Navachethana. arts&sports club. millumpadi

Navachethana. arts&sports club. millumpadi Reg no.521/2011
N.Y.K .3574/2012
Y.W.B. J611

ഞങ്ങൾമടങ്ങുന്നു...തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം......മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക...
28/08/2019

ഞങ്ങൾമടങ്ങുന്നു...
തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം......

മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായർ!
അൻപത്തൊമ്പത് പേരുടെ സ്വപ്നങ്ങൾക്ക് മേൽ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം....
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്.....
ഹതഭാഗ്യരായ അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിൻെറ മാറിലേക്ക് തന്നെ തിരികെ നൽകാനായി
എന്ന ചാരിതാർത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു.
ഇമ്പിപ്പാലൻ, സുബ്രമഹ്ണ്യൻ, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാർത്തിക് ,കമൽ, സുജിത്, ശാന്തകുമാരി, പെരകൻ

മുത്തപ്പൻ കുന്നിടിഞ്ഞ് വീണ നാൽപ്പതടിയോളമുള്ള മണ്ണിൻെറ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിൻെറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങി നിൽക്കും !
ഞങ്ങളുടെ പാo പുസ്തകളിൽ നിന്നും പ്രകൃതി കീറിയെടുത്ത പാOങ്ങളുടെ പ്രതീകമെന്നോണം!

പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസ്സോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ
കണ്ണീർ പ്രണാമം.....

ചിത്രം -
മലപ്പുറം
ജില്ലാ ഫയർ ഓഫീസർ ശ്രീ.മൂസാ വടക്കേതിലിൻെറ നേതൃത്വത്തിൽ യാത്രാമൊഴി.

ദുരന്തം വിതച്ച പാതാറിൽ ഈ ദേശിയ പതാക ഉയർന്നു .നമ്മൾ അതിജീവിക്കും ☝💪💪
15/08/2019

ദുരന്തം വിതച്ച പാതാറിൽ ഈ ദേശിയ പതാക ഉയർന്നു .നമ്മൾ അതിജീവിക്കും ☝💪💪

15/08/2019

പ്രളയ ബാധിതരെ സഹായിക്കുന്നവർ ശ്രദ്ധിക്കുക. !
പ്രളയ സമയത്ത് അടുത്തുള്ള ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീട്ടിലും അഭയം തേടിയ ഒരു പാട് ആളുകളുണ്ട്. ഒരു ക്യാമ്പിലും അവർ പേര് രജിസ്റ്റർ ചെയ്തിട്ടില്ല. എല്ലാം നഷ്ടപ്പെട്ടവരാണ് അവരും.

അസഹ്യമായ പേമാരിയിലും ഉരുൾപൊട്ടലിലും തകർന്ന നിലമ്പൂർ, പോത്തുകൽ, അബുട്ടാൻപ്പൊട്ടിൽ വെള്ളംകയറിയ  വീടുകളിൽ ക്ലീനിങ്ങുമായി ഞങ...
15/08/2019

അസഹ്യമായ പേമാരിയിലും ഉരുൾപൊട്ടലിലും തകർന്ന നിലമ്പൂർ, പോത്തുകൽ, അബുട്ടാൻപ്പൊട്ടിൽ
വെള്ളംകയറിയ വീടുകളിൽ ക്ലീനിങ്ങുമായി ഞങ്ങളും ദുഖത്തിൽ പങ്കുചേർന്നു. ഇപ്പഴും ഇവിടങ്ങളിൽ ഒരു നാടിനെ പഴയ സ്ഥീതിയിലാക്കുവാനുള്ള നാട്ടുകാരുടെയും കേരളത്തിന്റെ നാനാഭാഗത്തു നിന്നുള്ളവരുടെയും അയൽസംസ്ഥനത്തുള്ളവരുടെയും സേവനം എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. എല്ലാവർക്കും
*Big Salute*

16/10/2018

*ഇനി വിനീഷിനായി കൈകോർക്കാം*
*കൂട്ടായ്മകൾക് പേരുകേട്ട മൂത്തേടം ഇനി വിനീഷിനായി കൈകോർക്കുന്നു. മൂത്തേടം പഞ്ചായത്തിലെ ചോളമുണ്ട നിള സാംസ്‌കാരിക വേദിയുടെ സെക്രട്ടറിയാണ് വിനീഷ്. അസുഖം ബാധിച്ചു വിനീഷ് ചികിത്സയിലാണ്. നമ്മുക്കവനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരണം. പഞ്ചായത്തിലെ 30 ക്ലബ്ബ്കളും അവനുവേണ്ടി ഇറങ്ങുകയാണ്. November 07 ബുധൻ ചികിത്സ സഹായനിധിയിലേക് ഫണ്ട് ശേഖരണാർത്ഥം കരപ്പുറം ഗവ എൽ പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഒരു അഖില കേരള വടം വലി മത്സരം നടത്തുന്നു. ഇതിനു പുറമെ എല്ലാ ക്ലബ്ബുകളും പരമാവധി സംഖ്യ ചികിത്സ നിധിയിലേക്ക് നൽകുമെന്ന് വാഗ്ദാനം നല്കീട്ടുണ്ട്. നമ്മുടെ സുഹൃത്തിനെ സഹായിക്കാൻ നമുക്കൊരുമിക്കാം. അസാധ്യമായി ഒന്നുമില്ലെന്ന് നമ്മൾ തെളിയിച്ചതാണ്.ചികിത്സ സഹായ നിധിയിലേക്ക് പരമാവധി സംഖ്യ നമുക്ക് നൽകണം. ജീവിതത്തിലേക്കു തിരിച്ചു വരാൻ ദൈവം വിനീഷിനെ സഹായിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.*
*പണം അയക്കേണ്ട നമ്പർ*
A/c No. *40658101086645.*
*IFSE :KLGB0040658.*
*Kerala Gramin Bank,* *Moothedam.*
*Name :വിനീഷ് ചികിത്സ നിധി*

