Yuvatharang Arts & Sports Club

Yuvatharang Arts & Sports Club youvatharang is a arts and sports club in nanminda.

06/11/2015
Ponnu's birthday
01/10/2014

Ponnu's birthday

10/03/2014

കോഴിക്കോട്: കേരളത്തില്‍നിന്ന് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെയും ലോക്സഭയിലെത്തിക്കില്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ അന്ത്യംകുറിക്കും. യുഡിഎഫ് സര്‍ക്കാരിന് പ്രഹരം നല്‍കാന്‍ കിട്ടുന്ന ആദ്യ അവസരമാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്. ആ അവസരം വിനിയോഗിക്കാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. കേരള രക്ഷാമാര്‍ച്ചിന്റെ സമാപനംകുറിച്ച് കടപ്പുറത്ത് ചേര്‍ന്ന മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

07/02/2014

തൊഴിലാളിക്ക് ആരോഗ്യരക്ഷ മൗലികാവകാശം
അഡ്വ. കെ ആര്‍ ദീപ

കല്‍ക്കരി ഇന്ധനമായ താപവൈദ്യുതി നിലയങ്ങളിലെ തൊഴിലാളികളുടെ ആരോഗ്യരക്ഷയ്ക്ക് സുപ്രീം കോടതി ഇടപെടുന്നു. തൊഴിലിന്റെ ഭാഗമായി രോഗങ്ങള്‍ നേരിടേണ്ടിവരുന്ന തൊഴിലാളികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഓര്‍മിപ്പിച്ചാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. കേരളത്തിലെ കായംകുളം അടക്കമുള്ള സംസ്ഥാനങ്ങളിലെ താപനിലയങ്ങളില്‍ പണിയെടുക്കുന്നവരുടെ ആരോഗ്യപ്രശ്നം മുന്‍നിര്‍ത്തി ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അസോസിയേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ മേഖലയിലെ ആരോഗ്യരക്ഷയ്ക്ക് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. താപനിലയങ്ങളിലെ തൊഴിലാളികളില്‍ പകുതിപേര്‍ക്കും ശ്വാസകോശ രോഗങ്ങളുണ്ടെന്ന് അസോസിയേഷന്‍ കോടതിയില്‍ ഹാജരാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.



ത്വക്ക്രോഗങ്ങള്‍, ആസ്ത്മ തുടങ്ങിയവയും സാധാരണം. ഈ കേസ് മുമ്പു പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിച്ച് സുപ്രീം കോടതി ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. ഇതിലെ നിര്‍ദേശങ്ങളുടെ ഭാഗമായി നടപടി സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ കോടതിയെ പിന്നീട് അറിയിക്കുകയും ചെയ്തു. എന്നാല്‍, കോടതി നിര്‍ദേശങ്ങള്‍ ഗൗരവത്തില്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് 2014 ജനുവരി 31ന് കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. തൊഴിലാളികളുടെ ആരോഗ്യപരിശോധന കൃത്യമായി നടത്താനോ ചികിത്സ ലഭ്യമാക്കാനോ സാരമായി രോഗം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ നടപടി ഉണ്ടായിട്ടില്ലെന്ന് അസോസിയേഷന്‍ പറഞ്ഞു.



തൊഴിലിലിരിക്കുമ്പോഴും വിരമിച്ചശേഷവും ആരോഗ്യസംരക്ഷണം ലഭിക്കാന്‍ തൊഴിലാളിക്ക് മൗലികാവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. 1995ല്‍തന്നെ സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കാനുള്ള വഴിതേടി ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ പണിയെടുക്കേണ്ടിവരുന്നുണ്ട്. താപനിലയങ്ങളില്‍ സ്വീകരിക്കേണ്ട സുരക്ഷാനടപടികളെപ്പറ്റിയും ആരോഗ്യരക്ഷാ സംവിധാനത്തെപ്പറ്റിയുമുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത് (എന്‍ഐഒഎച്ച്) തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കോടതിയിലെത്തിയത്.



തൊഴിലാളികള്‍ക്കായി നടത്തേണ്ട ആരോഗ്യപരിശോധനകള്‍, സുരക്ഷാസംവിധാനങ്ങള്‍ ഇതൊക്കെ റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ട്. താപനിലയങ്ങളില്‍ പണിയെടുക്കുന്നവര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും വിവരിക്കുന്നു. പൊടി, ചൂട്, കമ്പനം, റേഡിയേഷന്‍, മാലിന്യം ഇവയില്‍നിന്നെല്ലാമുള്ള ആരോഗ്യപ്രശ്നങ്ങള്‍ തൊഴിലാളികള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. കല്‍ക്കരിയും ചാരവും നേരിട്ട് കൈകാര്യംചെയ്യുന്ന തൊഴിലാളികള്‍ക്ക് പൊടിമൂലമുള്ള രോഗങ്ങള്‍ കൂടുതല്‍ വരാം. ഇക്കാര്യത്തില്‍ ശ്രദ്ധവേണം. ചികിത്സ നല്‍കുന്നതിനൊപ്പം ഇവരെ മറ്റേതെങ്കിലും വിഭാഗത്തിലേക്കു മാറ്റുന്ന കാര്യവും പരിഗണിക്കണം. ഇടവിട്ടുള്ള ആരോഗ്യപരിശോധന നിര്‍ബന്ധമായും വേണം. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നെഞ്ചിന്റെ എക്സ്റേ എടുക്കണം. ആരോഗ്യരേഖകള്‍ സ്ഥാപനം കൃത്യമായി സൂക്ഷിക്കണം. അവ എല്ലായ്പ്പോഴും ലഭ്യമാകണം.



സ്ത്രീതൊഴിലാളികളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. കൊടുംചൂടിലുള്ള ജോലി കടുത്ത ക്ഷീണമുണ്ടാക്കും. കമ്പനവും വന്‍ ശബ്ദവും കേള്‍വിയെ ബാധിക്കും. ഫ്ളൈ ആഷില്‍നിന്നുള്ള റേഡിയേഷന്റെ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള എല്ലാ സംവിധാനവും ഓരോ താപനിലയത്തിലും ഉണ്ടാകണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.



