Thommanum Makkalum

Thommanum Makkalum Sports club

ലോകമെമ്പാടുമുള്ള വടംവലി പ്രേമികളുടെ കണ്ണും കാതും മനസ്സുമെല്ലാം അരീക്കരയിലേക്ക് ചുരുങ്ങുന്നു..... സ്വന്തം പാളയത്തിൽ സ്വായ...
27/05/2023

ലോകമെമ്പാടുമുള്ള വടംവലി പ്രേമികളുടെ കണ്ണും കാതും മനസ്സുമെല്ലാം അരീക്കരയിലേക്ക് ചുരുങ്ങുന്നു.....

സ്വന്തം പാളയത്തിൽ സ്വായത്തമാക്കിയ അടവുകൾ മനപ്പാഠമാക്കി അങ്കത്തിന് ഇറങ്ങാൻ തയ്യാറായി പടക്കുറുപ്പൻമാർ വണ്ടി കയറി കഴിഞ്ഞു ....

കാടും നാടും കാട്ടാറും കാട്ടരുവിയും കടന്ന് ഒഴുകിയെത്തുന്ന ജനസാഗരത്തെ സ്വീകരിക്കുവാൻ അരീക്കരക്കാരും റെഡിയായി കഴിഞ്ഞു .....

എല്ലാ കായിക പ്രേമികളെയും രണ്ടാമത് ക്നാനായ വടംവലി ചാമ്പ്യൻഷിപ്പിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

വടംവലി പ്രേമികളുടെ കണ്ണും കാതും അരീക്കരയിലേയ്ക്ക് .....രണ്ടാമത് ക്നാനായ വടംവലി ചാമ്പ്യൻഷിപ്പിന് ഇനി 6 നാൾ മാത്രം ..........
21/05/2023

വടംവലി പ്രേമികളുടെ കണ്ണും കാതും അരീക്കരയിലേയ്ക്ക് .....

രണ്ടാമത് ക്നാനായ വടംവലി ചാമ്പ്യൻഷിപ്പിന് ഇനി 6 നാൾ മാത്രം ........

എല്ലാ കായികപ്രേമികൾക്കും അരീക്കരയിലേയ്ക്ക് സ്വാഗതം
20/05/2023

എല്ലാ കായികപ്രേമികൾക്കും അരീക്കരയിലേയ്ക്ക് സ്വാഗതം

ഇളം കരിമ്പന കൂമ്പ് വെട്ടി പിഴിഞ്ഞെടുത്ത ചാറിൽ മുക്കി ഉറുമി ഊതിക്കാച്ചിയെടുത്ത് ആഞ്ഞുവെട്ടിയാൽ ആനത്തുമ്പിയും അറ്റു പോകണം ...
13/05/2023

ഇളം കരിമ്പന കൂമ്പ് വെട്ടി പിഴിഞ്ഞെടുത്ത ചാറിൽ മുക്കി ഉറുമി ഊതിക്കാച്ചിയെടുത്ത് ആഞ്ഞുവെട്ടിയാൽ ആനത്തുമ്പിയും അറ്റു പോകണം എന്നാണ് ആയുധ കലയിലെ നിയമം എങ്കിൽ കോട്ടയം അതിരൂപതയിലെ വടംവലി ടീമുകളിലെ ഈ വർഷത്തെ ചാമ്പ്യൻ പട്ടം ആരു കരസ്ഥമാക്കും എന്ന് വിധി നിർണയിക്കുന്ന രണ്ടാമത് ക്നാനായ വടംവലി ചാമ്പ്യൻഷിപ്പിന് വേദി ഉണരുന്നു

തീയതി : 27 - 05-2023

സമയം: 04:00 PM

സ്ഥലം : സെൻറ് റോക്കീസ് സ്കൂൾ ഗ്രൗണ്ട് അരീക്കര

തൂക്കം : 490 KG

Reg: fee: 500₹

Contact : +919495318558
:+919745666028

1st :40000₹+🏆 Spo :റോബിൻ പരപ്പനാട്ട് പടവിൽ അരീക്കര
2nd :30000₹+🏆 Spo :റോയി മറ്റപ്പിള്ളിൽ കരിങ്കുന്നം
3rd :20000₹+🏆 Spo :ചാക്കോ എടാട്ടുകുന്നേൽ അരീക്കര
4th :10000₹+🏆 spo :അജീഷ് കാരാപ്പിള്ളിൽ ഉഴവൂർ

