarme en este viaje tan hermoso pero difícil. Gracias a cada uno de entrenadores, compañeros y dirigentes que me tocó compartir. Me llevo recuerdos y momentos inolvidables vividos.

Me voy con la tranquilidad y el orgullo de haberles regalado, juntos con mis compañeros, momentos soñados. Fue una locura haberlo vivido con ustedes. ¡Los quiero!

Gracias Dios por hacerme argentino.

¡Vamos Argentina!

*Estas palabras las escribí el 21 de julio, dos días después de la final. Hoy después de lo de mi papá, estoy más convencido que antes.

മെസ്സിയും അർജൻ്റീനയും ഒരിക്കൽക്കൂടി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വെച്ച് പരാജയപ്പെട്ടിരിക്കുന്നു..! ഇതേ മെറ്റ്ലൈഫ് സ്റ്റേഡിയ...
20/07/2026

മെസ്സിയും അർജൻ്റീനയും ഒരിക്കൽക്കൂടി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വെച്ച് പരാജയപ്പെട്ടിരിക്കുന്നു..!

ഇതേ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് 2016 ജൂൺ 26 കോപ്പ അമേരിക്ക ഫൈനൽ രാത്രിയിൽ അയാളുടെ കണ്ണിൽ നിന്നും ചോര പൊടിഞ്ഞത്. അന്നേ രാത്രിയിലെ പരാജയമാണ് അയാളുടെ മനസ്സിനെ മുമ്പൊരിക്കലുമില്ലാത്ത വിധം മുറിപ്പെടുത്തിയത്.

വിധി നിർണയിക്കപ്പെട്ട പെനാൽറ്റി ഷൂട്ടൗട്ടിൽ, പോസ്റ്റിൻ്റെ ഇടതുമൂലയിലേക്ക് ലക്ഷ്യം വെച്ച് താൻ തൊടുത്ത കിക്ക്, ഉന്നം തെറ്റി പോസ്റ്റിന് പുറത്തേക്ക് പറന്നിറങ്ങിയപ്പോൾ അയാളോടൊപ്പം ഒരു രാജ്യം മുഴുവൻ കരഞ്ഞത്.. അയാൾക്കുനേരെയുള്ള വിമർശനങ്ങൾ എല്ലാ സീമകളും ലംഘിച്ചത്. രാജ്യത്തിനായി എല്ലാം നൽകിയിട്ടും ഒരൊറ്റ രാത്രികൊണ്ട് അയാൾ "ക്ലബ് ബോയ്" ആയി ചാപ്പകുത്തപ്പെട്ടത്.. തുടർച്ചയായ നാല് ഫൈനലുകളിൽ തല താഴ്ത്തി മടങ്ങിയവൻ്റെ പാപഭാരത്താൽ അയാൾ തൻ്റെ ഏറ്റവും പ്രിയപ്പെട്ടതിനോട്, ഫുട്‌ബോളിനോട് താൽക്കാലികമായെങ്കിലും വിടപറഞ്ഞത്.

അയാൾ തിരിച്ചുവന്നതും പിന്നീട് നാം സാക്ഷികളായ നിരവധി ദിനരാത്രങ്ങളും ചരിത്രമായി. കാൽനൂറ്റാണ്ടുകാലം കിരീടവരൾച്ച ബാധിച്ച ആൽബസെലെസ്റ്റുകളുടെ തൊണ്ടക്കുഴിയിലേക്ക് അയാളും സ്കലോണിയും ഡി-മരിയയും ചേർന്ന് അഞ്ചുവർഷം മുമ്പ് ആദ്യമായി മോക്ഷജലം പകർന്നു. 2014ൽ ലോകകിരീടം നിഷേധിക്കപ്പെട്ട അതേ മാരക്കാനയിൽ വെച്ച് ഏഴ് വർഷത്തിനിപ്പുറം അയാളും അർജൻ്റീനയും ആദ്യമായി ചിരിച്ചു.

ഒരൊറ്റ വർഷത്തിനിപ്പുറം ഡിസംബർ 18ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലെ ഗാലറിയിൽ, ഇരുവലകൾ നിറച്ച ആറ് ഗോളുകൾക്കും ഹൃദയം നിലച്ച നൂറ്റിയിരുപത് മിനിറ്റുകൾക്കുമപ്പുറം ആകാശനീലയണിഞ്ഞവരുടെയെല്ലാം കണ്ണുകളിൽ ഉന്മാദം അണകവിഞ്ഞൊഴുകി. മാറഡോണയെ സ്നേഹിച്ചവരുടെ മൂന്ന് വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിന് വിരാമമിടാൻ മറഡോണയെപ്പോലെ പ്രിയപ്പെട്ട അവരുടെ ലിയോ തിരഞ്ഞെടുക്കപ്പെട്ടവനായി. അത്രയെളുപ്പം നടന്നുകയറാൻ അപ്രാപ്യമെന്നോണം ചെങ്കുത്തായിക്കിടക്കുന്ന കാൽപന്തുകളിയുടെ ഗിരിശൃംഗത്തിലേക്ക് തൻ്റെ ഇടതുകാൽ വെച്ച്, കൈകൾ വിരിച്ച്, ആകാശത്തെ പുൽകി അയാൾ കയറിവന്നു. തൻ്റെ കരിയറിനെ, ജീവിതത്തെ, ഇക്കാലമത്രയും കണ്ട സ്വപ്നത്തെ സാക്ഷാത്കരിച്ചു..!

