Scorpions Kerala

Scorpions Kerala Social Media Arts & Entertainment · Advertising/Marketing Service · Broadcasting & Media Production Company

ഫായിസ് ഒരു പ്രതീകം ആയിരിക്കുകയാണ്. ചിലപ്പോൾ മുതിർന്നവരേക്കാൾ ദീർഘവീക്ഷണത്തോടെ കുട്ടികൾ കാര്യങ്ങൾ ഗ്രഹിക്കുന്നതായി കാണാറു...
30/07/2020

ഫായിസ് ഒരു പ്രതീകം ആയിരിക്കുകയാണ്. ചിലപ്പോൾ മുതിർന്നവരേക്കാൾ ദീർഘവീക്ഷണത്തോടെ കുട്ടികൾ കാര്യങ്ങൾ ഗ്രഹിക്കുന്നതായി കാണാറുണ്ട്. ഏറെ നിഷ്കളങ്കമായ ഫായിസ് നടത്തിയ പ്രതികരണമാണ് "ചെലോല്‍ത് ശെരിയാവും ചെലോല്‍ത് ശെരിയാവൂല എൻ്റേത് ഇപ്പൊ റെഡിയായിട്ടില്ല
ന്നാലും കൊയപ്പല്ല. "എന്നത്. ജീവിതത്തിൽ പലപ്പോഴും നമ്മുടെ പരിശ്രമങ്ങൾ ഒന്നാംഘട്ടത്തിൽ വിജയിച്ചു എന്ന് വരില്ല. പരാജയത്തിൽ മനംമടുത്ത് പിൻവാങ്ങുക അല്ല, കൂടുതൽ മനോവീര്യത്തോടുകൂടി വിജയം വരെ പരിശ്രമിക്കുക എന്നതായിരിക്കണം ജീവിതത്തിന്റെ ലക്ഷ്യം. ഒരു ചെറിയ പരാജയത്തിന്റെ പേരിൽ നിരാശയുടെ പടുകുഴിയിൽ ആണ്ടുപോകുകയും ആത്മഹത്യ പോലും തിരഞ്ഞെടുക്കുകയും ചെയ്യുന്ന ദുർബല മനസ്സുകൾക്കുള്ള വലിയ സന്ദേശമാണ് ഈ കൊച്ചു കുട്ടിയുടെ സ്വാഭാവിക പ്രതികരണം.
മിടുക്കനായ ഈ കുട്ടിയ്ക്ക് ലഭ്യമായ സമ്മാന തുകയുടെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ശേഷിച്ച തുക പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹാവശ്യത്തിനും പകുത്തു നൽകി എന്നതും വലിയ കാര്യമാണ്. ഫായിസിന്റെ ജീവിതത്തിൽ ആത്മവിശ്വാസവും സേവന മനോഭാവം കൂടുതൽ വളർന്നു വരട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്യുന്നു.

ഓർമകളിലെ കലാം നമ്മെ വെല്ലുവിളിക്കുകയാണ്. വിഷൻ 2020 യാഥാർഥ്യമാകാൻ, ഇനിയും എത്ര ദൂരെയാണ് നമ്മൾ എന്ന ചിത്രം വരച്ചു നൽകുകയായ...
27/07/2020

ഓർമകളിലെ കലാം നമ്മെ വെല്ലുവിളിക്കുകയാണ്. വിഷൻ 2020 യാഥാർഥ്യമാകാൻ, ഇനിയും എത്ര ദൂരെയാണ് നമ്മൾ എന്ന ചിത്രം വരച്ചു നൽകുകയായിരുന്നു കൊറോണ കാലത്തെ മനുഷ്യജീവിതങ്ങൾ....

ഓരോ ഭാരതീയനും അഭിമാനമായിരുന്നു അതുപോലൊരു രാഷ്ട്രപതി, ഓരോ വിദ്യാർത്ഥിയ്ക്കും പ്രചോദനമായിരുന്നു അതുപോലൊരു അധ്യാപകൻ, എല്ലാ ശ്രോദ്ധാക്കൾക്കും അത്രമേൽ ആവേശമായിരുന്നു കലാമിലെ പ്രഭാഷകൻ, സംഗീതത്തെ സ്നേഹിച്ച ശാസ്ത്രജ്ഞൻ, രാഷ്‌ട്രപതി ഭവനെ രാഷ്ട്രത്തിന്റെ വീടാക്കിയ പ്രഥമ പൗരൻ, ഒടുവിൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട പ്രവർത്തി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആ മനുഷ്യൻ നമ്മിൽ നിന്നും വിട പറഞ്ഞു....