5 :6000₹ ഫ്രണ്ട്സ് ക്ലബ് ഞീഴൂർ
6 :6000₹ യുണൈറ്റഡ് ക്ലബ്ബ് കുറുമുള്ളൂർ
7:6000₹ വിങ്സ് ക്ലബ്ബ് കൂടല്ലൂർ
8:6000₹ ജിതിൻ പുതുശേരി & തറവാട് കാറ്ററിംങ്ങ് ചെറുകര

9:3000₹ ചാണ്ടി അപ്പച്ചൻ ഇടിയിറച്ചി & മീൻ അച്ചാർ കുറുമള്ളൂർ
10:3000₹ പിൽസ് വേൾഡ് മെഡിക്കൽ സൂപ്പർ മാർക്കറ്റ് തൊടുപുഴ
11;3000₹ - ബ്യൂ ആസ്തെറ്റിക്ക കോസ്മെറ്റിക്ക് ആൻഡ് ഡെർമറ്റൊജി ക്ലിനിക് തൊടുപുഴ
12:3000₹ അരീക്കര ക്ലബ് അരീക്കര
13:3000₹ ജിൻസ് പുൽപ്ര കരിങ്കുന്നം
14:3000₹ ചാണ്ടി & തൊമ്മൻ ഇറ്റലി
15:3000₹ വടംവലി പ്രേമികൾ പെരിക്കല്ലൂർ
16:3000₹ വടംവലി പ്രേമികൾ പെരിക്കല്ലൂർ

1 മുതൽ 7 വരെയുള്ള മികച്ച കായിക താരങ്ങൾക്കും ബെസ്റ്റ് കോച്ചിനും : 1000 ₹ +🏆 റ്റിൻസ് മുണ്ടത്താനത്ത് അരീക്കര

ഘോഷയാത്രയിൽ ഏറ്റവും നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന ടീമിന് 2000 ₹ Spo : റോയൽ ക്നാനായ ക്ലബ്ബ് മള്ളുശ്ശേരി

Mega sponcer: സനോജ് സൈമൺ അമ്മായിക്കുന്നേൽ അരീക്കര

Grand sponcers: ജിനു ജോൺ പുന്നശ്ശേരി ചിക്കാഗോ (USA), ടോണീസ് കിച്ചൺ ഓസ്ട്രേലിയ, മെജിറ്റ് ചമ്പക്കര കുറുപ്പന്തറ,st: സ്റ്റീഫൻസ് കൺസ്ട്രക്ഷൻസ് ചമതച്ചാൽ പയ്യാവൂർ, RKB ഇറ്റലി, തോമസ് & സിജോ K K B അരീക്കര
Manu Palakunnel St. Rockeys Earthmovers Areekara
Jan Jose, Kollappallil Kuwait
Vaniyakunneal family
Stephen M.S St. Rockeys Earthmovers Ramapuram

ക്നാനായ വടംവലി രംഗത്തെ മല്ലന്മാർ പോരടിക്കുന്ന ആവേശകരമായ അരീക്കരയുടെ കളിത്തട്ടിലേക്ക് എല്ലാ കായിക പ്രേമികൾക്കും ഊഷ്മളമായ സ്വാഗതം

📢📢📢📢📢ക്നാനായ വടംവലി രംഗം കാതോർത്തിരുന്ന ആ ധന്യ നിമിഷം ഇതാ വന്നെത്തിയിരിക്കുന്നു. കോട്ടയം ജില്ലയിലെ💫 , കടുത്തുരുത്തി ഫൊറോ...
01/03/2023

📢📢📢📢📢
ക്നാനായ വടംവലി രംഗം കാതോർത്തിരുന്ന ആ ധന്യ നിമിഷം ഇതാ വന്നെത്തിയിരിക്കുന്നു. കോട്ടയം ജില്ലയിലെ💫 , കടുത്തുരുത്തി ഫൊറോനയിലെ:⁠🌟 മേമുറി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്ക ദേവാലയ അങ്കണത്തിൽ⛪ വച്ച് ഒന്നാമത് കോട്ടയം അതിരൂപതാതല വടംവലി മത്സരത്തിന്🥁🥁 വേദി ഉണരുന്നു
🔼🔼🔼🔼🔼

