13/11/2019
*മാമലകണ്ടം ഒരു RBC event*
*✍🏼 സൈഫുദ്ദീൻ വട്ടേകാട്ട്.*
അങ്ങിനെ വീണ്ടും ഒത്തുചേരൽ ...പഴയവരും പുതിയവർക്കുമൊപ്പം .............
കുറച്ച് ദിവസങ്ങൾക്ക് മുൻപ് RBC 19th event trip അറിയിപ്പ്. മാങ്കുളം,മാമല കണ്ടം, പൂയംകുട്ടി എന്നിവിടങ്ങളിലേക്ക് .2 ദിവസം .
കുറേ ആലോചിച്ചു.... ജോലി തിരക്കുകൾ മാറ്റിവെക്കാവുന്നതാണെന്ന് തോന്നി .കസിൻ ജാഷിറിനെ വിളിച്ചു. അവൻ മുന്നേ റെഡി. പിന്നെ ഒന്നും ആലോചിച്ചില്ല.
2. 11. 19 ശനി... പതിവിലും നേരെത്തെ നേരം പുലർന്നു. അര കി.മീ - ഉള്ളൂ ജാഷിറിന്റെ വീട്ടിലേക്ക്. 5 മണിക്ക് അവന്റെ വീട്ടിൽ എത്തി..... അവിടുന്ന് കട്ടനും കുടിച്ച് നമസ്കാരവും കഴിഞ്ഞ് അമ്മായിയോട് യാത്രയും പറഞ്ഞ് എന്റെ ബൈക്കുമായി ഇറങ്ങി. സമയം 5.40.
സെലിനെ (അവന്റെ ഭാര്യ) കണ്ടില്ല.ഉറക്കി കിടത്തിയതായിരിക്കും പഹയൻ ,അല്ലെങ്കിൽ അവളും വന്നേനെ.
ലക്ഷ്യം തട്ടേകാട് bird Sanctury ക്കടുത്ത bridge.അവിടെയാണ് എല്ലാവരും ഒത്തുകൂടുന്നത്.
135 ഓളം km. 9 മണിക്ക് മുൻപ് തന്നെ അവിടെത്തി.സുഹൈൽ ,ജാ സിർ, ശരീഫ്, സജാദ് ,രതീഷ്, അശ്വതി എന്നിവരും പേരറിയാത്ത കുറച്ച് പുതുമുഖങ്ങളും.
"Bird Sancturry യിൽ കാര്യമായൊന്നും ഇല്ല. കാട്ടിലേക്ക് ആന ഇറങ്ങിയതോണ്ട് കാട്ടിലേക്ക് വിടില്ല" എന്ന് അവിടെത്തെ guide പറഞ്ഞപ്പോൾ കാട്ടിലേക്കു പോവാൻ കഴിയാത്ത നിരാശ ആനയെ കാണാനുള്ള ആകാംക്ഷക്ക് വഴിമാറി.
അവിടുന്ന് നേരെ കുട്ടമ്പുഴ കാട്ടാറിന്റെ തീരത്തെ പൂയംകുട്ടി റോഡിലൂടെ ബുക്ക് ചെയ്ത റിസോർട്ടിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. 7/8 കി.മീ കാണും .കുട്ടമ്പുഴയോട് ചേർന്ന് ആധുനിക സജ്ജീകരണങ്ങളോടെ ഒരു റിസോർട്ട് .വരുന്ന വഴി ഒറ്റപ്പെട്ട വീടുകളുണ്ടെങ്കിലും ഇതിന് മൂന്ന് ഭാഗവും റബ്ബർ കാടുകൾ... ഒരു ഭാഗത്ത് കുട്ടമ്പുഴ ശാന്തമായൊഴുകുന്നു .
ലഗേജൊക്കെ ഒരു ഭാഗത്ത് ഒതുക്കി എല്ലാവരും ഫ്രഷായി .റിജാസിന്റെ നിർദ്ദേശപ്രകാരം ഭക്ഷണം കഴിക്കാൻ വീണ്ടും കുട്ടമ്പുഴ ജംഗ്ഷനിലേക്ക് .കഴിക്കുമ്പോഴേക്കും റിജാസും, അനീഷ്, ഇർഫാൻ പിന്നെ താടിയും സംഘവുമെത്തി.
