Mythri Arts & Sports Club

Mythri Arts & Sports Club Mythri Arts & Sports Club, Kodiyattu Jn., Manjakkala, Avaneeswaram R S P O, Kunnicode, Kollam (Dist), Kerala - 691508.

20/05/2016
14/05/2016

പറയാതെ വയ്യ..

താരപോരാട്ടം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് നമ്മളുടെ പത്തനാപുരം. കഴിഞ്ഞദിവസം സ്ഥാനാർത്ഥിയായ ഗണേഷ്കുമാറിന് വോട്ട് അഭൃർത്ഥിച്ച് മോഹൻലാൽ എത്തിയതിലുള്ള വിവാദം മറ്റു ജനകീയ വിഷയങ്ങളെ പിൻതള്ളി കൊടുമ്പിരി കൊള്ളുകയാണ്.. ലാലിൻറെ ഈ വരവറിഞ്ഞ എതിർസ്ഥാനാർത്ഥിയായ ജഗദീഷ് പൊട്ടിക്കരഞ്ഞു പോലും. തൻറെ സഹപ്രവർത്തകനും, മന്ത്രിയായിരുന്നപ്പോൾ സിനിമാ മേഖലയിലുൾപ്പെടെ മികച്ചപ്രവർത്തനം നടത്തിയ ഗണേഷ്കുമാറിനെതിരെ ഒരുസൗഹൃദ മത്സരത്തിനൊന്നുമല്ലലോ ജഗദീഷ് വന്നത്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ, ഗണേഷ്കുമാറിനെതിരെ വ്യക്തിഹതൃനടത്തി രംഗത്തുവന്ന ജഗദീഷിന് കരയാൻ എന്തവകാശം.. ചെറിയ പ്രതിസന്ധിവന്നപ്പോഴേ മനസിടുറുന്ന താങ്കൾ എങ്ങനെ മികച്ച നേതാവാകും.? സഹതാരങ്ങളെ പ്രചരണത്തിന് വിളിക്കണ്ട എന്നു താങ്കൾ തീരുമാനിച്ചതുപോലെ വിളിക്കാൻ മറ്റുള്ളവർക്കും സ്വാതന്ത്രൃം ഉണ്ട്. പത്തനാപുരത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കു ജഗദീശ്.. ആരുവന്നാലും പോയാലും താങ്കൾ നിരത്തുന്ന ജനകീയവീഷയങ്ങൾക്ക് അടിസ്ഥാനമുണ്ടെങ്കിൽ അവർ അത്അംഗീകരിച്ച് വിജയിപ്പിക്കും..
മോഹൻലാൽ എന്ന മഹത് വ്യക്തിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടെടുക്കാനുള്ള അവകാശമുണ്ട്. അത് ആർക്കും ചോദ്യം ചെയ്യാനാവില്ല. പക്ഷേ നിർഭാഗൃവശാൽ ''അയയിൽ ഇട്ട കൗപിനംപോലെ ഒരുകാറ്റത്ത് തെക്കോട്ടും മറുകാറ്റത്ത് വടക്കോട്ടും നീങ്ങുന്ന അദ്ദേഹത്തിൻറെ നിലപാട് പരമദയനീയം.. ഗണേഷിനുവേണ്ടി വോട്ടഭൃർത്ഥിച്ചിട്ട് അദ്ദേഹം പോയത് തിരുവഞ്ചൂരിനുവേണ്ടി. ഇത്തരത്തിൽ താൽകാലിക നേട്ടത്തിനുവേണ്ടിയുള്ള അരാഷ്ട്രീയവാദം ഭൂഷണമല്ല..
ശരിയായ രാഷ്ട്രീയ ചായ് വുള്ള സലീംകുമാർ മോഹൻലാലിൻറെ വരവിൽപ്രതിഷേധിച്ച് 'അമ്മ' അംഗത്വം രാജിവെച്ചിരിക്കുന്നു. അമ്മയിലെ ഏതോ അലിഖിത നിയമം ലാൽ പാലിച്ചില്ല എന്നതാണ് ടിയാൻറെ ഭാഷ്യം. അലിഖിത നിയമം എന്നത് വൃക്തിപരമായ താൽപരൃം വളർത്താനെ ഉപകരിക്കു. അത് ഒരുസംഘടനയ്ക്കുംചേർന്നതല്ല.ഏതൊരു സംഘടനയിലും നാനാസ്വരങ്ങളിൽ ഏകത്വം വരണമെങ്കിൽ തീരുമാനങ്ങൾ ഔദ്യോഗികമായീ പാസാക്കണം. അപ്പോഴേ അത് അനുസരിക്കാൻ ഒരോഅംഗത്തിനും ബാധ്യത ഉള്ളു. ഇല്ലാത്ത ഒരു നിയമത്തിൻറെ പേരിൽ അംഗത്വം രാജിവെച്ച സലീംകുമാറിൻറെ നടപടി വെറുമൊരു രാഷ്ട്രീയ പൊറാട്ടു നാടകമെന്നേ പറയേണ്ടു. വീട്ടിലെ ഒരംഗത്തിനോടുള്ള അഭിപ്രായ വെത്യാസംമൂലം ആരും വീടുപേക്ഷിച്ച് പോകാറില്ലലോ..
സലിംകുമാറിൻറെ രാജിസ്വീകരിച്ചുകൊണ്ടുള്ള പ്രസിഡൻറ് ഇന്നസെൻറിൻറെ പ്രതികരണം ഉന്നതനായ ആ കലാകാരനെ അപമാനിക്കുന്ന തരത്തിലായിപോയി. ഒരുസംഘടനയിലെ ഏറ്റവും ചെറിയ അംഗത്തിനുപോലും അവരുടേതായ പ്രധാന്യം ഉണ്ട്. എല്ലാ അംഗങ്ങളേയും ഒരുപോലെകാണാനും അവരുടെ അഭിപ്രായങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുന്നയാളാവണം ഒരുസംഘടനയുടെ തലപ്പത്തിരിക്കേണ്ടത്. വ്യത്യസ്ഥാഭിപ്രായങ്ങൾ പറയുന്നവരെ തിരസ്കരിക്കുകയല്ല ശരിയായ രീതി. നാളെ മമ്മൂട്ടിയോ മോഹൻലാലോ രാജി സമർപ്പിച്ചാൽ ഇതുപോലെ നിസാരമായി അത് സ്വീകരിക്കുമോ എന്ന് ഇന്നസെൻറ് വ്യക്തമാക്കണം.
വോട്ടുചെയ്ത് വിജയിപ്പിക്കുന്ന സാമാന്യ ജനത്തെ വിശ്വാസത്തിലെടുക്കാത്ത ഒരുപ്രവർത്തിക്കും നിലനിൽപില്ല.. രാഷ്ടീയമേലാളൻമാർ കാണിക്കുന്ന എല്ലാപൊറാട്ടു നാടകങ്ങുളും വിശ്വസിക്കുന്ന കഴുതക്കൂട്ടങ്ങളല്ല ജനങ്ങൾ.. അവർ എല്ലാം കാണുന്നുണ്ട്.. അറിയുന്നുണ്ട്.. തക്കസമയത്ത് അവർ പ്രതികരിക്കുക തന്നെ ചെയ്യും..
ഒരു ഇന്തൃക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു.. കാരണം ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ വ്യവസ്തിതിയുടെ ഭാഗമാണ് ഞാനും.. നിങ്ങളും.. അതുകൊണ്ട്, ഉണരുവിൻ കൂട്ടരെ.. നാടിൻറെ പുരോഗതിക്കായി വോട്ടു ചെയ്യൂ.. വോട്ട് അമൂല്യമാണ്.. അത് പാഴാക്കരുത്...