റിപ്പോര്‍ട്ട് വളരെ സ്വാഗതാര്‍ഹമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍, ഇതിലെ നിര്‍ദേശങ്ങള്‍ പ്രായോഗികമാക്കുന്നുണ്ടോ എന്ന് അറിയേണ്ടതുണ്ട്. 18 സംസ്ഥാനങ്ങളിലായാണ് താപനിലയങ്ങളുള്ളത്. ഇവിടെയെല്ലാം കാര്യങ്ങള്‍ ശരിയായി നടക്കുന്നുണ്ടോ എന്ന് സുപ്രീം കോടതിക്ക് പരിശോധിക്കാനാകില്ല. എന്നാല്‍, അതത് ഹൈക്കോടതികള്‍ക്ക് ശ്രദ്ധിക്കാനാകും. സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും അതത് താപനിലയങ്ങളില്‍നിന്നും റിപ്പോര്‍ട്ടുകള്‍ വാങ്ങി ഹൈക്കോടതികള്‍ ഈ പരിശോധന നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതിനായി ബന്ധപ്പെട്ട കോടതികള്‍ക്ക് ഉത്തരവ് അയച്ചുകൊടുക്കാനും ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് എ കെ സിക്രിയും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.

മാലിന്യം മഹാവിപത്ത്    മലപ്പട്ടം പ്രഭാകരന്‍    നമ്മുടെ പരിസര പ്രദേശങ്ങളിലെല്ലാം വിവിധ മാലിന്യങ്ങള്‍ ചിതറിയും കുമിഞ്ഞുകൂട...
07/02/2014

മാലിന്യം മഹാവിപത്ത്
മലപ്പട്ടം പ്രഭാകരന്‍

നമ്മുടെ പരിസര പ്രദേശങ്ങളിലെല്ലാം വിവിധ മാലിന്യങ്ങള്‍ ചിതറിയും കുമിഞ്ഞുകൂടിയും കിടക്കുന്നത് കാണാറുണ്ടല്ലോ. ഓരോ ദിവസം കഴിയുന്തോറും മാലിന്യങ്ങള്‍ കൂടിക്കൂടി വരികയാണ്. പലരും ചെയ്തുവരുന്ന ഒരു പ്രവണതയുണ്ട്. തന്റെ വീട്ടിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളെല്ലാം ചാക്കില്‍കെട്ടി ആരും കാണാതെ രാത്രിയില്‍ മറ്റുള്ളവരുടെ പറമ്പിലോ, നിരത്തുവക്കിലോ, ആളൊഴിഞ്ഞ പ്രദേശത്തോ അതുമല്ലെങ്കില്‍ തോട്ടിലോ പുഴയിലോ കൊണ്ടുപോയി തള്ളി ""അവനവന്റെ തടി ശുദ്ധമാക്കുക"" എന്നതാണിത്. എന്നാല്‍ ഇവര്‍ അറിയുന്നില്ല, മലിനീകരണ വിപത്ത് കേവലം തൊടികളില്‍ മാത്രം ഒതുങ്ങിക്കിടക്കുകയില്ലെന്നും അത് വായു, ജലം, മണ്ണ്, ജീവജാലങ്ങള്‍ എന്നിവ വഴിയെല്ലാം വ്യാപിച്ച് എല്ലാവര്‍ക്കും ഒരുപോലെ ദോഷം ചെയ്യാന്‍ ഇടവരുത്തുമെന്നുമുള്ള കാര്യം. പുഴക്കരയിലും തോട്ടിന്‍കരയിലും താമസിക്കുന്നവരില്‍ ചിലര്‍ ചെയ്യുന്ന മറ്റൊരു പ്രവൃത്തിയുണ്ട്. തങ്ങളുടെ കുളിമുറിയിലെയും അടുക്കളയിലെയും വാഷ് ബേസിലെയുമെല്ലാം അഴുക്കുവെള്ളം ഒരു പൈപ്പ് വഴി നേരെ പുഴയിലും തോട്ടിലും ഒഴുക്കുക എന്നത്. ഇത് ജലമലിനീകരണവും കുടിവെള്ളത്തില്‍പോലും മാലിന്യം കലര്‍ത്തുന്ന പ്രവൃത്തിയുമാണ്. ഇത്തരം പ്രവണത നമുക്ക് ഇല്ലാതാക്കണം.



ദൈവത്തിന്റെ സ്വന്തം നാട് അഴുക്കുചാലുകളുടെ നാടാകാതെ ശുചിത്വ കേരളമായി മാറണം. ഇതിന് നമുക്കെന്തെല്ലാം ചെയ്യാം. അതിനുമുമ്പ് മാലിന്യം വരുത്തുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് അറിയേണ്ടെ. എന്താണ് മാലിന്യം അഴുകുന്നതും അഴുകാത്തതുമായ വസ്തുക്കള്‍ ഉപയോഗിച്ചശേഷം വലിച്ചെറിയുകയോ കൂട്ടുകയോ ചെയ്ത് പരിസരത്തും പാരിസ്ഥിതിക അവസ്ഥയ്ക്കും പ്രത്യക്ഷവും പരോക്ഷവുമായി ദൂഷ്യം ചെയ്യുന്ന വസ്തുക്കളെയാണ് മാലിന്യങ്ങള്‍ എന്നു പറയുന്നത്.



മാലിന്യങ്ങളെ പൊതുവെ നാലായി തിരിക്കാം.
1. ജൈവമാലിന്യങ്ങള്‍,
2. അജൈവ മാലിന്യങ്ങള്‍,
3. അപകടകരമായ മാലിന്യങ്ങള്‍,
4. ഇലക്ട്രോണിക് മാലിന്യങ്ങള്‍



