Sudhakaran Master Memorial Football Academy

Sudhakaran Master Memorial Football Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sudhakaran Master Memorial Football Academy, Sports Club, Mahe.

Follow our Twitter Page
12/09/2023

Follow our Twitter Page

Sudhakaran Master Memorial Football Academy

  for പ്രസന്നൻ മെമ്മോറിയൽ ഓൾ കേരള പ്രൈസ് മണി ഫുട്ബോൾ ടൂർണ്ണമെൻ്റ് . . .
19/12/2022

for പ്രസന്നൻ മെമ്മോറിയൽ ഓൾ കേരള പ്രൈസ് മണി ഫുട്ബോൾ ടൂർണ്ണമെൻ്റ് . . .

Enjoy the   on BIG SCREEN. . .All are invited!
18/12/2022

Enjoy the on BIG SCREEN. . .

All are invited!

20/11/2022
23/09/2022

പ്രസന്നൻ മെമ്മോറിയൽ ഓൾ കേരള പ്രൈസ് മണി ഫുട്ബോൾ ടൂർണ്ണമെൻ്റ് . . .

ഫുട്ബോൾ ഇതിഹാസം ഡീഗോ മറോഡോണയുടെ ആകസ്മിക നിര്യാണത്തിൽ അക്കാദമിയുടെ അതിയായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ഇന്ന് വൈകിട്ട് മാഹി...
27/11/2020

ഫുട്ബോൾ ഇതിഹാസം ഡീഗോ മറോഡോണയുടെ ആകസ്മിക നിര്യാണത്തിൽ അക്കാദമിയുടെ അതിയായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ഇന്ന് വൈകിട്ട് മാഹി മൈതാനത്തു വച്ചു അനുസ്മരണ യോഗം ചേർന്നു..

ചടങ്ങിൽ അക്കാദമിയുടെ വൈസ് പ്രസിഡന്റ് അജയൻ പൂഴിയിൽ സ്വാഗതവും, മുൻകാല അത്ലറ്റും അക്കാദമിയുടെ പ്രസിഡന്റുമായ ജോസ് ബേസിൽ ഡിക്രൂസ് അധ്യക്ഷതയും വഹിച്ചു,
ചടങ്ങിൽ
മുൻ സന്തോഷ് ട്രോഫി താരവും മയ്യഴിയിലെ ഏറ്റവും മികച്ച ഫുട്‌ബോൾ കളിക്കാരൻ കൂടിയായ ഉമേഷ് ബാബു എ എസ് ഐ ഉൽഘാടനഭാഷണം നടത്തി..

അക്കാദമിയുടെ ചീഫ് കോച്ച് സലീം, മുൻകാല ഫുട്ബോൾ താരവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്പോർട്സ് മീറ്റിലെ റെക്കോർഡ് ഹോൾഡർ കൂടിയായ വത്സരാജ് വളവിൽ, മുൻ ഫുട്ബോൾ താരമായ ജയൻ ജനത എന്നിവരും സംസാരിച്ചു..

അക്കാദമിയുടെ ട്രഷറർ അഡ്വ അശോക് കുമാർ നന്ദി പ്രകാശനം നടത്തി..

ഇതിഹാസ താരത്തിന് പ്രണാമം..

ഫുട്‌ബോൾ ഇതിഹാസത്തിനു വിട..
25/11/2020

ഫുട്‌ബോൾ ഇതിഹാസത്തിനു വിട..

21/11/2020

അക്കാദമിയുടെ കുട്ടികളുടെ പരിശീലനത്തിൽ നിന്നും..

28/04/2020

മയ്യഴിയിലെ ഏവർക്കും പ്രിയങ്കരനായ എന്നും പ്രസന്നവദനയായ നമ്മുടെ പ്രിയപ്പെട്ട പ്രസന്നൻ പൊലീസ് നമ്മളേവരെയും വിട്ടകന്നു ഇന്നേക്ക് ഒരു വർഷം തികയുകയാണ്..
അക്കാദമിയെ സംബന്ധിടത്തോളം ഒരിക്കലും നികത്താൻ ആവാത്ത ഒരു നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ വേർപാട്..

1984 85 കാലഘട്ടത്തിൽ മാഹി സ്‌പോർട്‌സ് ക്ലബ് മൈതാനത്തു വച്ചു നടത്തിയ ഫുട്‌ബോൾ കോച്ചിങ് ക്യാമ്പിലൂടെ ആയിരുന്നു പ്രസന്നൻ എന്ന ഫുട്ബാൾ പ്ലെയറുടെ ഫുട്‌ബോൾ രംഗത്തേക്കുള്ള കടന്നുവരവ്..
മൈതാനത്തും പരിസരത്തുമുള്ള പ്രിയ കൂട്ടുകാരോടൊപ്പം മൈതാനത്തിന്റെ പ്രിയപ്പെട്ട കായിക അധ്യാപകൻ സുധാകരൻ മാസ്റ്ററുടെ കീഴിൽ കാല്പന്തുകളി അഭ്യസിച്ചു,
തുടർന്നും 1986 87 ൽ സുധാകരൻ മാസ്റ്ററുടെ കീഴിൽ തന്നെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് എന്ന സ്ഥാപനം നടത്തിയ ഫുട്‌ബോൾ കോച്ചിങ് ക്യാമ്പിലും അദ്ദേഹം അംഗമായിരുന്നു..