കാലം എത്ര കഴിഞ്ഞാലും കലാം, നമ്മെ ജ്വലിക്കുന്ന മനസുമായി, അഗ്നിച്ചിറക്കിൽ എറി ഉയരങ്ങൾ കിഴടക്കാൻ പഠിപ്പിച്ചുകൊണ്ടേയിരിക്കും.....

കഴിഞ്ഞ വർഷം ഏഷ്യാനെറ്റിൽ വന്ന കുറിപ്പും ഇവിടെ ചേർക്കുന്നു...

ഇന്ന് ഇന്ത്യയുടെ മുൻ പ്രസിഡണ്ട് ഡോ. എപിജെ അബ്ദുൽ കലാമിന്റെ ചരമ വാർഷികമാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാൾക്ക്, പ്രസിഡന്റുപദവി അലങ്കരിച്ച ഏറ്റവും പ്രതിഭാധനനായ ആ ഭാരതീയന് ഒരു സ്വപ്നമുണ്ടായിരുന്നു. അദ്ദേഹം അതിനെ, വിഷൻ 2020 എന്നുപേരിട്ടു വിളിച്ചു. 2012 -ൽ അദ്ദേഹം അതിനുവേണ്ട ഒരു കരടുരേഖയും തയ്യാറാക്കി. ഒറ്റയ്ക്കായിരുന്നില്ല. നമ്മുടെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള, ടെക്‌നോളജി ഇൻഫർമേഷൻ, ഫോർകാസ്റ്റിങ്ങ് ആൻഡ് അസ്സെസ്സ്‌മെന്റ് കൗൺസിൽ(TIFAC) എന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിന്റെ കാർമികത്വത്തിൽ കലാം ചെയർമാനായി, വിവിധമേഖലകളിൽ 500 വിദഗ്ധരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് പഠനങ്ങൾ നടത്തി. അതിന്റെ കണ്ടെത്തലുകൾ, കലാമും വൈ എസ്‌ രാജനും ചേർന്നെഴുതിയ, ഇന്ത്യ 2020 : എ വിഷൻ ഫോർ ദ ന്യൂ മില്ലേനിയം എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ പ്ലാനിന്റെ രത്നച്ചുരുക്കം ഇതായിരുന്നു. നമ്മുടെ രാജ്യത്തെ ഒരു വികസിത രാജ്യമാക്കി മാറ്റുക. അഞ്ചു മേഖലകളിൽ നമ്മൾ പരമാവധി വികസനം നേടണം. നമ്മുടെ പ്രകൃതി വിഭവങ്ങളും, വിദഗ്ദ്ധ തൊഴിൽ സേനയും ഒന്നിപ്പിച്ച് നമുക്ക് നമ്മുടെ ജിഡിപി ഇരട്ടിയെങ്കിലും ആക്കണം. വികസിത ഇറ്ന്ധ്യ എന്ന ലക്ഷ്യത്തിലേക്ക് 2020 ആവുമ്പോഴേക്കുമെങ്കിലും എത്തണം.

കലാം സ്വപ്നം കണ്ട 2020 -ലെ ഇന്ത്യ

പല മേഖലകളിലും കാര്യമായ വികസനം കൊണ്ടുവരാനുള്ള പദ്ധതികൾ കലാം വിഭാവനം ചെയ്തിരുന്നു. അവയിൽ കൃഷി, ഭക്ഷ്യോത്പന്നങ്ങൾ, ഇൻഫ്രാ സ്ട്രക്ച്ചർ, വിദ്യുച്ഛക്തി, വിദ്യാഭ്യാസം, ആരോഗ്യം, ഐടി, കമ്യൂണിക്കേഷൻ, ഡിഫൻസ്, വിശ്വാസം എന്നിങ്ങനെ പല മേഖലകളും ഉൾപ്പെട്ടിരുന്നു. ദാരിദ്ര്യവും, അസാക്ഷരതയും കുറച്ചു കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. അതിന് മാധ്യമങ്ങളുടെയും, സമൂഹത്തിന്റെയും, സാമൂഹ്യമാധ്യമങ്ങളുടെയും ഒക്കെ സഹായം പ്രതീക്ഷിച്ചു. സ്വദേശി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തി, വിപണിമൂല്യം കൂട്ടി, ഇന്ത്യൻ കറൻസിയുടെ നിരക്കുയർത്താൻ അദ്ദേഹം ആഗ്രഹിച്ചു.