ജൈവമാലിന്യങ്ങള്‍ ജീവനുള്ള വസ്തുക്കള്‍ ചീഞ്ഞളിഞ്ഞ് ഉണ്ടാകുന്നതാണ് ജൈവമാലിന്യങ്ങള്‍. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റ് നാനാവിധ സസ്യ ജന്തുജാലങ്ങളും അതിസൂക്ഷ്മങ്ങളായ ബാക്ടീരിയ, വൈറസ്, ആല്‍ഗ എന്നിവയും ജൈവമാലിന്യ പരമ്പരയില്‍പ്പെടുന്നു. ഇതില്‍ നമുക്ക് ഉപകാരികളായ ബാക്ടീരിയയും (സാപ്രൊഫൈറ്റിക്), ദൂഷ്യം വരുത്തുന്ന ""പാത്തോജനിക്"" ബാക്ടീരിയയുമുണ്ട്. ടൈഫോയിഡ്, കോളറ എന്നിവ വരുത്തുന്നത് പാത്തോജനിക് ബാക്ടീരിയാണ്. ആല്‍ഗകളില്‍ ചിലവ ജലത്തെ ശുദ്ധീകരിക്കുമ്പോള്‍ ചിലവ മാരക വിഷവുമാണ്. ഏതാനും വര്‍ഷം മുമ്പ് നമ്മുടെ കടല്‍ത്തീരത്ത് മത്സ്യങ്ങള്‍ ചത്തത് ഈ ആല്‍ഗകള്‍ കാരണമാണ്.



ജൈവമാലിന്യങ്ങള്‍ അന്തരീക്ഷത്തില്‍ ഓക്സിജന്റെ സാന്നിധ്യത്തില്‍ അഴുകുമ്പോള്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥൈന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങള്‍ ഉണ്ടാകുന്നു. ഇത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു. അജൈവ മാലിന്യം അഴുകാത്ത എല്ലാതരം മാലിന്യങ്ങളെയും നമുക്ക് അജൈവ മാലിന്യം എന്നു വിളിക്കാം. ഉദാഹരണം പ്ലാസ്റ്റിക്, റബ്ബര്‍, എല്ല്, തൂവല്‍, ഗ്ലാസ്, ഫൈബര്‍, തെര്‍മോക്കോള്‍ തുടങ്ങിയവ. ഇതില്‍ ഏറ്റവും വില്ലന്‍ പ്ലാസ്റ്റിക്കാണ്. ഇതിന് നാശമില്ല. ഇത് മണ്ണില്‍ കിടന്നാല്‍ മണ്ണിലെ സൂക്ഷ്മജീവികള്‍ക്ക് പ്രയാസമുണ്ടാകും. മണ്ണിന്റെ ഘടനയിലും ഈര്‍പ്പം, ചൂട് എന്നിവയുടെ നിയതമായ വ്യവസ്ഥയെയും താളം തെറ്റിക്കുന്നു. വായു സഞ്ചാരം കുറക്കുന്നു. വിളകളുടെ വേരോട്ടം തടസ്സപ്പെടുത്തുന്നു. പ്ലാസ്റ്റിക് കത്തിച്ചാല്‍ ഡയോക്സിന്‍ വിഷവാതകം അന്തരീക്ഷത്തില്‍ മാലിന്യമുണ്ടാക്കും.



ഗ്ലാസ് ഒരിക്കലും നശിക്കാത്ത ഖരമാലിന്യമാണ്. കേരളത്തില്‍ താഴെ പറയുന്ന അള വില്‍ ഖരമാലിന്യങ്ങളുണ്ട്. അപകടകരമായ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അപകടം സംഭവിക്കുന്ന മാലിന്യങ്ങളെയാണ് ഈ ഗണത്തില്‍പ്പെടുത്തിയത്. ഉദാഹരണം ട്യൂബ്, ബള്‍ബ്, ആശുപത്രി മാലിന്യം (സിറിഞ്ച് ഉള്‍പ്പെടെ) രാസ കീടനാശിനികള്‍ രാസകീടനാശിനികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ലോകത്ത് ഒരു മിനുട്ടില്‍ ഒരാള്‍ എന്ന നിലയില്‍ അപകടം സംഭവിക്കുന്നു എന്നാണ് കണക്ക്. ഇലക്ട്രോണിക് മാലിന്യങ്ങള്‍ ആധുനിക കാലത്തിന്റെ സൃഷ്ടിയാണ് ഇലക്ട്രോണിക് മാലിന്യങ്ങള്‍. ടിവി, കമ്പ്യൂട്ടര്‍, ഫ്രിഡ്ജ് തുടങ്ങിയ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളും കേടായശേഷം ഉപേക്ഷിക്കുന്നതാണ് ഇലക്ട്രോണിക് മാലിന്യങ്ങള്‍. ഇതും വന്‍തോതില്‍ പെരുകിക്കൊണ്ടിരിക്കുന്നു.

07/02/2014

അഖിലേന്ത്യാ ബയോടെക്നോളജി പ്രവേശനപരീക്ഷ മെയ് 19ന്

കലിക്കറ്റ് സര്‍വകലാശാല ബയോടെക്നോളജി വിഭാഗത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ബയോടെക്നോളജിയില്‍ എംഎസ്സി, എംടെക് കോഴ്സുകളില്‍ പ്രവേശനത്തിന് ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല നടത്തുന്ന അഖിലേന്ത്യ ബയോടെക്നോളജി പ്രവേശന പരീക്ഷ മെയ് 19ന്. എംഎസ്സി ബയോടെക്നോളജി/എംഎസ്സി അഗ്രികള്‍ച്ചര്‍ ബയോടെക്നോളജി/എംവിഎസ്സി ബയോടെക്നോളജി/എംടെക് ബയോടെക്നോളജി കോഴ്സുകളില്‍ പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരം, കോഴിക്കോട് ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ പ്രവേശനപരീക്ഷ നടത്തും. കലിക്കറ്റ് സര്‍വകലാശാല,...
തുടര്‍ന്നു വായിക്കുക:http://www.deshabhimani.com/newscontent.php?id=412892

07/02/2014

"കലിക്കറ്റ് സര്‍വകലാശാല പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി"
തുടര്‍ന്നു വായിക്കുക:http://www.deshabhimani.com/newscontent.php?id=415161

07/02/2014

അര്‍ബുദത്തെ അതിജീവിച്ച് ജിഷ്ണു

കൊച്ചി:കാന്‍സറിനെ അതിജീവിക്കാന്‍ സാധിച്ചതായി പ്രശസ്ത ചലച്ചിത്ര താരം ജിഷ്ണു രാഘവന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ജിഷ്ണു സ്വന്തം പോസ്റ്റിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്.ട്യൂമര്‍ മുഴുവനായും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായും ഇനി കുറച്ചു കാലം കൂടി റേഡിയേഷന്‍ വേണ്ടി വരുമെന്നും ജിഷ്ണു പറയുന്നു. ദൈവാനുഗ്രഹത്താലും ഉറ്റവരുടെ പ്രാര്‍ഥനയിലൂടെയുമാണ് തനിക്ക് വിജയകരമായി കാന്‍സറിനെ അതിജീവിക്കാനായതെന്നും ജിഷ്ണു പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ചലചിത്രതാരം മമ്ത മോഹന്‍ദാസും അസുഖത്തെ...

