Fr.Vattukulam Football Tournament

Fr.Vattukulam Football Tournament The Official page of the 2026 Fr. Vattukulam Football Tournament Kallanode

1957 മുതൽ 1967 വരെ കല്ലാനോട് സെൻ്റ് മേരീസ് പള്ളി വികാരി ആയിരുന്ന ഫാ.ജോർജ് വട്ടുകുളത്തിൻടെ ഓർമയ്ക്കായി 1983 ലാണ് സംസ്ഥാനതല ഇലവൻസ് ഫുട്ബോൾ ആരംഭിച്ചത്. അന്നത്തെ വികാരി ഫാ.സെബാസ്റ്റ്യൻ പൂക്കളം രക്ഷാധികാരിയും ഒ.ആർ.അബ്രാഹം സെക്രട്ടറിയും ആയിട്ടായിരുന്നു തുടക്കം.

കേരളത്തിലെ പ്രമുഖമായ 12 ടീമുകൾ ഇത്തവണത്തെ ടൂർണമെൻറിൽ മാറ്റുരയ്ക്കും. 2018 ജനുവരി 18 മുതൽ 28 വരെയാണ് മത്സരങ്ങൾ. വികാരി ഫാ.ഫ്രാൻസീസ് പുതിയേടത്ത്

രക്ഷാധികാരിയും ജോൺസൺ താന്നിക്കൽ സെക്രട്ടറിയുമായിട്ടുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വിന്നേഴ്സിന് ഫാ.ജോർജ് വട്ടുകുളം സ്മാരക ട്രോഫിയും 50001 രൂപയും ലഭിക്കും. കടുകന്മാക്കൽ ആഗസ്തി അബ്രാഹം സ്മാരക ട്രോഫിയും 25001 രൂപയുമാണ് റണ്ണേഴ്സ് അപ്പിനെ കാത്തിരിക്കുന്നത്.

03/02/2026

*ആഹ്ലാദം... ആവേശം...ആരവം: കൂളായി, കളറായി മലബാറിന്റെ ലോകകപ്പ്*

ഹാ, എന്തൊരു ശേലായിരുന്നു നമ്മടെ കല്ലാനോട്ടെ വട്ടുകുളം പന്തുകളി. സംഗതി അങ്ങട് കളറായി ട്ടോ. ഒന്നും നോക്കിയില്ല, നമ്മൾ പൊളിച്ചടുക്കി. 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശം നിറഞ്ഞ പരിസമാപ്‌തി. കപ്പ് കക്കയത്തിന്റെ കൈകളിലേക്ക്.

3 മാസക്കാലത്തെ തീവ്രമായ ഒരുക്കങ്ങൾ. മുന്നിൽനിന്ന് നയിക്കാൻ മികച്ച സ്പോർട്സ്മാൻ കൂടിയായ രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ. എല്ലാമെല്ലാം കൂട്ടിയിണക്കാൻ മിടുക്കനായ സെക്രട്ടറി അനു കടുകന്മാക്കൽ. അവർക്കൊപ്പം നാടിന്റെ നന്മക്കായി ഒരുപറ്റം നല്ല മനുഷ്യർ.

സ്പോൺസർമാരെ കണ്ടെത്താൻ കൈകോർത്ത് മുന്നോട്ട്. ഗ്രൗണ്ട് സെറ്റാക്കാനും പരസ്യബോർഡുകൾ സ്ഥാപിക്കാനും വിശ്രമമില്ലാത്ത രാപകലുകൾ. നാടിളക്കി ആവേശകരമായ പ്രചരണ പരിപാടികൾ. തീപാറും കളിയിൽ പൊടി പാറാതിരിക്കാൻ ഗ്രൗണ്ടിനെ ദിവസേന കുളിർപ്പിച്ചവർ.

അങ്കകളത്തിൽ കാൽപന്തുകളിയുടെ മാസ്മരികത സമ്മാനിച്ച പ്രതിഭകൾ. അവരെ എത്തിക്കാൻ സർവവും മറന്ന് ഓടിനടന്ന ടീം മാനേജർമാർ. ഗാലറി നിറച്ച ഫുട്ബോൾ പ്രേമികൾ. കണിശതയോടെ മത്സരം നിയന്ത്രിച്ച റഫറിമാർ. വിഷ്വൽ ക്ലാരിറ്റിയോടെ ലൈവ് സംപ്രേക്ഷണം ഒരുക്കിയവർ.

കയ്യയച്ച് സഹായിച്ച വ്യാപാരികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ. സമ്മാനങ്ങൾ സ്പോൺസർ ചെയ്ത സുമനസുകൾ. മെഡിക്കൽ സർവീസുമായി എത്തിയ പൂനൂർ റിവർ ഷോർ ഹോസ്പിറ്റൽ. വാക്കിലും ദൃശ്യത്തിലും ഫുട്ബോൾ ആവേശം നിറച്ച മാധ്യമപ്രവർത്തകർ. കാവലായി, കരുതലായിനിന്ന പോലീസ് അധികാരികൾ.