20/08/2018

വെള്ളമിറങ്ങിത്തുടങ്ങി.. ബാക്കിയാവുന്ന ചെളി പരസ്പരം വാരിയെറിഞ്ഞ് പിന്നേം ചങ്കരൻ തെങ്ങുമ്മെ തന്നെ എന്നപോലെ വീണ്ടും തുടങ്ങുകയായി അടുത്ത അങ്കം. ചിലര് കേട്ടാൽ പഠിക്കും..
ചിലര് കണ്ടാൽ പഠിക്കും..
ചിലര് കൊണ്ടാൽ പഠിക്കും..
എന്നാൽ കേട്ടാലും, കണ്ടാലും, കൊണ്ടാലും പഠിക്കാത്ത ചിലരാണ് ഈ നാടിന്റെ ശാപം..

17/08/2018

ചെങ്ങന്നൂർ ഭാഗത്ത് ഉളളവർ എത്രയും പെട്ടെന്ന് കയ്യിലുള്ള പ്രകാശം തെളിയിക്കേണ്ടത് ആണ്...പത്തോളം ബോട്ടുകളും ആയി നാവിക സേന രക്ഷയ്ക്ക് എത്തിയിട്ടുണ്ട്

..

നിലംബൂർ ദുരിതാശ്വാസ ക്യാമ്പ് ലേക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ആണ് സഹായിക്കാൻ കഴിയുന്നവർ സഹായിക്കുക....
17/08/2018

നിലംബൂർ ദുരിതാശ്വാസ ക്യാമ്പ് ലേക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ആണ് സഹായിക്കാൻ കഴിയുന്നവർ സഹായിക്കുക....

15/07/2018

ഫ്രാൻസിന്‌ രണ്ടാം കിരീടം..
അഭിനന്ദനങ്ങൾ

$$$നവചേതനയുടെ ഫുട്ബോൾ മാമ്മങ്കം$$$   ×±×±×±×±×±×±×±×±×±×±×±×±×±×±×±×±×±×     # പ്രവജനം നടത്തു  സമ്മാനം നേടൂ..  #        ...
14/06/2018

$$$നവചേതനയുടെ ഫുട്ബോൾ മാമ്മങ്കം$$$
×±×±×±×±×±×±×±×±×±×±×±×±×±×±×±×±×±×
# പ്രവജനം നടത്തു സമ്മാനം നേടൂ.. #
********************************
#മത്സര നിർദ്ദേശങ്ങൾ:
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

1- ഈ പേജ് ലൈക് ചെയ്യുക (പേജ് ആണ് ലൈക് ചെയ്യേണ്ടത് ഈ പോസ്റ്റർ അല്ല)
2- ഫൈനൽ കളിക്കുന്ന 2 ടീമുകളുടെ പേരുകൾ ,
World Cup നേടുന്ന ടീമിന്റെ പേര്. എന്നിവ കമന്റ് ചെയ്യുക.
( # # # # X @@@@
# # # # )
3- പോസ്റ്റ് ഷെയർ ചെയ്യുക
: 3 നിർദ്ദേശങ്ങളും അനുസരിച്ചാൽ മാത്രമേ നറുക്കെടുപ്പിൽ ഉൾപ്പെടുത്തൂ..
തിരഞ്ഞെടുക്കുന്ന
ഭാഗ്യശാലിക്ക് ആകർഷകമായ സമ്മാനങ്ങൾ

* അവസാന തിയ്യതി - 05-07-2018
* നറുക്കെടുപ്പ് - 16-07-2018

നവചേതനയുടെ ആദരാജലികൾ
23/03/2018

നവചേതനയുടെ ആദരാജലികൾ

(FACEBOOK SECURITY CHECK)കമന്റിൽ BFF എന്ന് ടൈപ്പ് ചെയ്യുക. പച്ച നിറത്തിൽ വന്നാൽ നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ട് സുരക്ഷിതമാണ...
22/03/2018

(FACEBOOK SECURITY CHECK)
കമന്റിൽ BFF എന്ന് ടൈപ്പ് ചെയ്യുക. പച്ച നിറത്തിൽ വന്നാൽ നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ട് സുരക്ഷിതമാണ്. അല്ലാത്ത പക്ഷം ഉടനടി പാസ്സ്‌വേർഡ് മാറ്റുക. നിങ്ങളുടെ പാസ്സ്‌വേർഡ് വേറെ മൂന്നാം പാർട്ടിയുടെ കയ്യിൽ ഉണ്ട്.😜😂😛
ഈ പേജ് ലൈക്ക് ചെയ്യാൻ മറക്കരുതേ

Address

Navachethana Arts&sports Club Millumpadi. Karappuram . P. O. Edakkara. Malappuram (dist). Pin.
Kottarakkara
679331

Telephone

9446724279

Website

Alerts

Be the first to know and let us send you an email when Navachethana. arts&sports club. millumpadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share