അദ്ദേഹത്തിന്റെ വിഷൻ 2020 യുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയായിരുന്നു. ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ ജീവിതസൗകര്യങ്ങളിൽ ഉള്ള വൈരുദ്ധ്യം കുറയ്ക്കുക.
വൈദ്യുതി, വെള്ളം എന്നിങ്ങനെയുള്ള വിഭവങ്ങൾ ഒരേ നിരക്കിൽ ഗ്രാമനഗര ഭേദമില്ലാതെ ലഭ്യമാക്കുക. കൃഷി, വ്യവസായം, സേവനം - ഈ മൂന്നു രംഗങ്ങളും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുക. ജനങ്ങളിൽ സദ്ഗുണങ്ങൾ ഊട്ടിയുറപ്പിക്കുന്ന വിദ്യാഭ്യാസം അർഹിക്കുന്ന ഒരു വിദ്യാർത്ഥിക്കുപോലും നിഷേധിക്കപ്പെടുന്നില്ല എന്നുറപ്പിക്കുക. സാമ്പത്തിക പരിഗണനകളില്ലാതെ എല്ലാവര്ക്കും പഠിക്കാനുള്ള അവസരം ലഭ്യമാക്കുക. ഏവർക്കും ഏറ്റവും മികച്ച വൈദ്യസേവനങ്ങൾ ലഭ്യമാക്കുക. ദാരിദ്ര്യത്തെ തുടച്ചുനീക്കുക, ഭീകരവാദത്തെ ഇല്ലായ്മചെയ്യുക.സുസ്ഥിരമായ വികസനം കൊണ്ടുവരിക. ഇന്ത്യയെ ഏതൊരാൾക്കും വന്നു താമസിക്കാൻ തോന്നുന്ന ഒരിടമാക്കി മാറ്റുക, സ്പിരിച്വൽ ടൂറിസം പ്രോത്സാഹിപ്പിക്കുക. അങ്ങനെ വ്യക്തമായ കാഴ്ചപ്പാടുകളും പദ്ധതികളും എല്ലാ വിഷയങ്ങളിലും അദ്ദേഹം തയ്യാറാക്കിയിരുന്നു.

ഓർത്തിരിക്കാതെ ഉണ്ടായ കലാമിന്റെ വേർപാട്

പണി പാതിവഴി എത്തി നിൽക്കെ, 2015 ജൂലൈ 27 -ന് ഡോ . എപിജെ അബ്ദുൽ കലാം എന്ന ക്രാന്തദർശി, ഒരു ക്‌ളാസ് മുറിയിൽ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ ഹൃദയം നിലച്ച്‌ മരിച്ചുപോയി. അദ്ദേഹത്തിന്റെ അവിചാരിതമായ വിയോഗത്തിനുശേഷം വിഷനറീസ് ഓർഗനൈസേഷൻ ഇൻ സർവീസ് റ്റു സൊസൈറ്റി എന്ന സംഘടനയും 'ലെറ്റസ്‌ കംപ്ലീറ്റ് ഹിസ് വിഷൻ 2020' എന്ന നെറ്റ് വർക്കിങ്ങ് വെബ്‌സൈറ്റും ഒക്കെ ചേർന്നുകൊണ്ട് ആ വിഷൻ യാഥാർഥ്യമാക്കാനുള്ള തുടർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. എന്നാൽ കലാമിനെപ്പോലെ വിഹഗവീക്ഷണമുള്ള, ദീർഘദർശിയായ ഒരു നേതാവിന്റെ അഭാവം അതിന്റെ ലക്ഷ്യപ്രാപ്തിയിൽ എത്തുന്നതിന് തടസ്സമാവുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

2020 ഇതാ ഇങ്ങു പടിവാതിൽക്കൽ എത്തി. നമ്മളോ..? വികസനത്തിൽ നിന്നും എത്ര ദൂരെയാണ് നമ്മൾ.. ? ഇങ്ങനെ ഒരു ചോദ്യം വരുമെന്ന് നേരത്തെ കണ്ടുകൊണ്ടാവണം, പ്രധാനമന്ത്രി മോഡി രണ്ടുകൊല്ലത്തേക്ക് നീട്ടിച്ചോദിച്ചിട്ടുണ്ട് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ. 2022 ആണ് അദ്ദേഹത്തിന്റെ ടാർഗറ്റ്. കലാം സ്വപ്നം കണ്ട വികസനം നമ്മിൽ നിന്നും എത്ര ദൂരെയാണ്? കാത്തിരുന്നു കാണുക തന്നെ