നാല് വർഷങ്ങൾക്കിപ്പുറം പ്രായംകൊണ്ട് അസാധ്യമെന്ന് കരുതിയ ഈ ലോകകപ്പിലും അയാൾ അത്ഭുതമാവർത്തിച്ചു. എതിരാളികളെ നിമിഷാർധത്തിൽ വെട്ടിച്ചു മുന്നേറുന്ന, തോൽവിയടുക്കുന്ന നേരം വലതുവിങ്ങിലൂടെ ബോക്സിലേക്ക് ചാട്ടുളിപോലെ പന്തെത്തിക്കുന്ന ഇരുപതുകളിലെ ചടുലത കൈമോശം വരാത്ത ഒരു മുപ്പത്തൊമ്പതുകാരൻ പ്രായത്തിൻ്റെ സമവാക്യങ്ങളെല്ലാം തിരുത്തിയെഴുതി.

തൻ്റെ കരിയറിൻ്റെ അസ്തമയത്തിലെത്തിയ അയാൾക്ക് വേണ്ടി സ്കലോണിയും അയാളുടെ പത്തംഗ സൈന്യവും ഈ യാത്രയിൽ ഇന്ധനങ്ങളായി. കടലാസിൽ കണക്കുകുറിച്ച് അളന്നുതൂക്കിയാൽ ദൗർബല്യങ്ങളേറെയുള്ള ഒരു ടീം മനസ്സാന്നിധ്യം ഒന്നുകൊണ്ട് മാത്രം പരാജയത്തിൻ്റെ വക്കിൽ നിന്ന് ഓരോ തവണയും പിടിച്ചുകയറി. അയാൾക്കും അവർക്കും വേണ്ടി ഓരോ യുദ്ധങ്ങളും ജയിച്ചു. അവസാനത്തേതൊഴികെ.

ഇന്ന് മറ്റൊരു ഫൈനലിൽ മെസ്സി പരാജിതനാകുമ്പോൾ, താൻ പതിമൂന്നാം വയസ്സുമുതൽ കളിച്ചുവളർന്ന, തന്നിലെ അദ്ഭുതത്തെ ഊട്ടിവളർത്തിയ, തനിക്ക് പ്രിയപ്പെട്ട നാടിൻ്റെ അവകാശികൾക്ക് ലോകകിരീടം കൈമാറുമ്പോൾ, അതിന് മെറ്റ്ലൈഫ് സ്റ്റേഡിയം സാക്ഷിയാകുമ്പോൾ അത് ചരിത്രത്തോടുള്ള അയാളുടെ കടംവീട്ടലാകുന്നു.

ഈ രാത്രിയും ഇതേ സ്റ്റേഡിയത്തിലെ പരാജയവും പക്ഷേ അയാൾക്ക് ഹൃദയഭേദകമാകില്ല. ലോകാവസാനമാകില്ല.

പത്ത് വർഷത്തിനപ്പുറം ചിലിയോട് പരാജയപ്പെട്ട് നിരായുധനായി നിസ്സഹായനായി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തളർന്നിരുന്ന ഇതേ മൈതാനത്തിരുന്നു ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അയാൾക്ക് ചിലത് കാണാം..

പത്തുവർഷം കൊണ്ട് സ്വന്തം ചരിത്രവും തൻ്റെ രാജ്യത്തിൻ്റെ കായികജാതകവും തിരുത്തിയെഴുതപ്പെട്ടിരിക്കുന്നു എന്ന്. തൻ്റെ രാജ്യത്തിന്, രാജ്യത്തിനപ്പുറം തന്നെ സ്നേഹിക്കുന്നവർക്കൊക്കെയും താൻ മറക്കാനാവാത്ത ഒരു കാലം സമ്മാനിച്ചിരിക്കുന്നുവെന്ന്..

"മെസ്സി അർജൻ്റീനക്ക് വേണ്ടി നേടിയതെന്ത്?" എന്ന് ഇതേ സ്റ്റേഡിയത്തിൽ പത്തുവർഷങ്ങൾക്കപ്പുറം പരിഹസിച്ചവരെല്ലാം, മെസ്സിയെന്ന നീർക്കുമിള പൊട്ടിപ്പോയെന്ന് ആഘോഷിച്ചവരെല്ലാം " ഇന്ന് തോറ്റെങ്കിലും മെസ്സിക്ക് നേടാൻ ഇനി ബാക്കിയെന്ത്!" എന്ന ചോദ്യമെയ്യേണ്ടി വരുന്ന വിരോധാഭാസത്തെ നോക്കി അയാൾക്ക് ഇന്ന് പുഞ്ചിരിക്കാം..

