23/12/2017
"BEATRICE SPORTS CLUB ON THE VERGE OF MAKING HISTORY"
It is an historical and proud moment for Mahians as well as BEATRICE SPORTS CLUB, India's national game "Hockey" is going to be introduced first time on the soil of "MAHE" in the Indian history. It is our pleasure and privilege to serve young budding talents of Mahians to the new world of sport "HOCKEY"...
മാഹിയുടെ ചരിത്ര മണ്ണിൽ വീരേതിഹാസം രചിക്കാൻ ബിയാട്രീസ് സ്പോർട്‌സ് ക്ലബ്ബിന്റെ സൗജന്യ ഹോക്കി പരിശീലന അരങ്ങേറ്റം ശനിയാഴ്ച !!!
==============
ഹോക്കിയിലെയും, ബാസ്ക്കറ്റ് ബോളിലെയും, ഫുട്ബോളിലെയും അസോസിയേഷനുകളിൽ അംഗത്വമുള്ള ,കേരളത്തിലെ അപൂർവ്വം സ്പോർട്സ് ക്ലബ്ബുകളിൽ ഒന്നായ ,1975-ൽ സ്ഥാപിതമായ തലശ്ശേരി ബിയാട്രീസ് സ്പോർട്സ് ക്ലബ്ബ് എല്ലാ വിധത്തിലുമുള്ള പ്രതിബന്ധങ്ങളെയും, വെല്ലുവിളികളെയും സധൈര്യം അതിജീവിച്ച് , അംഗീകാരത്തിന്റെ ഔന്നത്യത്തിലൂടെ ജൈത്ര യാത്ര തുടരുകയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെക്കാലമായി കായിക മേഖലയിൽ സക്രിയ സാന്നിദ്ധ്യമായ, തലശ്ശേരിയിലെ നിരവധി കായിക സ്നേഹികളുടെ വിയർപ്പിന്റെ വിലയായ ബിയാട്രീസ് ക്ലബ്ബിലൂടെ സംസ്ഥാന - ദേശീയ-അന്തർ ദേശീയ ടീമുകളിലിടം നേടിയിട്ടുള്ള നൂറ് കണക്കിനായ പഴയ കാല പടക്കുതിരകൾ, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള ലോകത്തിലെ പല രാജ്യങ്ങളിലായി ജോലി ചെയ്ത് വരികയാണ് . അവരുടെ കുടുംബത്തെപ്പോലെ ബിയാട്രീസിനെ കാണുന്നതിനാൽ, ബിയാട്രീസ് എന്ന വികാരം രക്തത്തിൽ അലിഞ്ഞ് ചേർന്നതിനാൽ, നമ്മുടെ തറവാടായ ക്ലബ്ബ് മുൻ കാലങ്ങളെ ക്കാൾ അതിശക്തമായ നിലയിൽ മുന്നേറുകയാണ്. വിദേശത്ത് നിന്നും, സ്വദേശത്ത് നിന്നും മെമ്പർ മാരിൽ നിന്ന് ലഭിക്കുന്ന സഹായ സഹകരണങ്ങൾക്ക് അകൈതവമായ നന്ദി സ്നേഹപൂർവ്വം അർപ്പിക്കുകയാണ് .
ബിയാട്രീസിന്റ കിരീടത്തിൽ മറ്റൊരു പൊൻ തൂവൽ ചാർത്തും വിധത്തിൽ ചരിത്ര ദൗത്യം ക്ലബ്ബ് ഏറ്റെടുത്തിരിക്കുകയാണ്. പോണ്ടിച്ചേരി സംസ്ഥാനത്തിൽപ്പെടുന്ന മാഹി മേഖലയിലെ സ്കൂളുകളിലെ കുട്ടികൾക്ക് ഹോക്കി പരിശീലനം നൽകുക എന്നതാണത് . ചരിത്രത്തിൽ ആദ്യമായാണ് മാഹി മേഖലയിൽ ഹോക്കി പരിശീലനം സംഘടിപ്പിക്കുന്നത്.
ഡിസംബർ 23 മുതൽ ജനുവരി 3 വരെ പള്ളൂരിലെ കസ്തൂർബാ ഗാന്ധി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാവിലെയും , വൈകുന്നേരവുമായി , പൂർണ്ണമായും സൗജന്യമായുള്ള പരിശീലന ക്യാമ്പിൽ മാഹി മേഖലയിലെയും തലശ്ശേരിയിലെയും സ്കൂളുകളിൽ പഠിക്കുന്ന 10 വയസ്സിനും 16നും ഇടയിലുള്ളവർക്കാണ് പ്രവേശനം.
സംസ്ഥാന സീനിയർ ഹോക്കി മുൻ താരവും, കഴിഞ്ഞ 35 വർഷത്തിലേറെയായി ബിയാട്രീസിന് വേണ്ടി കളിക്കുന്ന, ജില്ലാ കോടതിയിലെ സീനിയർ അഭിഭാഷകൻ കൂടിയായ അഡ്വ.പി.ദിലേഷ് കുമാറാണ് ക്യാമ്പ് ഡയരക്ടർ കണ്ണൂർ സർവ്വകലാശാല ഹോക്കി ടീം മുൻ ക്യാപ്റ്റനും, ഗവ: ബ്രണ്ണൻ കോളേജ് മുൻ.ജനറൽ ക്യാപ്റ്റനുമായ കെ.കെ.റാഷിദാണ് മുഖ്യ പരിശീലകൻ . ജില്ലാ സീനിയർ ഹോക്കി താരങ്ങളായ പി.എൻ.ഗിരീഷ്, ഫമാസ്, ജഷർ, എന്നിവർ സഹ പരിശീലകരുമാണ്.
ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ചരിത്ര പരിശീലന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും.
കെ.വി.ഗോകുൽദാസ് (Gokuldas KV), പ്രസിഡന്റ്
ടി.എം.നൂർ മുഹമ്മദ് (Noor Mohammed), സെക്രട്ടറി
കെ.പി.മുസ്തഫ, ട്രഷറർ.
Please watch the video of Mr. S. A. S. Naqvi (Former Indian Hockey Coach and Technical Advisor, Oman Olympic Committee) sharing his best wishes for Beatrice and this camp.