അങ്ങിനെ മൊത്തം 24 പേർ 12 bilke ലായി.
തുടങ്ങുകയായി ....... ആകാംക്ഷാപൂർവ്വം കാത്തിരുന്ന മാങ്കുളം, മാമലകണ്ടം യാത്ര.
ബൈക്ക് ജാഷിറിന് കൈമാറി ഞാൻ പിന്നിലെ കാഴ്ചക്കാരനായി .അത് മാത്രമല്ല Riding ന് അവനെ കഴിച്ചേ ഉള്ളൂ .വളഞ്ഞുപുളഞ്ഞ കാനനപാതയിലൂടെയും ചെങ്കുത്തായ കയറ്റിറക്കങ്ങളിലൂടെയും ഉള്ള യാത്ര എന്റെ സേഫ്റ്റിക്ക് അവൻ തന്നെ ഓടിക്കാൻ നല്ലത് ന്ന് എനിക്ക് തോന്നി.
ഉരുളന്തണ്ണി ,മാമലകണ്ടം വഴി ഓടി ഒരു കാട്ടാറ് കണ്ടു.(ഈ ഭാഗങ്ങളിലാണ് പുലി മുരുഗന്റെ ഷൂട്ടിംഗ് നടന്നത്. ) അവിടെ കുറച്ച് സമയം . തിരിച്ച് വന്ന് ഒന്ന് Rest ചെയ്തു .ഇനി എങ്ങോട്ടാണെന്ന ചിന്ത വന്നപ്പോഴാണ് ഒരു നാട്ടുകാരനെ കണ്ടത് .അദ്ദേഹം ഒരു സ്ഥലം പറഞ്ഞു തന്നു. "കാട്ടിനുള്ളിൽ പുരാതനമായ ഒരു ക്ഷേത്രം ഉണ്ടെന്നും കുറച്ച് ദൂരം പോയാൽ പിന്നെ നടക്കണമെന്നും" .ന്നാ പിന്നെ അങ്ങോട്ടേക്കന്ന് എല്ലാരും.വച്ചുപിടിച്ചു. കുറേ ദൂരം ഓടി വഴി തീർന്നു. ഇനി നടക്കണം ..... മുൻപിൽ വഴിമുടക്കി കൊണ്ട് ഒരു പുഴ.... ചെറുത്...... ജാഷി bike ഉം കൊണ്ട് പുഴ കടക്കാൻ ശ്രമിച്ച് പിന്തിരിഞ്ഞു.ക്രോസ് ചെയ്ത് 2 KM നടന്നു കാണും . വഴി നീളെ ആന പിണ്ഡങ്ങൾ.... എപ്പോഴാണാവോ മുന്നിൽ ആന വന്ന് പെടുമോ എന്ന വേവലാതിയോടെ നടപ്പ് തുടർന്നു. അങ്ങിനെ അവിടെത്തി .വലിയ ക്ണാശ്ശേരി ശ്രീ ദുർഗ്ഗാ ക്ഷേത്രം. ഒരു മനുഷ്യജീവി പോലുമില്ലാത്തിടം. പുരാതനമാണെങ്കിലും മോഡി കൂട്ടിയിരിക്കുന്നു. ദുർഗാദേവിയാണ് പ്രതിഷ്ഠ. വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു....... ആരാണാവോ.....
കിണറ്റിലെ വെള്ളം കോരി കുടിച്ചും മലയണ്ണാനോട് കിന്നാരം പറഞ്ഞും കുറച്ച് സമയം അവിടെ ചിലവഴിച്ചു.
സമയം 2 മണി ആയിക്കാണും തിരിച്ച് വീണ്ടും കുട്ടമ്പുഴ ജംഗ്ഷനിലോട്ട് തന്നെ. food അവിടെ ഒരു ഹോട്ടലിൽ .കേറി കഴിഞ്ഞപ്പോഴാണ് നയന മനോഹരമായ കാഴ്ച .ഹോട്ടലിനോട് ചേർന്ന് ഇടമലയാർ പുഴയൊഴുകുന്നു.