07/02/2014

STORY

കുട്ടികളുടെ നോവല്‍
ഗോപി പുതുക്കോട്

ജനുവരി 25 പത്രങ്ങളിലെ ജില്ലാപേജില്‍ പ്രധാന വാര്‍ത്തയായി പിറ്റേന്നത്തെ മീട്ടുവിന്റെ വീടുദ്ഘാടനം സ്ഥലം പിടിച്ചിട്ടുണ്ട്. പണിപൂര്‍ത്തിയായ വീടിന്റെ ചിത്രവും പത്രങ്ങളിലുണ്ട്. സ്കൂള്‍ പാര്‍ലമെന്റിന്റെ ഏകകണ്ഠമായ തീരുമാനപ്രകാരം നാട്ടുകാരുടെ സഹകരണത്തോടെ ഒരു വിദ്യാര്‍ഥിക്ക് വീടുണ്ടാക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് പത്രങ്ങള്‍ പറഞ്ഞു. മീട്ടു കുടുംബസമേതം വീടിന്റെ മുമ്പില്‍ നില്‍ക്കുന്ന പടമാണ് ഒരു പത്രം കൊടുത്തത്. പതിവുപോലെ സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എല്ലാ മുഖങ്ങളിലും അസാധാരണമായ തിളക്കം തങ്ങിനിന്നു. കുട്ടികള്‍ പരസ്പരം അഭിവാദ്യം ചെയ്യുമ്പോള്‍ മഹത്തായ ഒരു കര്‍മത്തിനു സാക്ഷികളാകാന്‍ പോവുകയാണെന്ന ഭാവം തെളിഞ്ഞുകണ്ടു. വേണുമാഷ് സ്ഥലത്തില്ല. കുറച്ചു ദിവസമായി മാഷ് ഓട്ടത്തിലാണ്. വിദ്യാഭ്യാസമന്ത്രി വരികയല്ലേ!



എന്തെല്ലാം ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമെല്ലാം പങ്കെടുക്കുന്ന ചടങ്ങാണ്. നാട്ടുകാര്‍ ഉത്സവത്തിനെന്നപോലെയാണ് ഇറങ്ങിയിരിക്കുന്നത്. വീടുനിര്‍മാണം ഒരിക്കലെങ്കിലും നേരിട്ടുപോയി കാണാത്ത ഒരാളും നാട്ടിലില്ല. പല തരത്തിലുള്ള സഹായവും പലരും നല്‍കിയിട്ടുണ്ട്. സാധനങ്ങള്‍ വാങ്ങിക്കൊടുത്തു. നേരിട്ടു പണികളിലേര്‍പ്പെട്ടു. വാഹനങ്ങള്‍ വിട്ടുകൊടുത്തു. വാടക ഇളവു ചെയ്തുകൊടുത്തു. നാസര്‍മാഷും സലിംമാഷും പലപ്പോഴും വേണുമാഷിന്റെ കൂടെ മാറിമാറി പോകേണ്ടിവന്നവരാണ്. അധ്യാപികമാരെ സ്കൂളിന്റെ ചുമതല ഏല്‍പ്പിച്ചാണ് പോകുന്നത്. ഒറ്റമനസ്സോടെ അവര്‍ കാര്യങ്ങള്‍ ഏറ്റെടുക്കും.



വാര്‍ഷികാഘോഷത്തിന്റെ ഒട്ടുമിക്ക ഒരുക്കങ്ങളും ടീച്ചര്‍മാരാണ് ചെയ്തത്. പ്യൂണ്‍ നാരായണന്‍കുട്ടിയാണ് ഏറെ പ്രയാസപ്പെടുന്നത്. സ്കൂളിലെ കാര്യങ്ങള്‍ നോക്കണം. പുറത്തുപോയി ചെയ്യേണ്ടതൊക്കെ മുറപോലെ ചെയ്യണം. പൊതുപരിപാടിയുടെ വിജയത്തിനും ഓടണം. പറക്കുന്നിന്റെ മുകളില്‍ വീടുപണിയുടെ ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തവണ പോയത് നാരായണന്‍കുട്ടിയാണ്. രാവിലെ പതിവുപോലെ അസംബ്ലി നടന്നു. സീനിയര്‍ ടീച്ചര്‍ എന്ന നിലയില്‍ സുഭാഷിണി ടീച്ചറാണ് നേതൃത്വം നല്‍കിയത്. പത്രവാര്‍ത്ത വായിക്കുമ്പോള്‍ മീട്ടുവിന്റെ വീട് ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി വരുന്ന വാര്‍ത്ത പ്രത്യേകം ഉള്‍പ്പെടുത്താന്‍ ചട്ടം കെട്ടിയിരുന്നു. അതേപ്പറ്റി ടീച്ചര്‍ ചെറിയൊരു വിവരണം നല്‍കി.



രാവിലെ ഒമ്പതുമണിക്കാണ് ചടങ്ങ്. എല്ലാവരും യൂനിഫോമില്‍ വരണം. സ്കൂളിലെത്തിയാല്‍ മതി. ഒന്നിച്ച് പറക്കുന്നിലേക്കു പോവുകയാണ്. മുതിര്‍ന്ന ചിലര്‍ക്ക് പ്രത്യേക ചുമതലകള്‍ നിശ്ചയിച്ചത് അറിയിച്ചു. പ്രാര്‍ഥന, ദേശീയഗാനം എന്നിവ ചൊല്ലണം. മന്ത്രിക്കും മറ്റു വിശിഷ്ടവ്യക്തികള്‍ക്കും ബൊക്കെ നല്‍കണം. അങ്ങനെയുള്ള ചുമതലകള്‍. ഉദ്ഘാടനത്തിനുശേഷം സ്വാഗതസംഘത്തിന്റെ വകയായി എല്ലാവര്‍ക്കും പായസം നല്‍കുന്നുണ്ട്. അധ്യാപകരുടെ വക ലഡുവിതരണവും നടക്കും. മധുരം കഴിച്ച് എല്ലാവര്‍ക്കും ഉച്ചയ്ക്കുമുമ്പ് പിരിഞ്ഞുപോകാം. എല്ലാവരും എത്തണമെന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍ സമ്മതമാണെന്ന് കുട്ടികള്‍ ആരവം മുഴക്കി.



