13/03/2020
⚽🏆 *KPL 2020*🏆⚽
🏆⚽⚽⚽🏆
*ആരവങ്ങൾ ആർത്തിരമ്പി കാണികളിൽ കാല്പന്തുകളിയുടെ ഉത്സവ രാവുകൾ തീർത്ത്...ആകാംശയുടെ ഇടിമുഴക്കവും* *ആവേശത്തിന്റെ പെരുമ്പറ നാദങ്ങളും അലയടിച്ചുയരുന്ന മങ്ങാട്ടുപുലത്തിന്റെ മണ്ണിൽ പ്രൗഢഗംഭീരമായി കരീപ്പറമ്പ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന മൂന്നാമത് കരീപ്പറമ്പ് പ്രീമിയർ (KPLKPL) ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ മഹതായ ഉത്‌ഘാടന മത്സരത്തിൽ ഇന്ന്.L........*
😍⚽😍
*എതിരാളികൾ ഏത് വമ്പന്മാർ ആയാലും അവർക്കുമുമ്പിൽ വമ്പ് കാട്ടിയും, അടികൊണ്ട മൂർഖൻന്റെ ശൗര്യവും, ഇര കണ്ട വേട്ടകാരന്റെ ഉന്നവും, കലിപൂണ്ട കൊമ്പൻന്റെ പകയുമായി. അക്രമണത്തിന്റെയും, പ്രതിരോധത്തിന്റെയും ചെരിവുകൾ സമാസമം ചേർത്ത് വച്ച്, കാലുകളിൽ മാന്ത്രിക ചലനങ്ങളുടെ സപ്ത വീരവും, ശത്രുസംഹാരത്തിന് മാന്ത്രിക ചരടുകളും ജപിച്ചു കെട്ടി, മത്സരത്തിന് സമസ്തമേഖലകളിലും ആധ്യപത്യംസ്ഥാപിച്, മൈതാനം കീഴടക്കി കിരീടം പിടിച്ചടക്കാൻ ലീഗിലെ വീരാളി പട്ടം ചൂടിയ വില്ലാളിവീരൻ മാർ KARMA FC💥💥🔥🔥 സ്റ്റേഡിയത്തിന്റെ ഒരുവശത്ത് അണിനിരക്കുമ്പോൾ*
❣⚽⚽
*മറുഭാഗത്*
*കരിമ്പനകൊത്ത് മെയ്ക്കരുത്തും, കാരിരുമ്പിൻ ഒത്ത കാൽ കരുത്തും, കനലെരിയും കഴുകൻ കാറ്റിൻറെ കളി കരുത്തുമായി കവിത രചിക്കാൻ, തീയിൽ കൊരുത്ത കാൽപാദങ്ങളും ആയി കാലം കഥപറഞ്ഞ ആടിത്തിമിർത്ത കാൽപ്പന്തുകളിയുടെ രണഭൂമിയിൽ ഉന്നം പിഴക്കാത്ത ഷോട്ടുകളും താളം തെറ്റാത്ത ചുവടുകളും, ചങ്കിടിപ്പ് ഇല്ലാത്ത പോരാട്ട വിസ്മയങ്ങൾ പൂത്തുലഞ്ഞ പടനിലങ്ങളിൽ.. കരുത്തിനെ സർഗസംഘ പ്രകടനം കൊണ്ട് വിജയ് പോരാട്ടത്തിന് വിജയഗാഥ മുഴക്കി,പ്രവാസി fc യും കൊമ്പു കോർക്കുന്നു*
*⚽⚽⚽KARMA- FC VS PRAVASI - FC⚽⚽⚽*
* #വെകുന്നേരം കൃത്യം 5:00 pm ന്*
*⚽⚽ മങ്ങാട്ടുപുലം മിനിസ്റ്റേഡിയത്തിൽ മുട്ടോളം വെള്ളം കെട്ടി നിർത്തിയാലും പൊടി പാറുക തന്നെ ചെയ്യും⚽⚽ wait and see😎*
*ആവേശം അലയടിക്കുന്ന ഇന്നത്തെ മത്സരം നേരിൽകണ്ട് ആസ്വദിക്കുവാൻ മുഴുവൻ ഫുട്ബോൾ പ്രേമികൾക്കും ഊഷ്മളമായ സ്വാഗതം മങ്ങാട്ടുപുലം മിനി സ്റ്റേഡിയത്തിലേക്ക്🔥🔥💥*
🔥💥⚽💥⚽💥🔥