അപ്പുറം ഘോരവനവും .ആനകൾ വെള്ളം കുടിക്കാനിറങ്ങുന്ന കാഴ്ച. അവിടെ ചെറിയൊരു ദ്വീപും. അതിലൂടെയാണെത്ര ആനകൾ ഇക്കരയിലോട്ട് വരാറ്. അതാണ് ആനത്താര. (കാലാകാലങ്ങളിലായിട്ടുള്ള ആനകളുടെ സഞ്ചാരപഥത്തിനാണ് ആനത്താര എന്ന് പറയുന്നത് ). ഭക്ഷണം കഴിച്ചു കഴിഞ്ഞു. ആനകളും പോയി.
ഞങ്ങളും അവിടുന്ന് ഇറങ്ങി. വീണ്ടും മാമല കണ്ടം പിണവുർ കുടി വഴി
പുലാശേരി കുത്തിലേക്ക് .25 ഓളം കി.മീ. പോകുന്ന വഴിയേ ഇരുവശവും ഇടതൂർന്ന നിബിഡ വനം .... ചില ഭാഗങ്ങളിൽ ചെറിയ ചോലകൾ .....വശ്യമനോഹരമായ കാഴ്ച.അവയെല്ലാം ആസ്വദിച്ച് മുന്നോട്ട്. അവിടെ എത്തി കുറച്ച് കഴിഞ്ഞപ്പോഴാണ് forest ഓഫീസർ വരുന്നത്. അവിടേക്ക് പ്രവേശനം നിരോധിച്ചതാണെന്നും പറഞ്ഞ്. ഞങ്ങൾക്ക് മുന്നേ എത്തിയ റിജാസും സംഘവും വെള്ളച്ചാട്ടത്തിൽ അർമാദിക്കുകയായിരുന്നു.അപ്പോൾ. അവരെ തിരിച്ചുവിളിക്കാൻ പറഞ്ഞു. അപ്പോഴാണ് ഒരു നാട്ടുകാരൻ വരുന്നത്. ഒരു ഏറുമാടം ഉണ്ടെന്നും പറഞ്ഞ്. പിന്നെ അങ്ങോട്ടായി.
വഴി എന്നൊന്നില്ല ഉരുളൻപാറ കളിലൂടെ കുറേ ദൂരം നടന്ന് ഏറുമാടത്തിലെത്തി. മുൻകൂട്ടി ബുക്ക് ചെയ്യണം. രാത്രിയൊക്കെ തങ്ങാൻ പറ്റിയ രൂപത്തിൽ നിർമിച്ചിരിക്കുന്നു. പ്രകൃതി വിഭവങ്ങൾ കൊണ്ട്. അകലെ വെള്ളച്ചാട്ടവും അതിന്റെ ആരവവും .ചുറ്റുവട്ടത്ത് ഒരു ആൾപാർപ്പുമില്ല. കാടിനുള്ളിൽ തന്നെ. അവിടുത്തെ കാഴ്ചകളൊക്കെ കണ്ട് തിരിച്ച് എലബ്ലാശ്ശേരി എത്തി.ചെക് പോസ്റ്റുണ്ട് അവിടെ .oficer കടത്തി വിട്ടില്ല. ആദിവാസി കോളനികളും വെള്ളച്ചാട്ടവും മറ്റും ഉള്ള നല്ല കാഴ്ചകളാണത്രെ അവിടെ. പക്ഷെ എന്തു ചെയ്യാം. തിരിച്ച് പോക തന്നെ. ഇടക്ക് കോൺക്രീറ്റ് റോഡിലൂടെ വലിയൊരു നീർചാൽ കണ്ടപ്പോൾ റിജാസിന് അതിൽ ചാടിക്കുന്ന വീഡിയോ എടുക്കണം. ന്നാ പിന്നെ എല്ലാർടേം ആയിക്കോട്ടേന്ന്.........