27/07/2020
ഹൃദയം റിപ്പയർ ചെയ്യുന്ന ദൈവത്തിൻറെ കൈവിരലുകളുള്ള ഡോക്ടർ – ഡോ. ടി.കെ. ജയകുമാർ വർഷത്തിൽ രണ്ടായിരത്തിലധികം പേർ തങ്ങളുടെ ഹൃദ...
26/07/2020

ഹൃദയം റിപ്പയർ ചെയ്യുന്ന ദൈവത്തിൻറെ കൈവിരലുകളുള്ള ഡോക്ടർ – ഡോ. ടി.കെ. ജയകുമാർ

വർഷത്തിൽ രണ്ടായിരത്തിലധികം പേർ തങ്ങളുടെ ഹൃദയം റിപ്പയർ ചെയ്യാൻ സമർപ്പിക്കുന്ന ഒരാൾ. മസ്തിഷ്കമരണം സംഭവിച്ച ആളിൽനിന്ന് ജീവനുള്ള ഹൃദയം എടുത്തുമാറ്റി മറ്റൊരാളിൽ നട്ടുപിടിപ്പിക്കുന്ന കൈപ്പുണ്യം. മിടിക്കുന്ന ആറ് ഹൃദയങ്ങളാണ് ഈ കൈകൾ തുന്നിപ്പിടിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടുകൂടിയായ പ്രശസ്ത ഹൃദ്രോഗവിദഗ്ധൻ ഡോ. ടി.കെ. ജയകുമാറിൻറെ പാദംതൊട്ട് നെറുകയിൽവച്ച് യാത്ര പറയുന്ന ആയിരങ്ങൾക്കിത് ദൈവത്തിൻറെ കൈവിരലുകളുള്ള ഡോക്ടറാണ്.

സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടറെന്ന പുരസ്കാരം 2017-ൽ തേടി വന്നപ്പോൾ ഏറെയും ആഹ്ലാദിച്ചത് താൻ ചികിത്സിച്ച് ജീവിതം മടക്കി നൽകിയ ആയിരക്കണക്കിന് രോഗികളായിരുന്നു. ദിവസം 45 മിനുട്ടുമാത്രമാണ് ഈ ഡോക്ടർ വീട്ടിൽ ചെലവിടുന്നത്. ആരോഗ്യത്തിന് ശരാശരി എട്ടു മണിക്കൂറെങ്കിലും ദിവസവും ഉറങ്ങണം എന്ന് രോഗികളോട് നിർദേശിക്കുന്ന ഡോക്ടർക്ക് രണ്ടോ മൂന്നോ മണിക്കൂർ മാത്രം ഉറക്കം. ബാക്കി സമയം മുഴുവൻ ശസ്ത്രക്രിയാ മുറിയിലോ രോഗികൾക്ക് നടുവിലോ കാണാം. മേജർ ശസ്ത്രക്രിയകൾ ചെയ്യുന്നു. പുലരാറാവുമ്പോഴും ചില ദിവസങ്ങളിൽ ശസ്ത്രക്രിയാമുറിയിലായിരിക്കും. അവസാനത്തെ ശസ്ത്രക്രിയയും പൂർത്തിയാക്കി നന്നേ ക്ഷീണിതനായി സൂപ്രണ്ടിൻറെ റൂമിലെ സെറ്റിയിൽ കിടന്ന് ഒരു മയക്കം. പുലർച്ചെ നാലുമണിക്ക് എണീറ്റ് മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്ന നിലയിലുള്ള ഫയലുകൾ നോക്കി ജോലി ഒതുക്കി ആറരയോടെ വീട്ടിലേക്ക്. പ്രഭാതകൃത്യങ്ങൾ തീർത്ത് 20 മിനുട്ട് യോഗയും ചെയ്ത് പ്രാതൽ.