🗓️ തീയതി : 14-04-2023

🕔 സമയം : 06:00 PM

📫 കോർട്ട്: സ്ലാബ് കോർട്ട്

⚖️ തൂക്കം : 490 KG

📱 Contact No : 7034201642 9495318558

മത്സര നിയന്ത്രണം: തൊമ്മനും മക്കളും വടംവലി കൂട്ടായ്മ

1st : 15000₹ +🏆 എവറോളിംങ്ങ് ട്രോഫി

2nd : 10000₹ +🏆എവറോളിംങ്ങ് ട്രോഫി

3rd : 8000₹ +🏆എവറോളിംങ്ങ് ട്രോഫി

4 th : 6000₹ +🏆എവറോളിംങ്ങ് ട്രോഫി

5 to 8 : 3000₹ +🏆

9 to 16: 2000₹

കൂടാതെ 1 മുതൽ 7 വരെയുള്ള മികച്ച മത്സരാർത്ഥികൾക്കും ബെസ്റ്റ് കോച്ചിനും പ്രത്യേക പുരസ്കാരങ്ങൾ👑

കോട്ടയം അതിരൂപതയിലെ എല്ലാ വടംവലി ടീമുകളെയും നല്ലവരായ വടംവലി പ്രേമികളെയും മേമുറിയുടെ മണ്ണിലേക്ക്🌈🌈🌈 ലിറ്റിൽ ഫ്ലവർ ക്നാനായ ഇടവക കൂട്ടായ്മ👪👩‍❤️‍👨👯 സഹർഷം സ്വാഗതം ചെയ്യുന്നു❤️❤️

20/12/2022

*ഒരെത്തിനോട്ടം*

2020 ജനുവരി പന്ത്രണ്ടാം തീയതി തോട്ടറയുടെ മണ്ണിൽ നടന്ന കോട്ടയം അതിരൂപതാതല വടംവലി മത്സരം കാണികളെ ആവേശത്തിലാഴ്ത്തി മ്രാല ടീം കപ്പ് ഉയർത്തിയപ്പോൾ വരാനിരിക്കുന്ന നിരവധി മത്സരങ്ങൾക്കുള്ള തുടക്കമായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ കോവിഡ് എന്ന മഹാമാരിയിൽ ലോകം മൊത്തം നിശ്ചലമായപ്പോൾ നമ്മളും വടംവലി കോർട്ടും ഉറങ്ങേണ്ടിവന്നു, ഏകദേശം രണ്ടു വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ചേർപ്പുങ്കലിന്റെ മണ്ണിൽ മത്സരം നടക്കുകയും തോട്ടറ എന്ന രാജാക്കന്മാരുടെ വരവിന് സാന്നിധ്യം പകരുകയും ചെയ്തു. 📣📣

2022 ഫെബ്രുവരിയിൽ മോനിപ്പള്ളിയിൽ നടന്ന ടൂർണമെന്റിൽ കപ്പു നില നിർത്തിക്കൊണ്ട് തോട്ടറ തങ്ങൾ അജയ്യരാണെന്ന് തെളിയിച്ചു. 🎗️🎗️

2022 മെയ് ഒന്നാം തീയതി കൂടല്ലൂരിൽ വച്ച് നടന്ന ക്നാനായ വടംവലി ചാമ്പ്യൻഷിപ്പ് കോട്ടയം അതിരൂപത തല വടംവലി മത്സരങ്ങൾക്ക് പുതിയ മാനം നൽകുകയും തെക്കൻസ് ചേർപ്പുങ്കൽ എന്ന രാജാധി രാജാക്കന്മാർ കപ്പ് ഉയർത്തുന്ന നിമിഷത്തിന് കൂടല്ലൂർ സാക്ഷ്യം വഹിച്ചു.🎖️🎖️