അങ്ങിനെ നേരെ റിസോർട്ടിലേക്ക്. .സുകുവും റിജാസും അച്ചുവും ശ്യാമയും മറ്റും ഫുഡ് ഉണ്ടാക്കാനുള്ള ഒരുക്കം തുടങ്ങി. ബാക്കിയുള്ളവർ ഫ്രഷായി പുഴയിലേക്ക്. അക്കരേന്ന് ആനകൾ വെള്ളം കുടിക്കാനും കുളിക്കാനും പുഴയിലിറങ്ങുന്നത് കാണാമായിരുന്നത്രേ. പക്ഷേ ഞങ്ങൾക്കാ ദർശനഭാഗ്യം ലഭിച്ചില്ല. ആനകളുടെ ചിന്നം വിളികൾ കേൾക്കാമായിരുന്നു.
നീന്തിയും ചാടിയും കരണം മറിഞ്ഞും ആഘോഷ തിമിർപ്പായി പുഴയിൽ .നേരം ഇരുട്ടി തുടങ്ങി. എല്ലാവരും കയറി.റൂമിലെത്തി ഡ്രസ്സ് ചെയഞ്ച് ചെയ്ത റെഡിയായി.
പിന്നെ തുടങ്ങുകയായി .പാട്ടും ഡാൻസുമായി. അതിനിടക്ക് കിച്ചണീന്ന് ചിക്കനും മറ്റുമായി വന്നുകൊണ്ടിരുന്നു. ഇടക്ക് പുഴയോരത്ത് ടോർച്ചുമായി പോയി വന്നു. ആന ഇറങ്ങിയോ എന്നറിയാൻ .10 മണിക്ക് ഭക്ഷണം കഴിക്കാൻ തുടങ്ങി. ശേഷം ഓരോരുത്തരെ പരിചയപെടലും Riden ൻറ അഭിപ്രായങ്ങളും നിർദേശങ്ങൾ ആരായലുമായിരുന്നു.
സമയം 11.30. നല്ല തലവേദന ഞാൻ കിടന്നു. അപ്പോഴും പാട്ടും ഡാൻസും നിന്നിരുന്നില്ല.
ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും ആനയുടെ ചിന്നം വിളിയും നിലച്ചിരുന്നില്ല.
4 മണിക്ക് എഴുനേറ്റു. പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചു. പുഴയോരത്ത് പോയി നോക്കി. കോടമഞ്ഞിറങ്ങി കാഴ്ചകൾ മറയുന്ന പ്രതീതി. കുറച്ച് സമയം അവിടിരുന്നു. ആനയെ അപ്പോഴും കണ്ടില്ല. തിരിച്ച് വന്ന് എല്ലാവരും ഫ്രഷായി ഭക്ഷണം കഴിച്ച് 7 ന് മുൻപായി ഇറങ്ങി.
ലക്ഷ്യം കോനി പാറ..ആ നാട്ടിലുള്ള അഫ്സലിന്റെ സുഹൃത്തിനെ കിട്ടി. ജെറി. അവനാണ് പിന്നത്തെ ഗൈഡ്. പൂയംകുട്ടി മാമല കണ്ടം വഴി 30 കി.മി ഓടിക്കാണും . അങ്ങിനെ എത്തി. bike എല്ലാവരും സൈഡാക്കി.കയറ്റം ആരംഭിച്ചു. 7 km ഉണ്ട് മുകളിലേക്ക് നടക്കാൻ. ഇടക്ക് വിശ്രമിച്ചും സഹയാത്രികരുടെ തള്ള് കേട്ടും ഒരു മലക്ക് മുകളിലെത്തി.അവിടെ കുറച്ച് നേരം .വീണ്ടും കയറ്റം .നടന്ന് നടന്ന് പലരുടെയും കാല് കുഴഞ്ഞോ ?. വാക്കോടൻ കിഴടക്കിയ നമുക്കിതൊക്കെ എന്ത്...അങ്ങിനെ 2 മണിക്കൂറെടുത്തു രണ്ടാമത്തെ മലയിലും എത്താൻ. ഒരിക്കൽ വന്നാൽ വീണ്ടും വരാൻ കൊതിക്കുന്നൊരിടം. പറഞ്ഞറിയിക്കാനാകാത്ത അനുഭൂതി. ചുറ്റുഭാഗവും മലനിരകളാൽ സമൃദ്ധം.പച്ച വിരിച്ചു നിൽക്കുന്ന ഇടതൂർന്ന കാടുകൾ. താഴെ അഗാധമായ കൊക്ക. കാലൊന്ന് തെറ്റിയാൽ........
