30/07/2024
പ്രിയരേ...
വയനാട് ചൂരൽ മലയിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ കൂടി വരികയാണ്. രാത്രി ഭക്ഷണം കഴിച്ച് സന്തോഷത്തോടെ കിടന്നുറങ്ങിയ പല കുടുംബങ്ങളിലെയും കുടുംബാംഗങ്ങളെയും, അവരുടെ വീടുകളും കാണാനില്ല. ശക്തമായ ഉരുൾ പൊട്ടലിൽ ഒലിച്ച് പോയിരിക്കുന്നു.
ചാലിയാർ പുഴയിലൂടെ അവയവങ്ങൾ നഷ്ടപ്പെട്ട മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി വാർത്ത വരുന്നു ....
മേപ്പാടിയിൽ നിന്ന് കേൾക്കുന്ന കൂട്ട കരച്ചിലും അവിടത്തെ രംഗങ്ങളും അതി ഭീകരമാണ്...
മനുഷ്യൻ എത്ര നിസഹായനാണെന്ന് ഓരോ ദുരന്തങ്ങളും നമ്മെ ഓർമപ്പെടുത്തുന്നു ...
നമ്മുടെ ഒരു നിമിഷത്തെ പ്രാർത്ഥനയിൽ അവരെ എല്ലാവരെയും ഓർക്കാം, പ്രത്യേകിച്ച് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ ദൈവ കരങ്ങളിൽ സമർപ്പിക്കാം.
ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ നമുക്കും പങ്കുചേരാം...🙏🏻