11 ദിവസത്തെ ഉത്സവം കൊടിയിറങ്ങുമ്പോൾ ബാക്കിയാവുന്നത് നിറമുള്ള ഒത്തിരി ഓർമ്മകൾ. സാഹോദര്യത്തിന്റെ സ്നേഹഗാഥകൾ സുഗന്ധം പൊഴിക്കുന്ന സായന്തനങ്ങൾക്ക്‌ ഫൈനൽ വിസിൽ ഇല്ലെന്ന സന്തോഷവുമായി പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ വരുന്ന അടുത്ത വർഷത്തെ ടൂർണമെന്റിനായി ഫുട്ബോൾ സ്നേഹികൾ കാത്തിരിക്കുന്നു.

03/02/2026

*മലയോര ഉത്സവത്തിന് ഫൈനൽ വിസിൽ: രണ്ടര പതിറ്റാണ്ടിന് ശേഷം കപ്പടിച്ച് കക്കയം*

മലയോരത്തിന്റെ കായിക ഉത്സവമായ ഫാ. ജോർജ് വട്ടുകുളം സ്മാരക ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ ഫൈനൽ വിസിൽ. പെനാൽറ്റി ഷൂട്ടിൽ വിക്ടറി ചാലിടത്തെ തോൽപ്പിച്ച് 26 വർഷങ്ങൾക്ക് ശേഷം MYC കക്കയം ജേതാക്കളായി. സ്കോർ: 7-6. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ യു. ഷറഫലി സമ്മാനങ്ങൾ വിതരണം ചെയ്തു. DYSP വി.വി. ബെന്നി, ടൂർണമെന്റ്
രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ, സെക്രട്ടറി അനു
കടുകൻമാക്കൽ എന്നിവർ സംസാരിച്ചു.

അതിഥികളെ കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ ബാൻഡ് സെറ്റിന്റെ അകമ്പടിയോടെ സ്റ്റേഡിയത്തിലേക്ക് വരവേറ്റു. മുൻകാല ഫുട്ബോൾ- കായിക താരങ്ങൾ, ടൂർണമെന്റിന് നേതൃത്വം നൽകിയവർ, യുവജനങ്ങൾ എന്നിവർ മുത്തുകുടകളുമായി ഘോഷയാത്രയിൽ പങ്കുചേർന്നു. 40 വർഷത്തിന്റെ ഓർമ്മക്കായി 40 വർണ ബലൂണുകൾ പറത്തി. ഷറഫലി തുറന്ന വാഹനത്തിൽ കാണികളെ അഭിവാദ്യം ചെയ്തു. സമ്മാനദാനത്തോട് അനുബന്ധിച്ച് ഫയർ വർക്ക് അരങ്ങേറി.

കല്ലാനോട്‌ സെന്റ് മേരീസ് പള്ളി തിരുനാളിനോട് അനുബന്ധിച്ചാണ് 12 ടീമുകൾ പങ്കെടുക്കുന്ന ഫാ. വട്ടുകുളം ടൂർണമെന്റ് നടക്കുന്നത്. ജനുവരി മാസത്തെ അവസാനത്തെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സെമിഫൈനൽ- ഫൈനൽ. കല്ലാനോട് പള്ളി വികാരി രക്ഷാധികാരിയായ സ്റ്റാൻഡിങ്ങ് കമ്മിറ്റിയാണ് ടൂർണമെന്റ് നടത്തിപ്പിന് നേതൃത്വം നൽകുന്നത്.

01/02/2026

*ഫാ. ജോർജ് വട്ടുകുളം ടൂർണമെന്റ് ഫൈനൽ ഇന്ന്: യു. ഷറഫലി പങ്കെടുക്കും*

കായികപ്രേമികളുടെ ആവേശമായ ഫാ. ജോർജ് വട്ടുകുളം സ്മാരക ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ റൂബി ജൂബിലി വർഷത്തെ ഫൈനൽ ഇന്ന് വൈകിട്ട് 4.30ന്. MYC കക്കയവും വിക്ടറി ചാലിടവും തമ്മിലാണ് മത്സരം. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും നിലവിൽ സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റുമായ യു. ഷറഫലി മുഖ്യാതിഥിയായി പങ്കെടുക്കും.

4.15ന് പള്ളിമുറ്റത്തുനിന്ന് ട്രോഫികളുമായി ഘോഷയാത്ര ആരംഭിക്കും. 40മത് ടൂർണമെന്റിന്റെ പ്രതീകമായി മുത്തുകുടയേന്തിയ 40 മുൻകാല കായിക താരങ്ങൾ അണിനിരക്കും. കല്ലാനോട് സെന്റ് മേരീസ് സ്കൂൾ ബാൻഡ് സെറ്റ് ഘോഷയാത്രക്ക് പകിട്ടേകും.