പ്രവീൺ മൈത്രി

30/01/2016
30 ജനുവരി.....ഗാന്ധിസ്മരണ....
29/01/2016

30 ജനുവരി.....ഗാന്ധിസ്മരണ....

26/01/2016

പിറന്ന മണ്ണ് അന്യർ കയ്യേറിയപ്പോൾ ജാതി മത ഭേതമന്വേ സംഘടിച്ച് അന്നവർ പോരാടി. സ്വന്തം ജീവൻ നാടിനു വേണ്ടി ബലിയർപ്പിച്ചു, അന്നവരെ ഏകീകരിച്ച ശക്തി സ്വാതന്ത്ര ബോധമാണങ്കിൽ ആ സ്വാതന്ത്രത്തിൻെറ ചിറകേറി നമുക്ക് ഉയരാം അത്തളരാതെ സൂക്ഷിക്കാം
ഒരൽപം ആവേശത്തോടെയും അഹങ്കാരത്തോടെയും ഞാൻ നേരുന്നു എല്ലാവർക്കും എൻെറ ഹ്യദയം നിറഞ്ഞ
റിപ്പബ്ളിക് ദിനാശംസകൾ......

ഏവര്ക്കും മൈത്രിയുടെ റിപ്പബ്ളിക്കദിനാശംസകള്......🎊🎉🎇🎆🎆🎏
26/01/2016

ഏവര്ക്കും മൈത്രിയുടെ റിപ്പബ്ളിക്കദിനാശംസകള്......🎊🎉🎇🎆🎆🎏

Address

Kodiyattu Junction
Kollam
691508

Opening Hours

Monday 9am - 9pm
Tuesday 10am - 9pm
Wednesday 10am - 9pm
Thursday 10am - 9pm
Friday 10am - 9pm
Saturday 10am - 9pm
Sunday 10am - 1pm

Telephone

9402310917

Website

Alerts

Be the first to know and let us send you an email when Mythri Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category