മിക്കദിവസവും ഈ ഒരുനേരത്തെ ഭക്ഷണം മാത്രമാണ് സ്വന്തം വീട്ടിൽ കഴിക്കുന്നത്. പിന്നെ ആസ്പത്രിയിലേക്ക് മടക്കം. അപ്പോഴേക്കും ശസ്ത്രക്രിയ മുറിയിൽ നിരവധി ഹൃദ്രോഗികൾ അദ്ദേഹത്തിൻറെ വരവു കാത്തുകിടക്കുന്നുണ്ടാവും. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന രോഗികൾ പലരും മടക്കയാത്രയ്ക്ക് ബസ്സുകൂലിപോലും ഇല്ലാത്തവരാണെന്ന് മനസ്സിലായാൽ സ്വന്തം കാറിൽ ഡ്രൈവറെ കൂട്ടി വീട്ടിലെത്തിക്കുന്നൊരാൾ. ശസ്ത്രക്രിയയ്ക്ക് ശേഷം ദൈനംദിന ജീവിതത്തിന് വേണ്ട ചെലവുകൾക്കുപോലും കഷ്ടപ്പെടുന്നവരെ അലിവുള്ളവർക്കരികിലെത്തിക്കുന്ന കാരുണ്യം. കൊറോണക്കാലത്ത് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റായ കോവിഡ് രോഗികൾക്കായി സമയം മുഴുവൻ നീക്കിവെച്ചു. ഏറ്റവും മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കി. അവസാനത്തെ രോഗിയെയും ജീവിതത്തിലേക്ക് യാത്രയാക്കിയിട്ട് മടങ്ങിയത് നേരെ കാത്തിരിക്കുന്ന രോഗികൾക്കരികിലേക്ക്. ഒരു സാധാരണ ഡോക്ടറായി ജീവിച്ചുതീരുമായിരുന്ന ഒരാളെ ഇത്ര ജനകീയനാക്കിമാറ്റിയത് ജീവിതത്തിൽ സംഭവിച്ച ഒരു ദുരന്തമാണ്. നന്മയുടെയും, അലിവിൻറെയും വർഷങ്ങൾക്കിപ്പുറത്തും വേദനയോടെ ഡോ.ജയകുമാർ ഓർമിക്കുന്ന ദിനം. ആ ദിവസമാണ് അദ്ദേഹം അച്ഛനായത്.

കോട്ടയം മെഡിക്കൽ കോളേജിലാണ് അദ്ദേഹത്തിൻറെ ആദ്യത്തെ കുഞ്ഞ് പിറന്നത്, 19 വർഷം മുമ്പ്. മിടുക്കനായ ഒരു ആൺകുഞ്ഞ്. കുഞ്ഞിനെ കൺനിറയെ കാണുമ്പോഴേക്കും വിദഗ്ധ ഡോക്ടർമാർ കണ്ടെത്തി, കുഞ്ഞിന് ശ്വാസകോശസംബന്ധമായ ഗുരുതരരോഗമുണ്ടെന്ന്.. ആകെ തളർന്നുപോയ നിമിഷം. കുഞ്ഞിനെ രക്ഷിക്കണമെങ്കിൽ എത്രയും വേഗം എറണാകുളത്ത് പി.വി.എസ്. ആസ്പത്രിയിൽ എത്തിക്കണം, അതും 24 മണിക്കൂറിനുള്ളിൽ. അന്ന് എല്ലാ സൗകര്യവുമുള്ള ആംബുലൻസില്ല. ചികിത്സയ്ക്ക് ഒന്നര ലക്ഷം രൂപ വരെ ചിലവാകും. കോട്ടയം മെഡിക്കൽകോളേജിൽ ഡോക്ടർ ജയകുമാർ ജോലിചെയ്യുന്ന സമയവുമാണ്. എന്നിട്ടും അത്രയും പണം കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അവൻറെ ചലനമറ്റ പിഞ്ചുമുഖത്തേക്കുനോക്കി കണ്ണീരിന്റെ നനവോടെ ഡോ. ജയകുമാർ അന്നൊരു തീരുമാനമെടുത്തു. ഇനി അദ്ദേഹത്തിൻറെ വാക്കുകളിലൂടെ… ഒരു സാധാരണക്കാരൻറെ കഠിനമായ മാനസിക വ്യഥ എനിക്കന്ന് മനസ്സിലായി. എൻറെ കുഞ്ഞിനെ രക്ഷിക്കാൻ എനിക്കായില്ല. അവൻറെ കുരുന്നു മുഖത്തേക്കു നോക്കി ഞാനൊരു തീരുമാനമെടുത്തു, ഇനിയുള്ള ജീവിതം സാധാരണക്കാരും സാധുക്കളുമായ രോഗികൾക്കു വേണ്ടി മാത്രമാണ്. എൻറെ അടുത്തുവരുന്ന ഒരാളും പണമില്ലാത്തതിനാൽ കണ്ണീരോടെ മടങ്ങരുത്. ആവുന്നവിധം അവർക്കായി എന്തെങ്കിലും ചെയ്യണം.