സ്കൂള്‍ ലൈബ്രറി മെച്ചപ്പെടുത്തുന്നതിനായി മന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. കുട്ടികള്‍ക്കുവേണ്ടി മന്ത്രിസഭ സമ്മേളിച്ച് നിവേദനം തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. എഴുതിവന്നപ്പോള്‍ ലൈബ്രറിക്കു പുറമെ കംപ്യൂട്ടര്‍ ലാബിന്റെ കാര്യംകൂടി ചേര്‍ത്താണ് നിവേദനം തയ്യാറാക്കിയത്. അരുണിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ തന്നെ നിവേദനം നല്‍കും. അതോടൊപ്പം സ്കൂള്‍ തയ്യാറാക്കിയ മാസികയുടെ കോപ്പിയും വിശിഷ്ടാതിഥികള്‍ക്കു നല്‍കും. സര്‍വേ റിപ്പോര്‍ട്ട് മന്ത്രി ഏറ്റുവാങ്ങും. മീട്ടുവിന്റെ ക്ലാസുകാര്‍ക്ക് പ്രത്യേകമായി അവസരം നല്‍കി. അന്നുതന്നെ ഉച്ചയ്ക്കുശേഷം അവര്‍ക്ക് മീട്ടുവിന്റെ വീട്ടില്‍ പോകാം. ഏഴ് എ ക്ലാസുകാര്‍ നേരത്തെ വിവരമറിഞ്ഞിട്ടുണ്ടെങ്കിലും അസംബ്ലിയില്‍ അതു പ്രഖ്യാപിച്ചപ്പോള്‍ അവര്‍ കൈയടിച്ചു. മറ്റുള്ളവര്‍ അസൂയയോടെ അതു നോക്കിനിന്നു. ""അവിടെ നാളെയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. അതുകൊണ്ട് എല്ലാവരുംകൂടി പോയാല്‍ പ്രയാസമാകും.."" സുഭാഷിണി ടീച്ചര്‍ പറഞ്ഞു. അപ്പോഴാണ് ഏഴ് എ ക്ലാസുകാര്‍ മീട്ടുവിന് ഒരു സമ്മാനം നല്‍കുന്നുണ്ടെന്ന വിവരം സതിടീച്ചര്‍ സുഭാഷിണി ടീച്ചറെ ഓര്‍മിപ്പിച്ചത്.



""അതു നേരാ... ഞാന്‍ മറന്നു...""

സുഭാഷിണി ടീച്ചര്‍ പറഞ്ഞു: ""ഏഴ് എ ക്ലാസുകാരുടെ വക മീട്ടുവിന് ഒരു ഉപഹാരം നല്‍കുന്നുണ്ട്"". ""ഞങ്ങളും നല്‍കുന്നുണ്ട് ടീച്ചര്‍.""



ഏഴ് ബി യിലെ ലീഡര്‍ വിളിച്ചുപറഞ്ഞു. പിറകെ മറ്റു ക്ലാസുകാരും അതുതന്നെ പറഞ്ഞു. ടീച്ചര്‍മാര്‍ അതുകേട്ട് പരസ്പരം നോക്കി. സ്വന്തം ക്ലാസിലെ കുട്ടികള്‍ ഇങ്ങനെയൊരു തീരുമാനമെടുത്ത കാര്യം അവരാരും അറിഞ്ഞിട്ടില്ല. അതൊരു കഥയാണ്. ഏഴ് എ ക്ലാസുകാരാണ് ആദ്യം അങ്ങനെ നിശ്ചയിച്ചത്. വീടുകളില്‍ ആലോചിച്ച് കാര്യമായിതന്നെ അവര്‍ മുന്നേറി. എക്കാലവും മീട്ടുവിന് ഉപയോഗിക്കാവുന്ന ഉപഹാരം കൊടുക്കാന്‍ തീരുമാനിച്ചു. ആ വിവരമറിഞ്ഞപ്പോള്‍ ഏഴു ബി ക്ലാസുകാരും ചര്‍ച്ച ചെയ്തു. പിന്നീടുള്ളവര്‍ക്ക് ചെറിയൊരു സംശയം. ഏഴാം ക്ലാസിലെ ചേട്ടന്മാരും ചേച്ചിമാരും ചെയ്യുന്നപോലെ തങ്ങള്‍ക്കും മീട്ടുവിന് ഉപഹാരം കൊടുക്കാമോ? ക്ലാസധ്യാപികമാര്‍ എതിര്‍ക്കില്ലെന്ന് അറിയാം. എന്നാലും അവര്‍ക്കൊരു വിസ്മയമാകട്ടെ എന്ന ധാരണയില്‍ ആറാം ക്ലാസുകാരും അഞ്ചാം ക്ലാസുകാരും ധനസമാഹരണം നടത്തി. അതാണ് ഇപ്പോള്‍ അസംബ്ലിയില്‍ പുറത്തായത്.