കാലവും സമയവും കടന്നുപോകുന്ന നിമിഷങ്ങളിൽ ഇനിയൊരു ക്നാനായ വടംവലി മത്സരം വേണം എന്ന ആശയവുമായി തന്നെ സമീപിച്ച തൊമ്മനും മക്കളും കൂട്ടായ്മയോട് നീതി പുലർത്തിക്കൊണ്ട് വടംവലി ലോകത്ത് പകരം വെക്കാൻ ഇല്ലാത്ത നാമധേയം മെജിറ്റ് കുറുപ്പന്തറ ഒറ്റയാൾ പോരാട്ടത്തിലൂടെ കുറുപ്പന്തറ ഇടവക സമൂഹത്തിനെയും കൂട്ടുപിടിച്ചുകൊണ്ട് നടത്തിയ അഞ്ചാൾ പോരാട്ടം പുതുചരിത്രം എഴുതിയപ്പോൾ പുതിയ ചാമ്പ്യന്മാരും ആ ചാമ്പ്യന്മാരായി ഉഴവൂരിന്റെ മക്കളും വാഴ്ത്തപ്പെട്ടു. 🏆🏆

കോട്ടയം, എറണാകുളം, ഇടുക്കി, എന്നീ പ്രദേശത്ത് മാത്രമായി ഒതുങ്ങി നിന്ന കോട്ടയം അതിരൂപത തല വടംവലി മത്സരത്തിന് കൂടുതൽ മിഴിവേകുവാനും കൂട്ടായ്മകൾ വളർത്തുവാനും വേണ്ടി മടമ്പം ഫൊറോനാ സംഘടിപ്പിച്ച ഫൊറോന തല വടംവലി കോട്ടയം അതിരൂപതല വടംവലിയായി മാറ്റിയെടുക്കാൻ തൊമ്മനും മക്കളും കൂട്ടായ്മ പരിശ്രമിച്ചതിന്റെ ഒരു വിജയമായിരുന്നു, പയ്യാവൂർ നടന്ന വടംവലി മത്സരം. മലബാറിന്റെ മണ്ണിൽ നിന്നും 15 ടീമുകളും കോട്ടയത്തു നിന്നും 13 ടീമുകളും പങ്കെടുത്ത ഈ പോരാട്ടത്തിൽ ഉഴവൂർ സെൻറ് സ്റ്റീഫൻ ടീം ചാമ്പ്യൻ പട്ടവും കൈക്കലാക്കി കോട്ടയത്തേക്ക് വണ്ടി കയറി.🥁🥁

പയ്യാവൂരിന്റെ ആവേശം ഉൾക്കൊണ്ട് പെരിക്കല്ലൂർ, ക്രൈസ്റ്റ് നഗർ, സംയുക്തമായി നടത്തിയ ടൂർണമെന്റിൽ ഉഴവൂർ ടീം തങ്ങളുടെ ജൈത്ര യാത്ര തുടർന്നപ്പോൾ സെമിഫൈനലിൽ ഇടംപിടിച്ചുകൊണ്ട് മൂന്നു മലബാർ ടീമുകൾ തങ്ങളുടെ കരുത്തു തെളിയിച്ചു.♻️♻️♻️

മലബാറിൽ നിന്നും പകുത്തു കിട്ടിയ ആവേശം ഉൾക്കൊണ്ടുകൊണ്ട് നീണ്ടൂര് സംഘടിപ്പിച്ച വടംവലി മത്സരത്തിൽ 34 ടീമുകളുടെ പങ്കാളിത്തം വളരെ ശ്രദ്ധേയമായി. ഈ ടൂർണമെന്റിലും കപ്പ് ഉയർത്തിക്കൊണ്ട് ഉഴവൂർ തങ്ങൾ അജയരാണെന്ന് തെളിയിച്ചു.🔥🔥

കോട്ടയത്ത് നിന്നും ദീപശിഖയുമായി ഇടുക്കിയുടെ മണ്ണിൽ കരിങ്കുന്നത് നടത്തപ്പെട്ട മത്സരം ചരിത്രത്തിലെ താളുകളിൽ എന്നും തങ്ക ലിപികളാൽ എഴുതപ്പെട്ടിരിക്കും, സംഘാടക മികവിന് പേരുകേട്ട കരിങ്കുന്നം മത്സരം ആവേശത്തിൽ ആറാടിയപ്പോൾ മലബാറിൽ നിന്നും ആദ്യമായി ഒരു ടീം പൂർവപിതാക്കന്മാരുടെ നാട്ടിലേക്ക് ഇറങ്ങി കനക കിരീടവുമായി മലബാറിലേക്ക് പഴയ കുടിയേറ്റത്തിന് ഓർമ്മകളുമായി യാത്ര തുടങ്ങിയപ്പോൾ അതിന് മുന്നിൽനിന്ന് നയിച്ചത് സെൻറ് സ്റ്റീഫൻസ് ചമുതച്ചാൽ ആയിരുന്നു.🚌🚌