ഇന്ത്യൻ ക്യാപ്റ്റൻമാരായിരുന്ന 2 വ്യക്തികളുടെ സാന്നിധ്യമാണ് ഇത്തവണത്തെ ടൂർണമെന്റിന്റെ ഹൈലൈറ്റ്. ഉദ്‌ഘാടനത്തിന് ജോ പോൾ അഞ്ചേരിയും സമ്മാനദാനത്തിന് ഷറഫലിയും. ദേശീയ- അന്തർ ദേശീയ താരങ്ങൾ വിവിധ ടീമുകൾക്കായി ജൂബിലി സ്റ്റേഡിയത്തിൽ എത്തിയതോടെ ടൂർണമെന്റ് ആസ്വാദകർക്ക് ഹൃദ്യമായ കാഴ്ചയായി.

29/01/2026

VICTORY CHALIDAM KOORACHUND V/S YOUNG SETLLERS KALLANODE

29/01/2026

കുടിയേറ്റ മലയോര ഗ്രാമത്തിന്റെ ആവേശമായ 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫസ്റ്റ് സെമിഫൈനൽ ഇന്ന് വൈകിട്ട് 4.45ന് കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കും.
യംഗ്സെറ്റ്ലേഴ്സ്
കല്ലാനോടും വിക്ടറി ചാലിടവും തമ്മിലാണ് ഇന്നത്തെ മത്സരം.

കഴിഞ്ഞ 10 വർഷമായി ടൂർണമെന്റിന് ആവശ്യമായ മെഡിക്കൽ സർവീസ് നൽകുന്ന പൂനൂർ റിവർ ഷോർ ഹോസ്പിറ്റൽ ചെയർമാൻ ഡോ മുഹമ്മദ്‌ മുണ്ടോലി, കല്ലാനോട് സെന്റ് മേരീസ് പ്രിൻസിപ്പാൾ സജി കരോട്ട്, ഹെഡ്മാസ്റ്റർമാരായ ബിജു കെസി, സ്വപ്ന എന്നിവർ കളിക്കാരെ പരിചയപ്പെടും.

ദേശീയ- അന്തർദേശീയ മത്സരങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ഫുട്ബോൾ പ്രേമികളുടെ ഹൃദയം കവർന്ന താരങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. കൊടിത്തോരണങ്ങളും വാദ്യമേളങ്ങളുമായി കാണികൾ ഗാലറിയിൽ നിറയുന്നതോടെ ഇന്നത്തെ മത്സരം തീപാറും പോരാട്ടം ആകുമെന്ന് ഉറപ്പാണ്.

29/01/2026

കല്ലാനോട് സെൻ്റ് മേരിസ് പള്ളിയിൽ തിരുനാൾ ആഘോഷത്തിന് നാളെ (30.01.2026 വെള്ളി )തുടക്കം

ഇന്നത്തെ മത്സരം ഫസ്റ്റ് സെമി
29/01/2026

ഇന്നത്തെ മത്സരം ഫസ്റ്റ് സെമി

28/01/2026

*കൊമ്പ് കോർത്ത് വമ്പന്മാർ: അടിപൊളി മൂഡിലേക്ക് ജൂബിലി സ്റ്റേഡിയം*

വമ്പന്മാർ നേർക്കുനേർ കൊമ്പുകോർത്ത ആവേശമത്സരത്തോടെ കല്ലാനോട്‌ ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് സെമിഫൈനൽ റൗണ്ടിലേക്ക്. FC ഷൂട്ടേഴ്‌സ് കൂരാച്ചുണ്ടിനെ തോൽപ്പിച്ച് MES മമ്പാട് സെമിഫൈനലിലേക്ക് യോഗ്യത നേടി. സ്കോർ: 2-1.

KSFE കൂരാച്ചുണ്ട് ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ ജിജി വർക്കി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, വാർഡ് മെമ്പർമാരായ
ആൻസമ്മ എജെ, വികെ ഹസീന, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ അമൽ ചിറ്റക്കാട്ടുകുഴി എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

മാൻ ഓഫ് ദ മാച്ച്, മമ്പാടിന്റെ
ഷാദിലിന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സമ്മാനം വിതരണം ചെയ്തു. നാളെ നടക്കുന്ന ഒന്നാം സെമിഫൈനലിൽ വിക്ടറി ചാലിടം യംഗ്സെറ്റ്ലേഴ്സ് കല്ലാനോടിനെ എതിരിടും. നാളത്തെ ടിക്കറ്റ് ചാർജ്- മുതിർന്നവർ- 70, കുട്ടികൾ- 30.

28/01/2026

MES COLLEGE MAMPAD V/S FC KOORACHUND

Address

Kallanode
Kozhikode
673527

Alerts

Be the first to know and let us send you an email when Fr.Vattukulam Football Tournament posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Fr.Vattukulam Football Tournament:

Share