അസംബ്ലി കഴിഞ്ഞ് ക്ലാസുകളിലേക്കു പോകുമ്പോള്‍ പിറ്റേന്നത്തെ പരിപാടികളെക്കുറിച്ചാണ് കുട്ടികള്‍ സംസാരിച്ചത്. ആര്‍ക്കും ക്ലാസില്‍ ശ്രദ്ധ കിട്ടുന്നില്ല. ടീച്ചര്‍മാര്‍ക്കതു മനസ്സിലായി. എല്ലാവരും മന്ത്രിവരുന്ന ആവേശത്തിലാണ്. മീട്ടുവിന് വീടുണ്ടായതിന്റെ ആഹ്ലാദത്തിലാണ്. വാസ്തവത്തില്‍ അവരെക്കാളൊക്കെ ആഹ്ലാദവും ആവേശവും ടീച്ചര്‍മാര്‍ക്കുണ്ട്. ക്ലാസു നിര്‍ത്തി ആഘോഷപരിപാടികളെപ്പറ്റി ചര്‍ച്ചയായി എല്ലായിടത്തും. ഉച്ചയ്ക്ക് ഏഴ് എ ക്ലാസുകാര്‍ അതിവേഗം ആഹാരം കഴിച്ചു തയ്യാറായി. പ്യൂണ്‍ നാരായണന്‍കുട്ടി അവര്‍ക്ക് നേതൃത്വം നല്‍കാന്‍ കാത്തുനില്‍പ്പുണ്ട്. പലരും ആദ്യമായി പറക്കുന്നിലേക്കു പോവുകയാണ്. കളിച്ചും ചിരിച്ചും ബഹളമയമായ ആ യാത്ര വൈകാതെ ആരംഭിച്ചു. വെയിലിനു നല്ല ചൂടുണ്ട്. കുട്ടികള്‍ അതറിയുന്നില്ല. വഴിയറിയാവുന്നവരുടെ നേതൃത്വത്തില്‍ ഒരുകൂട്ടം മുമ്പില്‍ നടക്കുകയാണ്. വലിഞ്ഞുനടക്കാന്‍ വയ്യാത്തവരും പെണ്‍കുട്ടികളും പ്യൂണിന്റെ കൂടെ നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ട് പിറകെയും. നിരത്തും പാടവരമ്പും പിന്നിട്ട് അവര്‍ ഇടവഴിയില്‍ കയറി. എളുപ്പവഴിയിലൂടെയാണ് യാത്ര. നേരെ റോഡിലൂടെ പോകുമ്പോള്‍ കുറേയധികം നടക്കാനുണ്ട്. കുട്ടികളുടെ ആ യാത്ര നാട്ടുകാര്‍ കൗതുകത്തോടെ നോക്കിനിന്നു. വേണുമാഷിന്റെ കുട്ടികള്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്. വഴിയില്‍ കാണുന്നവരോട് കൊച്ചു കുശലങ്ങള്‍ പറയുന്നുണ്ട്. പറക്കുന്നിന്റെ താഴെയെത്തുമ്പോള്‍ പലരും നന്നായി വിയര്‍ത്തു. അത്രയൊന്നും നടക്കാത്തവരാണ് കൂടുതലും. കുന്നിന്‍ചെരിവില്‍ നിരത്ത് അവസാനിക്കുന്നു. എങ്കിലും മുകളിലേക്കുള്ള വഴി വൃത്തിയാക്കിയിട്ടുണ്ട്. തോരണങ്ങള്‍ തൂക്കാനായി ഇരുവശങ്ങളിലും മുളങ്കാലുകള്‍ നാട്ടിയിട്ടുണ്ട്. താഴെ ഏതോ വീട്ടില്‍ നിന്നാകണം തല്‍ക്കാലത്തേക്ക് ഇലക്ട്രിക് ലൈന്‍ വലിച്ചിട്ടുണ്ട്. കുട്ടികള്‍ കൂട്ടമായി കയറിത്തുടങ്ങി. കയറ്റത്തില്‍ അവിടവിടെ പടികള്‍ വെട്ടിയിട്ടുണ്ട്. വെയിലിനെ വകവെയ്ക്കാതെ അങ്ങനെ കയറിച്ചെന്നപ്പോള്‍ ആദ്യം ഒരു തുണിപ്പന്തലാണ് പ്രത്യക്ഷമായത്. പന്തലിനു പിറകില്‍ പുതിയ വീട് തെളിഞ്ഞുവന്നു. അതോടെ കുട്ടികള്‍ കൂട്ടമായി കുതിച്ചു. ഉടനെ വരാമെന്നു പറഞ്ഞ് നാരായണന്‍കുട്ടി തിരിച്ചുനടന്നു. കുട്ടികള്‍ ഉടനെയൊന്നും മടങ്ങുകയില്ലെന്ന് അയാള്‍ക്കറിയാം. അതിനിടയില്‍ എന്തെല്ലാം ചെയ്യാനിരിക്കുന്നു! മുറ്റത്തെണ്ടിനു പുറത്താണ് പന്തല്‍ കെട്ടിയത്. ചെറിയൊരു വേദിയും ഒരുക്കിയിട്ടുണ്ട്. കുറേയധികം കസാലകള്‍ അട്ടിയിട്ടിരിക്കുന്നു. ഒറ്റപ്പെട്ട ഒന്നില്‍ ആരെയോ പ്രതീക്ഷിച്ചെന്നപോലെ പന്തല്‍പണിക്കാരന്‍ ഇരിക്കുന്നുണ്ട്. ശക്തിയില്‍ കാറ്റടിച്ച് തുണിപ്പന്തല്‍ ഊക്കന്‍ ശബ്ദത്തില്‍ പൊങ്ങിത്താണുകൊണ്ടിരുന്നു.