ഒരിക്കൽ വെറുക്കപ്പെട്ടവന്, തിരസ്കരിക്കപ്പെട്ടവന്, നിർദ്ദയം വിമർശിക്കപ്പെട്ടവന് അതേ വേദിയിൽ ഇതിനേക്കാൾ മനോഹരമായി ഇങ്ങനെയാണ് ചരിത്രത്തോട് കടം വീട്ടാനാവുക!

നന്ദി ലിയോ. നിങ്ങളെ ഡിഫൈൻ ചെയ്യുന്നത് ഈ രാത്രിയിലെ പരാജയമല്ല, രണ്ട് പതിറ്റാണ്ടായി നിങ്ങൾ തനിച്ചും കൂട്ടായും നയിച്ച യുദ്ധങ്ങളാണ്!

നന്ദി..!

ഞങ്ങളുടെ രാപ്പകലുകളെ അത്രമേൽ ആഹ്ലാദഭരിതമാക്കിയതിന്..!

കാൽപന്തുകളി ചിലപ്പോഴെങ്കിലും കാൽപ്പനികമെന്ന ഓർമപ്പെടുത്തലിന്..!

Remontada എന്ന സ്പാനിഷ് പദത്തിൻ്റെ മനുഷ്യരൂപമായതിന്..! ❤️
© fb post



ലോകകപ്പ് ഫൈനലിന് മുന്നോടിയായി എല്ലാ അർജൻ്റീനക്കാർക്കും മെസ്സി എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ്..ഈ വർഷങ്ങളിലെല്ലാം ഏറ്റവും മ...
19/07/2026

ലോകകപ്പ് ഫൈനലിന് മുന്നോടിയായി എല്ലാ അർജൻ്റീനക്കാർക്കും മെസ്സി എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ്..

ഈ വർഷങ്ങളിലെല്ലാം ഏറ്റവും മനോഹരമായ ഭാഗം എന്നത് ഒരിക്കലും നമ്മൾ നേടിയ കിരീടങ്ങൾ മാത്രമല്ല, മറിച്ച് നമ്മൾ ഒരുമിച്ച് പിന്നിട്ട ഈ യാത്ര തന്നെയാണ്.

​ഈ കൂട്ടായ്മയ്ക്കൊപ്പം എല്ലാ ദിവസവും പങ്കിടാനും, ഒരുമിച്ച് പോരാടാനും, കഠിനമായ നിമിഷങ്ങളിൽ പരസ്പരം താങ്ങായി വീണ്ടും എഴുന്നേൽക്കാനും, ഈ വഴിയിലെ ഓരോ ചുവടും ഒരുപോലെ ആസ്വദിക്കാനും സാധിച്ചു എന്നത് തന്നെയാണ് പ്രധാനം.

​ഈ ദേശീയ ടീമിനെ എപ്പോഴും ഒരു കുടുംബമായി നിലനിർത്താൻ എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുന്ന എന്റെ സഹതാരങ്ങൾക്കും, കോച്ചിംഗ് സ്റ്റാഫിനും, മറ്റെല്ലാവർക്കും ഞാൻ നന്ദി പറയുന്നു.

​നാളെ മൈതാനത്ത് എന്ത് തന്നെ സംഭവിച്ചാലും, ഈ സംഘം ഇതിനകം തന്നെ ചരിത്രത്തിന്റെ ഒരു താൾ എഴുതിച്ചേർത്തുകഴിഞ്ഞു; അത് നമ്മൾ ഒരിക്കലും മറക്കില്ല, ആർക്കും അത് മായ്ക്കാനും കഴിയില്ല..
വാമോസ് അർജൻ്റീന..... 🩵🇦🇷

16/07/2026

എത്ര കണ്ടാലും മതിവരാത്തത്...
അതാണ് അയാളുടെ മാജിക്...

15/07/2026

ഈ ടീമിനെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല....🔥😎

വാമോസ്... 🇦🇷🇦🇷

15/07/2026

ന്‍റെ മോനേ....

14/07/2026

ഫ്രാന്‍സോ..,
ഏത് ഫ്രാന്‍സ്...
അതൊക്കേ തീര്‍ന്ന്... 😁😆

14/07/2026

2ഗോളിന് പിന്നിട്ട് നില്‍ക്കുന്ന ഫ്രാന്‍സിനെ കൂടുതല്‍ ഭയക്കണം... 😎👍💪🔥

Address

MALAPPURAM
Malappuram

Telephone

+919947311159

Website

Alerts

Be the first to know and let us send you an email when Argentina FANS Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category