തുടർന്ന് സ്കൂൾ തലത്തിലും, മയ്യഴിയിലെ ഫുട്ബാൾ ക്ലബുകളെ പ്രതിനിധീകരിച്ച് പരിസരപ്രദേശങ്ങളിലും മറ്റും നടക്കാറുള്ള സെവൻസ് ഫുട്ബാൾ ടൂർണമെന്റുകളിലും സജീവമായി കളിക്കളത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു..

1994ൽ പുതുച്ചേരി പോലീസിന്റെ പത്താമത് ബാച്ചിൽ സെലക്ഷൻ നേടുകയും, പോലീസ് സേനയിൽ സേവനമനുഷ്ഠിക്കുന്നതിനോടൊപ്പം തന്നെ പോലീസ് ഫുട്ബോൾ ടീമിൽ നിരവധി ലീഗ് മത്സരങ്ങളിലും ജേഴ്സി അണിഞ്ഞിരുന്ന ഈ മയ്യഴിക്കാരൻ..

വർഷങ്ങളോളം മാഹി പോലീസ് സേനയിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ആയ പ്രസന്നൻ, വലിയ ഒരു സുഹൃത്ത് വലയത്തിന്റെ ഉടമ ആയിരുന്നു..

2018ൽ തന്റെ നീണ്ട 24 വർഷത്തെ പോലീസ് സേനയിലെ കൃത്യതയാർന്ന സേവനത്തിനു ഹെഡ് കോൻസ്റ്റബിൾ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്..

ഏകദേശം ഒൻപത് വർഷങ്ങൾക്കു മുന്നേ സുധാകരൻ മാസ്റ്റർ ഫുട്ബാൾ അക്കാദമി രൂപീകരിക്കുന്നതിനെപ്പറ്റിയുള്ള പ്രാരംഭ ചർച്ചയ്ക്ക് തുടക്കം കുറിക്കാനുള്ള കാരണക്കാരിൽ ഒരാൾ പ്രസന്നൻ ആയിരുന്നു..

നമ്മുടെ കുട്ടികൾക്ക് ആവശ്യമായ കായിക വിദ്യാഭ്യാസം നൽകി, അവരെ നമ്മുടെ നാട്ടിലെ മികച്ച പൗരന്മാരായി വളർത്തുക എന്ന ആശയത്തോടൊപ്പം, നമ്മുടെ അക്കാദമിയിലെ ഒരു കളിക്കാരൻ എങ്കിലും നാളെ ഇന്ധ്യയ്ക്കു വേണ്ടി ജേഴ്‌സി അണിയുക എന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു..
പ്രാരംഭ ചർച്ചയിൽ ഇതൊക്കെ സംസാരിച്ചികൊണ്ടായിരുന്നു തുടക്കം കുറിച്ചത് തന്നെ, പിന്നീട് അങ്ങോട്ട്‌ ഒരുകൂട്ടം സുഹൃത്തുക്കളും കൂടെ മയ്യഴിയിലെ ഒരുപറ്റം ഫുട്ബാൾ പ്രേമികളും കൂടി രൂപം കൊടുത്തതായിരുന്നു സുധാകരൻ മാസ്റ്റർ ഫുട്ബാൾ അക്കാദമി...

അക്കാദമിയുടെ തുടർന്നങ്ങോട്ട് ഉള്ള പ്രയാണത്തിൽ, ഞങ്ങളുടെ ഓരോ ചുവടുവെപ്പിലും പ്രസന്നൻ പ്രസന്നവദനനായി, ചുറുചുറുക്കോടെ കൂടെ ഉണ്ടായിരുന്നു..
നമ്മുടെ കുട്ടികൾ നിരവധി തവണ മയ്യഴിയിലും നമ്മുടെ അയൽ പ്രദേശങ്ങൾ ആയ കോഴിക്കോടും, കണ്ണൂരും, കാസറഗോഡും, മലപ്പുറത്തും, പാലക്കാടും അക്കാദമി ലെവൽ ടൂർണ്ണമെന്റിൽ ചാമ്പ്യാന്മാർ ആയിരുന്നപ്പഴും, റണ്ണേഴ്‌സ് അപ് ആയിരുന്നപ്പഴും, കുട്ടികളുടെ ഓരോ തോല്വിയിലും, അവരുടെ ഓരോ വിജയത്തിലും ഒരു രക്ഷിതാവിനെപ്പോലെ, അവരുടെ മുതിർന്ന സഹോദരനെപ്പോലെ പ്രിയപ്പെട്ട പ്രവിയേട്ടൻ അവർക്ക് വേണ്ടുന്ന ഉപദേശങ്ങൾ നൽകുവാനും, അവരോടൊപ്പം കളിചിരി തമാശകൾ പറഞ്ഞു അവരിൽ ഒരാളായി അക്കാദമിയിടെ നെടുംതൂണ് ആയി
എന്നും കൂടെ ഉണ്ടായിരുന്നു..