അവിടെ രണ്ട് മണിക്കൂറോളം ചിലവഴിച്ചു. 1 മണിക്കൂർ എടുത്തു തിരിച്ചിറങ്ങാൻ. വീണ്ടും ഭക്ഷണം കഴിക്കാൻ കുട്ടമ്പുഴയിലോട്ട് .
അവിടുന്ന് ബ്ലാവന ഫെറി കടന്ന് കല്ലേലി മേട് വഴി കൊടുമ്പിരി കുത്തിലേക്ക്.12 km ഉണ്ട്.
കുട്ടമ്പുഴ ക്രോസ് ചെയ്ത് വേണം അങ്ങോട്ടെത്താൻ. വനം വകുപ്പ് നിരോധിച്ചതാണ്. പുറമെ നിന്നുള്ള ആളുകൾക്ക് പ്രവേശനം. അത് മാത്രമല്ല. മാവോയിസ്റ്റുകൂടെ സാന്നിധ്യം ഉണ്ട് അവിടെ.ജെറിയുടെയും മറ്റ് നാട്ടുകാരുടെയും സപ്പോർട്ടോടുകൂടി മാത്രം പോവാൻ കഴിഞ്ഞയിടം .പുലിമുരുഗ നിൽ 'അഭിനയച്ച' ചങ്ങാടത്തിൽ കയറി. 2 ജീപ്പുമായി 20 പേർ. ബാക്കിയുള്ളവർ മടക്കയാത്ര ആരംഭിച്ചിരുന്നു.കടത്ത് കടന്നു. ഇനിയാണ് റോഡ് പക്കാ ഓഫ് റോഡ് .ഒരു സൈഡിൽ കൊക്കയും മറുസൈഡിൽ മലയും .. മലയടിവാരത്ത് കൂടെ കുഴിയിലും കല്ലിലും തട്ടി തെന്നി കുലുങ്ങിയും ആടിയും 7/8 K.M. സംഭവബഹുലമായ യാത്ര.
വണ്ടി ഇറങ്ങി കുറച്ച് ദുരം നടന്നു കാണും അതി മനോഹരമായ വെള്ളച്ചാട്ടം. അപ്പോഴാണ് ജീപ്പ് ഡ്രൈവർ പറയുന്നത് മുകളിൽ ഇതിലു മനോഹരമായ വെള്ളച്ചാട്ടമുണ്ടെന്ന്. ഇതിന്റെ ഒഴുക്കിലൂടെ ക്രോസ് ചെയ്തു വേണം മുകളിലെത്താൻ. കാല് തെന്നിയാൽ ശക്തമായ ഒഴുക്കിലൂടെ വെള്ളച്ചാട്ടത്തിൽ വീഴും എന്നുള്ളത് കൊണ്ട് എല്ലാവരും കൈകോർത്ത് പിടിച്ച് അക്കരെ എത്തി.ഈറ്റയും ഓടയും തിങ്ങിനിറഞ്ഞ കാട്ടു വഴിയിലൂടെ ആനകളുടെ വിഹാര ഭൂമികയിലൂടെ പതുങ്ങിയും നൂണ്ടും വെള്ളച്ചാട്ടത്തിലേക്കടുത്തു.
നയാഗ്ര വെള്ളച്ചാട്ടത്തെ അനുസ്മരിപ്പിക്കുന്ന വശ്യ മനോഹരമായ കാഴ്ച.
അധികനേരം അവിടെ നിൽക്കാൻ കഴിഞ്ഞില്ല. കോരിച്ചൊരിയുന്ന മഴ പെട്ടന്ന്....
വേഗം തിരിച്ചു പോരേണ്ടി വന്നു. ഇല്ലെങ്കിൽ വെള്ളം കൂടിയാൽ തിരിച്ചു പോവാൻ കഴിയാതെ കാട്ടിൽ ഒറ്റപെട്ടു പോവും .കാലിലാണെങ്കിൽ അട്ടയും ,തിമിർത്തു പെയ്യുന്ന മഴയും എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ.മുൻപത്തെ വെള്ളച്ചാട്ടം എങ്ങിനെയൊക്കയോ ക്രോസ് ചെയ്തു വണ്ടിയിലേക്ക് ഓടി .എല്ലാവരും അട്ടയെ തൂത്തുകളയാനുള്ള ശ്രമത്തിലാണ്. ജാഷിയും ഇർഫാനും അക്കരെ കുറച്ച് നേരം കുടിങ്ങി വഴി കാണാതെ.
