24/04/2026
ഉത്തര കേരള അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പ്: മാഹി ഫിറ്റ്നസ് അക്കാദമിക്ക് രണ്ടാം സ്ഥാനം
മിനി ഉത്തര കേരള അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മാഹി ഫിറ്റ്നസ് അക്കാദമിക്ക് രണ്ടാം സ്ഥാനം. പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ പേരാവൂർ അത്ലറ്റിക് അക്കാദമിയും കണ്ണൂർ അത്ലറ്റിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള നിരവധി ക്ലബ്ബുകളും അക്കാദമികളും പങ്കെടുത്തു.
മാഹി കുട്ടിക്കൂട്ടം വിജയികളും മാഹിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കൊച്ചു കായികതാരങ്ങളുമാണ് ഫിറ്റ്നസ് അക്കാദമിയെ പ്രതിനിധീകരിച്ചത്.
മത്സരത്തിൽ ക്ലാസിക് അത്‌ലറ്റിക്സ് അക്കാദമി ഒന്നാം സ്ഥാനവും, മാഹി ഫിറ്റ്നസ് അക്കാദമി രണ്ടാം സ്ഥാനവും, ഫാസ് അത്‌ലറ്റിക്സ് അക്കാദമി മൂന്നാം സ്ഥാനവും നേടി.