അക്കാദമിയിൽ നിന്നും ഒരു കളിക്കാരന് എങ്കിലും അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുവാൻ സാധിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ഒപ്പം അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേർന്നു കൊണ്ടു, അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ എന്നുകൂടി ആത്മാർഥമായി പ്രാർത്ഥിച്ചു കൊണ്ട്...
പ്രിയപ്പെട്ട പ്രസന്നന്റെ ഓർമകൾക്ക് മുന്നിൽ ഒരുപിടി അശ്രു പൂക്കളോടെ,
എന്നും കൂടെ ഞങ്ങളോടൊപ്പം, ഞങ്ങളുടെ കുട്ടികൾക്ക് ഒരു അദൃശ്യ വഴികാട്ടിയായി, അവരെ തിന്മയിൽ നിന്നും നന്മയിലേക്ക് നയിക്കാനായുള്ള വെളിച്ചം പകരാൻ പ്രസന്നൻ ഒരു വിളക്കായി മുന്നിൽ എന്നും ഉണ്ടാകുമെന്ന വിശ്വാസത്തോടെ...

കണ്ണീർപ്പൂക്കൾ...
പ്രിയപ്പെട്ട പ്രസന്നന്റെ ഓർമകളിൽ...
🌹🌹🌹

പോണ്ടിച്ചേരി പോലീസിന് BIG SALUTE ..ഞാൻ സ്ഥിരം കഴിക്കുന്ന കുറച്ചു മരുന്നുകൾ ഉണ്ടായിരുന്നു അതു  ഇന്നലത്തെക്കു കഴിഞ്ഞു പള്ള...
11/04/2020

പോണ്ടിച്ചേരി പോലീസിന് BIG SALUTE ..
ഞാൻ സ്ഥിരം കഴിക്കുന്ന കുറച്ചു മരുന്നുകൾ ഉണ്ടായിരുന്നു അതു ഇന്നലത്തെക്കു കഴിഞ്ഞു പള്ളൂരിൽ കിട്ടാനും ഇല്ല ഞാൻ പള്ളൂർ പോലീസ് സ്റ്റേഷനിലെ റംഷി എന്ന പോലീസുകാരനോട് പറഞ്ഞു (അവരുമായി ചെറിയൊരു പരിചയം ഉണ്ടായിരുന്നു മകൾ പ്രസവിച്ചു മാഹി ഹോസ്പിറ്റലിൽ കിടന്നപ്പോൾ എനിക്ക് പോകാൻ ലിഫ്റ്റ് തന്നിരുന്നു ) അദ്ദേഹം ഇന്ന് എനിക്ക് ആ മരുന്നുകൾ എത്തിച്ചു തന്നു,
മാഹിയിൽ കിട്ടാഞ്ഞിട്ട് തലശ്ശേരിയിൽ നിന്നും വാങ്ങി വീട്ടിൽ കൊണ്ട് വന്നു തന്നു
എനിക്ക് വളരെ സന്തോഷവും മാഹി പോലീസിനെ ഓർത്തു വളരെ അഭിമാനവും തോന്നി,
നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ഫോട്ടോയൊന്നും എടുക്കാനും പറ്റിയില്ല..

മയ്യഴി പോലീസ് സേനയിലെ നന്മയുടെ കരമായ കോണ്സ്റ്റബിൾ റംഷീദിന് ഒരായിരം അഭിവാദ്യങ്ങൾ...

🌹🌹🌹ബ്രാവോ Mahe Police Bravo Pondicherry Police very proud of guys
🙏🏻🙏🏻🙏🏻
Jaihind
🇮🇳🇮🇳🇮🇳

മുഹമ്മദ് സലിം,
ചീഫ് കോച്ച്
സുധാകരൻ മാസ്റ്റർ ഫുട്‌ബോൾ അക്കാദമി,
മാഹി




#നമ്മൾ_അതിജീവിക്കും

അക്കാദമിയുടെ കുട്ടികൾ പരിശീലനത്തിൽ ഏർപ്പെടുമ്പോൾ...
26/11/2019

അക്കാദമിയുടെ കുട്ടികൾ പരിശീലനത്തിൽ ഏർപ്പെടുമ്പോൾ...

Address

Mahe
673310

Website

Alerts

Be the first to know and let us send you an email when Sudhakaran Master Memorial Football Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category