വീതി കുറഞ്ഞ മുറ്റം കടന്നാല്‍ വീടായി. പുതിയ പെയിന്റിന്റെ മണം എങ്ങും നിറഞ്ഞുനില്‍ക്കുന്നു. ചെരിപ്പുകള്‍ മുറ്റത്തഴിച്ചുവച്ച് അകത്തുകടന്ന കുട്ടികള്‍ തലങ്ങും വിലങ്ങും നടപ്പായി. കിടപ്പുമുറികളില്‍ പഴയ കുറച്ചു ഫര്‍ണിച്ചറുകളും അടുക്കളയില്‍ കുറച്ചു പാത്രങ്ങളും. മറ്റൊന്നും വീടിനകത്തു കണ്ടില്ല. മീട്ടു അച്ഛനമ്മമാര്‍ക്കൊപ്പം ഉടന്‍ വരുമെന്ന് പന്തല്‍പണിക്കാരന്‍ പറഞ്ഞു ഇത്രനേരവും അവിടെയുണ്ടായിരുന്നു. ആഹാരത്തിനു പോയതാണ്. വീടിനകം നടന്നുകണ്ടവര്‍ പന്തലില്‍വന്ന് കസാല പിടിച്ചിട്ട് ഇരിപ്പായി. അകത്തു കൂട്ടംകൂടി നിന്നവരും പതുക്കെ പുറത്തിറങ്ങി. മീട്ടുവിനു കൊടുക്കാനുള്ള സമ്മാനത്തെക്കുറിച്ചായി ചര്‍ച്ച. നിത്യ ഇരിക്കുന്നേടത്തേക്കായി എല്ലാവരുടെയും ശ്രദ്ധ. ആഷിഖ്, നവീന്‍, അജ്മല്‍ എന്നിവര്‍ അവള്‍ക്കടുത്തേക്ക് നീങ്ങിനിന്നു. അവര്‍ നാലുപേരും ചേര്‍ന്നാണ് അതിനു നേതൃത്വം കൊടുത്തത്. എല്ലാവരില്‍ നിന്നുമായി സമാഹരിച്ച തുക അതതുദിവസം തന്നെ അജ്മല്‍ കൊണ്ടുപോയി ഉപ്പയ്ക്കു കൊടുക്കും. അങ്ങാടിയിലെ പ്രധാന ഫര്‍ണിച്ചര്‍ കട നടത്തുന്നത് ഉപ്പയാണ്. അങ്ങനെയൊരു സൗകര്യമുള്ളതാണ് ഫര്‍ണിച്ചര്‍ തന്നെ സമ്മാനമായി കൊടുക്കാമെന്ന് തീരുമാനിക്കാന്‍ കാരണം.



""സാധനം ഇവിടെ എത്തിക്കാമെന്ന് ഉപ്പ പറഞ്ഞിട്ടുണ്ട്"" - ആഷിഖ് കുറച്ചുറക്കെ പ്രഖ്യാപിച്ചു. ""നമ്മള്‍ ഇങ്ങോട്ടു വരുന്ന വിവരം ഉപ്പ അറിഞ്ഞിട്ടില്ല"".



അതു സാരമില്ലെന്ന് നിത്യ പറഞ്ഞു. എന്തായാലും സമ്മാനം ഇന്നുതന്നെ എത്തുമല്ലോ. എല്ലാവര്‍ക്കും അതില്‍ ആഹ്ലാദമുണ്ടായി. മറ്റു ക്ലാസുകാരൊക്കെ നാളെ രാവിലെ വരുമ്പോള്‍ സമ്മാനവും കൊണ്ടുവരണമല്ലോ. അവരങ്ങനെ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ അജ്മലിന്റെ ഉപ്പ കയറിവന്നു. തൊട്ടുപിറകെ തലച്ചുമടുമായി ഒരാളും അവര്‍ പന്തലിനുള്ളില്‍ കടന്നതും കുട്ടികള്‍ ചുറ്റും കൂടി. ചുമടിറക്കിവയ്ക്കാന്‍ ചിലരൊക്കെ ഒരു കൈ സഹായിച്ചു. ""എന്തേയ്, പോരേ?"" വിസ്മയം പൂണ്ടുനില്‍ക്കുന്ന കുട്ടികളുടെ സംഘത്തോട് അജ്മലിന്റെ ഉപ്പ ചോദിച്ചു. ഒരു മേശയും ഒരു കസാലയുമാണ് കൊണ്ടുവന്നിരിക്കുന്നത്. "നല്ല സാധനാണ്. തേക്കുമാത്രം. ങ്ങളെ സുഹൃത്തിന്റെ കാലം കയ്ഞ്ഞാലും ഇതിനൊന്നും പറ്റൂല...



"" ഉപ്പ ഉറപ്പുകൊടുത്തു. കുട്ടികള്‍ അതുകേട്ടു ചിരിച്ചു. അപ്പോള്‍ അദ്ദേഹം ശബ്ദം താഴ്ത്തി ഇതുകൂടി പറഞ്ഞു: ""ദ് ബിസിനസല്ല. ങ്ങള് തന്ന പണം. ബാക്കി നമ്മളെ വകയും..



."" അപ്പോള്‍ അമ്മയുടെ കൈപിടിച്ച് മീട്ടു കയറിവരുന്നു. കൂട്ടുകാരെ കണ്ടപ്പോള്‍ അവന് ആശ്വാസമായി. രണ്ടു ദിവസമായി അവന്‍ സ്കൂളില്‍ പോയിട്ടില്ല. സുഹൃദ്സംഘം ചങ്ങലക്കണ്ണികള്‍ പോലെ അവരെ പൊതിഞ്ഞു. ""ഇതെന്റെ ഉപ്പയാണ്"".



അജ്മല്‍ ഉപ്പയെ പരിചയപ്പെടുത്തി. മീട്ടു അദ്ദേഹത്തിന്റെ അടുത്തേയ്ക്കു നീങ്ങിനിന്നു. അവന്റെ അമ്മ കൈകൂപ്പി വണങ്ങി. ""നിനക്ക് കൂട്ടുകാര്ടെ വക സമ്മാനാ...""



മീട്ടുവിന്റെ തോളില്‍ കൈവെച്ച് പന്തലിലെ പുതിയ ഉരുപ്പടികള്‍ ചൂണ്ടി ഉപ്പ പറഞ്ഞു: ""യ്യ് ഭാഗ്യള്ള കുട്ട്യാ..."" ഒരു നിമിഷം മീട്ടു പതറിപ്പോയി. എന്തു പറയണമെന്ന് അവനു തിരിഞ്ഞുകിട്ടിയില്ല



. ""ദ് മോന് ഇര്ന്ന് പഠിക്കാനാ..."" മീട്ടുവിന്റെ അമ്മയോട് അങ്ങനെ പറഞ്ഞിട്ട് ഉപ്പ അജ്മലിനോട് ചോദിച്ചു-



""മേശ്യും കസാല്യൂം അകത്തേക്ക് പിടിക്കണ്ടേ?"" ""അദ്ഞങ്ങള് പിന്നെ പിടിച്ചിട്ടോളാം..."" ആരെല്ലാമോ മറുപടി പറഞ്ഞു. ""ന്നാ ശരി..."" എല്ലാവരെയും ഒന്നുഴിഞ്ഞുനോക്കിയിട്ട് ഉപ്പ പറഞ്ഞു:



""ഞങ്ങള് പോണ്. എടോ ബാ..."" അല്‍പമകലെ ഇതൊന്നും എനിക്ക് പിടിക്കുന്നില്ല എന്ന മട്ടില്‍ തനിച്ചുനില്‍ക്കുന്ന ചുമട്ടുകാരനെ കൈ കാട്ടി വിളിച്ചിട്ട് ഉപ്പ നടന്നു. ചുമട്ടുകാരന്‍ കുട്ടികളെ രൂക്ഷമായൊന്നു നോക്കിയശേഷം വച്ചുപിടിച്ചു. എല്ലാവരും അകത്തേക്കു നടന്നു. ഡൈനിങ് ഹാളിലെത്തിയ ഉടനെ നവീന്‍ തിരക്കി: ""ഏതാ മീട്ടുവിന്റെ മുറി?""