ഞങ്ങളുടെ ജീപ്പ് ആദ്യം പുറപ്പെട്ടു. ചങ്ങാടം കടന്ന് ഇക്കരെ എത്തി. കുറേ നേരമായിട്ടും അവരെ കാണാനില്ല എല്ലാവർക്കും വിളിക്കുന്നു. കിട്ടുന്നില്ല. ആകെ ടെൻഷൻ .ഒരു മണിക്കൂറോളം കഴിഞ്ഞ് അവരെത്തി .കാട്ടിനു നടുവിൽ ആദിവാസികൾക്ക് വേണ്ടി കുറേ കടകളുണ്ട് .അവിടെ ചായ കുടിക്കാൻ പോയിരുന്നു. വേറൊരു മനോഹര സ്ഥലവും (ഒറ്റക്കൽ പാറയും തടാകവും... വല്ലാതെ മിസ് ചെയ്തു .ഫോട്ടോ കണ്ടപ്പഴാണ് മനസിലായത്.) കണ്ടാണ് അവരുടെ വരവും.
ഒരു കടയിൽ കയറി ചായയും കുടിച്ച് നേരെ റൂമിലേക്ക്......
എല്ലാവരും പാക്ക് ചെയ്യുന്നു. തിരിച്ച് പോവാനുള്ള ഒരുക്കത്തിലാണ്. വികാരനിർഭരമായ യാത്ര പറച്ചിൽ .അടുത്ത റൈഡിന് കാണാമെന്നുള്ള ഉറപ്പ്.
2 ദിവസം...... 24 പേർ........ ഒരു കുടുംബമായി........ ആദ്യത്തെ ദിവസം ചെറിയ.... വളരെ ചെറിയ നിരാശയുടേതായിരുന്നെങ്കിലും ( 2,3 സ്ഥലത്ത് പ്രവേശനാനുമതി നിഷേധിച്ചത് കാരണം ) പിറ്റെ ദിവസം അതിനെയൊക്കെ കവച്ചു വെച്ചു.
ഒരിക്കലും മറക്കാത്ത ...... ജീവിതത്തിൽ കാണും എന്ന് പ്രതീക്ഷയില്ലാതിരുന്ന ഇടങ്ങൾ കണ്ട..... കാണിച്ചു തന്ന, പുതിയ സൗഹൃദങ്ങൾ കൂട്ടുകൂടിയ വേറിട്ട വഴി കളിയൂടെ സഞ്ചരിക്കുന്ന പ്രിയ RBC Admins നും ചുണ കുട്ടികൾകക്കും ... പ്രത്യാകിച്ച് സുഹൈൽ ...എല്ലാ കാര്യങ്ങളും Support ചെയ്യാൻ ആളുണ്ടെങ്കിലും ഒറ്റക്ക് conduct ചെയ്തതിന് .അത് പോലെ പക്വതയോടെ കാര്യങ്ങളെ നോക്കി നടത്തിയ റിജാസിനും സംഘത്തിനും ,പിന്നെ ജാസിർ, ശരിഫ്... (എല്ലാവരുടെയും പേര് പരാമർശിക്കുന്നില്ല. അവരവരുടെ റോൾ എല്ലാവരും ഭംഗിയായി ചെയ്തു ,അഭാവത്തിൽ നിഴലിച്ചത് ജാംസിയുടെ ത് മാത്രമായിരുന്നോ) സർവ്വോപരി ന്റെ ചങ്ക് ജാഷിക്കും ഒരായിരം നന്ദി.....നന്ദി...... നന്ദി.....................ശുഭം ...................
07-11-2019
*സൈഫുദ്ദീൻ വട്ടേകാട്ട്*
*19 1 9 6 21 4 7 5 5 14*