ആവേശം അല കടലായി കാലം മുന്നോട്ടു പോകുമ്പോൾ മള്ളുശ്ശേരി റോയൽ ക്നാനായ ക്ലബ്ബ് സംഘാടനവുമായി മുന്നോട്ടുവന്നപ്പോൾ കോട്ടയം അതിരൂപതാ തല വടംവലി മത്സരത്തിന് എന്നും ലോകമെങ്ങും വടംവലി പ്രേമികൾ ക്നാനായ വടംവലിയെ നെഞ്ചിലേറ്റുന്ന കാഴ്ചയാണ് കാണുവാൻ കഴിഞ്ഞത് നീണ്ട രണ്ട് പതിറ്റാണ്ട് കാത്തിരുന്ന കനക കിരീടം ഒളശ്ശയുടെ മണ്ണിലേക്ക് വണ്ടി കയറുന്നതും ലോകം ആവേശത്തോടെ കണ്ടു.💫💫

2022 എന്ന വർഷം തീരുകയാണല്ലോ എന്ന് ദുഃഖിച്ചിരുന്ന വടംവലി പ്രേമികൾക്കിടയിലേക്ക് ഒരു അടാർ സമ്മാനവും ആയാണ് കരിപ്പാടം സെന്റ് മേരിസ് ഇടവക കടന്നുവന്നത് ക്നാനായ വടംവലി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി അരങ്ങേറിയ മത്സരത്തിൽ, കോട്ടയം അതിരൂപതാ തല വടംവലി രംഗത്ത് ആരും ചെറുതല്ല ആരും വലുതല്ല എന്ന് തെളിയിച്ച പോരാട്ടത്തിൽ പയ്യാവൂർ സെൻറ് ആൻസ് ടൗൺ ടീം ചാമ്പ്യന്മാരായി കപ്പുമായി പയ്യാവൂർ പള്ളിയിലേക്ക് നടത്തിയ ഘോഷയാത്ര ലോകമെങ്ങും വൈറൽ ആയത് നമ്മളെല്ലാവരും കണ്ടതാണ്.👏👏

ലോകം ഒരു കാൽപന്തിലേക്ക് ചുരുങ്ങിയ അവസ്ഥയിൽ പോലും കമ്പവലി എന്ന പോരാട്ടവീര്യത്തെ നെഞ്ചിലേറ്റിയ തെക്കൻസ് ചേർപ്പുങ്കൽ ടീമും, ഇടവകയും സംയുക്തമായി നടത്തിയ 2022ലെ അവസാന പോരാട്ടത്തിൽ അമ്മയ്ക്കൊരു കപ്പ് എന്ന പ്രതിജ്ഞയുമായി പടപൊരുതി, മുത്തിയമ്മയുടെ തിരുനടയിലേക്ക്, കനക കിരീടവുമായി യാത്രതിരിച്ച കടുത്തുരുത്തിയുടെ, ചാമ്പ്യൻ പ്രഭാവവുമായി ഈ വർഷം അവസാനിക്കുന്നു.🤝🤝🏻

