15/06/2026
*മഴക്കാലത്തെ ചെറുക്കാൻ കൈകോർത്ത് പാസ്ക് പിലക്കൽ; 11-ാം വാർഡിൽ ഡ്രെയിനേജ് ശുചീകരണവുമായി ക്ലബ്ബ് അംഗങ്ങൾ*
ശുചിത്വ മിഷൻ മഴക്കാലത്തോടനുബന്ധിച്ച് നടത്തിവരുന്ന പഞ്ചായത്ത് ഡ്രെയിനേജ് ക്ലീനിംഗിന്റെ ഭാഗമായി പാസ്ക് (PASC) പിലക്കൽ ക്ലബ്ബ് അംഗങ്ങൾ സജീവമായി രംഗത്തിറങ്ങി. 11-ാം വാർഡ് മെമ്പർ മുജ്‌തബയുടെ നേതൃത്വത്തിലാണ് ക്ലബ്ബ് പ്രവർത്തകർ ഒത്തൊരുമിച്ച് ഡ്രെയിനേജ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പകർച്ചവ്യാധികൾ തടയാനും സുരക്ഷിതമായ ഒരു മഴക്കാലം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ മാതൃകാപരമായ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്