മീട്ടു അമ്മയെ നോക്കി. അവര്‍ വലതുവശത്തേക്കു കൈ ചൂണ്ടി. ഉടനെ നാലഞ്ചുപേര്‍ പുറത്തിറങ്ങി മേശയും കസാലയും എടുത്തുകൊണ്ടുവന്നു. അപ്പോള്‍ തര്‍ക്കമായി. മേശമുറിയില്‍ ഏതു വശത്തിടണം? എങ്ങനെയിടണം? ഒടുവില്‍ കിഴക്കുവശത്ത് ജനലിനരികിലിടാന്‍ തീരുമാനമായി. അപ്പോള്‍ വേണുമാഷും നാസര്‍മാഷും കുന്നുകയറി വന്നു. മുറ്റത്തു കൂടിക്കിടക്കുന്ന ചെരിപ്പുകള്‍ കണ്ടു. സുഹൃദ്സംഘം പുറപ്പെട്ട ഉടനെ സുഭാഷിണി ടീച്ചര്‍ വിളിച്ചുപറഞ്ഞിരുന്നു. ശബ്ദമുണ്ടാക്കാതെ അവര്‍ വീടിനകത്തു കടന്നു. മുറിയില്‍ പുറംതിരിഞ്ഞ് കൂട്ടംകൂടി നില്‍ക്കുന്നവര്‍ അതൊന്നുമറിഞ്ഞില്ല. രണ്ടുമൂന്നുപേര്‍ ചേര്‍ന്ന് മീട്ടുവിനെ ബലമായി കസാലയില്‍ പിടിച്ചിരുത്തുകയാണ്. അവന്‍ മടിച്ചുമടിച്ച് ഇരുന്നു. അപ്പോള്‍ ആരോ ഒരു നോട്ടുപുസ്തകം തുറന്ന് മേശപ്പുറത്തുവച്ചു. ഒരു പേന നീണ്ടുവന്നു. ""എഴുത്""... കൂട്ടമായ കല്‍പ്പന. മീട്ടു അവന്റെ പുതിയ കസാലയിലിരുന്ന് പുതിയ മേശപ്പുറത്തുള്ള പുസ്തകത്തില്‍ എന്തോ എഴുതാന്‍ തുനിഞ്ഞു. വേണുമാഷും നാസര്‍മാഷും അന്യോന്യം നോക്കി. കണ്ണുകളില്‍ അഭിമാനം തിളങ്ങുന്നത് അവര്‍ പരസ്പരം കണ്ടു.

07/02/2014

സച്ചിന്‍ ലോഡ്സില്‍ ബാറ്റേന്തും

ലണ്ടന്‍: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരിക്കല്‍ക്കൂടി ബാറ്റേന്തുന്നു. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ 200-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന മല്‍സരത്തിലാണ് ഇത്. എംസിസി ടീമും റെസ്റ്റ് ഓഫ് വേള്‍ഡ് ടീമും തമ്മിലാണ് മല്‍സരം. ജൂലൈ അഞ്ചിനു നടക്കുന്ന ഈ മല്‍സരത്തില്‍ എംസി സിയെ നയിക്കുന്നത് സച്ചിനാണ്. റെസ്റ്റ് ഓഫ് വേള്‍ഡിനെ ഷെയ്ന്‍ വാണും. സച്ചിന്റെ ടീമില്‍ രാഹുല്‍ ദ്രാവിഡുമുണ്ട്. വാണിനൊപ്പം ദക്ഷിണാഫ്രിക്കയുടെ പൊള്ളോക്കുമുണ്ടാവും.
തുടര്‍ന്നു വായിക്കുക:http://www.deshabhimani.com/categorynews.php?category_id=17

07/02/2014

വിദ്യാഭ്യാസം
കുസാറ്റ് പ്രവേശനപരീക്ഷ: സ്പോര്‍ട്സ് ക്വോട്ട അപേക്ഷ ക്ഷണിച്ചു

തിരു: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വിവിധ കോഴ്സുകള്‍ക്ക് കായികതാരങ്ങള്‍ക്കായി സംവരണംചെയ്ത സീറ്റുകളിലേക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2014ലെ കുസാറ്റ് പ്രവേശനപരീക്ഷയുടെ പ്രോസ്പെക്ടസ് പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ്, കായികനേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവയുള്‍പ്പെടെ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം. 2012-13, 2013-14 സാമ്പത്തിക വര്‍ഷങ്ങളില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച കായികയിനങ്ങളില്‍ വിദ്യാഭ്യാസജില്ലയെ പ്രതിനിധാനംചെയ്ത് സംസ്ഥാന സ്കൂള്‍...
തുടര്‍ന്നു വായിക്കുക

കലിക്കറ്റ് സര്‍വകലാശാല പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി
പ്രവേശന പരീക്ഷയില്‍ വിജയം നേടാന്‍
ഗള്‍ഫില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍പ്പ് ഡെസ്ക്
അഖിലേന്ത്യാ ബയോടെക്നോളജി പ്രവേശനപരീക്ഷ മെയ് 19ന്
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദ, പിജി കോഴ്സുകള്‍ക്ക്

കൂടുതല്‍ വാര്‍ത്തകള്‍:http://www.deshabhimani.com/home.php

Address

Kallil, Nanminda
Kozhikode
673613

Alerts

Be the first to know and let us send you an email when Yuvatharang Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category