അവിടെനിന്നു തുടങ്ങുന്നു മറ്റുള്ളവർക്കായി ഉഴിഞ്ഞുവച്ച അദ്ദേഹത്തിൻറെ മെഡിക്കൽ ജീവിതം. തുടർന്ന് ഹൃദയമാറ്റ ശസ്ത്രക്രിയയിൽ മാസ്റ്റർ ബിരുദവും ദേശീയ കാർഡിയോതൊറാസിക് ബോർഡ് പരീക്ഷയിൽ വിജയവും നേടി. അതിനു ശേഷമാണ് ഹൃദ്രോഗ ചികിത്സാരംഗത്ത് മുഴുവൻ ശ്രദ്ധയും അർപ്പിച്ച് പ്രവർത്തിച്ചു തുടങ്ങിയത്. ഇപ്പോൾ ദിവസവും മുൻകൂട്ടി നിശ്ചയിച്ച ഹൃദയ, ശ്വാസകോശ ശസ്ത്രക്രിയകളും വാൽവ് മാറ്റിവയ്ക്കൽ സർജറിയും അഞ്ച് അടിയന്തര ശസ്ത്രക്രിയകളും നടക്കുന്നു. 14 വർഷം മുമ്പാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയരോഗവിഭാഗം മേധാവിയാകുന്നത്. സ്വകാര്യ ആസ്പത്രിയിലെ ചികിത്സാചെലവ് താങ്ങാൻ കഴിയാത്തതിനാൽ മെഡിക്കൽ കോളേജിലെ സർക്കാർ സംവിധാനത്തെ ആശ്രയിക്കുന്നവർ ഏറെയും സാധുക്കളും സാധാരണക്കാരും ആണല്ലോ. കൃത്യസമയത്തെ ചികിത്സ ഒരാളെ മാത്രമല്ല ഒരു കുടുംബത്തെ മുഴുവനുമാണ് രക്ഷപ്പെടുത്തുക.പുറത്ത് 15-20 ലക്ഷം വരെ ചെലവു വരുന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് ഇവിടെ മൂന്നു ലക്ഷം രൂപയോളമേ വരുന്നുള്ളൂ ഡോക്ടർ പറഞ്ഞു. സല്യൂട്ട് സർ

നിങ്ങൾ ഉറുമ്പു കടിക്കുന്നത് കണ്ടിട്ടുണ്ടോ........
17/06/2020

നിങ്ങൾ ഉറുമ്പു കടിക്കുന്നത് കണ്ടിട്ടുണ്ടോ........

June 5 ***WORLD ENVIRONMENT DAY***
05/06/2020

June 5 ***WORLD ENVIRONMENT DAY***

Share please
03/06/2020

Share please

എനിക്കിതൊരു പുതിയ അറിവാണ്.... ഇതൊരു പെൺ തേളാണ്, അതേ തേളിന്റെ കുഞ്ഞുങ്ങൾ അമ്മയുടെ മുതുകിൽ ഇരുന്ന് അമ്മയെ തന്നെ  കഴിക്കുന്...
23/05/2020

എനിക്കിതൊരു പുതിയ അറിവാണ്....

ഇതൊരു പെൺ തേളാണ്, അതേ തേളിന്റെ കുഞ്ഞുങ്ങൾ അമ്മയുടെ മുതുകിൽ ഇരുന്ന് അമ്മയെ തന്നെ കഴിക്കുന്നു.

അമ്മയുടെ അസ്ഥിമജ്ജയിൽ വളരുന്ന ആ കുഞ്ഞുങ്ങൾ അമ്മ മരിക്കുന്നത് വരെ സ്വയം വളർന്ന ആ അമ്മയുടെ അസ്ഥി മജ്ജകൾ കഴിക്കുന്നു. ആ അമ്മ സ്വയം ഇല്ലാതാകുന്നതുവരെ തന്റെ കുഞ്ഞുങ്ങളെ പോറ്റുന്നു.

16/05/2020

കോറോണയെ കുറിച്ച് ഒരു ദുബായ് മലയാളിയുടെ അനുഭവം എല്ലാവരും കേട്ടുനോക്കൂ ......

January 15                                         💞 INDIAN ARMY DAY 💞
15/01/2020

January 15
💞 INDIAN ARMY DAY 💞

Address

Kollam

Alerts

Be the first to know and let us send you an email when Scorpions Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Scorpions Kerala:

Share