💥💥ഒന്നും ഇവിടെ അവസാനിക്കുന്നില്ല, പുതിയ തുടക്കം, പുതിയ വർഷം, 2023ലെ രണ്ടാം ദിവസം ജനുവരി രണ്ടാം തീയതി ഇടക്കാലം കൊണ്ട് കൊഴിഞ്ഞു പോയെങ്കിലും ജനമനസ്സുകളിൽ എന്നൊന്നും ഓർമ്മയായി ജ്വലിച്ചുകൊണ്ടിരിക്കുന്ന ഷാജി അച്ഛൻറെ ഓർമക്കായി🙏🏻🙏🏻 കടുത്തുരുത്തി പാഴ്തുരുത്തിലൂടെ പുതുവർഷം ആരംഭിക്കുമ്പോൾ ക്നാനായ വടംവലി ലോകത്തിലെ തേടിയെത്തുന്നത് നിരവധി ചാമ്പ്യൻ പോരാട്ടങ്ങളാണ്. ഇന്നുവരെ കാണാത്ത ചാമ്പ്യൻ സമ്മാനങ്ങളും സമ്മാനത്തുകളുമായി കോട്ടയം അതിരൂപതയിലെ വടംവലി സംഘാടകർ നിരനിരയായി അണിനിരക്കാൻ തയ്യാറെടുക്കുന്നു കാത്തിരിക്കാം വരാൻ പോകുന്ന അസുലഭ നിമിഷങ്ങൾക്കായി.🎊🎊

P R O
തങ്കച്ചൻ
കോതനല്ലൂർ
തൊമ്മനും മക്കളും ക്നാനായ വടംവലി കൂട്ടായ്മ

12/11/2022
കാലം തെറ്റി വന്ന കാലവർഷത്തെ പോലും കരുത്തോടെ നേരിട്ട കോട്ടയത്തിന്റെ മണ്ണിൽ വീണ്ടും കോട്ടയം അതിരൂപതാതല വടംവലി മത്സരത്തിന് ...
09/10/2022

കാലം തെറ്റി വന്ന കാലവർഷത്തെ പോലും കരുത്തോടെ നേരിട്ട കോട്ടയത്തിന്റെ മണ്ണിൽ വീണ്ടും കോട്ടയം അതിരൂപതാതല വടംവലി മത്സരത്തിന് കളമൊരുങ്ങുന്നു. കോട്ടയത്തിന്റെ കുട്ടനാട് ആയ നീണ്ടൂർ സെൻറ് മിഖായേൽ പള്ളി അങ്കണത്തിൽ വച്ച് KCYLകൈപ്പുഴ ഫൊറോനാ സമിതി അണിയിച്ചൊരുക്കുന്ന വടംവലി മാമാങ്കം 2022 ഒക്ടോബർ 30 ഞായറാഴ്ച നാലുമണിക്ക് നടത്തപ്പെടുന്നു. നല്ലവരായ കായിക പ്രേമികളെയും കോട്ടയം അതിരൂപതയിലെ വടംവലി ടീമുകളെയും നീണ്ടൂരിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു

KCYL കൈപ്പുഴ ഫൊറോനാ സമിതി

01/05/2022

തൊമ്മനും മക്കളും KCC കൂടല്ലൂരും KCYL കൂടല്ലൂരിൻ്റെ സഹകരണത്തോടെ നടത്തുന്ന ഒന്നാമത് ക്നാനായ വടംവലി ചാമ്പ്യൻഷിപ്പിന് ആശംസകൾ നേർന്നു കൊണ്ട് KCCNA പ്രസിഡൻറ് സിറിയക്ക് കൂവക്കാട്ടിൽ

01/05/2022

തൊമ്മനും മക്കളും KCC കൂടല്ലൂരും KCYL കൂടല്ലൂരിൻ്റെ സഹകരണത്തോടെ നടത്തുന്ന ഒന്നാമത് ക്നാനായ വടംവലി ചാമ്പ്യൻഷിപ്പിന് ആശംസകൾ നേർന്നു കൊണ്ട് ശബ്ദമാധുര്യം കൊണ്ട് മലയാളികളുrട ശ്രദ്ധ പിടിച്ചുപറ്റിയ ഫാദർ സെവേറിയോസ് എം തോമസ്സ്

29/04/2022

തൊമ്മനും മക്കളും KCC കൂടല്ലൂരും KCYL കൂടല്ലൂരിൻ്റെ സഹകരണത്തോടെ നടത്തുന്ന ഒന്നാമത് ക്നാനായ വടംവലി ചാമ്പ്യൻഷിപ്പിന് ആശംസകൾ നേർന്നു കൊണ്ട് തൊമ്മനും മക്കളും രക്ഷാധികാരി ഫാദർ ബിബിൻ കണ്ടോത്ത്

Address

Kottayam
686006

Telephone

+916238158393

Website

Alerts

Be the first to know and let us send you an email when Thommanum Makkalum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thommanum Makkalum:

Share

Category